കുളിമുറിക്കസേരകള്‍
ചലനക്ഷമത, സമതുലനാവസ്ഥ, ബലം അല്ലെങ്കിൽ ശാരീരിക ഏകോപനം എന്നിവയില്‍ പരിമിതികളുള്ള ആളുകള്‍ക്ക് ഇരുന്ന് കുളിക്കുന്നതിനായി കുളിമുറിക്കസേരകളും ഇരിപ്പിടങ്ങളും അവരെ സഹായിക്കുന്നു.
കുളിമുറി പോലെ, ആളുകള്‍ കുളിക്കുന്നതിനായി ഉപയോഗിക്കുന്ന അതേ സ്ഥലങ്ങളില്‍ തന്നെ ഇവ ഉപയോഗിക്കാം.

കുളിമുറിക്കസേര

കുളിമുറി പീഠം
ചോദ്യം
കുളിമുറിക്കസേരയുടെയും കുളിമുറി പീഠത്തിന്‍റെയും മുകളിലുള്ള ചിത്രങ്ങൾ നോക്കുക. അവ തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്?
പ്രധാന വ്യത്യാസം കുളിമുറിക്കസേരയ്ക്ക് ഒരു മുതുക് താങ്ങി ഉണ്ട്, എന്നാല്‍ കുളിമുറി പീഠത്തിന് അതില്ല എന്നതാണ്.
സമതുലനാവസ്ഥ അല്ലെങ്കിൽ ഏകോപനം കുറവുള്ള ഒരു വ്യക്തിക്ക് മുതുക് താങ്ങി ഉള്ള ഒരു കുളിമുറിക്കസേര സാധാരണയായി നല്ലതാണ്. വേഗത്തില്‍ ക്ഷീണം അനുഭവപ്പെടുന്ന ഒരു വ്യക്തിക്കും ഇത് സഹായകരമാണ്.
പലതരത്തിലുള്ള ശുചിമുറിക്കസേരകളും പീഠങ്ങളും ഉണ്ട്.
കുളിമുറിക്കസേരകള്‍ തിരഞ്ഞെടുക്കുമ്പോൾ എല്ലായ്പ്പോഴും ഇനിപ്പറയുന്ന സവിശേഷതകൾ ശ്രദ്ധിക്കുക:
പ്രധാന സവിശേഷതകൾ
എല്ലാ കുളിമുറിക്കസേരകളും പീഠങ്ങളും:
- ബലമുള്ളതും ദൃഢതയുള്ളതുമായിരിക്കുക
- തുരുമ്പ് ജലം എന്നിവയോടുള്ള പ്രതിരോധം നിലനിർത്തുക
- പരുക്ക് ഉണ്ടാകുന്നത് തടയാനായി മിനുസമുള്ള പ്രതലം ആയിരിക്കുക
- കാലുകളിൽ റബ്ബർ അഗ്രങ്ങള്‍ ഉണ്ടായിരിക്കണം (ചക്രങ്ങള്‍ ഇല്ലെങ്കിൽ)
- ബ്രേക്കുകൾ ഉണ്ടായിരിക്കുക (കാലുകള്‍ക്ക് പകരം ചക്രങ്ങൾ ആണെങ്കില്‍)
- ഉയരം ക്രമീകരിക്കാവുന്ന കാലുകൾ
- ഉപയോക്താവിന്‍റെ ഭാരം വഹിക്കാൻ കഴിയുന്നത്ര ബലമുള്ളതായിരിക്കണം.
മറ്റ് സവിശേഷതകൾ
ഉപയോഗപ്രദമായേക്കാവുന്ന മറ്റ് സവിശേഷതകൾ, പ്രത്യേകിച്ചും കുറഞ്ഞ ചലന ശേഷി അല്ലെങ്കില്‍ കൂടുതൽ പിന്തുണ ആവശ്യമുള്ള ആളുകൾക്ക്:
- ഒരു മുതുക് താങ്ങി
- ബ്രേക്കുകളുള്ള ചെറിയ തിരിയുന്ന ചക്രങ്ങള്‍
- തള്ളി മാറ്റാവുന്ന അല്ലെങ്കിൽ ചലിപ്പിക്കാവുന്ന കൈതാങ്ങികള്‍
- ഉയരം ക്രമീകരിക്കാവുന്ന, തള്ളി നീക്കാവുന്ന അല്ലെങ്കില്‍ നീരക്കി മാറ്റാവുന്ന ചവിട്ടുപടികളും
- മുതുക് താങ്ങി, കൈതാങ്ങികള്‍ കൂടാതെ ഇരിപ്പിടങ്ങള്‍ എന്നിവിടങ്ങളില്‍ കുഷ്യനുകള്‍
പ്രവർത്തനങ്ങള്‍
നിങ്ങളുടെ സേവനത്തിലോ പ്രാദേശിക പ്രദേശത്തോ ലഭ്യമായ കുളിമുറിക്കസേരകളും / അല്ലെങ്കിൽ പീഠങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുക.
- ഓരോ കുളിമുറിക്കസേരയ്ക്കും പീഠത്തിനും എത്ര 'പ്രധാന സവിശേഷതകൾ' ഉണ്ട്?
- ഓരോ കുളിമുറിക്കസേരയ്ക്കും എത്ര 'മറ്റ് സവിശേഷതകൾ' ഉണ്ട്?
- കുളിമുറിക്കസേരകൾക്ക് മുകളിൽ പറഞ്ഞിട്ടില്ലാത്ത മറ്റ് സവിശേഷതകൾ ഉണ്ടോ?
ഏകീകരിച്ച കുളിമുറി, ശുചിമുറിക്കസേരകൾ
ചില ശുചിമുറിക്കസേരകൾ കുളിമുറിക്കസേരകളായും ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ശുചിമുറിക്കസേരയും കുളിമുറിക്കസേരയും ആവശ്യമുള്ള ഒരു വ്യക്തിക്ക് ഇത് സഹായകമാകും, എന്തുകൊണ്ടെന്നാല്‍ അവർക്ക് ഒരു ഉൽപ്പന്നം മാത്രമേ ആവശ്യമുള്ളൂ.
പ്രത്യേക കുളിമുറി, ശുചിമുറിക്കസേരകള്‍
ചില കുളിമുറി, ശുചിമുറിക്കസേരകൾക്ക് പിറകില്‍ നിന്നുള്ള സംരക്ഷണം അധികമുണ്ട്. നിവർന്ന് ഇരിക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള കുട്ടികൾക്കോ മുതിർന്നവർക്കോ ഇവ ആവശ്യമാണ്.
പ്രത്യേക കുളിമുറി ശുചിമുറിക്കസേരകള്‍ എങ്ങനെ നൽകാമെന്നതിനെക്കുറിച്ച് ഈ മൊഡ്യൂളില്‍ മാർഗ്ഗനിർദ്ദേശം നൽകുന്നില്ല.