നാലാം ഘട്ടം - തുടര്‍ നടപടി

വിഷയ പുരോഗതി:

നാലാം ഘട്ടം ഹൈലൈറ്റ് ചെയ്ത് നാല് പോയിന്റുകളുള്ള ഗ്രാഫിക്സ്

നാലാമത്തെ ഘട്ടം തുടർനടപടി സംബന്ധിച്ചാണ്. സഹായക ഉൽപ്പന്നം ഇപ്പോഴും വ്യക്തിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോയെന്നും അത് നല്ല അവസ്ഥയിലാണോ എന്നും പരിശോധിക്കാനുള്ള സുപ്രധാന അവസരമാണ് ഈ ഘട്ടം.

ഒരാളുടെ അടുത്തിരുന്ന് കണ്ണടയിലെ സ്ക്രൂകൾ മുറുക്കുന്ന ഒരു സേവന ദാതാവ്.

ചോദ്യം

  • തുടര്‍ നടപടി വേളയിൽ ഒരു സേവന ദാതാവ് എടുക്കേണ്ട നടപടികൾ ഏതൊക്കെയാണ്?
  • സഹായക ഉൽപ്പന്നം ഇപ്പോഴും വ്യക്തികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിക്കുക
  • സഹായക ഉൽപ്പന്നം ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കുക
  • സഹായക ഉൽപ്പന്നത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക
  • സഹായക ഉൽപ്പന്നത്തിന്‍റെ ഘടിപ്പിക്കല്‍ ക്രമീകരിക്കുക
  • കുറവുകള്‍ പരിഹരിക്കുന്നതിനും ശരിയായി പരിപാലിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുക
  • സഹായക ഉൽപ്പന്നം എങ്ങനെ ഉപയോഗിക്കാം അല്ലെങ്കിൽ പരിപാലിക്കാം എന്നത് സംബന്ധിച്ച് തുടര്‍പരിശീലനം നൽകുക
  • ആവശ്യമെങ്കിൽ വ്യക്തിയെ മറ്റ് സേവനങ്ങളിലേക്ക് റഫർ ചെയ്യുക

ഒരു സേവന ദാതാവ് മത്തിയാസിന്‍റെ മുന്‍ ചക്രമുള്ള നടത്ത സഹായിയുടെ ബ്രേക്ക് ശരിയാക്കുന്നു.

മത്തിയാസിനെ ഓർമ്മയുണ്ടോ?

സാമൂഹിക പ്രവര്‍ത്തകന്‍ ആറ് മാസത്തിലൊരിക്കല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് അദ്ദേഹം ഉപയോഗിക്കുന്ന മുന്‍ ചക്രമുള്ള നടത്ത സഹായിയും മറ്റു സഹായക ഉല്‍പ്പന്നങ്ങളും അദേഹത്തിന്‍റെ ആവശ്യങ്ങള്‍ ഇപ്പോഴും നിറവേറ്റുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു.

അദ്ദേഹത്തിന്‍റെ മുന്‍ ചക്രമുള്ള നടത്ത സഹായി ശരിയായും സുരക്ഷിതമായും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ഇത് സംബന്ധിച്ച് മത്തിയാസിനും ഭാര്യയ്ക്കും എന്തെങ്കിലും സംശയങ്ങളോ പ്രയാസങ്ങളോ ഉണ്ടോ എന്ന് ആരായുകയും ചെയ്യുന്നു.

മുന്‍ സന്ദര്‍ശന വേളയില്‍, സാമൂഹിക പ്രവര്‍ത്തകന്‍ മുന്‍ ചക്രമുള്ള നടത്ത സഹായിയുടെ ബ്രേക്കിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തി. മത്തിയാസ് ഉപയോഗിച്ചു വരുന്ന ചികിത്സാ പാദരക്ഷകള്‍ സുഖപ്രദമല്ലാതെ തോന്നിയതിനാല്‍ സാമൂഹിക പ്രവര്‍ത്തകന്‍ അവലോകനത്തിനായി മാത്തിയാസിനെ നഴ്സിന്‍റെ അടുത്തേക്ക് റഫർ ചെയ്തു.

ഓരോ വ്യക്തിയുടേയും ആവശ്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നിറവേറ്റുന്നതിനായി സുരക്ഷിതവും പ്രയോജനപ്രദവുമായ സഹായക ഉല്‍പ്പന്നങ്ങള്‍ നല്‍ക്കുന്നത്തിന് ഈ നാല് ഘട്ടങ്ങളും ചിട്ടയായി പിന്തുടരുന്നത് സേവന ദാതാക്കളെ സഹായിക്കും.

നിങ്ങൾ മൂന്നാം പാഠവും പൂർത്തിയാക്കി!

നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, അവ ചർച്ചാ ഫോറത്തിൽ പോസ്റ്റു ചെയ്യുക.

ചർച്ചാവേദി