പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
ദർശനം

നിലവില്‍ ലഭ്യമായ ഉൽപ്പന്നങ്ങളും അധിക വിവരങ്ങളും

പാഠം: 2 യുടെ 6
വിഷയം: 4 യുടെ 6
0% പൂർത്തിയായി

വ്യക്തി കണ്ണട ധരിക്കുന്നുണ്ടോ (പ്രിസ്ക്രിപ്ഷൻ ഗ്ലാസുകൾ അല്ലെങ്കിൽ നിയർ വിഷൻ ഗ്ലാസുകൾ) എന്നും വ്യക്തമായി കാണാൻ അധിക വെളിച്ചം പ്രധാനമാണോ എന്നും കണ്ടെത്താൻ അസസ്‌മെന്റ് ഫോമിന്റെ ഈ ഭാഗം നിങ്ങളെ അനുവദിക്കുന്നു.

കണ്ണടകൾ

നിർദ്ദേശം

ആ വ്യക്തിയോട് ചോദിക്കുക: നിങ്ങൾ കണ്ണട ധരിക്കാറുണ്ടോ?

വ്യക്തി നിയർ വിഷൻ അല്ലെങ്കിൽ പ്രിസ്ക്രിപ്ഷൻ ഗ്ലാസുകൾ ഉപയോഗിക്കുകയാണെങ്കിൽ, ഒരു മാഗ്നിഫയർ അല്ലെങ്കിൽ ടെലിസ്കോപ്പ് ഉപയോഗിക്കുമ്പോൾ അവർ ഇവ ധരിക്കണം.

പ്രകാശ സ്രോതസ്സ്

നിർദ്ദേശം

ആ വ്യക്തിയോട് ചോദിക്കുക: നിങ്ങളുടെ വീട്ടിലോ ജോലിസ്ഥലത്തോ (അല്ലെങ്കിൽ പ്രവർത്തനം നടക്കുന്നിടത്ത്) ലഭ്യമായ വെളിച്ച ഓപ്ഷനുകൾ എന്തൊക്കെയാണ്?

കാഴ്ചക്കുറവുള്ളവർക്കുള്ള സഹായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന മിക്ക ആളുകൾക്കും അവരുടെ പ്രവർത്തനങ്ങൾക്ക് അധിക വെളിച്ചം ലഭിക്കുന്നത് പ്രയോജനകരമാകും.

വീട്ടിലോ ജോലിസ്ഥലത്തോ ലഭ്യമായ ആയാസകരമായ മറ്റു മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തിയോട് ചോദിക്കുക.

ഇതിലൂടെയെല്ലാം പ്രകാശ ലഭ്യത മെച്ചപ്പെടുത്താൻ കഴിയും:

  • സ്വാഭാവിക വെളിച്ചം ഉപയോഗിക്കുന്നു.
  • ഒരു വിളക്കില്‍ നിന്നുള്ള വെളിച്ചം ഉപയോഗിക്കുന്നു.

സ്വാഭാവിക വെളിച്ചമോ വിളക്കിന്‍റെ വെളിച്ചമോ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ, വെളിച്ച സംവിധാനം ഉള്‍ക്കൊള്ളിച്ചട്ടുള്ള ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കാൻ കഴിയുമോ എന്ന് ചിന്തിക്കുക. ഈ ഉപകരണങ്ങൾ സാധാരണയായി ബാറ്ററിയിലാണ് പ്രവർത്തിക്കുന്നതെന്ന് ഓർമ്മിക്കുക, ഈ ബാറ്ററികള്‍ വേണ്ടപ്പോള്‍ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.

ജനാലയ്ക്കരികിൽ ഇരിക്കുന്ന ഒരു സ്ത്രീ, കൈയിൽ പിടിക്കാവുന്ന മാഗ്നിഫയറും കണ്ണടയും ഉപയോഗിച്ച് വായിക്കുന്നു.

നിർദ്ദേശം

നാലാം പാഠത്തിൽ വെളിച്ചത്തെക്കുറിച്ച് കൂടുതലറിയുക.