ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര ഉപയോഗിക്കുന്ന സ്ഥലത്ത് സജ്ജീകരിക്കുക
സ്ഥലം പരിശോധിക്കുക
അവരുടെ ശുചിമുറിക്കസേരയോ അല്ലെങ്കില്‍ കുളിമുറിക്കസേരയോ എവിടെയാണ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തിയുമായി (ആവശ്യമെങ്കില്‍ അവരുടെ പരിചരിക്കുന്നയാളുമായോ കുടുംബവുമായോ) ചർച്ച ചെയ്യുക.
ഇവ പരിശോധിക്കുക:
- അവിടേയ്ക്കുള്ള വഴി സുഗമവും തടസ്സമില്ലാത്തതുമാണ്
- സ്വകാര്യതയുള്ള ഇടമാണ്
- മതിയായ സ്ഥലമുണ്ട്
- കസേരയുടെ നാല് കാലുകളും തറയില്‍ ഒരുപോലെ സമ്പർക്കത്തില്‍ വരുന്നുണ്ട്
- കൈകള്‍ വൃത്തിയാക്കാന്‍ അവിടെ സൗകര്യമുണ്ട് (ശുചിമുറിക്കസേരയ്ക്കായി)
ഒരു വ്യക്തിക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, സഹായിക്കുന്ന ആള്‍ക്കും നില്‍ക്കാനും തിരിയാനുമായുള്ള അധിക ഇടം ആവശ്യമാണ്.
പ്രവർത്തനങ്ങള്‍
സോഫിയയെ ഓർമ്മയുണ്ടോ?
ചുറ്റിക്കറങ്ങുവാനായി സോഫിയ മുന്‍ ചക്രമുള്ള ഒരു നടത്ത സഹായി ഉപയോഗിക്കുന്നു.
സോഫിയയുടെ ശുചിമുറി കാണൂ.
ഇത് അവൾക്ക് അനുയോജ്യമാണോ?
ഇതിനെ അനുയോജ്യമാക്കുന്നത് എന്താണ്?
അതെ, സോഫിയയുടെ ശുചിമുറി അനുയോജ്യമാണെന്ന് തോന്നുന്നു.
- വഴി സുഗമവും തടസ്സമില്ലാത്തതുമാണ്
- സ്വകാര്യതയുള്ള ഇടമാണ്
- മതിയായ സ്ഥലമുണ്ട്
- ശുചിമുറിക്കസേരയുടെ നാല് കാലുകളും തറയുമായി ഒരുപോലെ സമ്പർക്കത്തില്‍ വരുന്നുണ്ട്
- സോഫിയയ്ക്ക് കൈകള്‍ വൃത്തിയാക്കുവാനുള്ള സൗകര്യമുണ്ട്.
- മതിയായ വെളിച്ചമുണ്ട്.
പ്രവർത്തനങ്ങള്‍
കാലിയെ ഓർമ്മയുണ്ടോ?
കാലിക്ക് സന്ധിവാതം ഉണ്ട്, നടക്കുമ്പോള്‍ വേദനയുമുണ്ട്.
കാലിയുടെ കുളിമുറി കാണൂ.
കാലിയുടെ ശുചിമുറി അനുയോജ്യമാണോ?
ഇതിനെ അനുയോജ്യമാക്കുന്നത് എന്താണ്?
അതെ, കാലിയുടെ ശുചിമുറി അനുയോജ്യമാണെന്ന് തോന്നുന്നു.
- സ്വകാര്യതയുള്ള ഇടമാണ്
- മതിയായ സ്ഥലമുണ്ട്
- ശുചിമുറിക്കസേരയുടെയും കുളിമുറിക്കസേരയുടെയും നാല് കാലുകളും തറയുമായി ഒരുപോലെ സമ്പർക്കത്തില്‍ വരുന്നുണ്ട്
- കാലിക്ക് കൈകള്‍ വൃത്തിയാക്കുവാനുള്ള സൗകര്യമുണ്ട്
- മതിയായ വെളിച്ചമുണ്ട്.
ദുരിതാ ശ്വാസ കേന്ദ്രങ്ങളില്‍ ശുചിമുറി, കുളിമുറി സൗകര്യങ്ങള്‍
നിങ്ങള്‍ക്കറിയാമോ?
ഭിന്നശേഷിക്കാര്‍ അവരുടെ സമീപ പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പങ്കിട്ടു. വെള്ളപ്പൊക്കം ചുഴലിക്കാറ്റ് പോലുള്ള അപകടങ്ങള്‍ ഉണ്ടായിട്ടും ദുരിതാശ്വാസ കേന്ദ്രം ഉപയോഗിക്കുന്നതിനേക്കാൾ വീട്ടിൽ തന്നെ തുടരുന്നതാണ് നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു. അവരുടെ ആശങ്കകള്‍ ഇവയാണ്:
- ചെളിയും കുണ്ടും കുഴിയും നിറഞ്ഞ പാതകള്‍
- ഉയർത്തിലുള്ള കെട്ടിടത്തിലേക്ക് എത്തുവാന്‍ റാമ്പുകളോ കൈവരികളോ ഇല്ല
- ചക്രക്കസേര ഉപയോക്താക്കൾക്ക് പ്രവേശിക്കുവാന്‍ കഴിയാത്ത വിധം ഇടുങ്ങിയ വാതിലുകളുള്ള ശുചിമുറികളും കുളിമുറികളും
- ശുചിമുറിയില്‍ കൈവരികള്‍ ഇല്ല
- എല്ലാ ശുചിമുറികളും നിലത്ത് കുത്തിയിരിക്കുന്ന തരത്തിലുള്ളവയാണ്.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള പ്രാദേശികസമൂഹവുമായി ചേർന്ന് ദുരിതാശ്വാസ കേന്ദ്രം എല്ലാവർക്കും പ്രാപ്യമാണെന്ന് ഉറപ്പാക്കുവാന്‍ അധികൃതർ ശ്രമിച്ചു. ചില പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്:
- തടസ്സങ്ങളില്ലാത്ത ഉറപ്പുള്ള ചക്രക്കസേര സൗഹൃദ പാതകൾ നിർമ്മിച്ചു
- കെട്ടിടം ഉയർന്ന തലത്തിലായതിനാല്‍, പടികൾക്കടുത്ത് കൈവരികള്‍ ഉള്ള ഒരു റാമ്പ് സ്ഥാപിച്ചു
- ശുചിമുറികളിലേക്കും കുളിമുറികളിലേയ്ക്കുമുള്ള വാതിലുകളുടെ വീതി വര്‍ധിപ്പിച്ചു
- ആളുകള്‍ക്ക് സുരക്ഷിതമായി ചക്രക്കസേരയില്‍ നിന്ന് ശുചിമുറി കമ്മോടിലേയ്ക്ക് മാറുവാനായി നിരവധി ശുചിമുറികളിൽ ശുചിമുറിക്കസേരകളും കൈവരികളും സ്ഥാപിച്ചു.
പാരിസ്ഥിതിക തടസ്സങ്ങൾ പരമാവധി കുറയ്ക്കുക
പ്രവർത്തനങ്ങള്‍
ചുവടെയുള്ള ഓരോ സാഹചര്യത്തിലും, തടസ്സങ്ങള്‍ മറികടക്കുവാനുള്ള ഏറ്റവും നല്ല മാർഗം എന്താണ്?
1. തടസ്സം: വാതിലിന് മുന്നിലെ പടിക്കെട്ട്
കൊണ്ടു നടക്കാവുന്ന റാമ്പ് ഉപയോഗിക്കുന്നതും ഒരു കൈവരി അല്ലെങ്കിൽ കൈപ്പിടി ഉപയോഗിക്കുന്നതും നല്ല പരിഹാര മാര്‍ഗങ്ങളാണ്.
2. തടസ്സം: അകത്തേയ്ക്ക് തുറക്കുന്ന വാതില്‍, ഉള്ളിലെ സ്ഥലം കുറയ്ക്കുന്നു.
വാതില്‍ പുറത്തേക്ക് തുറക്കുന്ന തരത്തിൽ ക്രമീകരിക്കുന്നതും അല്ലെങ്കിൽ ഒരു വശത്തേയ്ക്ക് തുറക്കുന്ന വാതിലാക്കി മാറ്റുന്നതും നല്ല പരിഹാര മാര്‍ഗങ്ങളാണ്.
റാമ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് TAP ന്‍റെ കൊണ്ടു നടക്കാവുന്ന റാമ്പുകള്‍ എന്ന മൊഡ്യൂൾ കാണുക.
കൈവരികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് TAP ന്‍റെ കൈവരികള്‍ എന്ന മൊഡ്യൂൾ കാണുക.
നിങ്ങൾ മൂന്നാം പാഠവും പൂർത്തിയാക്കി!
നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, അവ ചർച്ചാ ഫോറത്തിൽ പോസ്റ്റു ചെയ്യുക.