രണ്ട് കാലുകളും മുറിച്ച് മാറ്റേണ്ടി വന്ന ഒരു വ്യക്തി ദുര്‍ഘടമായ വഴിയിലൂടെ വീല്‍ചെയര്‍ ഉപയോഗിച്ച് സഞ്ചരിക്കുന്നു
മൊഡ്യൂള്‍

അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന വീൽചെയറുകൾ

6 പാഠങ്ങൾ

മൊഡ്യൂൾ വിശദാംശങ്ങൾ

നാല് സേവന ഘട്ടങ്ങൾ പിന്തുടർന്ന് അടിയന്തിര സാഹചര്യങ്ങളിൽ വീൽചെയറുകൾ എങ്ങനെ നൽകാമെന്ന് ഈ മൊഡ്യൂൾ പഠിപ്പിക്കുന്നു.

പ്രയാസ നില: ഇടത്തരം

മൊഡ്യൂളിന്റെ ദൈർഘ്യം: നാല് മണിക്കൂർ ഓൺലൈനിൽ, തുടർന്ന് ആവശ്യാനുസരണം മേൽനോട്ടത്തിലുള്ള പരിശീലനം.

തുടങ്ങുന്നതിന് മുന്‍പ്, നിങ്ങൾ ഈ മൊഡ്യൂളുകൾ പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക:

  • അടിയന്തിര സാഹചര്യങ്ങളിൽ സഹായ ഉൽപ്പന്നങ്ങൾക്കുള്ള ആമുഖം

അടിയന്തിര സാഹചര്യങ്ങളിൽ മറ്റ് മൊബിലിറ്റി അസിസ്റ്റീവ് ഉൽപ്പന്നങ്ങൾ നൽകാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, ഈ ക്രമത്തിൽ മൊഡ്യൂളുകൾ പൂർത്തിയാക്കുക:

  1. സഹായക ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ആമുഖം
  2. ചലന സഹായക ഉല്‍പ്പന്നങ്ങള്‍
  3. നടത്ത സഹായികള്‍
  4. അടിയന്തിര സാഹചര്യങ്ങളിൽ വീൽചെയറുകൾ.

വിവര്‍ത്തനം പുരോഗമിക്കുന്നു

ഈ മൊഡ്യൂൾ ഇപ്പോൾ എഡിറ്റുചെയ്തുകൊണ്ടിരിക്കുന്നു. ഉള്ളടക്കം നിങ്ങളുടെ ഭാഷയിൽ കൃത്യമായിരിക്കില്ല.

നിയന്ത്രിത മൊഡ്യൂൾ

ഈ മൊഡ്യൂൾ നിലവിൽ പരിശോധനയിലും പുനരവലോകനത്തിലുമാണ്. ആയതിനാല്‍ ഇതിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു

എമർജൻസി അസിസ്റ്റീവ് ഉൽപ്പന്ന വ്യവസ്ഥ

അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന വീൽചെയറുകൾ നൽകുന്നതിന് മാത്രമാണ് ഈ മൊഡ്യൂൾ. ഇത് അടിയന്തിര സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വര്‍ദ്ധിച്ച ആവശ്യകതയോടുള്ള പ്രതികരണമാണ്. എന്നാല്‍ ഇത് ലോകാരോഗ്യ സംഘടനയുടെ വീൽചെയർ സേവന പരിശീലന പാക്കേജിന് പകരമല്ല.

വീൽചെയറും കുഷനും എങ്ങനെ സുരക്ഷിതമായി നൽകാമെന്ന് ഈ മൊഡ്യൂൾ നിങ്ങളെ പഠിപ്പിക്കുന്നു. ഈ ഉൽപ്പന്നങ്ങൾ ഒരു വ്യക്തിയെ സ്വയം ചലിക്കാനും ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ പ്രാപ്യത ഉറപ്പ് വരുത്തുന്നതിനും സഹായിക്കുന്നു. അടിയന്തിര ഘട്ടങ്ങളില്‍ അതിജീവനത്തിന് ഇത് അനിവാര്യമാണ്.

മൊഡ്യൂളിൽ വ്യക്തിഗത ഉപയോഗത്തിനായുള്ള വീൽചെയറുകൾ സംബന്ധിച്ച വിവരങ്ങള്‍ ഉൾപ്പെടുന്നു. ഒരു ക്ലിനിക്കിലോ ആശുപത്രി സാഹചര്യത്തിലോ ഒരു വ്യക്തിയെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുള്ള വീൽചെയറുകൾ ഇതിൽ ഉൾപ്പെടുന്നില്ല.

നിങ്ങൾക്ക് ആവശ്യമായ വിഭവങ്ങള്‍

  • വീൽചെയറുകൾ (വ്യത്യസ്ത തരം വീൽചെയറുകൾ, ലഭ്യമായ ഓരോ വലുപ്പത്തിലും ഒന്ന്)
  • കൂട്ടിച്ചേര്‍ക്കലിനും ക്രമീകരണത്തിനുമുള്ള ഉപകരണങ്ങൾ
  • സുഖകരമായ കുഷനുകള്‍
  • സമ്മർദ്ദ നിവാരണ കുഷൻ
  • വീൽചെയർ വൈദഗ്ധ്യങ്ങൾ പഠിപ്പിക്കുന്നതിനുള്ള ചരിവുകൾ, പടികൾ, പരുക്കൻ നിലം എന്നിവ ഉൾപ്പെടുന്ന ഒരു പ്രദേശം. മൂടിയിരിക്കുന്ന ഒരു പ്രദേശം എല്ലാ കാലാവസ്ഥയിലും ഉപയോഗപ്രദമാക്കും
  • ലെഗ് റൈസർ (ലഭ്യമെങ്കിൽ)
  • സ്റ്റംപ് ബോർഡ് (ലഭ്യമെങ്കിൽ).

ഡൗൺലോഡ് ചെയ്യാനും പ്രിന്‍റ് ചെയ്യാനും ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക:

ചർച്ചാവേദി

ചോദ്യങ്ങൾ ചോദിക്കുകയും മൊഡ്യൂൾ ചർച്ചാ ഫോറത്തിൽ നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുക.