പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
ദർശനം

കേൾവി അല്ലെങ്കിൽ സ്പർശനശേഷി കൊണ്ട് പ്രവര്‍ത്തിക്കുന്ന കാഴ്ച്ചാ സഹായക ഉൽപ്പന്നങ്ങൾ

പാഠം: 2 യുടെ 4
വിഷയം: 2 യുടെ 3
0% പൂർത്തിയായി

കേൾവിശക്തിയോ സ്പർശനശേഷിയോ ആശ്രയിച്ചാണ്‌ ചില സഹായക ഉൽപ്പന്നങ്ങൾ പ്രവര്‍ത്തിക്കുന്നത് .

ഇവ സാധാരണയായി കാഴ്ച കുറവുള്ളവരോ അന്ധരോ ആണ് ഉപയോഗിക്കുന്നത്.

കേൾവിശക്തിയോ സ്പർശനശേഷിയോ ഉപയോഗിക്കുന്ന ഒരു വ്യക്തിയെ ആശ്രയിക്കാവുന്ന സഹായക ഉൽപ്പന്നങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • ബ്രെയിലി സ്ലേറ്റും എഴുത്താണിയും.

ഇത് ബ്രെയിലിയില്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നവര്‍ക്ക് കുറിപ്പുകള്‍ തയ്യാറാക്കുന്നതിന് കൊണ്ട് നടക്കാന്‍ കഴിയുന്ന ഒരു ഉപകരണമാണ്.

സ്ലേറ്റിന്റെ മുകൾ ഭാഗത്ത് ചെറിയ 'ജാലകങ്ങളുടെ' ഒരു നിരകളുണ്ട്, താഴത്തെ ഭാഗത്ത് ഓരോ 'ജാലകത്തിനും' ആറ് ചെറിയ കുഴികള്‍ ഉണ്ട്. സ്ലേറ്റിന്റെ രണ്ട് ഭാഗങ്ങൾക്കിടയിൽ ഒരു കഷണം പേപ്പർ സ്ഥാപിച്ചിരിക്കുന്നു. ഒരു മൂര്‍ച്ചയുള്ള ഉപകരണമായ എഴുത്താണി ഉപയോഗിച്ച് ഓരോ ജാലകങ്കുങളുടെയും കുഴികളില്‍ അമര്‍ത്തി പേപ്പറിന്‍റെ മറുവശത്ത്‌ ഉയര്‍ന്ന കുത്തുകള്‍ ഉണ്ടാക്കുന്നു.

കുത്തുകളുടെ വ്യത്യസ്ത സംയോജനങ്ങൾ വ്യത്യസ്ത അക്ഷരങ്ങളുടെ പ്രതീകങ്ങളായി മാറുന്നു.

ദീര്‍ഘചതുരാകൃതിയിലുള്ള രണ്ട് ഷീറ്റുകൾ, മുകൾ ഭാഗത്ത് ചെറിയ ജാലകങ്ങളും, താഴത്തെ ഭാഗത്ത് ആറ് ചെറിയ കുഴികളും ഉണ്ട്. ഇതിനെ സ്ലേറ്റ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. അതിനടുത്തായി നേർത്ത അറ്റമുള്ള ഒരു ചെറിയ T - ആകൃതിയിലുള്ള വസ്തുവുണ്ട്. ഇതിനെ എഴുത്താണി എന്ന് അടയാളപ്പെട്ടുത്തിയിരിക്ക്ന്നു.

പേജിലേക്ക് കുനിഞ്ഞിരുന്ന് സ്ലേറ്റും എഴുത്താണിയും ഉപയോഗിച്ച്  എഴുതുന്ന പെൺകുട്ടി. തുറന്ന ജാലകങ്ങളുടെ നിരകളുള്ള ഒരു ചെറിയ ബോർഡാണ് സ്ലേറ്റ്, എഴുത്താണി ഒരു കൂര്‍ത്ത ഉപകരണമാണ്, അത് അവൾ സ്ലേറ്റിലെ ജാലകങ്ങളിലൊന്നിലേക്ക് അമര്‍ത്തുന്നു.

  • എഴുതിയ വാചകം കേൾക്കാൻ ആളുകളെ സഹായിക്കുന്ന ഓഡിയോ പ്ലെയറുകൾ.

ഓഡിയോ പ്ലെയറിലെ ബട്ടണില്‍ ഒരു കൈ കൊണ്ട് അമർത്തുന്നു

  • സ്മാർട്ട്‌ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയർ.

സ്മാർട്ട് ഫോണിലെ അച്ചടി ഭാഷയെ സംഭാഷണമാക്കി മാറ്റുന്ന സോഫ്റ്റ്‌വെയര്‍

  • ആളുകൾ സമയം കേൾക്കാനോ മനസിലാക്കാനോ ഉപയോഗിക്കുന്ന ശബ്ദ സ്പര്‍ശ വാച്ചുകള്‍.

ചെറിയ ഡിസ്പ്ലേയും വലിയ സ്പീക്കറും ഉള്ള ഒരു ഇലക്ട്രോണിക് വാച്ച്.

നിർദ്ദേശം

ഈ ഉൽപ്പന്നങ്ങൾ TAP-യിൽ ഉൾപ്പെടുത്തിയിട്ടില്ല.