വായനാ ഗ്ലാസുകളുടെ അവസ്ഥ

കാലക്രമേണ വായനാ ഗ്ലാസുകൾക്ക് കേടുപാടുകൾ സംഭവിച്ചേക്കാം. അവസ്ഥ വഷളാകുമ്പോൾ അവ ഉപയോഗിക്കാൻ പ്രയാസകരവും ഫലപ്രദമല്ലാത്തതുമായി മാറുന്നു.

ചോദ്യം

  • ലെൻസുകളില്‍ പോറലുകള്‍ വരുക
  • സ്ക്രൂകൾ അയഞ്ഞ് താഴെ വീഴുക
  • ഫ്രെയിം പൊട്ടുക / അല്ലെങ്കിൽ കൈയ്യില്‍ നിന്നും താഴെ വീഴുക
  • നോസ് പാഡുകൾ അയവുവരുക അല്ലെങ്കില്‍ വീഴുക
  • ഫ്രെയിം അയഞ്ഞതായി തോന്നി മൂക്കില്‍ നിന്ന് വഴുതി വീഴുക.

തുടർനടപടികൾക്കിടയിൽ, ആ വ്യക്തിയുടെ വായനാ ഗ്ലാസുകളുടെ ചില അടിസ്ഥാന അറ്റകുറ്റപ്പണികൾ നടത്താൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.

ലെൻസില്‍ അധികം പോറലുകള്‍ ഉണ്ടെങ്കില്‍, അല്ലെങ്കിൽ ഫ്രെയിം പൊട്ടിയിട്ടുണ്ടെങ്കില്‍, ഒരു പുതിയ ജോഡി നൽകുന്നതാണ് ഉചിതം.

ചില ലളിതമായ അറ്റകുറ്റപ്പണികൾ അടുത്ത വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.