പ്രത്യേക സേവനങ്ങളും ഉപകരണങ്ങളുമുള്ള സേവന കേന്ദ്രങ്ങളില്‍ മാത്രമേ ചില സഹായക ഉല്‍പന്നങ്ങള്‍ നല്‍കാന്‍ കഴിയൂ. അത്തരം ഉല്‍പന്നങ്ങള്‍ TAP ല്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
TAP-ൽ ഉൾപ്പെടുത്താത്ത പൊതു ചലന സഹായക ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയാൻ ഇനിപ്പറയുന്ന പാഠഭാഗങ്ങള്‍ വായിക്കുക.
ഈ ഉൽപ്പന്നങ്ങളിൽ ചിലത് എങ്ങനെ നൽകാമെന്നതിനെക്കുറിച്ചുള്ള പരിശീലന കോഴ്സുകളെയും വിഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഈ മൊഡ്യൂളിന്റെ അവസാനത്തിൽ കണ്ടെത്താനാകും.
ചക്രക്കസേരകള്‍
ചക്രക്കസേരകള്‍ ചക്രങ്ങളുടെ സഹായത്തോടെ ചലിക്കുന്നതിനും ഇരിക്കുന്നതിനുമായുള്ള പിന്തുണ നല്‍കുന്നു.
വ്യത്യസ്ത തരം ചക്രക്കസേരകള്‍ വ്യത്യസ്ത ആളുകളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്.
ചക്രക്കസേരകള്‍ക്ക് എല്ലായ്പ്പോഴും ഒരു കുഷൻ നൽകണം.

ചക്രക്കസേരകളെക്കുറിച്ചും അവ എങ്ങനെ നൽകാമെന്നതിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്, ലോകാരോഗ്യ സംഘടനയുടെ ചക്രക്കസേര സേവന പരിശീലന പാക്കേജ് കാണുക.
കാലുകള്‍ക്കുള്ള പ്രോസ്തെസിസ്
ഒരു വ്യക്തിയുടെ കാല്‍പാദത്തിന്‍റെയോ കാലിന്‍റെയോ നഷ്ടപ്പെട്ട ഭാഗം മാറ്റിസ്ഥാപിക്കുന്നവയാണ് കാലുകള്‍ക്കുള്ള പ്രോസ്തെസിസ്.
യോഗ്യത നേടിയ ഒരു പ്രോസ്തെറ്റിസ്റ്റാണ് എല്ലായ്പ്പോഴും ഓരോ വ്യക്തിക്കും അനുയോജ്യമായ ഒരു പ്രോസ്റ്റെസിസ് ഉണ്ടാക്കി നല്‍കേണ്ടത്.
എല്ലാവർക്കും ഒരു പ്രോസ്തെസിസ് ഉപയോഗിക്കാൻ കഴിയില്ല. ഒരു പ്രോസ്തെറ്റിസ്റ്റ് ഓരോ വ്യക്തിയുമായും ചേർന്ന് പ്രവര്‍ത്തിച്ച് ഒരു പ്രോസ്റ്റെസിസ് ഉപയോഗിക്കാൻ കഴിയുമോ എന്നത് വിലയിരുത്തും.

പ്രോസ്തെസിസ് ഉപയോഗിക്കുന്ന ആളുകൾ പലപ്പോഴും മറ്റ് ചലന സഹായക ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നുണ്ട്.


ആസിഫിനെ ഓർമ്മയുണ്ടോ?
ആസിഫിന്‍റെ കാലുകള്‍ മുട്ടിന് താഴെവച്ച് മുറിച്ച് മാറ്റിയിട്ടുണ്ട്. നടക്കുന്നതിനായി ആസിഫ് കാൽമുട്ടിന് താഴെ വയ്ക്കുന്ന ഒരു പ്രോസ്തെസിസും അധിക ബാലൻസിനായി രണ്ട് ഊന്നുവടികളും ഉപയോഗിക്കുന്നു.
ആസിഫ് തന്‍റെ പ്രോസ്തെസിസ് ഉപയോഗിക്കാത്തപ്പോൾ, സഞ്ചരിക്കാന്‍ കൈമുട്ട് താങ്ങി ഉപയോഗിക്കുന്നു.
കാലുകള്‍ക്കുള്ള ഓർത്തോസിസ്
ഒരു വ്യക്തിയുടെ കാല്‍പാദത്തെയോ കാലിനെയോ പിന്തുണയ്ക്കുന്ന ബ്രേസ് അല്ലെങ്കിൽ സ്പ്ലിന്റ് ആണ് കാലുകള്‍ക്കുള്ള ഓർത്തോസിസ്. വേദന കുറയ്ക്കുന്നതിനും അനങ്ങാൻ സഹായിക്കുന്നതിനും അനാവശ്യ ചലനം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
വ്യത്യസ്ഥ ആളുകളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിവിധ തരം ഓര്‍ത്തോസിസുകള്‍ ലഭ്യമാണ്. പുനരധിവാസ അഥവാ പോസ്തെറ്റിക് ഓര്‍ത്തോറ്റിക് സേവനങ്ങളിലൂടെയാണ് ഓര്‍ത്തോസിസുകള്‍ നല്‍കപ്പെടുന്നത്.


പോസ്റ്റീരിയര്‍ നടത്ത ഫ്രെയിമുകൾ
സെറിബ്രൽ പാൾസി ബാധിച്ച കുട്ടികള്‍ക്ക് നടക്കാൻ പോസ്റ്റീരിയര്‍ നടത്ത ഫ്രെയിമുകൾ സഹായിക്കുന്നു. കണ്ണങ്കാൽ - കാൽ ഓർത്തോസുകൾ പോലുള്ള മറ്റ് സഹായക ഉൽപ്പന്നങ്ങൾക്കൊപ്പം അവ പലപ്പോഴും ഉപയോഗിക്കുന്നു.

അലീഷയെ ഓർമ്മയുണ്ടോ?
അലീഷയ്ക്ക് സെറിബ്രൽ പാൾസി ഉണ്ട്, അവള്‍ക്ക് ചലനങ്ങൾ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്. നടക്കാൻ സഹായിക്കുന്നതിന് അവൾ ഒരു പോസ്റ്റീരിയര്‍ നടത്ത സഹായിയും കണങ്കാൽ-കാൽ ഓർത്തോസും ഉപയോഗിക്കുന്നുണ്ട്.
നില്‍ക്കാന്‍ സഹായിക്കുന്ന ഫ്രെയിമുകളും കിടക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും
പിന്തുണയില്ലാതെ സുരക്ഷിതമായി കിടക്കാനും സുരക്ഷിതമായി നിൽക്കാനും ബുദ്ധിമുട്ടുള്ള കുട്ടികളുടേയും മുതിർന്നവരുടേയും ആരോഗ്യ പ്രശ്നങ്ങൾ തടയാൻ സ്റ്റാൻഡിംഗ് ഫ്രെയിമുകളും കിടക്കുന്നതിന് സഹായിക്കുന്ന സഹായക ഉപകരണങ്ങളും സഹായിക്കുന്നു.


ഒരു വ്യക്തിയുടെ സമഗ്ര പുനരധിവാസ പരിചരണത്തിന്‍റെ ഭാഗമായി നിവര്‍ന്ന് നില്കുന്നതിനുള്ള ഫ്രെയിമുകളും കിടക്കുന്നതിന് പിന്തുണ നല്‍കുന്ന ഉപകരണങ്ങളും നൽകും.