സഹായക ഉൽപ്പന്നങ്ങളും അവ എങ്ങനെ ആളുകളെ സഹായിക്കുന്നു എന്നും
സഹായക ഉൽപ്പന്നങ്ങൾ പല തരത്തിൽ ആളുകളെ സഹായിക്കുന്നു. ശരിയായ സഹായക ഉൽപ്പന്നത്തിന് ഒരു വ്യക്തിയ്ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ കഴിയും:
- അവർ ആഗ്രഹിക്കുന്നതോ ചെയ്യേണ്ടതോ ആയ കാര്യങ്ങളിൽ നിങ്ങളും ഭാഗഭാക്കാകുക
- കഴിയുന്നത്ര കാര്യങ്ങള്‍ സ്വന്തമായി ചെയ്യുക. പരിചരിക്കുന്നവരുടെ സഹായം പരമാവധി കുറയ്ക്കുക
- മെച്ചപ്പെട്ട ആരോഗ്യവും ക്ഷേമവും നിലനിര്‍ത്തുക
സഹായക ഉല്‍പ്പന്നങ്ങള്‍ ആളുകളെ അവരുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ പിന്തുണയ്ക്കുന്നു എന്നറിയാന്‍ വീഡിയോകൾ കാണുക.
നിങ്ങള്‍ക്കറിയാമോ?
- വീഡിയോകളിൽ ആളുകൾ ഏത് തരം സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾ കണ്ടു?
- സഹായക ഉൽപ്പന്നങ്ങൾ അവരുടെ ജീവിതത്തിൽ എന്ത് വ്യത്യാസം ഉണ്ടാക്കുന്നു?
പലതരം അസിസ്റ്റീവ് ഉൽപ്പന്നങ്ങൾ ഉണ്ട്. ലോകാരോഗ്യ സംഘടനയുടെ മുൻഗണനാ സഹായക ഉൽപ്പന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില സഹായക ഉൽപ്പന്നങ്ങളെക്കുറിച്ച് ഓരോ TAP മൊഡ്യൂളുകളിലൂടെയും,നിങ്ങൾക്ക് അറിയാൻ കഴിയും.
ഇനിപ്പറയുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കാൻ കഴിയുന്ന സഹായകര ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു:
- കോഗ്നിഷൻ (ചിന്ത) - കാര്യങ്ങൾ ഓർമ്മിക്കാൻ ഗുളിക ചെപ്പും വെള്ള ബോര്‍ഡും പോലുള്ളവ

ഗുളികച്ചെപ്പ്

വെള്ള ബോര്‍ഡ്
- ആശയവിനിമയം - ആശയവിനിമയ ബോർഡുകൾ, പുസ്തകങ്ങൾ, കാർഡുകൾ തുടങ്ങിയവ

ആശയവിനിമയ ബോർഡ്
- കേള്‍വി - വെളിച്ചം, ശബ്ദം, പ്രകമ്പനം എന്നിവ ഉപയോഗിക്കുന്ന ശ്രവണ സഹായികളും അലാറം സിഗ്നലറുകളും പോലുള്ളവ

ശ്രവണസഹായി

അലാറം സിഗ്നലർ
- മൊബിലിറ്റി (ചലനം) - നടത്ത സഹായികൾ, കൊണ്ട് നടക്കാന്‍ കഴിയുന്ന റാമ്പുകൾ, കൈവരികള്‍ പോലുള്ളവ

മുന്‍ ചക്രമുള്ള നടത്ത സഹായി

നടത്ത ഫ്രെയിം

കൈവരി

കൊണ്ട് നടക്കാവുന്ന റാമ്പ്
- സ്വയം പരിചരണം - ശുചിമുറി, കുളിമുറിക്കസേരകള്‍, ആഗിരണം ചെയ്യുന്ന തുണികൾ, കത്തീറ്ററുകൾ മുതലായവ

ശുചിമുറിക്കസേര

ആഗിരണം ചെയ്യുന്ന തുണി

നെലറ്റൺ കത്തീറ്റർ

ഫോളി കത്തീറ്റർ
- കാഴ്ച (കാണൽ) - വായനാ കണ്ണടകള്‍, ഭൂതക്കണ്ണാടി, ഓഡിയോ പ്ലെയറുകൾ, ശബ്ദ സ്പര്‍ശ വാച്ചുകൾ, വെള്ളവടി എന്നിവ

വായനാക്കണ്ണടകള്‍

കൈയ്യില്‍ പിടിക്കാവുന്ന ഭൂതക്കണ്ണാടി

വെള്ള വടി

ശബ്ദ സ്പര്‍ശ വാച്ചുകള്‍
മിക്കപ്പോഴും ഒരേ സഹായക ഉൽപ്പന്നത്തിന്റെ ഒരു ശ്രേണി (ഒന്നിൽ കൂടുതൽ തരം) ഉണ്ട്.
ഉദാഹരണത്തിന്:
- കൈമുട്ട് താങ്ങി (Elbow Crutches) , താങ്ങുവടി, നടത്ത ഫ്രെയിമുകൾ, ഊന്നുവടി എന്നിവ നടത്ത ഉപകരണങ്ങളിൽപ്പെടുന്നു.

താങ്ങുവടി

കൈമുട്ട് താങ്ങി

മുന്‍ ചക്രമുള്ള നടത്ത സഹായി

ഊന്നുവടി
- കൈയ്യില്‍ പിടിക്കാവുന്ന ഭൂതക്കണ്ണാടി, പോക്കറ്റ് ഭൂതക്കണ്ണാടി, സ്റ്റാന്‍ഡില്‍ പിടിപ്പിക്കാവുന്ന ഭൂതക്കണ്ണാടി, കണ്ണടയില്‍ പിടിപ്പിക്കാവുന്ന ഭൂതക്കണ്ണാടി എന്നിവ ഭൂതക്കണ്ണാടികളില്‍ ഉൾപ്പെടുന്നു.

കൈയ്യില്‍ പിടിക്കാവുന്ന ഭൂതക്കണ്ണാടി

പോക്കറ്റ് ഭൂതക്കണ്ണാടി

സ്റ്റാന്‍ഡില്‍ ഘടിപ്പിച്ചട്ടുള്ള ഭൂതക്കണ്ണാടി

കണ്ണടയില്‍ പിടിപ്പിക്കാവുന്ന ഭൂതക്കണ്ണാടി
ചര്‍ച്ച
ഈ വിഷയത്തിൽ അവതരിപ്പിച്ച ഏതെങ്കിലും സഹായക ഉൽപ്പന്നങ്ങൾ നിങ്ങളെയോ നിങ്ങൾക്ക് അറിയാവുന്ന ആളുകളെയോ എങ്ങനെ സഹായിച്ചുവെന്നതിന്റെ ഉദാഹരണങ്ങൾ നിങ്ങളുടെ പക്കലുണ്ടോ?
മറ്റ് സഹായക ഉൽപ്പന്നങ്ങളുടെ കാര്യമോ?
നിങ്ങൾ ഒരു ഗ്രൂപ്പിലാണെങ്കിൽ ഉദാഹരണങ്ങൾ പരസ്പരം പങ്കിടുക.