ഘട്ടം രണ്ട് - ഘടിപ്പിക്കല്‍

വിഷയ പുരോഗതി:

നാല് ഘട്ടങ്ങളിലെ രണ്ടാം ഘട്ടം പ്രതിനിധീകരിക്കുന്ന ഗ്രാഫിക്സ്.

രണ്ടാം ഘട്ടം സഹായക ഉൽപ്പന്നങ്ങള്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ചാണ്.

ഊന്നുവടി പിടിച്ച ഒരു സേവന ദാതാവ് ഒരു ബെഞ്ചിന് അരികിലായി നിൽക്കുന്നു.

ഒരിക്കല്‍ ഒരു സഹായക ഉൽപ്പന്നം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, സഹായക ഉല്‍പ്പന്നം സംബന്ധിച്ച് സേവന ദാതാവ് ഇനിപ്പറയുന്നവ ഉറപ്പാക്കുന്നു:

  • ശരിയായി സംയോജിപ്പിച്ചവ
  • ശരിയായ വലുപ്പത്തില്‍ ക്രമീകരിച്ചവ
  • വ്യക്തിക്ക് സൗകര്യപ്രദവും സുരക്ഷിതവുമായി ഉപയോഗിക്കാൻ കഴിയുന്നവ

ഈ ഘട്ടത്തിൽ വ്യക്തിയിൽ നിന്നും നേരിട്ടുള്ള പ്രതികരണം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്.

ഓരോ സഹായക ഉൽപ്പന്നത്തെയും ആശ്രയിച്ച്, ആ ഉൽപ്പന്നം വ്യക്തിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൂടുതൽ ക്രമീകരണങ്ങള്‍ / അല്ലെങ്കിൽ പരിഷ്കാരങ്ങളും വരുത്തുന്നതും ഘടിപ്പിക്കലില്‍ ഉൾപ്പെടുന്നു.

വെള്ളവടി ഉപയോഗിച്ച് നടക്കാന്‍ മൈക്കിളിനെ ഒരു സേവന ദാതാവ്  സഹായിക്കുന്നു. മൈക്കിളിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനായി സേവന ദാതാവ് തന്‍റെ ഒരു കൈ വെള്ളവടി പിടിച്ചിട്ടുള്ള മൈക്കിളിന്‍റെ കൈയ്യിലും മറ്റേ കൈ അവന്‍റെ തോളിലും പിടിച്ചിരിക്കുന്നു.

ഈ ചിത്രീകരണത്തില്‍, സേവനദാതാവ് വെള്ളവടി മൈക്കിളിന് അനുയോജ്യമായ നീളത്തിലുള്ളതാണോ എന്നാണ് പരിശോധിക്കുന്നത്. മൈക്കിള്‍ നടക്കുമ്പോള്‍ തന്‍റെ മുന്‍പിലുള്ള ഭാഗങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിന് അനുയോജ്യമായ നീളമുള്ളതായിരിക്കണം വെള്ളവടി.

ശരിയായ ഘടിപ്പിക്കല്‍ വളരെ പ്രധാനമാണ്. ഒരു ഉൽപ്പന്നം ശരിയായി യോജിക്കുന്നില്ലെങ്കിൽ, അത് നല്ല രീതിയില്‍ പ്രവർത്തിക്കില്ല, കൂടാതെ അസ്വസ്ഥതയുണ്ടാക്കുകയും / അല്ലെങ്കിൽ കൂടുതല്‍ ദോഷം വരുത്തുകയും ചെയ്യും.

മുന്‍ ചക്രമുള്ള നടത്ത സഹായി ഉപയോഗിക്കാന്‍ മത്തിയാസിനെ സഹായിക്കുന്ന ഒരു സേവന ദാതാവ്. മത്തിയാസിന്‍റെ ഒരു വശത്ത് പിന്നിലായി നിന്നുകൊണ്ട് തന്‍റെ രണ്ട് കൈകളും മത്തിയാസിന്‍റെ അരക്കെട്ടില്‍ പിടിച്ചിരിക്കുന്നു. മത്തിയാസ് തന്‍റെ രണ്ട് കൈകളും മുന്‍ ചക്രമുള്ള നടത്ത സഹായിയില്‍ പിടിച്ചിരിക്കുന്നു.

മത്തിയാസിനെ ഓർമ്മയുണ്ടോ?

വീട്ടിലും പൂന്തോട്ടത്തിലും നടക്കുന്നതിനായി മത്തിയാസ് മുന്‍ ചക്രമുള്ള നടത്ത സഹായി ഉപയോഗിക്കുന്നു. മുന്‍ ചക്രമുള്ള നടത്ത സഹായി നല്‍കുന്നതിന് മുന്‍പ് അത് മത്തിയാസിന് അനുയോജ്യമായ ഉയരത്തിലാണോ എന്ന് സേവനദാതാവ് ഉറപ്പാക്കിയിരുന്നു. അവര്‍ മത്തിയാസിനെ മുന്‍ ചക്രമുള്ള നടത്ത സഹായി ഉപയോഗിക്കുന്നതിന് പരിശീലിപ്പിക്കുകയും അത് സൗകര്യപ്രദമാണോ എന്ന് ആരായുകയും ചെയ്തു. മുന്‍ ചക്രമുള്ള നടത്ത സഹായിയുടെ ബ്രേക്ക് പരിശോധിക്കുകയും അത് ശരിയായ അവസ്ഥയിലാണോ എന്ന് ഉറപ്പാക്കുകയും മുന്‍ ചക്രമുള്ള നടത്ത സഹായി സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്തു.

ചർച്ചാവേദി