ശുചിമുറിക്കസേരകൾ

വിഷയ പുരോഗതി:

ലോകമെമ്പാടും വിവിധ തരം ശുചിമുറികള്‍ ഉപയോഗിക്കുന്നു.

ആളുകൾക്ക് കുത്തിയിരുന്നോ ഇരുന്നോ ഉപയോഗിക്കാൻ പാകത്തിലുള്ള ശുചിമുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഒരു വ്യക്തി നിലത്ത് സ്ഥാപിച്ച ഒരു ടോയ്ലറ്റ് കമ്മോടിന് മുകളിൽ കുത്തിയിരിക്കുന്നു.

കുത്തിയിരിക്കുന്നു

ഉയരത്തില്‍ നിർമ്മിച്ചിട്ടുള്ള ശുചിമുറി കമ്മോടില്‍ ഒരാൾ ഇരിക്കുന്നു.

ഇരിക്കുന്നു

ചര്‍ച്ച

ചുവരുകളും മേൽക്കൂരയുമുള്ള ഒരു ചെറിയ മര കുടിൽ തറയിലെ ഒരു കക്കൂസ് കുഴിക്ക് ചുറ്റും നിർമ്മിച്ചിരിക്കുന്നു.

കുത്തിയിരിക്കാവുന്ന / കുഴി കക്കൂസ്

ഒരു ചെറിയ മുറിയിൽ ഇരിപ്പിടവും മൂടിയും ജലസംഭരണിയുമുള്ള ഒരു വെള്ള ശുചിമുറി കമ്മോടും അടുത്തായി ശുചിയാക്കുവാനുള്ള പേപ്പറും സൂക്ഷിച്ചിരിക്കുന്നു.

ഇരിക്കാവുന്ന / ഫ്ലഷ് ടോയ്ലറ്റ്

നിങ്ങളുടെ പ്രദേശത്ത്, സാധാരണയായി കാണുന്നത് കുത്തിയിരിക്കുന്നതോ ഇരിക്കുന്നതോ ആയ ശുചിമുറികള്‍ ആണ്?

മിക്ക ശുചിമുറി കളിലും ശുചിമുറിക്കസേരകള്‍ സ്ഥാപിക്കുന്നത് ആളുകള്‍ക്ക് കൂടുതൽ എളുപ്പത്തിൽ ശുചിമുറി ഉപയോഗിക്കാൻ സഹായകമാകും.

ഉയരത്തിലുള്ള ഒരു ടോയിലെറ്റ് കമ്മോടിന് മുകളിലായി ഒരു ശുചിമുറിക്കസേര സ്ഥാപിച്ചിട്ടുണ്ട്. ശുചിമുറിക്കസേരയുടെ ഇരിപ്പിടം ഉയർന്നതാണ്, കൈകൾ പിടിക്കുന്നതിനായി കൈപ്പിടികള്‍ നല്‍കിയിരിക്കുന്നു.

ഇരിക്കുന്ന ടോയിലെറ്റ് കമ്മോടിന് മുകളിലായി ഒരു ശുചിമുറിക്കസേര

ചില സാഹചര്യങ്ങളിൽ, ടോയിലെറ്റ് കമ്മോടിന് മുകളിൽ അല്ലാതെ ഒരു സ്വകാര്യ സ്ഥലത്ത് ശുചിമുറിക്കസേര ഉപയോഗിക്കുന്നത് കൂടുതൽ പ്രായോഗികമായിരിക്കാം.

ഈ സാഹചര്യത്തിൽ നീക്കം ചെയ്യാവുന്ന ബക്കറ്റുള്ള ഒരു ശുചിമുറിക്കസേര ഉപയോഗിക്കുന്നു. ഉപയോഗത്തിന് ശേഷം ബക്കറ്റ് ശുചിമുറിയില്‍ കൊണ്ട് പോയി വൃത്തിയാക്കാം.

കുഷ്യനിട്ട നടുവില്‍ ദ്വാരമുള്ള ഒരു കസേരയില്‍ ഒരു ബക്കറ്റ് ഘടിപ്പിച്ചിരിക്കുന്നു.

ബക്കറ്റുള്ള ശുചിമുറിക്കസേര

ചോദ്യം

ബക്കറ്റ് ഉള്ള ശുചിമുറിക്കസേര ഉപയോഗിക്കുന്നത് കൂടുതൽ പ്രായോഗികമാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

സാദ്ധ്യമായ ചില കാരണങ്ങൾ ഇവയാണ്:

  • ശുചിമുറിയുടെ ഭാഗത്തേയ്ക്ക് പോകുന്നതിനോ അകത്തേയ്ക്ക് കയറുന്നതിനോ വ്യക്തിക്ക് ബുദ്ധിമുട്ടുണ്ട്
  • ടോയ്ലെറ്റ് കമ്മോടിന് മുകളിൽ ഒരു ശുചിമുറിക്കസേര സുരക്ഷിതമായി സ്ഥാപിക്കാൻ കഴിയില്ല
  • ധാരാളം ആളുകൾ ഒരേ ശുചിമുറി പങ്കിടുന്നു.

പലതരം ശുചിമുറിക്കസേരകള്‍ ഉണ്ട്.

ശുചിമുറിക്കസേരകള്‍ തിരഞ്ഞെടുക്കുമ്പോൾ എല്ലായ്പ്പോഴും ഇനിപ്പറയുന്ന സവിശേഷതകൾ ശ്രദ്ധിക്കുക:

പ്രധാന സവിശേഷതകൾ

സുരക്ഷിതവും ഫലപ്രദവുമാകാൻ, എല്ലാ ശുചിമുറിക്കസേരകളും:

  • ബലമുള്ളതും ദൃഢതയുള്ളതുമായിരിക്കുക
  • തുരുമ്പ് ജലം എന്നിവയോടുള്ള പ്രതിരോധം നിലനിർത്തുക
  • പരുക്ക് ഉണ്ടാകുന്നത് തടയാനായി മിനുസമുള്ള പ്രതലം ആയിരിക്കുക
  • കാലുകളിൽ റബ്ബർ അഗ്രങ്ങള്‍ ഉണ്ടായിരിക്കണം (ചക്രങ്ങള്‍ ഇല്ലെങ്കിൽ)
  • ബ്രേക്കുകൾ ഉണ്ടായിരിക്കുക (കാലുകള്‍ക്ക് പകരം ചക്രങ്ങൾ ആണെങ്കില്‍)
  • ഉയരം ക്രമീകരിക്കാവുന്ന കാലുകൾ
  • ഉപയോക്താവിന്‍റെ ഭാരം വഹിക്കാൻ കഴിയുന്നത്ര ബലമുള്ളതായിരിക്കണം.

ഇരിക്കുന്ന ടോയ്ലെറ്റ് കമ്മോടിനു മുകളിൽ ഒരു ശുചിമുറിക്കസേര സ്ഥാപിച്ചിരിക്കുന്നു. ശുചിമുറിക്കസേരയുടെ ഇരിപ്പിടം ഉയർന്നതാണ്, കൈകൾ പിടിക്കുവാനായി കൈപ്പിടികള്‍ നല്‍കിയിരിക്കുന്നു.

ടോയ്ലറ്റ് കമ്മോടിന്‍റെയും ശുചിമുറിക്കസേരയുടെയും ചിത്രമുള്ള ഒരു പെട്ടി. അതില്‍ 'Compact', ഉയരം ക്രമീകരിക്കാവുന്നത്, 130 കിലോഗ്രാം ഭാര പരിധി എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍ 130 കിലോഗ്രാം ഭാര പരിധി എന്നത് ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

മറ്റ് സവിശേഷതകൾ

ഉപയോഗപ്രദമായ മറ്റ് സവിശേഷതകൾ, പ്രത്യേകിച്ചും ചലന ശേഷി കുറഞ്ഞ അല്ലെങ്കിൽ കൂടുതൽ പിന്തുണ ആവശ്യമുള്ള ആളുകൾക്ക്:

  • നീക്കം ചെയ്യാവുന്ന ഒരു ബക്കറ്റ്
  • ചെറിയ മുന്‍ ചക്രങ്ങള്‍ (തിരിയുന്ന / വട്ടം കറങ്ങുന്ന ചക്രങ്ങൾ)
  • ഉയരം ക്രമീകരിക്കാവുന്ന കൈത്താങ്ങികള്‍
  • നീക്കി മാറ്റാവുന്ന കൈതാങ്ങികള്‍
  • ഉയരം ക്രമീകരിക്കാവുന്നതും നീക്കി മാറ്റാവുന്നതുമായ കാൽപ്പാദതാങ്ങികള്‍
  • കുഷ്യനുള്ള ഇരിപ്പിടവും കൈതാങ്ങികളും
  • കുഷ്യനുള്ള മുതുക് താങ്ങി.

കുഷ്യനുള്ള നടുവില്‍ ദ്വാരമുള്ള ഒരു കസേരയുടെ അടിയിലായി ഒരു ബക്കറ്റ് ഘടിപ്പിച്ചിരിക്കുന്നു. ഇതിന്‍റെ കാലുകളില്‍ ചെറിയ തിരിയുന്ന ചക്രങ്ങളും കാൽപ്പാദതാങ്ങികളും ഉണ്ട്.

പ്രവർത്തനങ്ങള്‍

നിങ്ങളുടെ സേവനത്തിലോ നിങ്ങളുടെ പ്രാദേശിക പ്രദേശത്തോ ലഭ്യമായ ശുചിമുറിക്കസേരകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക.

  • മുകളിൽ പറഞ്ഞിരിക്കുന്ന 'പ്രധാനപ്പെട്ട സവിശേഷതകളിൽ' എത്ര സവിശേഷതകള്‍ ഓരോ ശുചിമുറിക്കസേരയ്ക്കും ഉണ്ട്?
  • ഓരോ ശുചിമുറിക്കസേരയ്ക്കും എത്ര 'മറ്റ് സവിശേഷതകൾ' ഉണ്ട്?
  • ശുചിമുറിക്കസേരകള്‍ക്ക് മുകളിൽ പറഞ്ഞിട്ടില്ലാത്ത മറ്റ് സവിശേഷതകൾ ഉണ്ടോ?

ചർച്ചാവേദി