പൊതു ജനങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ലളിതമായ ചലന സഹായക ഉൽപ്പന്നങ്ങൾ സംബന്ധിച്ച വിശദാംശങ്ങള്‍ TAP ഉൽപ്പന്ന മൊഡ്യൂളുകളില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഈ ഉൽപ്പന്നങ്ങള്‍ ഓരോന്നിനെക്കുറിച്ചും വിശദമായി അറിയുവാന്‍ ഇനിപ്പറയുന്ന ഭാഗങ്ങള്‍ വായിക്കുക.
നടത്ത സഹായികൾ
ഒരു വ്യക്തിയ്ക്ക് എഴുന്നേൽക്കാനും, ഇരിക്കാനും, നടക്കാനും നടത്ത സഹായികൾ സഹായിക്കുന്നു.
വ്യകതിഗതമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായ നടത്ത സഹായികള്‍ ലഭ്യമാണ്.
ചില പൊതുവായ ഉദാഹരണങ്ങൾ ചുവടെ നല്‍കിയിരിക്കുന്നു:
- ഊന്നുവടികള്‍

- കൈമുട്ട് താങ്ങി

- താങ്ങുവടികള്‍ (കക്ഷത്തിന് താഴെ വയ്ക്കാവുന്നത്)

- നടത്ത ഫ്രെയിമുകൾ

- മുന്‍ ചക്രമുള്ള നടത്ത സഹായി

ഇനിപ്പറയുന്ന ആളുകൾക്ക് നടത്ത സഹായികൾ ഉപയോഗപ്രദമാകും:
- നടക്കാൻ കഴിയും, പക്ഷേ സുരക്ഷിതമായി അല്ലെങ്കിൽ ദീർഘദൂരം നടക്കാൻ പിന്തുണ ആവശ്യമാണ്.
- ഒരു കാലിൽ മാത്രമേ ഭാരം വഹിക്കാന്‍ കഴിയൂ, ഉദാഹരണത്തിന് അവയവം മുറിച്ചുമാറ്റപെട്ടതോ അല്ലെങ്കിൽ കാലിന് പരിക്കേറ്റതോ ആയവര്‍.
നടത്ത സഹായികളെക്കുറിച്ചും അവ എങ്ങനെ നൽകാമെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾക്ക്, TAP ന്‍റെ നടത്ത സഹായികള്‍ മൊഡ്യൂൾ പൂർത്തിയാക്കുക.
പോർട്ടബിൾ റാമ്പുകൾ
ഒരു പ്രത്യക സ്ഥലത്ത് ഉറപ്പിച്ചിട്ടില്ലാത്ത റാമ്പുകളാണ് കൊണ്ട് നടക്കാവുന്ന റാമ്പുകള്‍. ആവശ്യാനുസരണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് ഇവ മാറ്റാന്‍ കഴിയും.
കൊണ്ട് നടക്കാവുന്ന റാമ്പുകൾ ഇനിപ്പറയുന്ന വ്യക്തികള്‍ക്ക് ഉപയോഗപ്രദമാകും:
- ചക്രക്കസേര ഉപയോഗിക്കുന്നവര്‍, മുന്‍ ചക്രമുള്ള നടത്ത സഹായി ഉപയോഗിക്കുന്നവര്‍, അല്ലെങ്കിൽ നടത്ത ഫ്രെയിം ഉപയോഗിക്കുന്നവര്‍
- കുറഞ്ഞ എണ്ണം പടികളുള്ള ഇടങ്ങളിലേയ്ക്ക്, പ്രവേശിക്കുന്നതിന്
- സ്വന്തമായി റാമ്പ് ഉയര്‍ത്താന്‍ ശക്തി ഉണ്ടായിരിക്കുക അല്ലെങ്കില്‍, മറ്റ് വ്യക്തികളുടെ സഹായം ഉറപ്പാക്കുക.


മത്തിയാസിനെ ഓർമ്മയുണ്ടോ?
മത്തിയാസ് സഞ്ചരിക്കുന്നതിനായി ഒരു മുന്‍ ചക്രമുള്ള നടത്ത സഹായി ഉപയോഗിക്കുന്നു. അദ്ദേഹവും ഭാര്യയും മകന്റെ വീട് സന്ദർശിക്കുമ്പോൾ, അവർ ഒരു കൊണ്ടു നടക്കാവുന്ന റാമ്പും കരുതുന്നു. മുൻവശത്തെ മൂന്ന് ചെറിയ പടികൾ കടന്ന് മകന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ മാത്തിയാസിനെ ഈ റാമ്പ് സഹായിക്കുന്നു.
കൊണ്ടു നടക്കാവുന്ന റാമ്പുകളെക്കുറിച്ചും അവ എങ്ങനെ നൽകാമെന്നതിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്, TAP ന്‍റെ കൊണ്ടു നടക്കാവുന്ന റാമ്പ്സ് മൊഡ്യൂൾ പൂർത്തിയാക്കുക.
കൈവരികള്‍
ബലക്ഷയമോ കുറഞ്ഞ ശാരീരിക സംതുലനാവസ്ഥയോ ഉള്ള ആളുകള്‍ക്ക് ഒരു സ്ഥാനത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് സുരക്ഷിതമായി നീങ്ങാൻ കൈവരികള്‍ അവരെ സഹായിക്കുന്നു.
ഇനിപ്പറയുന്ന ആളുകൾക്ക് കൈവരികള്‍ ഉപയോഗപ്രദമാകും:
- കിടപ്പുമുറി, ലിവിംഗ് ഏരിയകൾ, കുളിമുറി, ശുചിമുറി അല്ലെങ്കിൽ പടികൾ എന്നിവയിലൂടെ നീങ്ങുന്നതിന് അധിക പിന്തുണ ആവശ്യമാണ്.
- കൈവരികളില്‍ ആവശ്യാനുസരണം ഒരു കൈയ്യോ രണ്ട് കൈകളോ പിടിച്ച് നീങ്ങാവുന്നതാണ്.

കൈവരികളെക്കുറിച്ചും അവ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക്, TAP ന്‍റെ കൈവരികള്‍ മൊഡ്യൂൾ പൂർത്തിയാക്കുക.

ഡേവിഡിനെയും അദ്ദേഹത്തിന്‍റെ ഭാര്യ ലെയ്താംഗിയെയും ഓർമ്മയുണ്ടോ?
ദുര്‍ബലനായ ഡേവിഡ് തന്‍റെ ചില സ്വയം പരിചരണ പ്രവര്‍ത്തങ്ങള്‍ക്കായി ലെയ്താംഗിയെ ആശ്രയിക്കുന്നു. നിവര്‍ന്നിരിക്കാനും കിടക്കയില്‍ ഇരുന്ന് നീങ്ങാനും അദ്ദേഹത്തിന്‍റെ കിടക്കയില്‍ ഒരു കൈവരി പിടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന് ലെയ്താംഗിയുടെ സഹായമില്ലാതെ തന്നെ കിടക്കയില്‍ നിവര്‍ന്നിരിക്കാം.

കാലിയെ ഓർമ്മയുണ്ടോ?
നടക്കാൻ സഹായിക്കുന്നതിന് അവളുടെ നടത്ത ഫ്രെയിമിനോടൊപ്പം, കാലിയുടെ കുളിമുറിയില്‍ ഒരു കൈവരി പിടിപ്പിച്ചിട്ടുണ്ട്. കുളിമുറിയിലേക്കും പുറത്തേക്കും കാലെടുത്തുവയ്ക്കുമ്പോൾ വീഴാതിരിക്കാന്‍ അവള്‍ കൈവരിയില്‍ പിടിക്കുന്നു.
ട്രാൻസ്ഫർ ബോർഡുകൾ
നിങ്ങളുടെ ശരീരം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് നീക്കുന്നതിനെ സ്ഥാന മാറ്റം എന്ന് വിളിക്കുന്നു.
മാറ്റ ബോർഡുകൾ ആളുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് മാറാൻ സഹായിക്കുന്നു.


ഇനിപ്പറയുന്ന ആളുകൾക്ക് മാറ്റ ബോർഡുകൾ പ്രയോജനപ്രദമാകും:
- എഴുന്നേൽക്കാനോ കാലുകളില്‍ ഭാരം താങ്ങാനോ ബുദ്ധിമുട്ടുള്ളവര്‍
- ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറാൻ മറ്റൊരാളുടെ സഹായം ആവശ്യമുള്ളവര്‍.

മാറ്റ ബോർഡുകളെക്കുറിച്ചും അവ എങ്ങനെ നൽകാമെന്നതിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്, TAP മാറ്റ ബോര്‍ഡ് മൊഡ്യൂൾ പൂർത്തിയാക്കുക.
ചികിത്സാപരമായ പാദരക്ഷകൾ
മുറിവ് വലുതാകാന്‍ സാധ്യതയുള്ള പാദങ്ങളെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും സഹായിക്കുന്ന പ്രത്യേക സവിശേഷതകളുള്ള പാദരക്ഷകളാണ് ചികിത്സാ പാദരക്ഷകൾ.


ചികിത്സാ പാദരക്ഷകളെക്കുറിച്ചും അവ എങ്ങനെ നൽകാമെന്നതിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്, TAP ചികിത്സാ പാദരക്ഷകള്‍ മൊഡ്യൂള്‍ പൂര്‍ത്തിയാക്കുക.