ഉൽപ്പന്നം പരിശോധിക്കുകയും ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുക

വിഷയ പുരോഗതി:

ഈ പാഠത്തില്‍ ഉൽപ്പന്നം എങ്ങനെ പരിശോധിക്കാമെന്നും വ്യക്തിക്ക് അനുയോജ്യമായ രീതിയില്‍ ഉൽപ്പന്നത്തിന്‍റെ ഉയരം എങ്ങനെ ക്രമീകരിക്കാമെന്നും നിങ്ങൾ പഠിക്കും.

ഉൽപ്പന്നം പരിശോധിക്കുക

ഒരു വ്യക്തിക്ക് ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര ഘടിപ്പിക്കുന്നതിന് മുന്‍പ്, ഉൽപ്പന്നം പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കുക. ഉൽപ്പന്നത്തിന്‍റെ ചക്രങ്ങൾ (ഉണ്ടെങ്കിൽ), ബ്രേക്കുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

പരമാവധി ഭാരം

ഉല്പന്നത്തിന്‍റെ ഭാര പരിധി ആ വ്യക്തിക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുക. ഓരോ ശുചിമുറി അല്ലെങ്കില്‍ കുളിമുറിക്കസേരയ്ക്കും പരമാവധി ഭാര പരിധിയുണ്ട്. കസേരയ്ക്ക് സുരക്ഷിതമായി താങ്ങാന്‍ കഴിയുന്ന പരമാവധി ഭാരമാണിത്.

ഉല്പന്നത്തിന്‍റെ ഭാര പരിധി സാധാരണയായി കസേരയിലോ അതടങ്ങുന്ന പെട്ടിയിലോ എഴുതപ്പെട്ടിരിക്കുന്നു.

ടോയ്ലറ്റ് കമ്മോടിന്‍റെയും ശുചിമുറിക്കസേരയുടെയും ചിത്രമുള്ള ഒരു പെട്ടി. അതില്‍ 'Compact', ഉയരം ക്രമീകരിക്കാവുന്നത്, 130 കിലോഗ്രാം ഭാര പരിധി എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍ 130 കിലോഗ്രാം ഭാര പരിധി എന്നത് ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഉല്പന്നത്തിന്‍റെ ഭാര പരിധി വ്യക്തിയുടെ ഭാരത്തിന് തുല്യമോ അതിൽ കൂടുതലോ ആണോ എന്ന് പരിശോധിക്കുക.

വിലയിരുത്തല്‍ ഫോമിന്‍റെ ഭാരം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം ചുവപ്പ് വൃത്തത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുക

മിക്ക ശുചിമുറി, കുളിമുറിക്കസേരകൾക്കും ഉയരം ക്രമീകരിക്കാവുന്ന കാലുകളുണ്ട്. വ്യക്തിക്ക് അനുയോജ്യമായ ഉയരത്തില്‍ ഇവ ക്രമീകരിക്കേണ്ടത് പ്രധാനമാണ്.
ശരിയായ ഉയരം ഇനിപ്പറയുന്നവയെ ആശ്രയിച്ചിരിക്കുന്നു:

  • കസേര അവര്‍ എവിടെ ഉപയോഗിക്കുന്നു
  • അവർ എങ്ങനെ ശുചിമുറിയിലേയ്ക്ക് കയറുകയും ശുചിമുറിയില്‍ നിന്ന് ഇറങ്ങുകയും ചെയ്യുന്നു (മാറ്റം).

ഇരിക്കാവുന്ന ടോയ്ലറ്റ് കമ്മോടിന് മുകളിൽ ഒരു ശുചിമുറിക്കസേര ഉപയോഗിക്കുകയാണെങ്കിൽ, കമ്മോടിന്‍റെ ഉയരത്തിന് യോജിക്കുന്ന തരത്തിലുള്ളതായിരിക്കണമത്.

ഉയരത്തിലുള്ള ഒരു ടോയിലെറ്റ് കമ്മോടിന് മുകളിലായി ഒരു ശുചിമുറിക്കസേര സ്ഥാപിച്ചിട്ടുണ്ട്. ശുചിമുറിക്കസേരയുടെ ഇരിപ്പിടം ഉയർന്നതാണ്, കൈകൾ പിടിക്കുന്നതിനായി കൈപ്പിടികള്‍ നല്‍കിയിരിക്കുന്നു.

ഇരിക്കുന്ന അവസ്ഥയില്‍ നിന്ന് ഒരു വ്യക്തി മാറുകയാണെങ്കിൽ, കസേര അവർ ഇരിക്കുന്ന ഉപരിതലത്തിന്‍റെ ഏകദേശം അതേ ഉയരമുള്ളതായിരിക്കണം.

പീറ്റർ ചക്രകസേരയില്‍ നിന്ന് കുളിമുറിക്കസേരയിലേക്ക് മാറുന്നു. അവൻ ഒരു കൈ ചക്രകസേരയുടെ കൈപിടിയിലും മറ്റേ കൈ കുളിമുറിക്കസേരയുടെ ഇരിപ്പിടത്തിലും ബലമായി പിടിക്കുന്നു.

പീറ്ററിനെ ഓർമ്മയുണ്ടോ?

പീറ്റർ ഇരിക്കുന്ന അവസ്ഥയില്‍ നിന്ന് മാറുന്നു. ചക്രകസേരയുടെ അതേ ഉയരത്തിലുള്ള കുളിമുറിക്കസേര അവന് ആവശ്യമാണ്.

ആ വ്യക്തി കസേരയിൽ ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുകയാണെങ്കിൽ അവർക്ക് എളുപ്പമാകുന്ന തരത്തിൽ ഉയരം ക്രമീകരിക്കുക.

കുളിമുറിയില്‍ ഉപയോഗിക്കുന്ന വസ്ത്രം ധരിച്ച കാലി ശുചിമുറിക്കസേരയുടെ കൈകളില്‍ പിടിച്ചാണ് ഇരിക്കുന്നത്. നടത്ത സഹായി അവളുടെ മുന്നിലുണ്ട്.

കാലിയെ ഓർമ്മയുണ്ടോ?

കാലി ടോയ്ലറ്റ് കമ്മോടിന് മുകളിലായി ശുചിമുറിക്കസേര ഉപയോഗിക്കുന്നു.

ടോയ്ലറ്റ് കമ്മോടിന്‍റെ ഉയരത്തിന് യോജിക്കുന്ന തരത്തിലായി ശുചിമുറിക്കസേരയുടെ ഉയരം ക്രമീകരിക്കുന്നു, ശുചിമുറിക്കസേരയിൽ ഇരിക്കുവാനായി അവൾക്ക് കൂടുതല്‍ താഴേണ്ടതായി വരില്ല.

കസേരയുടെ ഉയരം ക്രമീകരിക്കുന്നതിന്, പുഷ് ബട്ടൺ അല്ലെങ്കിൽ സ്ക്രൂ മെക്കാനിസം ഉപയോഗിച്ച് ഓരോ കാലുകളും ക്രമീകരിക്കുക. കസേര നിലത്ത് നിരപ്പായി ഇരിക്കുന്ന തരത്തിൽ ഓരോ കാലും തുല്യമായി ക്രമീകരിക്കുക. തൊടുമ്പോൾ അത് ഇളകാന്‍ പാടില്ല.

ഉൽപ്പന്നത്തെ ആശ്രയിച്ച്, ഫൂട്ട് റെസ്റ്റിന്‍റെ ഉയരം പോലുള്ള മറ്റ് ക്രമീകരണങ്ങളും നടത്താം.

ചക്രങ്ങളും ചവിട്ടുപടികളുമുള്ള ഒരു ശുചിമുറിക്കസേരയില്‍ ഇരിക്കുന്ന പ്രായമായ ഒരു സ്ത്രീയെ പ്രായമായ ഒരു വ്യക്തി തള്ളി കൊണ്ടുപോകുന്നു.

പ്രവർത്തനങ്ങള്‍

ഉല്പന്നത്തിന്‍റെ ഭാര പരിധി പരിശോധിക്കുക, നിങ്ങൾക്ക് ലഭ്യമായ ശുചിമുറി, കുളിമുറിക്കസേരകളുടെയും ഉയരം ക്രമീകരിക്കുന്നത് പരിശീലിക്കുക.

ചർച്ചാവേദി