സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകൾ
വ്യത്യസ്തരായ ആളുകൾ സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. ഇതിൽ ഇനിപ്പറയുന്നവര്‍ ഉൾപ്പെടുന്നു:
- കുട്ടികൾ, മുതിർന്നവർ, പ്രായമായവർ
- ഭിന്നശേഷിക്കാര്‍
- ആരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികള്‍
ആളുകൾക്ക് പലപ്പോഴും ഒന്നിൽ കൂടുതൽ സഹായക ഉൽപ്പന്നങ്ങൾ ആവശ്യമാണ്. ഉദാഹരണത്തിന്:
- ചലനത്തിനും കാഴ്ചയ്ക്കും ബുദ്ധിമുട്ടുള്ള ഒരു കുട്ടിക്ക് ചലനശേഷിക്കായി വീൽചെയർ, സുഖമായി ഇരിക്കാൻ ഒരു മെത്ത, കാഴ്ച മെച്ചപ്പെടുത്താൻ വായനാകണ്ണടകള്‍ എന്നിവ ഉപയോഗിക്കാം.
- മുതിര്‍ന്ന പൗരന്‍മാരുടെ കാലിലെ മുറിവുകൾ തടയാൻ പ്രായമായ ഒരാൾക്ക് നടത്ത സഹായികൾ, ശ്രവണസഹായികൾ, ചികിത്സാ പാദരക്ഷകൾ എന്നിവ ഉപയോഗിക്കാം
ജൂവിനെ പരിചയപ്പെടാം.
ജുവിന് സെറിബ്രൽ പാൾസി ഉണ്ട്, ഇത് അവളുടെ ചലനത്തെയും സംസാരത്തെയും ബാധിക്കുന്നു. സഞ്ചരിക്കാനും നിവർന്ന് ഇരിക്കുന്നതിനും അവള്‍ ഒരു വീല്‍ ചെയര്‍ ഉപയോഗിക്കുന്നു.അതുപോലെ സുഹൃത്തുക്കളുമായും കുടുംബവുമായും ആശയവിനിമയം നടത്താനും സ്കൂളിലെ ഇതര പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി അവൾ ഒരു ആശയവിനിമയ ബോർഡ് ഉപയോഗിക്കുന്നു.
മത്തിയാസിനെ പരിചയപ്പെടാം.
മത്തിയാസ് ഭാര്യയോടൊപ്പം വീട്ടിലാണ് താമസിക്കുന്നത്. അദ്ദേഹാം പ്രമേഹ ബാധിതനും അവശനുമാണ്. തന്‍റെ വീടിനും പൂന്തോട്ടത്തിനും ചുറ്റും നടക്കാനായി മത്തിയാസ് നാല് ചക്രമുള്ള നടത്ത സഹായിയാണ് ഉപയോഗിക്കുന്നത്.
പൊതു ഇടങ്ങളിലേയ്ക്ക് പോകുമ്പോൾ, മത്തിയാസ് ആഗിരണം ചെയ്യുന്ന തുണികൾ ഉപയോഗിക്കുന്നു. ചില സമയങ്ങളിൽ പേശീ നിയന്ത്രണമില്ലായ്മ അനുഭവപ്പെടുന്നതിനാൽ ആഗിരണം ചെയ്യുന്ന തുണികളുടെ ഉപയോഗം അദ്ദേഹത്തിന് പുറത്തുപോകാനുള്ള ആത്മവിശ്വാസം നൽകുന്നു.
സാമുവലിനെ പരിചയപ്പെടാം.
ഡൗൺ സിൻഡ്രോം ഉള്ള കൗമാരക്കാരനാണ് സാമുവൽ. അദ്ദേഹം ഡോക്ടറുടെ ശുപാര്‍ശ പ്രകാരമുള്ള കണ്ണട ധരിക്കുകയും ഡിജിറ്റൽ ശ്രവണസഹായി ഉപയോഗിക്കുകയും ചെയ്യുന്നു. പലപ്പോഴും തന്‍റെ ശ്രദ്ധ വ്യതിചലിക്കുന്നതിനാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പലപ്പോഴും അദ്ദേഹം മറക്കുന്നു. വീട്ടിൽ ഒരു വൈറ്റ്ബോർഡും മൊബൈൽ ഫോൺ ആപ്പും അദ്ദേഹം ഉപയോഗിക്കുന്നു. തന്‍ ചെയ്യേണ്ട കാര്യങ്ങളും നിശ്ചയിച്ചിയ്യുള്ള കൂടിക്കാഴ്ചകളും ഓര്‍ക്കാന്‍ ഇവ രണ്ടും അദ്ദേഹത്തെ സഹായിക്കുന്നു
ചർച്ചാവേദിയിൽ പങ്കെടുക്കുക
- സ്വയം പരിചയപ്പെടുത്തുക, നിങ്ങൾ എവിടെ നിന്നാണ് വരുന്നത്.
- നിങ്ങള്‍ സ്വയം സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടോ, അല്ലെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഈ മൊഡ്യൂള്‍ പൂര്‍ത്തിയാക്കുന്നത് എന്ന് മറ്റുള്ളവരെ അറിയിക്കുക.
നിങ്ങൾ ഒന്നാം പാഠം പൂർത്തിയാക്കി!