പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
ദർശനം

ഭൂതക്കണ്ണാടികളും ദൂരദർശിനികളും എന്നാല്‍ എന്താണ്?

പാഠം: 1 യുടെ 6
വിഷയം: 1 യുടെ 3
0% പൂർത്തിയായി

കാഴ്ചക്കുറവുള്ളവര്‍ക്കായി വസ്തുക്കള്‍ വലുതാക്കി കാണിക്കുന്നതിനുള്ള സഹായക ഉപകരണങ്ങളാണ് ഭൂതക്കണ്ണാടികളും ദൂരദർശിനികളും.

കാഴ്ചക്കുറവുള്ള വ്യക്തികളെ സാധാരണയായി അവർക്ക് കാണാൻ കഴിയാത്ത വസ്തുക്കൾ, ചിത്രങ്ങൾ അല്ലെങ്കിൽ അച്ചടിച്ചട്ടുള്ള കാര്യങ്ങള്‍ എന്നിവ കാണാൻ ഇവ സഹായിക്കുന്നു.

അക്ഷരങ്ങള്‍ വലുതാക്കി കാണിക്കുന്ന കൈയില്‍ പിടിക്കാവുന്ന ഭൂതക്കണ്ണാടി - കൈപ്പിടിയുള്ള ഒരു ഫ്രെയിമില്‍, വൃത്താകൃതിയിലുള്ള ലെൻസുകള്‍ പിടിപ്പിച്ചിരിക്കുന്നു

മാഗ്നിഫയറുകൾ

ഭൂതക്കണ്ണാടികള്‍ സമീപക്കാഴ്ചയെ സഹായിക്കുന്നു (അടുത്തുള്ള വസ്തുക്കളെ കൂടുതല്‍ വ്യക്തമായി കാണുന്നു).

ഇതുപോലുള്ള ജോലികളിൽ ഒരു ഭൂതക്കണ്ണാടി സഹായിച്ചേക്കാം:

  • വായന അല്ലെങ്കിൽ എഴുത്ത്
  • തയ്യൽ അല്ലെങ്കിൽ കരകൗശല പ്രവർത്തനങ്ങൾ
  • ചെറുതും വലുതുമായ വസ്തുക്കളെ നിരീക്ഷിക്കുക.

ഒരു സ്ത്രീ, ഒരു ഉൽപ്പന്നത്തിലെ ലേബൽ വായിക്കാൻ ഒരു ഹാൻഡ്‌ഹെൽഡ് മാഗ്നിഫയർ ഉപയോഗിക്കുന്നു.

ദൂരദർശിനികൾ

ദൂരദർശിനികൾ ദൂരക്കാഴ്ചയ്ക്ക് സഹായിക്കുന്നു (അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണുന്നു).

ഒരു ദൂരദർശിനി ഇനിപ്പറയുന്ന ജോലികളിൽ സഹായിച്ചേക്കാം:

  • ഒരു ബ്ലാക്ക്‌ബോർഡ് വ്യക്തമായി കാണുന്നു
  • ദൂരെയുള്ള ആളുകളെയോ വസ്തുക്കളെയോ കാണാന്‍.

ആൾക്കൂട്ടത്തിനിടയിലെ ഒരു വ്യക്തിയെ കാണാൻ കൈയില്‍ പിടിക്കാവുന്ന ചെറിയ ഒരു ദൂരദര്‍ശിനി ഉപയോഗിക്കുന്ന മറ്റൊരാള്‍.

ചര്‍ച്ച

  • ഭൂതക്കണ്ണാടി അല്ലെങ്കിൽ ദൂരദർശിനി ഉപയോഗിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമോ?
  • ഉണ്ടെങ്കിൽ, അവർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ അത് അവരെ എങ്ങനെ സഹായിക്കും?