പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
ദർശനം

കഴുത്തില്‍ തൂക്കിയിടാവുന്ന ഒരു ഭൂതക്കണ്ണാടി ഘടിപ്പിക്കുന്നു

പാഠം: 3 യുടെ 6
വിഷയം: 2 യുടെ 2
0% പൂർത്തിയായി

കഴുത്തില്‍ തൂക്കി ഇടാവുന്ന ഒരു ഭൂതക്കണ്ണാടി ഘടിപ്പിക്കുന്നതിന്, വ്യക്തിയോട് ഇനിപ്പറയുന്നവ ചെയ്യാന്‍ ആവശ്യപ്പെടുക:

  1. നീളമുള്ള ചരട് ഉപയോഗിച്ച് ഭൂതക്കണ്ണാടിഅവരുടെ കഴുത്തില്‍ തൂക്കിയിടുക, ഭൂതക്കണ്ണാടിയുടെ സ്റ്റാന്റ് മാറില്‍ വിശ്രമിക്കുന്ന രീതിയില്‍ വയ്ക്കുക.
  2. വലുതാക്കി കാണേണ്ട വസ്തു ഭൂതക്കണ്ണാടിയില്‍ നിന്ന് സൗകര്യപ്രദമായ ഉയരത്തില്‍ പിടിക്കുക. ഭൂതക്കണ്ണാടിയുടെ അടുത്തേക്കോ അകലേക്കോ, സൗകര്യപ്രദമായ അകലം കണ്ടെത്താന്‍ വ്യക്തി വസ്തുവിനെ ചലിപ്പിച്ചേക്കാം.
  3. സാവധാനത്തില്‍ ഭൂതക്കണ്ണാടി വസ്തുവിൽ നിന്ന് അവരുടെ കണ്ണിന് അടുത്തേക്ക് ഉയർത്തുക, വസ്തു എത്രത്തോളം വലുതായി കാണപ്പെടുന്നുവെന്ന് ശ്രദ്ധിക്കാൻ അവരോട് ആവശ്യപ്പെടുക.
  4. ചിത്രം വ്യക്തമായി കാണുന്നത് വരെ ഇത് തുടരാന്‍ വ്യക്തിയോട് ആവശ്യപ്പെടുക, തുടർന്ന് ഈ അകലത്തില്‍ അവരുടെ കഴുത്തിന് ചുറ്റുമുള്ള ചരട് ഉറപ്പിക്കുക.

കണ്ണട ധരിച്ച ഒരു സ്ത്രീയുടെ കഴുത്തിൽ ഒരു മാഗ്നിഫയർ നെഞ്ചിൽ തൂക്കിയിട്ടിരിക്കുന്നു, കഴുത്തിൽ ചരടുകൾ അതിനെ താങ്ങി നിർത്തിയിരിക്കുന്നു. അവൾ അത് വലതു കൈകൊണ്ട് പിടിച്ച് കണ്ണുകളിലേക്ക് നീക്കുന്നു. ഇടതു കൈയിൽ അവൾ എംബ്രോയ്ഡറി ചെയ്ത ഒരു വൃത്തം പിടിച്ചിരിക്കുന്നു, അത് അവൾ താഴേക്ക് നീക്കുന്നു.

പ്രവർത്തനങ്ങള്‍

കഴുത്തിന് ചുറ്റും മാഗ്നിഫയറുകൾ ലഭ്യമാണെങ്കിൽ, ഒരു സുഹൃത്തിനോടോ സഹപ്രവർത്തകനോടോ ഒപ്പം ഒന്ന് ഘടിപ്പിക്കാൻ പരിശീലിക്കുക.

നിങ്ങൾ മൂന്നാം പാഠവും പൂർത്തിയാക്കി!