ആളുകൾക്ക് സ്വയം പരിചരണ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ എന്തു ചെയ്യണം

വിഷയ പുരോഗതി:

സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ആളുകളെ സഹായിക്കുന്നത് ആ വ്യക്തിയുടെ ജീവിത നിലവാരത്തിൽ വലിയ വ്യത്യാസം വരുത്തും. ഉദാഹരണമായി: ആളുകള്‍,

  • സ്വയം പരിചരണത്തിനായി കുറച്ച് സമയം മാത്രം ചെലവഴിക്കുന്നു
  • കൂടുതൽ സ്വയം പര്യാപ്തമാവുക
  • സ്കൂൾ, തൊഴില്‍, സാമൂഹിക ജീവിതം എന്നിവയിൽ കൂടുത പങ്കാളിത്തം വഹിക്കുക.

ആളുകൾ അവരുടെ സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് സംസാരിക്കാൻ എപ്പോഴും ഓർക്കുക. ഒരു വ്യക്തിയുടെ ജീവിതം മാറ്റിമറിക്കാൻ കഴിയുന്ന തരത്തിലുള്ള പരിഹാരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് ഒരുമിച്ച് കഴിഞ്ഞേക്കും!

പീറ്റർ, അലീഷ, ഐഡ, മരിയ, മരിയയുടെ മകള്‍ എന്നിവര്‍ ഒരുമിച്ചുകൂടി.

സ്വയം പരിചരണ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിക്ക് ഈ മൊഡ്യൂളിൽ അവതരിപ്പിച്ചിരിക്കുന്ന ചില സഹായക ഉൽപ്പന്നങ്ങളിൽ നിന്ന് പ്രയോജനം ലഭിച്ചേക്കാം.

സഹായക ഉൽപ്പന്നങ്ങൾ നൽകുന്നതിന്, എല്ലായ്പ്പോഴും താഴെപ്പറയുന്ന നാല് ഘട്ടങ്ങൾ പിന്തുടരുക (തിരഞ്ഞെടുക്കുക, ഘടിപ്പിക്കുക, ഉപയോഗിക്കുക, തുടര്‍ നടപടികള്‍).

ചില സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങളെക്കുറിച്ചും അവയുടെ നാല് ഘട്ടങ്ങൾ എങ്ങനെ നിർവഹിക്കാമെന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ TAP ന്‍റെ ഉൽപ്പന്ന മൊഡ്യൂളുകളിൽ ഉൾക്കൊള്ളുന്നു.

മറ്റു ഉൽപ്പന്നങ്ങൾക്കായി, നിങ്ങൾക്ക് വ്യക്തിയെ റഫർ ചെയ്യാൻ കഴിയുന്ന ഒരു സേവന കേന്ദ്രം നിങ്ങളുടെ പ്രദേശത്ത് ഉണ്ടോ എന്ന് പരിശോധിക്കുക.

നാല് വിഭാഗങ്ങളിൽ ഓരോന്നിലും 1,2,3,4 നമ്പറുകളുള്ള TAP ലോഗോ.

ഒരാൾക്ക് സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിന്, സഹായക ഉൽപ്പന്നങ്ങൾ പരിഹാരത്തിന്‍റെ ഒരു ഭാഗം മാത്രമായിരിക്കാം.

ചോദ്യം

സ്വയം പരിചരണ പ്രവര്‍ത്തനം എളുപ്പമാക്കാൻ കഴിയുന്ന ഓരോ രീതികളും ചുവടെ പരിശോധിക്കുക.




ഒരാൾക്ക് സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാൻ മേൽപ്പറഞ്ഞ മൂന്ന് വഴികളും ആവശ്യമായി വന്നേക്കാം.

നിങ്ങളുടെ കര്‍ത്തവ്യത്തിന്‍റെയും നിങ്ങൾ നൽകുന്ന സേവനത്തെയും ആശ്രയിച്ച്, ആളുകളെ അവരുടെ ചുറ്റുപാടുമായി പൊരുത്തപ്പെടാനോ സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന രീതിയിൽ മാറ്റം വരുത്താനോ സഹായിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം.

കൂടുതൽ സഹായത്തിനായി പുനരധിവാസ സേവനം പോലുള്ള മറ്റുള്ള സേവനങ്ങളിലേയ്ക്ക് ആളുകളെ റഫർ ചെയ്യാനും നിങ്ങൾക്ക് കഴിഞ്ഞേക്കാം.

ചര്‍ച്ച

നിങ്ങളുടെ പ്രദേശത്ത് എന്തൊക്കെ വിഭവങ്ങള്‍ / സേവനങ്ങള്‍ ഉണ്ട്:

  • TAP-ൽ ഉൾപ്പെടാത്ത സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ നൽകുക (ഉദാഹരണമായി മര്‍ദ്ദം കുറയ്ക്കുന്ന മെത്തകളും, കിടക്കകളും പരിഷ്കരിച്ച തീന്‍ മേശാ ഉപകരണങ്ങളും)?
  • അവരുടെ ഗൃഹ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ആളുകളെ സഹായിക്കുക (ഉദാഹരണമായി ഒരു റാമ്പ് ഇടുക, ഒരു കൈവരി ഉപയോഗിക്കുക, വെള്ളത്തിനും, കഴുകാനുമുള്ള സൗകര്യങ്ങൾ കൂടുതൽ പ്രാപ്യമാക്കുക)?
  • സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള വ്യത്യസ്ത മാർഗ്ഗങ്ങൾ പഠിക്കാൻ ആളുകളെ സഹായിക്കുമോ?

നിങ്ങൾ ഇപ്പോൾ മൂന്നാം പാഠം പൂർത്തിയാക്കിയിരിക്കുന്നു!

നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, അവ ചർച്ചാ ഫോറത്തിൽ പോസ്റ്റു ചെയ്യുക.

ചർച്ചാവേദി