പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
ദർശനം

തുടർ നടപടികൾ ആസൂത്രണം ചെയ്യുക

പാഠം: 5 യുടെ 6
വിഷയം: 2 യുടെ 2
0% പൂർത്തിയായി

ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് വ്യക്തിയുടെ ഇനിപ്പറയുന്നആവശ്യങ്ങള്‍ വിലയിരുത്തുക.

  • വ്യത്യസ്ത തരം അല്ലെങ്കിൽ പവർ മാഗ്നിഫയറിന്റെയോ ദൂരദർശിനിയുടെയോ ആവശ്യമുണ്ട്. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് അത് നൽകാൻ കഴിയുമോ അല്ലെങ്കിൽ ആ വ്യക്തിയെ ഒരു നേത്രാരോഗ്യ വിദഗ്ദ്ധന്റെ അടുത്തേക്ക് റഫർ ചെയ്യേണ്ടതുണ്ടോ?
  • ഇപ്പോള്‍ ഉപയോഗിക്കുന്ന ഉൽപ്പന്നം മാറ്റെണ്ടതുണ്ടോ?
  • കൂടുതൽ പരിശീലനം ആവശ്യമുണ്ടോ?
  • മറ്റു സേവനങ്ങളിലേക്ക് റഫര്‍ ചെയ്യേണ്ടതുണ്ടോ?

ജോവാനയെ ഓർമ്മയുണ്ടോ?

പത്രം വായിക്കാൻ ജോവാന സ്റ്റാന്‍ഡില്‍ പിടിപ്പിക്കാവുന്ന ഒരു ഭൂതക്കണ്ണാടി ഉപയോഗിക്കുന്നു. ഒരു തുടര്‍ പരിശോധനാ വേളയില്‍, പത്രത്തിലെ വാര്‍ത്തകള്‍ വ്യക്തമായി കാണാൻ കഴിയാത്തതിനാൽ ഭൂതക്കണ്ണാടിക്ക് വേണ്ടത്ര ക്ഷമത ഇല്ലെന്ന് ജോവാന നിങ്ങളോട് പറയുന്നു.

ചോദ്യം

ജോവാനയുമായുള്ള തുടര്‍ പരിശോധനാ വേളയിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് നിങ്ങൾ എന്താണ് പരിശോധിക്കേണ്ടത്?

  • ഭൂതക്കണ്ണാടി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് കാണിക്കാൻ ജോവാനയോട് ആവശ്യപ്പെടുക.
  • ഭൂതക്കണ്ണാടിയുടെ അവസ്ഥ പരിശോധിച്ച് അത് പൊട്ടുകയോ പോറല്‍ എല്‍ക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  • ഭൂതക്കണ്ണാടിയുടെ ഉയരം ഇപ്പോഴും ഉചിതമാണോ എന്ന് പരിശോധിക്കുക.

ജോവാനയുടെ ഭൂതക്കണ്ണാടി പരിശോധിച്ചതില്‍ അത് നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് നിങ്ങൾ മനസിലാക്കുന്നു.

മാഗ്നിഫയർ എങ്ങനെ ഉപയോഗിക്കുന്നു എന്ന് കാണിച്ചുതരാൻ നിങ്ങൾ ജോവാനയോട് ആവശ്യപ്പെടുമ്പോൾ, അത് ഉപയോഗിക്കുമ്പോൾ അവൾ കുറിപ്പടി നൽകുന്ന കണ്ണട ധരിച്ചിട്ടില്ലെന്ന് നിങ്ങൾ കാണുന്നു.

ചോദ്യം

എന്തെല്ലാം നടപടികളാണ് നിങ്ങൾക്ക് സ്വീകരിക്കാൻ കഴിയുക?

  • മാഗ്നിഫയർ ഉപയോഗിക്കുമ്പോൾ കുറിപ്പടി നൽകുന്ന കണ്ണട ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജോവാനയെ ബോധവൽക്കരിക്കുക.
  • ജോവാന കണ്ണട ധരിച്ചുകഴിഞ്ഞാൽ, മാഗ്നിഫയറിൽ നിന്ന് ഉചിതമായ അകലത്തിൽ അവൾ തല സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  • മാഗ്നിഫയർ ഇപ്പോഴും ജോവാനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഉയർന്ന പവർ ഉള്ള ഒരു മാഗ്നിഫയർ പരീക്ഷിക്കാം അല്ലെങ്കിൽ ഒരു നേത്രാരോഗ്യ വിദഗ്ദ്ധനെ സമീപിക്കാൻ റഫർ ചെയ്യാം.

നിങ്ങൾ അഞ്ചാം പാഠം പൂർത്തിയാക്കി!