ശുചിമുറി അല്ലെങ്കില്‍ കുളിമുറിക്കസേരയില്‍ സുരക്ഷിതമായി കയറി ഇരിക്കുകയും ഇറങ്ങുകയും ചെയ്യുക (സ്ഥലം മാറുക)

വിഷയ പുരോഗതി:

ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേരയിൽ കയറി ഇരിക്കുകയും ഇറങ്ങുകയും ചെയ്യുന്നതിനെ സ്ഥാന മാറ്റം എന്ന് വിളിക്കുന്നു.

ആളുകൾക്ക് അവരുടെ ശാരീരികമായ കഴിവ്, ആവശ്യങ്ങൾ, മറ്റുള്ളവരില്‍ നിന്നുള്ള സഹായം, എന്നിവയെ ആശ്രയിച്ച് പല രീതിയില്‍ സ്ഥാനം മാറിയിരിക്കുവാന്‍ കഴിയും.

ഈ പാഠഭാഗത്തില്‍ സുരക്ഷാ പ്രാധാന്യമുള്ള ചില കാര്യങ്ങളും ആളുകൾ സ്ഥാനം മാറിയിരിക്കുന്ന വ്യത്യസ്ത രീതികളെക്കുറിച്ചും വിവരിക്കുന്നു.

സ്ഥാനം മാറിയിരിക്കുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്:

കുളിമുറിയില്‍ ഉപയോഗിക്കുന്ന വസ്ത്രം ധരിച്ച കാലി ശുചിമുറിക്കസേരയുടെ കൈകളില്‍ പിടിച്ചാണ് ഇരിക്കുന്നത്. നടത്ത സഹായി അവളുടെ മുന്നിലുണ്ട്.

സ്ഥാന മാറ്റം എല്ലായ്പ്പോഴും സുരക്ഷിതമായി ചെയ്യാന്‍:

  • സ്ഥാന മാറ്റ പ്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് ബ്രേക്കുകൾ ഇട്ടിട്ടുണ്ടെന്ന് ഉറപ്പാക്കുക
  • വ്യക്തിക്കും അവരെ പരിചരിക്കുന്നയാള്‍ക്കും സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യുവാന്‍ മതിയായ സ്ഥലം ഉണ്ടെന്ന് ഉറപ്പാക്കുക
  • തറയില്‍ നനവുണ്ടെങ്കില്‍ അത് ഉണക്കുക, കൂടാതെ തറയില്‍ വഴുവഴുപ്പുണ്ടെങ്കില്‍ തെന്നി വീഴാത്ത തരം ചവിട്ടികള്‍ ഉപയോഗിക്കുക.

എഴുന്നേൽക്കുമ്പോഴും ഇരിക്കുമ്പോഴും ഒരു വ്യക്തിയെ സഹായിക്കുക

കൈതാങ്ങികള്‍ പോലെ ലഭ്യമായിട്ടുള്ളവ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള, അവർക്ക് ചെയ്യാന്‍ കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്യുവാനായി വ്യക്തിയെ പ്രോത്സാഹിപ്പിക്കുക.

വീട്ടിലായിരിക്കുമ്പോള്‍ ഒരു വ്യക്തിയെ എങ്ങനെ സുരക്ഷിതമായി സഹായിക്കാമെന്ന് ആ വ്യക്തിയെയോ പരിചരിക്കുന്നയാളെയോ കുടുംബാംഗത്തെയോ നിങ്ങൾ പഠിപ്പിക്കേണ്ടതുണ്ട്.

ഒരു വ്യക്തി ചവിട്ടുപടികളും, ബ്രേക്കുള്ള ചെറിയ തിരിയുന്ന ചക്രങ്ങളുമുള്ള, ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര ഉപയോഗിക്കുകയാണെങ്കിൽ, അവർക്ക് നീങ്ങാൻ ഒരു പരിചരണ ദാതാവിന്‍റെ സഹായം ആവശ്യമാണ്. വ്യക്തിയുടെ പാദങ്ങളെയും തുടയെല്ലുകളെയും പിന്തുണയ്ക്കുന്നതിന് ചവിട്ടുപടികളുടെ ഉയരം ക്രമീകരിക്കേണ്ടതുണ്ട്.

സ്ഥാന മാറ്റ പ്രക്രിയ ആരംഭിക്കുന്നതിന് മുന്‍പായി ബ്രേക്കുകൾ എങ്ങനെ ഇടാമെന്നും അഴിക്കാമെന്നും പരിചരിക്കുന്നയാളെ പഠിപ്പിക്കുക.

ചക്രങ്ങളും ചവിട്ടുപടികളുമുള്ള ഒരു ശുചിമുറിക്കസേരയില്‍ ഇരിക്കുന്ന പ്രായമായ ഒരു സ്ത്രീയെ പ്രായമായ ഒരു വ്യക്തി തള്ളി കൊണ്ടുപോകുന്നു.

പരിചരണ ദാതാവ് ഒരു വ്യക്തിയെ സ്ഥാന മാറ്റം നടത്തുവാന്‍ സഹായിക്കുകയാണെങ്കിൽ, ആ വ്യക്തിയുടെ ഭാരം ഉയർത്തുന്നതിനുമുമ്പ് അവർ എല്ലായ്പ്പോഴും കാൽമുട്ടുകൾ വളയ്ക്കുകയും ശരീരം 'ബ്രേസ്' ചെയ്യുകയും വേണം. ഇത് പരുക്കുകള്‍ തടയുവാന്‍ സഹായിക്കും.

ഒരു വ്യക്തിക്ക് ഒരു വശം ബലക്കുറവുള്ളതാണെങ്കില്‍, പരിചരിക്കുന്നയാള്‍ സഹായം നല്‍കുന്നതിനായി ആ വശത്ത് നിൽക്കണം.

പ്രായമായ ഒരാളെ കസേരയിൽ ഇരിക്കുവാന്‍ ഇടത് വശത്ത് നിൽക്കുന്ന ഒരു സ്ത്രീ സഹായിക്കുന്നു.

സ്ഥാന മാറ്റം എങ്ങനെ നടത്താം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നടത്ത സഹായികള്‍ പാഠം 4 കാണുക.

സ്ഥാന മാറ്റ പ്രക്രിയയുടെ രണ്ട് ഉദാഹരണങ്ങൾ ചുവടെ നല്‍കിയിരിക്കുന്നു:

കിടക്കയില്‍ നിന്നും ശുചിമുറിക്കസേരയിലേയ്ക്കുള്ള മാറ്റം (ഇരിക്കുന്ന അവസ്ഥയില്‍):

പ്രായമായ ഒരു സ്ത്രീ തന്റെ കിടക്കയിൽ നിന്ന് അടുത്തുള്ള ടോയ്ലറ്റ് കസേരയിലേക്ക് ഒരു വൃദ്ധന്റെ സഹായത്തോടെ മാറുന്നു.

വെർണയെ പരിചയപ്പെടുക

89 വയസ്സുള്ള വെർണ ഭർത്താവ് ലീഫിനൊപ്പമാണ് താമസിക്കുന്നത്. വെർണയ്ക്ക് ബലക്കുറവുണ്ട്, രാത്രിയിൽ യഥാസമയം ശുചിമുറിയില്‍ എത്താൻ അവള്‍ക്ക് ബുദ്ധിമുട്ടാണ്. വെർണ തന്‍റെ ശുചിമുറിക്കസേരയിൽ നിന്ന് കിടക്കയിലേക്ക് മാറുന്നത് ഇവിടെ നിങ്ങൾക്ക് കാണാം. ലീഫ് അതിന് അവളെ സഹായിക്കുന്നു.

ശ്രദ്ധിക്കുക:

  • ഇത് എളുപ്പമാക്കുവാനായി വെർണ ഒരു മാറ്റ ബോർഡ് ഉപയോഗിക്കുന്നു
  • ശുചിമുറിക്കസേര കിടക്കയുടെ ഒരു കോണിൽ സ്ഥാപിച്ചിരിക്കുന്നു
  • ശുചിമുറിക്കസേര കിടക്കയുടെ അതേ ഉയരത്തിലാണ്.

കിടക്കയോട് അടുത്തുള്ള കൈതാങ്ങി താഴ്ത്തി വച്ചിരിക്കുന്നു, ഇത് വെർണയെ എളുപ്പത്തിൽ നിരങ്ങി നീങ്ങാന്‍ സഹായിക്കുന്നു.

ചക്രക്കസേരയില്‍ നിന്ന് കുത്തിയിരുന്ന് ഉപയോഗിക്കുന്ന ടോയിലെറ്റിന് മുകളിലുള്ള ശുചിമുറിക്കസേരയിലേക്ക് മാറുന്നു

ഇടുങ്ങിയ ഇടങ്ങളിൽ, ചില ആളുകൾക്ക് ചക്രക്കസേരയില്‍ നിന്ന് ശുചിമുറി അല്ലെങ്കില്‍ കുളിമുറി കസേരയിലേയ്ക്ക് നേരിട്ട് മാറാന്‍ കഴിഞ്ഞേക്കാം.

പ്രവർത്തനങ്ങള്‍

ഇജാസ് എന്ന സ്ത്രീ ഒരു കൈ ചക്രക്കസേരയിലും മറ്റേ കൈ ശുചിമുറിക്കസേരയിലും പിടിച്ച് മുന്നോട്ട് കുനിയുന്നു.

കുത്തിയിരുന്ന് ഉപയോഗിക്കുന്ന ടോയിലെറ്റിന് മുകളിലായി ചെറിയ തിരിയുന്ന ചക്രങ്ങളുള്ള ഒരു കുളിമുറിക്കസേര സ്ഥാപിച്ചിരിക്കുന്നു. ചുവരുകളിൽ കൈവരികള്‍ നല്‍കിയിട്ടുണ്ട്.

ഇജാസിന് 24 വയസ്സുണ്ട്. അവൾക്ക് സുഷുമ്നാ നാഡിക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അവൾ ചക്രക്കസേരയില്‍ നിന്ന് ശുചിമുറിക്കസേരയിലേക്ക് മാറുന്നു.

അവളുടെ ശുചിമുറിയില്‍ അധിക സ്ഥലമില്ലാത്തതിനാൽ നേരിട്ട് മാറ്റം നടത്തുന്ന രീതി പ്രധാനമാണ്.

ഇജാസിന്‍റെ ചിത്രം നോക്കുക, സ്ഥാന മാറ്റത്തിലെ പ്രധാന സവിശേഷതകൾ തിരിച്ചറിയുക.

ചക്രക്കസേര എങ്ങനെയാണ് പൊസിഷന്‍ ചെയ്തിരിക്കുന്നത്?

ചക്രക്കസേര ശുചിമുറിക്കസേരയ്ക്ക് മുന്നില്‍ ചെറു ചരിവോടെ സ്ഥാപിച്ചിരിക്കുന്നു.

ശുചിമുറിക്കസേരയുടെ എന്തെല്ലാം സവിശേഷതകളാണ് സ്ഥാന മാറ്റത്തിന് സഹായിക്കുന്നത്?

  • ഉയരം ക്രമീകരിക്കാവുന്ന കാലുകൾ: ഇജാസിന്‍റെ ചക്രക്കസേരയുടെ അതേ ഉയരത്തിൽ ശുചിമുറിക്കസേര ക്രമീകരിക്കാം.
  • ഉയർത്തി വയ്ക്കാവുന്ന കൈതാങ്ങികള്‍: ഇജാസ് സ്ഥാനം മാറുമ്പോള്‍ കൈതാങ്ങികള്‍ ആ വഴിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. അവൾ വസ്ത്രങ്ങൾ ശരിപ്പെടുത്തുമ്പോള്‍ സമതുലനാവസ്ഥ പാലിക്കുവാനായി ഇവ താഴേക്ക് വലിച്ച് ഉപയോഗിക്കുന്നു.
  • സ്ഥാന മാറ്റം ചെയ്യുമ്പോള്‍ പിന്തുണയ്ക്കായി ഉറപ്പുള്ള ഒരു വസ്തുവില്‍ പിടിക്കേണ്ടത് ഇജാസിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഒരു കൈവരി ഇതിന് അവനെ സഹായിക്കും.

കുളിമുറിയിൽ ഒരു കുളിമുറിക്കസേര ഉപയോഗിക്കുന്നു

ചില കുളിമുറികളില്‍ കുളിക്കുവാന്‍ മാത്രമേ സൗകര്യം ഉണ്ടാവുകയുള്ളൂ. അവിടെ ഒരു കുളിമുറിക്കസേര ഉപയോഗിക്കുന്നതിന് ഇനിപ്പറയുന്നവ ആവശ്യമാണ്:

  • കുളിക്കുന്ന സ്ഥലത്ത് കുളിമുറിക്കസേര ഇടുവാന്‍ മതിയായ വിസ്താരമുണ്ടായിരിക്കണം
  • കുളിമുറിയിലേയ്ക്ക് സുരക്ഷിതമായി ചുവടുവയ്ക്കാൻ വ്യക്തിക്ക് കഴിയണം.

കുളിമുറിക്കസേര ഉപയോഗിക്കേണ്ട ഒരു വ്യക്തിക്ക്, വീട്ടില്‍ നടത്തേണ്ട വിലയിരുത്തലിനും, സുരക്ഷിതമായിട്ടുള്ള സ്ഥാന മാറ്റരീതികളുടെ പരിശീലനത്തിനുമായി ഒരു പുനരധിവാസ സേവനത്തിലേയ്ക്ക് റഫര്‍ ചെയ്യുക.

കുളിമുറിയില്‍ ഉപയോഗിക്കുന്ന വസ്ത്രം ധരിച്ച, പ്രായമായ ഒരു സ്ത്രീ കുളിത്തൊട്ടിയിലേയ്ക്ക്   ഇറങ്ങുവാനുള്ള ശ്രമത്തിലാണ്. ചുമരിലുള്ള കൈവരിയില്‍ അവള്‍ പിടിച്ചിട്ടുണ്ട്. കുളിമുറിക്കസേര അവളുടെ നേരെ പുറകിലാണുള്ളത്.

ഒരു ഹോയിസ്റ്റ് ഉപയോഗിച്ച് സ്ഥാനം മാറുക

വ്യക്തിക്ക് സ്ഥാന മാറ്റം നടത്തുവാന്‍ കൂടുതല്‍ സഹായം ആവശ്യമുണ്ടെങ്കിൽ, ആയതിന് ഒരു ഹോയിസ്റ്റ് ആവശ്യമായി വന്നേക്കാം. തൂക്കുതാങ്ങ് ഉപയോഗിച്ച് ഒരു വ്യക്തിയെ ഉയർത്തുന്ന യന്ത്ര സംവിധാനമാണ് ഹോയിസ്റ്റ്.

ഒരു ഹോയിസ്റ്റ് സുരക്ഷിതമായി ഉപയോഗിക്കുന്നതിന് പരിശീലനം ആവശ്യമാണ്.

ഒരു ഹോയിസ്റ്റ് ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് അതിന് മുന്‍പായി പരിശീലനം ലഭിച്ചിരിക്കേണ്ടതുണ്ട്.

സാധാരണയായി ഒരു തെറാപ്പിസ്റ്റോ ഉപകരണ വിതരണക്കാരനോ ഹോയിസ്റ്റ് എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് നിങ്ങള്‍ക്ക് ഉപദേശം നല്‍കും.

ചെറിയ തിരിയുന്ന ചക്രങ്ങളും ഉയരത്തില്‍ കമ്പിയും കൊളുത്തുകളുമുള്ള C ആകൃതിയിലുള്ള ഫ്രെയിം.

ചർച്ചാവേദി