TAP ഉപയോഗിക്കുക

TAP ഉപയോഗിച്ച് പഠനം ആരംഭിക്കുക

1. ആമുഖം

2. രജിസ്റ്റർ ചെയ്യുക

3. ലോഗിൻ ചെയ്യുക

നിങ്ങൾ ഒരു സംഘടിത പരിശീലന കോഴ്സിന്റെ ഭാഗമാണെങ്കിൽ, ഒരു കോഴ്സ് എൻറോൾമെന്റ് സർവേ പൂർത്തിയാക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. നിങ്ങളുടെ രാജ്യത്തിനായി ശരിയായ കോഴ്സ് എൻറോൾമെന്റ് സർവേ കണ്ടെത്തുക.

4. പഠനം ആരംഭിക്കുക

5. പഠനം തുടരുക

മൊഡ്യൂളിന്‍റെ ഘടന

TAP മൊഡ്യൂളില്‍ ആറ് സ്ട്രീമുകളാണ് ഉള്ളത്:

  • അവബോധം
  • ആശയവിനിമയം
  • കാഴ്ച്ച
  • കേള്‍വി
  • സ്വയം പരിചരണം
  • ചലനാത്മകത.

ഓരോ സ്ട്രീമിനും ഒരു ആമുഖ മൊഡ്യൂൾ ഉണ്ട്, തുടർന്ന് ഉൽപ്പന്ന മൊഡ്യൂളുകൾ.

TAP ഉപയോഗിക്കാൻ എല്ലായ്പ്പോഴും:

  • സഹായക ഉൽപ്പന്ന മൊഡ്യൂളിലേക്കുള്ള ആമുഖം ആദ്യം പൂർത്തിയാക്കുക
  • ആ സ്ട്രീമിൽ നിന്ന് ഉൽപ്പന്ന മൊഡ്യൂളുകൾ എടുക്കുന്നതിന് മുമ്പ് ഓരോ സ്ട്രീമിനുമുള്ള ആമുഖ മൊഡ്യൂൾ പൂർത്തിയാക്കുക.

TAP മൊഡ്യൂളുകളുടെ മൂന്ന് പാളികൾ കാണിക്കുന്ന ഗ്രാഫിക്.

മൊഡ്യൂളിന്‍റെ ഉള്ളടക്കം

പഠിതാവിന്‍റെ പഠന വേഗതയ്ക്ക് അനുസൃതമായാണ്TAP മൊഡ്യൂളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഠിതാവിനേയും മൊഡ്യൂളിനേയും ആശ്രയിച്ച് 1 - 4 മണിക്കൂർ വരെ ഒരു മൊഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടി വന്നേക്കാം

മൊഡ്യൂളിന്‍റെ ഘടന:

  • മൊഡ്യൂള്‍ ആരംഭിക്കുന്നതിന് മുന്‍പും പൂര്‍ത്തിയായ ശേഷവും ഒരു ക്വിസ്
  • വാചകങ്ങള്‍, ചിത്രീകരണങ്ങൾ, വീഡിയോകൾ
  • ഡൗൺലോഡ് ചെയ്യാവുന്ന സഹായക ഉൽപ്പന്നങ്ങളുടെ സ്ക്രീനിംഗ് കൂടാതെ വിലയിരുത്തൽ ഫോമുകൾ, പ്രധാന വാക്കുകളുടെയും, പ്രധാന സന്ദേശങ്ങളുടെയും സംഗ്രഹം
  • ആശയ വ്യക്തതയ്ക്ക് ഉതകുന്ന തരത്തിലുള്ള ചോദ്യങ്ങളും പ്രവർത്തനങ്ങളും
  • അനുഭവങ്ങൾ പങ്കിടുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമുള്ള ഒരു ചർച്ചാ ഫോറം.

TAP പഠിതാക്കൾക്ക് ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന മെന്റർമാരിൽ നിന്ന് പ്രയോജനം ലഭിക്കും:

  • ഓരോ മൊഡ്യൂളും പഠിപ്പിക്കുന്നതിന് ആവശ്യമായ ഉൽപ്പന്നങ്ങളും മറ്റ് വിഭവങ്ങളും തയ്യാറാക്കുക
  • പഠിതാക്കൾ ഓരോ മൊഡ്യൂളിലൂടെയും കടന്നു പോകുമ്പോൾ ആവശ്യമായ പിന്തുണ നൽകുകയും സഹ പഠിതാക്കളുമായുള്ള ചർച്ചകള്‍ ഏകോപിപ്പിക്കുകയും ചെയ്യുക
  • നൈപുണ്യങ്ങൾ പരിശീലിക്കുന്നതിനും വികസിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന സെഷനുകൾ സജ്ജമാക്കുക.

TAP വിതരണം

പ്രാദേശിക ആരോഗ്യ സംവിധാനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനും സഹായ സാങ്കേതിക വിദ്യ സംബന്ധിച്ച പരിശീലനം നല്‍കുന്നതിനും അനുയോജ്യമായ രീതിയില്‍ രൂപം നല്‍കിയിട്ടുള്ള അയവാര്‍ന്ന പരിശീലന സാമഗ്രികളാണ് TAP മൊഡ്യൂളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സഹായക ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനും ഇത് സംബന്ധിച്ച ശുപാര്‍ശ ചെയ്യുന്നതിനുമുള്ള ശേഷി വികസിപ്പിക്കുന്നതിനായി പ്രാദേശിക മെന്‍റര്‍മാരുടെ പിന്തുണയോടെ ഓണ്‍ ലൈന്‍ പഠന സംവിധാനവും ക്ലിനിക്കല്‍ പ്രാക്റ്റീസും സംയോജിപ്പിച്ചുകൊണ്ടാണ് ഈ ലക്‌ഷ്യം കൈവരിക്കുന്നത്. പ്രാദേശിക മെന്‍റര്‍മാരുടെ കടമ ചുവടെ ചേര്‍ക്കുന്നു.

  • ഓരോ മൊഡ്യൂളും പഠിപ്പിക്കുന്നതിന് ആവശ്യമായ ഉൽപ്പന്നങ്ങളും മറ്റ് വിഭവങ്ങളും തയ്യാറാക്കുക
  • പഠിതാക്കൾ ഓരോ മൊഡ്യൂളിലൂടെയും കടന്നു പോകുമ്പോൾ ആവശ്യമായ പിന്തുണ നൽകുകയും സഹ പഠിതാക്കളുമായുള്ള ചർച്ചകള്‍ ഏകോപിപ്പിക്കുകയും ചെയ്യുക
  • നൈപുണ്യങ്ങൾ പരിശീലിക്കുന്നതിനും വികസിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന സെഷനുകൾ സജ്ജമാക്കുക.

TAP ഡെലിവറിയുടെ ശരിയായ നടത്തിപ്പിന് സഹായക ഉൽപ്പന്നങ്ങളുടെ വിതരണം ഉൾപ്പെടെയുള്ള സേവന സംവിധാനങ്ങള്‍ അവശ്യം ഉണ്ടായിരിക്കേണ്ടതാണ്. നിലവിലെ സേവനങ്ങളുടെ നിര്‍വ്വഹണത്തെ പിന്തുണയ്ക്കുന്നതിനായി TAP ഡെലിവറി സംവിധാനത്തെ ഏകോപിപ്പിക്കുന്ന ഏതൊരു വ്യക്തിക്കും (സര്‍വ്വീസ് മാനേജര്‍മാര്‍, ക്ലിനിക്കല്‍ മേധാവികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, നിര്‍വ്വഹണ ഏജസികള്‍) ആവശ്യമായ വിഭവ പിന്തുണ നല്‍കുന്നത്തിനുള്ള അടിത്തറയാണ് TAP

കൂടുതൽ WHO വെബ് സൈറ്റിൽ വായിക്കുക.

TAP സർട്ടിഫിക്കറ്റുകൾ

ഓരോ മൊഡ്യൂളിന്റെയും അവസാനം പൂർത്തീകരണ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും. നിങ്ങൾ മൊഡ്യൂൾ പൂർത്തിയാക്കുകയും പോസ്റ്റ്-മൊഡ്യൂൾ ക്വിസിൽ 60% ന് മുകളിൽ സ്കോർ നേടുകയും വേണം.

TAP കോൺടാക്റ്റ്

TAP-നെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ [email protected] ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റീവ് ടെക്നോളജി ടീമുമായി ബന്ധപ്പെടുക.