ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര ശരിയായ രീതിയില്‍ ഉപയോഗിക്കുക
ശുചിമുറിക്കസേര ഉപയോഗിക്കുന്ന ചില ആളുകൾക്ക് അവരുടെ മല മൂത്ര വിസര്‍ജ്ജനം നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകാം.
വേണ്ടത്ര വേഗത്തിൽ ശുചിമുറിയില്‍ എത്താൻ കഴിഞ്ഞില്ലായെങ്കിൽ, അറിയാതെ തന്നെ മല മൂത്ര വിസര്‍ജ്ജനം സംഭവിച്ചേക്കാം.
ഐഡയെ ഓർമ്മയുണ്ടോ?
രാത്രിയിൽ അവളുടെ കിടക്കയോട് ചേർന്ന് ശുചിമുറിക്കസേരയുണ്ട്, അതിനാൽ അവൾക്ക് വേഗത്തിൽ അതിലേയ്ക്ക് എത്താന്‍ കഴിയും. ഇത് പേശീ നിയന്ത്രണമില്ലായ്മ മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാൻ സഹായിക്കുന്നു.
ഒരു വ്യക്തിയ്ക്ക് അവരുടെ ശുചിമുറിക്കസേര യഥാസമയം ഉപയോഗിക്കാനും പേശീനിയന്ത്രണമില്ലായ്മ മൂലമുള്ള അപകടങ്ങള്‍ (അറിയാതെ മല മൂത്ര വിസര്‍ജ്ജനം നടത്തുക) ഒഴിവാക്കുവാനുമുള്ള ചില മാര്‍ഗങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു:
- ശുചിമുറി അടുത്താണെന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നും ഉറപ്പാക്കുക
- അനുയോജ്യമായ ചലന സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ചലനശേഷി മെച്ചപ്പെടുത്തുക
- കൃത്യസമയത്ത് ശുചിമുറിയില്‍ എത്തുന്നതിന് കുടുംബാംഗങ്ങളില്‍ നിന്നോ പരിചരിക്കുന്നവരിൽ നിന്നോ സഹായം തേടുക
- എളുപ്പത്തില്‍ ഊരാനും ഇടാനും കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക
- ശുചിമുറി എവിടെയാണെന്ന് കണ്ടെത്താന്‍ പ്രയാസമുള്ള ഒരു വ്യക്തിക്ക്, ശുചിമുറിയുടെ വാതിലില്‍ ഒരു അടയാളം പതിക്കുക
- ഭക്ഷണത്തിനും ജലപാനത്തിനും ശേഷം ശുചിമുറിയില്‍ പോകുന്നത് പതിവാക്കുക. അല്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ശുചിമുറിയില്‍ പോകുന്നതിനായി ഒരു സമയം നിശ്ചയിക്കുക
- വിജയകരമായ ശുചിമുറി ഉപയോഗത്തിന്, മതിയായ സമയം കണ്ടെത്തുക
- കരുതല്‍ എന്ന നിലയില്‍ ആഗിരണം ചെയുന്ന തരം തുണികള്‍ ഉപയോഗിക്കുക.
ചോദ്യം
മത്തിയാസിനെ ഓർമ്മയുണ്ടോ?
മത്തിയാസ് പ്രമേഹബാധിതനും അവശനുമാണ്. അദ്ദേഹം ഭാര്യയോടൊപ്പമാണ് താമസിക്കുന്നത്. ചിലപ്പോൾ അദേഹത്തിന് ശുചിമുറിയില്‍ എത്താന്‍ കഴിഞ്ഞാലും, യഥാസമയം വസ്ത്രങ്ങൾ അഴിക്കാൻ കഴിയാത്ത കാരണം നിയന്ത്രണമില്ലാതെ മൂത്രം ഒഴുക്ക് സംഭവിക്കുന്നു. ഇത് അദേഹത്തിന് അസ്വസ്ഥതയുണ്ടാക്കുന്നു.
പേശീ നിയന്ത്രണമില്ലായ്മ മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുവാന്‍ മത്തിയാസിന് സഹായകമാകുന്നതെന്ത്?
- മത്തിയാസിന് എളുപ്പത്തിൽ താഴേക്ക് വലിക്കാൻ കഴിയുന്ന തരത്തിലുള്ള പാന്‍സ് ധരിക്കാൻ കഴിയും
- മത്തിയാസിന് മുന്‍കൂട്ടി തന്നെ ശുചിമുറിയില്‍ പോകാൻ കഴിയും, ഉദാഹരണത്തിന് വെള്ളം കുടിച്ച ഉടന്‍
- മുന്‍കരുതല്‍ എന്ന നിലയില്‍ പുറത്ത് പോകുമ്പോൾ ആഗിരണം ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് മാത്തിയാസിന് പ്രയോജനപ്രദമാകാം.
ലൂസിയാനയെയും ഭർത്താവ് ജോസിനെയും പരിചയപ്പെടാം
73 കാരിയായ ലൂസിയാന ഭർത്താവ് ജോസിനോടൊപ്പം വീട്ടിലാണ് താമസിക്കുന്നത്. കാര്യങ്ങള്‍ ഓർക്കാനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ലൂസിയാനയ്ക്ക് ബുദ്ധിമുട്ടുണ്ട്. അവൾക്ക് സന്ധിവാതം ഉണ്ട്, മുന്‍ചക്രമുള്ള ഒരു നടത്ത സഹായി ഉപയോഗിച്ചാണ് അവള്‍ നടക്കുന്നത്. ശുചിമുറി ഉപയോഗിക്കുമ്പോള്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും എളുപ്പമാക്കാൻ അവൾ കമ്മോടിന് മുകളിലായി ഒരു ശുചിമുറിക്കസേര ഉപയോഗിക്കുന്നു.
ചില സമയങ്ങളില്‍ ലൂസിയാന ശുചിമുറിയില്‍ പോകുവാന്‍ മറക്കുന്നു. ഓർക്കുമ്പോൾ, അവൾക്ക് വേണ്ടത്ര വേഗത്തിൽ അവിടെ എത്തുവാന്‍ കഴിയുന്നില്ല. ഇത് ലൂസിയാനയെയും ജോസിനെയും അസ്വസ്ഥരാക്കുന്നു.
പേശീ നിയന്ത്രണമില്ലായ്മ മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ലൂസിയാനയ്ക്ക് സഹായകമാവുക എന്തെല്ലാം?
- ലൂസിയാനയുടെ ശുചിമുറി എത്ര അകലെയാണ് എന്നതിനെ ആശ്രയിച്ച്, ലൂസിയാന കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്ഥലത്തിനടുത്തുള്ള സ്വകാര്യമായ ഒരിടത്തേക്ക് ശുചിമുറിക്കസേര മാറ്റുക. ശുചിമുറിക്കസേരയ്ക്ക് നീക്കം ചെയ്യാവുന്ന ഒരു ബക്കറ്റ് ആവശ്യമാണ്.
- ശുചിമുറിയില്‍ പോകാൻ ലൂസിയാനയെ ഓർമ്മിപ്പിക്കാൻ ജോസിന് കഴിയും, ഉദാഹരണത്തിന് ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട്.
ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര എങ്ങനെ ഉപയോഗിക്കാമെന്ന് ആളുകളെ പഠിപ്പിച്ച ശേഷം, അവ എങ്ങനെ പരിപാലിക്കാമെന്നും അവരെ പഠിപ്പിക്കേണ്ടത് പ്രധാനമാണ്. അടുത്ത പാഠത്തില്‍ ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര എങ്ങനെ വൃത്തിയാക്കാമെന്നും പരിപാലിക്കാമെന്നും സംബന്ധിച്ച വിവരങ്ങൾ നൽകുന്നു.