TAP-ൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ

വിഷയ പുരോഗതി:

TAP മൊഡ്യൂളുകളിൽ ചില സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നില്ല.
കാരണം അവയ്ക്ക് കൂടുതൽ പരിശീലനം നൽകേണ്ടതുണ്ട്.

ഇത്തരത്തിലുള്ള സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങളില്‍ ഒന്നിനെക്കുറിച്ചറിയാന്‍ തുടര്‍ന്ന് വായിക്കുക.

സമ്മർദ്ദ മുറിവുകൾ തടയുന്നതിനുള്ള സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ

സമ്മർദ്ദം മൂലം ചർമ്മത്തിനുണ്ടാകുന്ന തകർച്ചയാണ് സമ്മര്‍ദ്ദ മുറിവ്. സാധാരണയായി ഒരു അസ്ഥി പ്രദേശത്താണ് ഇത് ഉണ്ടാകുക, കൂടാതെ സ്പര്‍ശാനുഭൂതി (സംവേദനം) അല്ലെങ്കിൽ നീങ്ങാനും സ്ഥാനം മാറാനും ബുദ്ധിമുട്ടുള്ള ആളുകൾക്ക് ഇത് സാധാരണമായി ഉണ്ടാകുന്ന ഒരു പ്രശ്നമാണ്.

സ്പര്‍ശാനുഭൂതിയോ ചലനശേഷിയോ കുറഞ്ഞ ആളുകൾക്ക് സമ്മർദ്ദ മുറിവുകൾ ഒരു സാധാരണ പ്രശ്നമാണ്, കൂടാതെ ചക്രക്കസേര ഉപയോഗിക്കുകയോ ദീർഘനേരം കിടക്കുകയോ ചെയ്യുന്നവര്‍ക്കും.

സമ്മർദ്ദ മുറിവുകൾ തടയാൻ വ്യത്യസ്ത സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം.

ചക്രക്കസേര ഉപയോഗിക്കുന്ന സമ്മര്‍ദ മുറിവ് ഉണ്ടാകാൻ സാധ്യതയുള്ളവര്‍ എല്ലായ്പ്പോഴും അവരുടെ ചക്രക്കസേരയില്‍ നിർദ്ദേശിച്ചിട്ടുള്ള മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള കുഷൻ ഉപയോഗിക്കണം.

ഇരിപ്പിടത്തില്ലെ മർദ്ദം കുറയ്ക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള കട്ടിയുള്ള കുഷ്യനുള്ള ഒരു ചക്രക്കസേര.

സമ്മര്‍ദ മുറിവ് ഉണ്ടാകാൻ സാധ്യതയുള്ള ആളുകൾ അവരുടെ കിടക്കയിൽ അവർക്കായി നിർദ്ദേശിച്ചിട്ടുള്ള മര്‍ദ്ദം കുറയ്ക്കുന്നതിനാവശ്യമായ മെത്തയും ഉപയോഗിക്കണം.

മുകളിൽ അധിക പാളിയുള്ള കട്ടിയുള്ള കിടക്ക. ഒരു ഷീറ്റ് കിടക്കയുടെ പകുതി മൂടിയിരിക്കുന്നു.

മർദ്ദം മൂലമുണ്ടാകുന്ന ഉണങ്ങാത്ത മുറിവുകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. സമ്മർദ്ദ മുറിവുകൾ വ്യാപിക്കുന്നത് തടയാൻ നേരത്തെയുള്ള ഇടപെടല്‍ പ്രധാനമാണ്.

സമ്മര്‍ദ മുറിവുള്ള ആർക്കും വൈദ്യസഹായം ആവശ്യമാണ്.

സമ്മര്‍ദ മുറിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, TAP ന്‍റെ ചലന സഹായക ഉൽപ്പന്നങ്ങളുടെ മൊഡ്യൂൾ കാണുക.

നിങ്ങൾ രണ്ടാം പാഠം പൂർത്തിയാക്കി!

നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, അവ ചർച്ചാ ഫോറത്തിൽ പോസ്റ്റു ചെയ്യുക.

ചർച്ചാവേദി