വിലയിരുത്തൽ ഫോമിന്‍റെ ഈ ഭാഗം വ്യക്തിയുടെ കഴിവിനെക്കുറിച്ചും അവർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അറിയാൻ നിങ്ങളെ സഹായിക്കുന്നു.

ബുദ്ധിമുട്ടുള്ള പ്രവർത്തനങ്ങൾ
നിർദ്ദേശം
ആ വ്യക്തിയോട് ചോദിക്കുക: നിങ്ങളുടെ കാഴ്ചശക്തി കാരണം ഏതൊക്കെ പ്രവർത്തനങ്ങളാണ് നിങ്ങൾക്ക് ബുദ്ധിമുട്ടായി തോന്നുന്നത്?
ഫോമിൽ നൽകിയിരിക്കുന്ന ഭാഗത്ത് അവരുടെ ഉത്തരം എഴുതുക.
വ്യക്തിക്ക് എന്താണ് ചെയ്യാൻ ആഗ്രഹമെന്ന് മനസിലാക്കുന്നത് അവര്‍ക്ക് അനുയോജ്യമായ ഉൽപ്പന്നത്തെയും അതിന്‍റെ തരത്തെയും കുറിച്ച് ചിന്തിക്കാൻ നിങ്ങളെ സഹായിക്കും.
ദൂരം അല്ലെങ്കിൽ സമീപ ദർശനം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ
നിർദ്ദേശം
ആ വ്യക്തിയോട് ചോദിക്കുക: ഈ പ്രവർത്തനങ്ങൾക്ക് ദൂരക്കാഴ്ച ആവശ്യമുണ്ടോ അതോ സമീപക്കാഴ്ച ആവശ്യമുണ്ടോ?
ദൂരദർശിനികൾ വിദൂര കാഴ്ചാ പ്രവർത്തനങ്ങളെ സഹായിക്കുന്നു, ഭൂതക്കണ്ണാടികള്‍ സമീപ കാഴ്ചാ പ്രവർത്തനങ്ങളെ സഹായിക്കുന്നു. ചില ആളുകൾക്ക് ദൂരദർശിനിയും ഭൂതക്കണ്ണാടിയും ആവശ്യമായി വന്നേക്കാം.


കൈകൾ സ്വതന്ത്രമായിരിക്കേണ്ട പ്രവർത്തനങ്ങൾ
നിർദ്ദേശം
ആ വ്യക്തിയോട് ചോദിക്കുക: ഈ പ്രവർത്തനങ്ങൾക്ക് നിങ്ങളുടെ കൈകൾ സ്വതന്ത്രമായിരിക്കേണ്ടതുണ്ടോ?
കൈയില്‍ പിടിക്കാവുന്ന ഭൂതക്കണ്ണാടികളും ദൂരദർശിനികളും കൈകൾ സ്വതന്ത്രമായിരിക്കേണ്ട പ്രവർത്തനങ്ങൾക്ക് ഉചിതമല്ല.
സ്റ്റാന്‍ഡില്‍ പിടിപ്പിക്കാവുന്ന ഭൂതക്കണ്ണാടികള്‍, ഉയരം ക്രമീകരിക്കാവുന്ന സ്റ്റാൻഡുകളില്‍ ഘടിപ്പിച്ച ഷീറ്റ് ഭൂതക്കണ്ണാടികള്‍, അല്ലെങ്കിൽ കഴുത്തില്‍ തൂക്കി ഇടാവുന്ന ഭൂതക്കണ്ണാടികള്‍ (അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ അഗ്ര ദര്‍ശിനികൾ) എന്നിവ അനുയോജ്യമായിരിക്കാം.

കൈകൾ ഉപയോഗിക്കാനുള്ള കഴിവ്.
നിർദ്ദേശം
ആ വ്യക്തിയോട് ചോദിക്കുക: നിങ്ങൾക്ക് നിങ്ങളുടെ കൈകൾ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമോ?
കൈകൾ അനായാസേന ഉപയോഗിക്കാൻ കഴിയാത്ത ആളുകൾക്ക് കൈയില്‍ പിടിക്കാവുന്ന ഭൂതക്കണ്ണാടികളും ദൂരദർശിനികളും അനുയോജ്യമല്ല.
സ്റ്റാന്‍ഡില്‍ പിടിപ്പിക്കാവുന്ന ഭൂതക്കണ്ണാടികള്‍ (ചില സന്ദർഭങ്ങളിൽ അഗ്ര ദര്‍ശിനികള്‍) അനുയോജ്യമായിരിക്കാം.
