മൊഡ്യൂൾ വിശദാംശങ്ങൾ
നാല് സേവന ഘട്ടങ്ങൾ പിന്തുടർന്ന് അടിയന്തിര സാഹചര്യങ്ങളിൽ വീൽചെയറുകൾ എങ്ങനെ നൽകാമെന്ന് ഈ മൊഡ്യൂൾ പഠിപ്പിക്കുന്നു.
മൊഡ്യൂളിന്റെ ദൈർഘ്യം: നാല് മണിക്കൂർ ഓൺലൈനിൽ, തുടർന്ന് ആവശ്യാനുസരണം മേൽനോട്ടത്തിലുള്ള പരിശീലനം.
തുടങ്ങുന്നതിന് മുന്‍പ്, നിങ്ങൾ ഈ മൊഡ്യൂളുകൾ പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക:
- അടിയന്തിര സാഹചര്യങ്ങളിൽ സഹായ ഉൽപ്പന്നങ്ങൾക്കുള്ള ആമുഖം
വിവര്‍ത്തനം പുരോഗമിക്കുന്നു
ഈ മൊഡ്യൂൾ ഇപ്പോൾ എഡിറ്റുചെയ്തുകൊണ്ടിരിക്കുന്നു. ഉള്ളടക്കം നിങ്ങളുടെ ഭാഷയിൽ കൃത്യമായിരിക്കില്ല.
നിയന്ത്രിത മൊഡ്യൂൾ
ഈ മൊഡ്യൂൾ നിലവിൽ പരിശോധനയിലും പുനരവലോകനത്തിലുമാണ്. ആയതിനാല്‍ ഇതിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു
എമർജൻസി അസിസ്റ്റീവ് ഉൽപ്പന്ന വ്യവസ്ഥ
അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന വീൽചെയറുകൾ നൽകുന്നതിന് മാത്രമാണ് ഈ മൊഡ്യൂൾ. ഇത് അടിയന്തിര സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വര്‍ദ്ധിച്ച ആവശ്യകതയോടുള്ള പ്രതികരണമാണ്. എന്നാല്‍ ഇത് ലോകാരോഗ്യ സംഘടനയുടെ വീൽചെയർ സേവന പരിശീലന പാക്കേജിന് പകരമല്ല.
വീൽചെയറും കുഷനും എങ്ങനെ സുരക്ഷിതമായി നൽകാമെന്ന് ഈ മൊഡ്യൂൾ നിങ്ങളെ പഠിപ്പിക്കുന്നു. ഈ ഉൽപ്പന്നങ്ങൾ ഒരു വ്യക്തിയെ സ്വയം ചലിക്കാനും ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ പ്രാപ്യത ഉറപ്പ് വരുത്തുന്നതിനും സഹായിക്കുന്നു. അടിയന്തിര ഘട്ടങ്ങളില്‍ അതിജീവനത്തിന് ഇത് അനിവാര്യമാണ്.
മൊഡ്യൂളിൽ വ്യക്തിഗത ഉപയോഗത്തിനായുള്ള വീൽചെയറുകൾ സംബന്ധിച്ച വിവരങ്ങള്‍ ഉൾപ്പെടുന്നു. ഒരു ക്ലിനിക്കിലോ ആശുപത്രി സാഹചര്യത്തിലോ ഒരു വ്യക്തിയെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുള്ള വീൽചെയറുകൾ ഇതിൽ ഉൾപ്പെടുന്നില്ല.
നിങ്ങൾക്ക് ആവശ്യമായ വിഭവങ്ങള്‍
- വീൽചെയറുകൾ (വ്യത്യസ്ത തരം വീൽചെയറുകൾ, ലഭ്യമായ ഓരോ വലുപ്പത്തിലും ഒന്ന്)
- കൂട്ടിച്ചേര്‍ക്കലിനും ക്രമീകരണത്തിനുമുള്ള ഉപകരണങ്ങൾ
- സുഖകരമായ കുഷനുകള്‍
- സമ്മർദ്ദ നിവാരണ കുഷൻ
- വീൽചെയർ വൈദഗ്ധ്യങ്ങൾ പഠിപ്പിക്കുന്നതിനുള്ള ചരിവുകൾ, പടികൾ, പരുക്കൻ നിലം എന്നിവ ഉൾപ്പെടുന്ന ഒരു പ്രദേശം. മൂടിയിരിക്കുന്ന ഒരു പ്രദേശം എല്ലാ കാലാവസ്ഥയിലും ഉപയോഗപ്രദമാക്കും
- ലെഗ് റൈസർ (ലഭ്യമെങ്കിൽ)
- സ്റ്റംപ് ബോർഡ് (ലഭ്യമെങ്കിൽ).
ഡൗൺലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനും ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക:
ചർച്ചാവേദി
ചോദ്യങ്ങൾ ചോദിക്കുകയും മൊഡ്യൂൾ ചർച്ചാ ഫോറത്തിൽ നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുക.
വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമ്മതം
ഈ പരിശീലന വേളയിൽ ശേഖരിച്ച വിവരങ്ങൾ ഭാവി റിപ്പോർട്ടിങ്ങിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് നിങ്ങൾ സമ്മതം നൽകുകയാണെങ്കിൽ ദയവായി ഞങ്ങളെ അറിയിക്കുക.
ചുവടെയുള്ള ഓരോ ചോദ്യത്തിനും ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന് മറുപടി നല്‍കാവുന്നതാണ്. ഇല്ല എന്നാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കിലും പരിശീലനം തുടരാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
2. ഈ പരിശീലന വേളയിൽ ശേഖരിച്ച എന്റെ ഗുപ്തമാക്കപ്പെട്ട തിരിച്ചറിയൽ വിവരങ്ങൾ (ഈ രജിസ്ട്രേഷൻ ഫോറം, ഓൺലൈൻ ഫീഡ്ബാക്ക് സർവ്വേ, ക്വിസ് ഫലങ്ങൾ, ചർച്ചാ ഫോറം എന്നിവ ഉൾപ്പെടെ) TAP മെച്ചപ്പെടുത്തുന്നതിനും സഹായക സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും റിപ്പോർട്ടിങ്ങിലും ഗവേഷണത്തിനായും ഉപയോഗിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു, ആയതിന് ഞാൻ എന്റെ സമ്മതം നൽകുന്നു.
പുറം
of
പാഠ വിഷയങ്ങൾ കാണിക്കുക / മറയ്ക്കുക
പുറം
മുമ്പത്തെ പേജ്
അടുത്ത പേജ്
മെനു കാണിക്കുക / മറയ്ക്കുക
പൂർത്തിയായി
പൂർത്തിയായിട്ടില്ല
പുരോഗമിക്കുന്നു
തുടങ്ങിയില്ല
എല്ലാം വികസിപ്പിക്കുക
മുഴുവനായും ചുരുക്കുക
മൊഡ്യൂൾ പാഠങ്ങൾ
തിരയൽ ഫലങ്ങൾ pagination
ലോഗിൻ
ഉപയോക്തൃനാമം അല്ലെങ്കിൽ ഇമെയിൽ വിലാസം
Password
പാസ് വേഡ് നഷ്ടപ്പെട്ടു
പ്രധാന ഉള്ളടക്ക ആങ്കർ
അന്വേഷണങ്ങള്‍
അടുത്ത തിരയൽ
പാഠ നാവിഗേഷൻ
ബ്രെഡ്ക്രംബ്
Module menu
വിഷയം നാവിഗേഷൻ
എല്ലാം കാണുക
മെനു
സൈറ്റ് മെനു
ഉപയോക്തൃ അക്കൗണ്ടുമായി ബന്ധപ്പെട്ട
ഗ്രൂപ്പ് ദ്വിതീയ നാവിഗേഷൻ