നിർദ്ദേശം
ഈ പാഠത്തില്‍ വിവിധ തരം ഭൂതക്കണ്ണാടികള്‍ ഉപയോഗിക്കാൻ ആളുകളെ എങ്ങനെ പഠിപ്പിക്കാമെന്ന് നിങ്ങൾ പഠിക്കും.
കൈയ്യില്‍ പിടിക്കാവുന്ന ഭൂതക്കണ്ണാടി
- വസ്തു (ഒരു പത്രം പോലുള്ളവ) സുഖകരമായ അകലത്തിൽ പിടിക്കുക, അല്ലെങ്കിൽ ഒരു മേശപ്പുറത്ത് വയ്ക്കുക.
- വസ്തുവിന് മുകളിൽ ഭൂതക്കണ്ണാടി പിടിച്ച് പതുക്കെ കണ്ണിന് അടുത്തേക്ക് നീക്കുക. ചിത്രം വ്യക്തമായി കാണുന്നതുവരെ ഇത് തുടരുക. ഭൂതക്കണ്ണാടി ഈ സ്ഥാനത്ത് തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുക.
- വായിക്കുകയാണെങ്കിൽ, ഭൂതക്കണ്ണാടി പതുക്കെ വായിക്കുന്ന വരിയിലൂടെ നീക്കുക. വായിച്ചു കൊണ്ടിരിക്കുന്ന പേജും ഭൂതക്കണ്ണാടിയും തമ്മിൽ ഒരേ അകലം പാലിക്കാൻ ശ്രമിക്കുക.
- വരിയുടെ അവസാനത്തില്‍ അതേ വരിയിലൂടെ പിന്നോട്ട് നീക്കുക, തുടർന്ന് ഒരു വരി താഴേക്ക് നീക്കി വീണ്ടും വായന ആരംഭിക്കുക. ആവശ്യമെങ്കിൽ അടുത്ത വരി കണ്ടെത്താൻ സഹായിക്കുന്നതിന് ചൂണ്ടുവിരല്‍ ഉപയോഗിക്കുക.

സ്റ്റാന്‍ഡില്‍ ഘടിപ്പിച്ചട്ടുള്ള ഭൂതക്കണ്ണാടി
- വസ്തുവിന് മുകളിലായി ഭൂതക്കണ്ണാടി സ്ഥാപിക്കുക.
- വ്യക്തമായ ചിത്രം ലഭിക്കുന്നതിനും വിശാലമായ കാഴ്ച മേഖല ലഭിയ്ക്കുന്നതിനുമായി ആവശ്യമായത്ര ഭൂതക്കണ്ണാടിയിലേക്ക് തല താഴ്ത്തുക.
- ദൗത്യം നിർവഹിക്കാൻ സൗകര്യപ്രദമായ ഒരു സ്ഥാനം കണ്ടെത്തുക. ക്ഷീണം തോന്നാതിരിക്കാന്‍ പതിവായി ഇടവേളകൾ എടുക്കുക.

കഴുത്തിന് ചുറ്റും ക്രമീകരിക്കാവുന്ന അഥവാ സ്റ്റാൻഡുള്ള ഷീറ്റ് ഭൂതക്കണ്ണാടി
- മാഗ്നിഫയർ ശരിയായ ഉയരത്തിലേക്ക് ക്രമീകരിച്ചുകഴിഞ്ഞാൽ (മൂന്നാം പാഠത്തിൽ കൂടുതലറിയുക - ഫിറ്റ്), വസ്തു മാഗ്നിഫയറിന് കീഴിൽ വയ്ക്കുക.
- വ്യക്തമായ ചിത്രം ലഭിക്കുന്നതിനും വിശാലമായ കാഴ്ച മേഖല ലഭിയ്ക്കുന്നതിനുമായി ആവശ്യമായത്ര ഭൂതക്കണ്ണാടിയിലേക്ക് തല താഴ്ത്തുക.
- ദൗത്യം നിർവഹിക്കാൻ സൗകര്യപ്രദമായ ഒരു സ്ഥാനം കണ്ടെത്തുക. ക്ഷീണം തോന്നാതിരിക്കാന്‍ പതിവായി ഇടവേളകൾ എടുക്കുക.

ഡോം മാഗ്നിഫയർ (അല്ലെങ്കിൽ ചെറിയ സ്റ്റാൻഡ് മാഗ്നിഫയർ)
- അഗ്ര ദര്‍ശിനി അല്ലെങ്കിൽ സ്റ്റാന്‍ഡില്‍ ഘടിപ്പിക്കാവുന്ന ഭൂതക്കണ്ണാടി പേജിന് മുകളില്‍ സ്ഥാപിക്കുക.
- വ്യക്തമായി കാണുന്നതിന് ഭൂതക്കണ്ണാടിയുടെ അടുത്തേക്ക് തല കുനിക്കുക.
- ഭൂതക്കണ്ണാടി വായിക്കുന്ന ദിശയിലേക്ക് സാവധാനം നീക്കുക, അത് പേജിന് മുകളില്‍ തിരശ്ചീനമായി പിടിക്കുക.
- ഒരു വരിയുടെ അവസാനത്തിൽ അതേ വരിക്ക് കുറുകെ തുടക്കത്തിലേക്ക് നീക്കുക, തുടർന്ന് ഒരു വരി താഴേക്ക് നീക്കി വീണ്ടും വായന ആരംഭിക്കുക.

പ്രവർത്തനങ്ങള്‍
- നിങ്ങൾക്ക് ലഭ്യമായ ഓരോ തരം ഭൂതക്കണ്ണാടിയും ഉപയോഗിച്ച് പരിശീലനം തുടരുക.
- ഒരെണ്ണം തിരഞ്ഞെടുത്ത് അത് എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു സുഹൃത്തിനെയോ സഹപ്രവർത്തകനെയോ പഠിപ്പിക്കുക.