ആരോഗ്യമുള്ള നേത്രങ്ങള്‍ എങ്ങനെ കാണപ്പെടുന്നു?
പ്രവർത്തനങ്ങള്‍
ചുവടെ ചിത്രീകരിച്ചിരിക്കുന്ന ആരോഗ്യമുള്ള കണ്ണുകളുടെ ഉദാഹരണങ്ങൾ നോക്കുക.
ഇനിപ്പറയുന്ന സവിശേഷതകൾ ശ്രദ്ധിക്കുക:
- കണ്ണിലെ വെളുപ്പ് വ്യക്തമാണ്
- കണ്ണിന്റെ മധ്യഭാഗം (കൃഷ്ണമണി) തിളക്കമുള്ളതാണ്
- കണ്ണിന്റെ മധ്യഭാഗം (കൃഷ്ണമണി) വൃത്താകൃതിയിലാണ്
- കണ്ണിന് ചുറ്റും ചുവപ്പോ നീർവീക്കമോ ഇല്ല
- രണ്ട് കണ്ണുകളും ഒരേ ദിശയിലേക്ക് നോക്കുന്നു.
നേത്രാരോഗ്യം പരിശോധിക്കുക
നേത്രാരോഗ്യ പ്രശ്നങ്ങൾ ഒരു വ്യക്തിയുടെ കാണാനുള്ള കഴിവിനെ (കാഴ്ചയെ) ബാധിക്കും.
എന്നിരുന്നാലും, നിരവധി നേത്രാരോഗ്യ പ്രശ്നങ്ങൾ ചികിത്സിക്കാനും അതിലൂടെ വ്യക്തിയുടെ കാഴ്ചയെ മെച്ചപ്പെടുത്താനും പൂർണ്ണമായും വീണ്ടെടുക്കാനും കഴിയും.
ഒരു വ്യക്തിക്ക് കാഴ്ച്ച സഹായക ഉൽപ്പന്നം നൽകുന്നതിന് മുമ്പ് ഏതെങ്കിലും നേത്രാരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക.
ചോദ്യം
ഒരു വ്യക്തിക്ക് നേത്രാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനകൾ എന്തൊക്കെയാണ്?
- ചുവപ്പ്
- നീർവീക്കം
- കണ്ണിലോ സമീപത്തോ മുഴകൾ, കുരുക്കൾ അല്ലെങ്കിൽ വളർച്ചകൾ
- സ്രവങ്ങള്‍
- വരണ്ടതോ, കരുകരുപ്പുള്ളതോ, ചൊറിച്ചിൽ ഉള്ളതോ ആയ കണ്ണുകൾ
- തലവേദന
നേത്രാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ
നിർദ്ദേശം
നേത്രാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സാധാരണയായി കാണുന്ന ലക്ഷണങ്ങളുടെ പട്ടിക കാണുക. അനുബന്ധ ചിത്രങ്ങൾ നിരീക്ഷിക്കുക.
- വ്യക്തിയുടെ കണ്ണിന്റെ മധ്യഭാഗം വെളുത്തതോ മേഘാവൃതമോ ആണ്.
ഇത് തിമിരത്തിന്റെ ലക്ഷണമാകാം. പ്രായമായവരിൽ തിമിരം വളരെ സാധാരണമാണ്, എന്നിരുന്നാലും ചെറുപ്പക്കാരെയും ഇത് ബാധിക്കാം. തിമിരം ഒരു വ്യക്തിയുടെ കാഴ്ചശക്തി ഗണ്യമായി കുറയ്ക്കുന്നു.
തിമിരം ചികിത്സിക്കാവുന്നതാണ്. ഒരു നേത്രാരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
- കണ്ണിലോ കണ്ണിന് ചുറ്റുമോ ചുവപ്പ് അല്ലെങ്കിൽ നീർവീക്കം
- കണ്ണിലോ കണ്ണിന് ചുറ്റുമോ വളർച്ച, മുഴകൾ അല്ലെങ്കിൽ കുരുക്കൾ
- കണ്ണിൽ നിന്നോ കൺപോളകളിൽ സ്രവം വരുക
- വരണ്ട കൺപോളകൾ

- ഒരു കണ്ണ്, അല്ലെങ്കിൽ രണ്ട് കണ്ണുകളും അകത്തേക്കോ പുറത്തേക്കോ തിരിയുന്നു (കോങ്കണ്ണ്)

- കണ്ണുകളുടെ പെട്ടന്നുള്ള അനിയന്ത്രിതമായതോ ഇടയ്ക്കിടെയുള്ളതോ ആയ ചലനം
- കണ്ണിലെ കൃഷ്ണമണി (കണ്ണിന്റെ കറുത്ത മധ്യഭാഗം) പ്രകാശത്തോട് പ്രതികരിക്കുമ്പോള്‍ വലിപ്പം മാറാതിരിക്കുകയോ, വ്യത്യസ്ത വലിപ്പത്തിലാകുകയോ, അല്ലെങ്കിൽ വൃത്താകൃതിയിലല്ലാതിരിക്കുകയോ ചെയ്യുക
നിർദ്ദേശം
ആരോഗ്യമുള്ള ഒരു കണ്ണ് പ്രകാശത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണാൻ ഈ വീഡിയോ കാണുക.
മുന്നറിയിപ്പ്
മുകളിൽ പറഞ്ഞ ശാരീരിക ലക്ഷണങ്ങൾക്ക് പുറമേ, കാഴ്ച നഷ്ടപ്പെടൽ അല്ലെങ്കിൽ ഏതാനും മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന തലവേദന എന്നിവ ഗുരുതരമായ ആരോഗ്യപ്രശ്നത്തെ സൂചിപ്പിക്കാം. ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക.
പ്രമേഹവും നേത്രാരോഗ്യവും
പ്രമേഹം കാഴ്ച നഷ്ടമാകാന്‍ കാരണമായേക്കാം. എന്നിരുന്നാലും, പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിലൂടെയും കൃത്യമായ ചികിത്സയിലൂടെയും ഇതിനെ തടയാൻ കഴിയും.
ഇക്കാരണത്താൽ, ഒരു വ്യക്തിക്ക് പ്രമേഹം ഉണ്ടോ എന്ന് ചോദിച്ച് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
പ്രമേഹ ബാധിതനായ ഏതൊരു വ്യക്തിയും ഇനിപ്പറയുന്നവ ചെയ്യണം:
- അവരുടെ ഡോക്ടറുമായോ പ്രമേഹ സേവനങ്ങളുമായോ ചേര്‍ന്ന് ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു പദ്ധതി തയ്യാറാക്കുക.
- ഒരു നേത്രാരോഗ്യ വിദഗ്ദ്ധൻ അവരുടെ കാഴ്ച്ചാ ശക്തിയെക്കുറിച്ച് പതിവായി അവലോകനം നടത്തുക.
ചര്‍ച്ച
സഹപ്രവർത്തകരുമായി ചർച്ച ചെയ്യുക:
- നിങ്ങളുടെ പ്രദേശത്ത് പ്രമേഹമുള്ള ആളുകൾ ചികിത്സയ്ക്കായി എവിടെയാണ് പോകുന്നത്?
- ഈ സേവനങ്ങളിലേക്ക് ആളുകളെ നിങ്ങൾ എങ്ങനെ റഫർ ചെയ്യുന്നു?
നിർദ്ദേശം
ടിഎപി പ്രൈമറി നേത്ര പരിചരണ കോഴ്‌സിൽ കണ്ണിന്റെ ആരോഗ്യത്തെക്കുറിച്ചും നേത്രാരോഗ്യ പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും കൂടുതലറിയുക.









