പദ്ധതി (റഫറൽ ഉൾപ്പെടെ)
കർമ്മ പദ്ധതിയുടെ ചുരുക്കം
വിലയിരുത്തലിന് ശേഷം, വ്യക്തിയുമായി ചേര്‍ന്ന് ഒരു പദ്ധതി തയ്യാറാക്കുക. ഒരുമിച്ച് തീരുമാനിക്കുക:
- വ്യക്ത്തിക്ക് ഒരു ശുചിമുറിക്കസേര / അല്ലെങ്കിൽ കുളിമുറിക്കസേര ആവശ്യമുണ്ടെങ്കിൽ
- താങ്ങാനാകുന്ന ഭാരത്തിന്‍റെ പരിധി ഉൾപ്പെടെ എന്തൊക്കെ സവിശേഷതകള്‍ക്കാണ് പ്രാധാന്യം
- മറ്റൊരു സഹായക ഉപകരണത്തിൽ നിന്നും / ഒപ്പം / അല്ലെങ്കിൽ മറ്റ് സേവനങ്ങൾക്കായുള്ള റഫറലിൽ നിന്നും അവർക്ക് പ്രയോജനം ലഭിച്ചേക്കാം.
പദ്ധതി പൂർത്തിയാക്കുന്നതിനായി വിലയിരുത്തൽ ഫോമിന്‍റെ പിൻഭാഗത്തുള്ള സെലക്ഷൻ പട്ടിക ഉപയോഗിക്കുക.
ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേരയ്ക്ക് വേണ്ട സവിശേഷതകള്‍ വ്യക്തിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പരിഗണന നല്‍കണമെന്ന് ഇത് സൂചിപ്പിക്കുന്നു.
ഇപ്പോൾ നമുക്ക് ഓരോ വ്യക്തിയുടെയും വ്യക്തിഗത ആവശ്യങ്ങളെക്കുറിച്ചും അവർക്ക് അനുയോജ്യമായ പദ്ധതിയെ സംബന്ധിച്ചും നമുക്ക് ആലോചിക്കാം.
ദായിയെയും ലോലയെയും കുറിച്ചുള്ള വിവരങ്ങൾ വായിക്കുകയും ചുവടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കുകയും ചെയ്യുക.
പ്രവർത്തനങ്ങള്‍
ദായിയെ പരിചയപ്പെടാം
65 വയസ്സുള്ള ദായി അടുത്തിടെ ഒരു റോഡപകടത്തിൽ പെട്ടിരുന്നു. കാൽമുട്ടിന് താഴെവച്ച് മുറിച്ചുമാറ്റപ്പെടുകയും ഇടുപ്പിന് തകരാര്‍ സംഭവിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഇതുവരെ ഒരു കൃത്രിമ കാൽ ഇല്ല, കൂടാതെ സഞ്ചരിക്കുവാനായി അദ്ദേഹം താങ്ങുവടികള്‍ ഉപയോഗിക്കുന്നു.
ഒരു വിലയിരുത്തൽ അഭിമുഖത്തിനിടയില്‍, തനിക്ക് വീട്ടിലെ പൊതു ശുചിമുറിയില്‍ പോകാന്‍ കഴിയുമെന്ന് ദായി നിങ്ങളോട് പറയുന്നു. വീട്ടില്‍, നിലത്ത് കുത്തിയിരുന്ന് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ശുചി മുറി ഉണ്ട്, അതില്‍ അയാള്‍ക്ക് ഇരിക്കാൻ കഴിയില്ല. നിൽക്കുന്നത് വേദനാജനകവും ബുദ്ധിമുട്ടുള്ളതുമാണ്.
ദായിക്ക് സമ്മര്‍ദ്ദ മുറിവിന്‍റെ ലക്ഷണങ്ങളൊന്നുമില്ല, കൂടാതെ സമ്മർദ്ദ മുറിവ് ഉണ്ടാകാനുള്ള സാധ്യതയുമില്ല.
1. ഒരു ശുചിമുറിക്കസേര കൊണ്ട് ദായിക്ക് പ്രയോജനമുണ്ടാകുമോ?
അതെ, നിലത്ത് കുത്തിയിരുന്ന് ഉപയോഗിക്കുന്ന ടോയിലെറ്റിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ശുചി മുറിക്കസേര ദായിക്ക് ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും ശുചിമുറിയില്‍ സമതുലനാവസ്ഥ പാലിക്കുന്നതും വളരെ എളുപ്പമാക്കും.
2. കുളിമുറിക്കസേര കൊണ്ട് ദായിക്ക് പ്രയോജനമുണ്ടാകുമോ?
അതെ, കാരണം ദായി സുരക്ഷിതമായിരിക്കും, കുളിക്കാന്‍ ഇരിക്കുമ്പോൾ വേദന കുറവായിരിക്കും.
3. ശുചിമുറിക്കസേരയുടേയും കുളിമുറിക്കസേരയുടെയും എന്ത് എന്ത് സവിശേഷതകളാണ് ദായിക്ക് ഉപയോഗപ്രദമാകുമെന്ന് നിങ്ങൾ കരുതുന്നത് എന്ന് പരിശോധിക്കുക.
മുതുക് താങ്ങിയും കൈ താങ്ങികളും ശരിയാണ്.
വീട്ടിലെ പൊതു ശുചിമുറിയില്‍ പോകാന്‍ കഴിയുമെന്ന് ദായി പറഞ്ഞു. ആയതിനാൽ, ശുചിമുറിക്കസേരയ്ക്കായി നീക്കം ചെയ്യാവുന്ന ബക്കറ്റ് ആവശ്യമില്ല. അദ്ദേഹത്തിന്‍റെ രണ്ട് കസേരകള്‍ക്കും ചക്രങ്ങളോ ഫൂട്ട്റെസ്റ്റോ ആവശ്യമില്ല.
ദായിക്ക് സമ്മര്‍ദ്ദ മുറിവിന്‍റെ അപകടസാധ്യതയില്ല, അതിനാൽ അദ്ദേഹത്തിനായി കുഷ്യനുള്ള പ്രതലങ്ങൾ ആവശ്യമില്ല.
പ്രവർത്തനങ്ങള്‍
ലോലയെ പരിചയപ്പെടാം
30 വയസ്സുള്ള ലോലയ്ക്ക് ശുചിമുറിയില്‍ പോകുവാന്‍ ബുദ്ധിമുട്ടുണ്ട്. എപ്പോൾ പോകണമെന്ന് മനസിലാക്കാന്‍ അവള്‍ക്ക് സാധിക്കുന്നില്ല, കൂടാതെ അവള്‍ നിയന്ത്രണമില്ലാതെ മല മൂത്ര വിസര്‍ജനം ചെയ്യുവാന്‍ തുടങ്ങി. ഒരാഴ്ച മുമ്പാണ് ഈ പ്രശ് നങ്ങള്‍ തുടങ്ങുന്നത്. അതിനുമുമ്പ് അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, നല്ല ആരോഗ്യവുമുണ്ടായിരുന്നു.
എന്ത് നടപടിയാണ് നിങ്ങള്‍ സ്വീകരിക്കുക?
ലോലയ്ക്ക് ഒരു ആരോഗ്യപ്രശ്നം ഉണ്ടായേക്കാമെന്നതിനാൽ ഉടൻ തന്നെ ഒരു ആരോഗ്യ പരിപാലന വിദഗ്ദ്ധന്‍റെ അടുക്കലേയ്ക്ക് റഫർ ചെയ്യുക.
നിങ്ങൾ രണ്ടാം പാഠം പൂർത്തിയാക്കി!
നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, അവ ചർച്ചാ ഫോറത്തിൽ പോസ്റ്റുചെയ്യുക.