സേവന വ്യവസ്ഥയുടെ നാല് ഘട്ടങ്ങളിലേക്കുള്ള ആമുഖം

വിഷയ പുരോഗതി:

സംഘടിത സേവനത്തിലൂടെ സഹായക ഉൽപ്പന്നങ്ങൾ നൽകേണ്ടതുണ്ട്.

ഹായ ഉൽപ്പന്നങ്ങൾ സുരക്ഷിതവും ഫലപ്രദവുമായി നൽകുന്നതിന് TAP നാല് അവശ്യ ഘട്ടങ്ങൾ അവതരിപ്പിക്കുന്നു. ഒരുമിച്ച്, ഈ ഘട്ടങ്ങളും ഒരു വ്യക്തിയെ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് സഹായിക്കുന്നു:

  • ലഭ്യമായ സഹായക ഉല്‍പ്പന്നങ്ങളില്‍ അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സഹായക ഉൽപ്പന്നം ഉണ്ട് എന്ന് ഉറപ്പാക്കുന്നു
  • അവര്‍ക്ക് ലഭ്യമായ സഹായക ഉൽപ്പന്നം സുരക്ഷിതമായും ഭംഗിയായും പരിപാലിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അറിവും കഴിവുകളും ഉണ്ട് എന്ന് ഉറപ്പാക്കുന്നു.
  • സഹായക ഉൽപ്പന്നം ഇപ്പോഴും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ പിന്തുണാ സംവിധാനം നിലവിലുണ്ട് എന്നും, അല്ലെങ്കിൽ മാറ്റി നല്‍കേണ്ടവ യാഥാസമയം മാറ്റ് നല്‍കുന്നു എന്ന് ഉറപ്പാക്കുന്നു.

സഹായക ഉൽപ്പന്ന സേവന വ്യവസ്ഥയുടെ നാല് ഘട്ടങ്ങൾ ഇവയാണ്:

  1. വ്യക്തിയുടെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിറവേറ്റുന്ന ഉൽപ്പന്നം തിരഞ്ഞെടുക്കുക.
  2. സഹായക ഉൽപ്പന്നം ഫിറ്റ് ചെയ്യുക.
  3. സഹായക ഉൽപ്പന്നം എങ്ങനെ ഉപയോഗിക്കണമെന്നും പരിപാലിക്കണമെന്നും വ്യക്തിയെ പഠിപ്പിക്കുക.
  4. അവശ്യം വേണ്ട അറ്റകുറ്റപ്പണികള്‍ ഉൾപ്പെടെയുള്ള തുടര്‍ നടപടികള്‍

പ്രവർത്തനത്തിലെ നാല് ഘട്ടങ്ങൾ മനസ്സിലാക്കാന്‍ വീഡിയോ കാണുക.

ചർച്ചാവേദി