ഘട്ടം മൂന്ന്: ഉപയോഗം

ഒരു വ്യക്തി അവരുടെ കൈകളിൽ സോപ്പ് തേയ്ക്കുന്നു. പശ്ചാത്തലത്തിൽ ഒരു ജലസംഭരണിയും ബക്കറ്റും ഉണ്ട്.

ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര നൽകുന്നതിനുള്ള മൂന്നാമത്തെ ഘട്ടം ഉൽപ്പന്നം എങ്ങനെ ഉപയോഗിക്കണമെന്നും പരിപാലിക്കണമെന്നും വ്യക്തിയെ പഠിപ്പിക്കുക എന്നതാണ്. ശുചിമുറി അല്ലെങ്കിൽ കുളിമുറി ക്കസേരകള്‍ ശരിയാംവണ്ണം ഉപയോഗിക്കുന്നത് അവ സുരക്ഷിതമാക്കുകയും കൂടുതല്‍ കാലം നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഒരു വ്യക്തിയെ അവരുടെ ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര ഉപയോഗിക്കുവാനും പരിപാലിക്കുവാനും എങ്ങനെ പഠിപ്പിക്കാമെന്ന് അറിയാൻ ഇനിപ്പറയുന്ന പാഠഭാഗങ്ങളിലൂടെ കടന്നു പോവുക.

ചർച്ചാവേദി