ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര വൃത്തിയായി സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക

വിഷയ പുരോഗതി:

ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര എങ്ങനെ പരിപാലിക്കാമെന്ന് വ്യക്തിയേയോ ആവശ്യമെങ്കില്‍ അവരെ പരിചരിക്കുന്ന ആളേയോ കുടുംബാംഗത്തെയോ പഠിപ്പിക്കുക. ഇത് കസേര നല്ല നിലയിൽ സൂക്ഷിക്കുവാനും കൂടുതല്‍ കാലം നിലനിര്‍ത്താനും സഹായിക്കും.

ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര എങ്ങനെ വൃത്തിയാക്കാം:

  • ഓരോ ഉപയോഗത്തിനു ശേഷവും ശുചിമുറിക്കസേരയുടെ നീക്കം ചെയ്യാവുന്ന ബക്കറ്റ് കാലിയാക്കുകയും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യണം.
  • കുളിമുറി, ശുചിമുറിക്കസേരകൾ മൃദുവായ ശുചീകരണ ഉൽപ്പന്നം ഉപയോഗിച്ച് പതിവായി വൃത്തിയാക്കണം. കാര്യങ്ങള്‍ പടി പടിയായി ചെയ്യണം. നീക്കം ചെയ്യാവുന്ന ഭാഗങ്ങൾ നീക്കം ചെയ്യുകയും അവ വൃത്തിയാക്കിയതിന് ശേഷം തിരികെ ഘടിപ്പിക്കുകയും വേണം. അടിഭാഗം, പ്രത്യേകിച്ച് ഇരിപ്പിടം കഴുകാന്‍ മറക്കരുത്.
  • കസേര നനവില്ലാത്തിടത്ത് സൂക്ഷിക്കുക.

ഒരിക്കലും ശുചിമുറിക്കസേരയോ കുളിമുറിക്കസേരയോ പുറത്തോ മഴയത്തോ ഉപേക്ഷിക്കരുത്!

ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര വൃത്തിയാക്കുന്നതിനോടൊപ്പം, ഇനിപ്പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടോയെന്നും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്:

  • തുരുമ്പ്
  • ഫ്രെയിമില്‍ വിള്ളലുകൾ
  • അയഞ്ഞ സ്ക്രൂകൾ
  • അയഞ്ഞ ബ്രേക്കുകൾ
  • ഇരിപ്പിടത്തിൽ വിള്ളലുകൾ അല്ലെങ്കിൽ പൊട്ടലുകള്‍
  • നീക്കം ചെയ്യാവുന്ന ബക്കറ്റിലെ വിള്ളലുകൾ.

തുടര്‍ പരിശോധനാ വേളയില്‍ ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടെത്തിയാൽ എന്തുചെയ്യണം എന്നതിനെക്കുറിച്ചറിയാന്‍ കൂടുതൽ വായിക്കുക.

നിങ്ങൾ നാലാം പാഠം പൂർത്തിയാക്കി!

നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, അവ ചർച്ചാ ഫോറത്തിൽ പോസ്റ്റുചെയ്യുക.

ചർച്ചാവേദി