ഒരു ഭൂതക്കണ്ണാടി അല്ലെങ്കിൽ ദൂരദർശിനി തിരഞ്ഞെടുത്ത ശേഷം, അത് എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തിയെ പഠിപ്പിക്കേണ്ടത് പ്രധാനമാണ്.
ഓർമ്മിക്കേണ്ട പൊതുവായ കാര്യങ്ങൾ:
- ഭൂതക്കണ്ണാടി അല്ലെങ്കിൽ ദൂരദർശിനിയിലൂടെ ഉള്ള കാഴ്ച്ചാ പരിധി (കാണാൻ കഴിയുന്ന പ്രദേശം) ചെറുതാണ്. ഉൽപ്പന്നം അനായാസേന ഉപയോഗിക്കാൻ പരിശീലനം ആവശ്യമാണ്.
- വേഗത്തിൽ ക്ഷീണിച്ചേക്കാം എന്നതിനാല്‍ തുടക്കത്തിൽ കുറഞ്ഞ സമയം മാത്രം പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക.
- വ്യക്തി നിയർ വിഷൻ അല്ലെങ്കിൽ പ്രിസ്ക്രിപ്ഷൻ ഗ്ലാസുകൾ ഉപയോഗിക്കുകയാണെങ്കിൽ, അവരുടെ മാഗ്നിഫയർ അല്ലെങ്കിൽ ടെലിസ്കോപ്പ് ഉപയോഗിക്കുമ്പോൾ അവ ധരിക്കേണ്ടതാണ്.


സ്ഥാനനിർണ്ണയം
- വായനയ്ക്കായി കൈയില്‍ പിടിക്കാവുന്നതോ അല്ലെങ്കിൽ സ്റ്റാന്‍ഡില്‍ പിടിപ്പിക്കാവുന്നതോ ആയ ഭൂതക്കണ്ണാടികള്‍ ഉപയോഗിക്കുമ്പോൾ, ലഭ്യമെങ്കില്‍ വായനാ സ്റ്റാൻഡ് ഉപയോഗിക്കുന്നത് പരിഗണിക്കുക. ഇത് വായനാ സാമഗ്രികളെ കൂടുതൽ അടുത്ത് കാണുന്നതിനും, വ്യക്തിയുടെ മെച്ചപ്പെട്ട ശാരീരിക സ്ഥിതി നിലനിർത്തുന്നതിനും സഹായിക്കും.

ലൈറ്റിംഗ്
ഓര്‍ക്കുക നല്ല വെളിച്ചം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
മാഗ്നിഫയർ അല്ലെങ്കിൽ ടെലിസ്കോപ്പ് എവിടെയാണ് ഉപയോഗിക്കേണ്ടതെന്ന് ആ വ്യക്തിയുമായി സംസാരിക്കുക, കൂടാതെ അവരുടെ ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ പ്രകാശം പരമാവധി പ്രയോജനപ്പെടുത്താൻ അവരെ സഹായിക്കുകയും ചെയ്യുക.
ടിപ്പ്
സ്വാഭാവിക വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍:
- വീടിനുള്ളിൽ ആയിരിക്കുമ്പോൾ, സ്വാഭാവിക വെളിച്ചം ഏറ്റവും നന്നായി ഉപയോഗിക്കാൻ ഒരു ജനലിന്നോ വാതിലിന്നോ സമീപം ഇരിക്കുക.
- പിന്നിൽ നിന്ന് ഒരു വശത്തേക്ക് വെളിച്ചം കിട്ടുന്ന മട്ടില്‍ ഇരിക്കുക.
- വെളിച്ചത്തെ അഭിമുഖീകരിച്ച് ഇരിക്കരുത്.
- ഒരു മുറിയിലെ വെളിച്ചം മെച്ചപ്പെടുത്താൻ ഇളം നിറമുള്ള കർട്ടനുകളും ചുമര്‍ ചായങ്ങളും ഉപയോഗിക്കുക.
- സാധ്യമാകുന്നിടത്തെല്ലാം നല്ല വൈദ്യുതി വിളക്കുകള്‍ ഉപയോഗിക്കുക.
- വീടിനുപുറത്താണെങ്കിൽ, നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക, അമിത വെളിച്ചം കാഴ്ചയെ ബാധിക്കും. കണ്ണുകൾക്ക് തണലേകാന്‍ അനുയോജ്യമായ തൊപ്പികള്‍ ഉപയോഗിക്കുക
വിളക്ക് ഏറ്റവും നന്നായി ഉപയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍:
- വെളിച്ചം പിന്നിൽ നിന്നും ഒരു വശത്തേക്കായി ലഭിക്കുന്ന തരത്തില്‍ വിളക്ക് സ്ഥാപിക്കുക.

