പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
ദർശനം

പദ്ധതി

പാഠം: 2 യുടെ 6
വിഷയം: 6 യുടെ 6
0% പൂർത്തിയായി

പ്ലാൻ രേഖപ്പെടുത്തിക്കൊണ്ട് ഈ ഘട്ടം പൂർത്തിയാക്കുക. ഏത് ഉൽപ്പന്നമാണ് നൽകേണ്ടതെന്ന് (എന്തെങ്കിലും ഉണ്ടെങ്കിൽ) രേഖപ്പെടുത്തുക, കൂടാതെ ഒരു നേത്രാരോഗ്യ വിദഗ്ദ്ധനെ റഫർ ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ടോ എന്നും ശ്രദ്ധിക്കുക.

പ്രവർത്തനങ്ങള്‍

വിലയിരുത്തല്‍ ഫോമിലെ 'പദ്ധതി' വിഭാഗം നോക്കുക. എഴുതാന്‍ അവിടെ ഒരു സ്ഥലമുണ്ടെന്ന് കാണുക:

  • തിരഞ്ഞെടുത്ത ഭൂതക്കണ്ണാടിയുടെയോ ദൂരദർശിനിയുടെയോ തരം.
  • തിരഞ്ഞെടുത്ത മാഗ്നിഫിക്കേഷൻ തരം.
  • മറ്റു കുറിപ്പുകൾ.
  • നേത്രാരോഗ്യ വിദഗ്ദ്ധനിലേക്കുള്ള റഫറൽ.
  • തുടര്‍ നടപടിയുടെ തീയതി.

ചോദ്യം

ഈ വിവരങ്ങൾ എഴുതേണ്ടതിന്‍റെ പ്രാധാന്യമെന്ത്?

  • ഭാവിയിൽ ഈ വ്യക്തിയുടെ തുടര്‍ നടപടി വേളയില്‍ ഈ വിവരങ്ങളെക്കുറിച്ച് പരാമർശമുണ്ടായേക്കാം. വ്യക്തിക്ക് മുന്‍പ് എന്തൊക്കെ സേവനങ്ങളാണ് ലഭിച്ചതെന്ന് മനസിലാക്കാൻ ഇത് സേവന ദാതാവിനെ സഹായിക്കും.
  • സ്റ്റോക്ക് മാനേജുമെന്റ്, സേവന വിവരങ്ങളുടെ രേഖപ്പെടുത്തല്‍ എന്നിവയിൽ സേവന ദാതാവിനെ ഇത് സഹായിക്കുന്നു.

നിങ്ങൾ രണ്ടാം പാഠം പൂർത്തിയാക്കി!