ശുചിമുറി, കുളിമുറിക്കസേരകൾ ആരെല്ലാമാണ് ഉപയോഗിക്കുന്നത്?
കുട്ടികളും മുതിർന്നവരും പ്രായമായവരും വ്യത്യസ്ത കാരണങ്ങളാൽ വ്യത്യസ്ത തരം ശുചിമുറിക്കസേരകളും കുളിമുറിക്കസേരകളും ഉപയോഗിക്കുന്നുണ്ട്.
കാരണങ്ങൾ പലപ്പോഴും ഇവയാണ്:
- പാരിസ്ഥിതിക തടസ്സങ്ങൾ
- ശാരീരികമായ കഴിവുകൾ.
ചോദ്യം
1. ശുചിമുറിയില്‍ പോകുന്നതിനോ വൃത്തിയാക്കുന്നതിനോ പ്രയാസം അനുഭവപ്പെടാനുള്ള ചില കാരണങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
പരിസ്ഥിതിക തടസ്സങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തുക.
പാരിസ്ഥിതിക തടസ്സങ്ങൾ:
- ശുചിമുറിയിലേക്കോ വാഷ് ഏരിയയിലേക്കോ ഉള്ള വഴി ഇടുങ്ങിയതോ കുണ്ടും കുഴിയും നിറഞ്ഞതോ പരുക്കനോ കുത്തനെയുള്ളതോ ആണ്
- ശുചിമുറിയിലേക്കോ വാഷ് ഏരിയയിലേക്കോ ഉള്ള ദൂരം വളരെ കൂടുതലാണ്
- ശുചിമുറിയിലോ വാഷ് ഏരിയയിലോ പടികൾ ഉണ്ട്.
2. ശുചിമുറിയില്‍ പോകുന്നതിനോ വൃത്തിയാക്കുന്നതിനോ പ്രയാസം അനുഭവപ്പെടാനുള്ള മറ്റ് കാരണങ്ങൾ ചുവടെ നല്‍കിയിരിക്കുന്നു.
വ്യക്തിയുടെ ശാരീരികമായ കഴിവുകൾഏതൊക്കെയെന്ന് കണ്ടെത്തുക.
ശാരീരികമായ കഴിവുകള്‍:
- ഒരു വ്യക്തിക്ക് ഇരിക്കുവാനോ കുത്തിയിരിക്കുവാനോ ബുദ്ധിമുട്ടാണ്
- ഒരു വ്യക്തിക്ക് നിൽക്കാൻ കഴിയില്ല, അല്ലെങ്കിൽ സുരക്ഷിതമായി നിൽക്കാൻ ബുദ്ധിമുട്ടാണ്
- ഒരു വ്യക്തി മുന്‍ വർഷത്തിൽ ഒന്നിലധികം തവണ വീണിട്ടുണ്ട് അല്ലെങ്കിൽ വീഴുമെന്ന് ഭയപ്പെടുന്നുണ്ട്.
ഉദാഹരണമായി, ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ചില ആളുകളും, അവര്‍ അത് എന്തുകൊണ്ട് ഉപയോഗിക്കുന്നു എന്നും അറിയുവാന്‍ തുടര്‍ന്ന് വായിക്കുക.
പീറ്ററിനെ പരിചയപ്പെടുക
പീറ്ററിന് സുഷുമ്നാ നാഡിക്ക് പരുക്കേറ്റതിനാല്‍, കാലുകൾ ചലിപ്പിക്കുവാന്‍ കഴിയില്ല. ചുറ്റിനടക്കുന്നതിനായി അവന്‍ ചക്രക്കസേര ഉപയോഗിക്കുന്നുണ്ട്.
കുളിക്കുമ്പോള്‍ എഴുന്നേറ്റ് നിൽക്കാൻ കഴിയാത്തതിനാൽ പീറ്റർ ഒരു കുളിമുറിക്കസേര ഉപയോഗിക്കുന്നുണ്ട്. കുളിമുറി അവന് പ്രാപ്യമാണ്. പരസഹായമില്ലാതെ അവിടെത്തി ചക്രക്കസേരയില്‍ നിന്ന് കുളിമുറിക്കസേരക്കസേരയിലേക്ക് അവന് മാറാം.
ഐഡയെ പരിചയപ്പെടാം
ഐഡയ്ക്ക് പക്ഷാഘാതമുണ്ടായി, ഇത് അവളുടെ ഇടതുവശത്തെ ദുര്‍ബലമാക്കി. നടക്കുവാനായി അവൾ ഒരു താങ്ങുവടി ഉപയോഗിക്കുന്നുണ്ട്.
ചലനശേഷിയില്‍ പരിമിതികള്‍ ഉള്ളതിനാല്‍, ശുചിമുറിയിലേയ്ക്ക് എത്തുവാന്‍ ആവശ്യമായ വേഗതയില്‍ നടക്കുവാന്‍ അവള്‍ക്ക് കഴിയില്ല. ശുചിമുറിയില്‍ നിന്ന് എഴുന്നേല്‍ക്കുവാനും ഇരിക്കുവാനും അവൾക്ക് ബുദ്ധിമുട്ടാണ്.
കൈതാങ്ങികളുള്ള ഒരു ശുചിമുറിക്കസേര അവളെ സഹായിക്കുന്നുമെന്ന് ഐഡ തിരിച്ചറിയുന്നു. അവൾ ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുമ്പോൾ പിന്തുണയ്ക്കായി കൈതാങ്ങി ഉപയോഗിക്കുന്നു.
പകൽ സമയത്ത് ടോയ്ലറ്റ് കമ്മോടിന് മുകളിലായി ശുചിമുറിക്കസേര സ്ഥാപിച്ചിരിക്കുന്നു, അവിടെ എത്തുവാനായി മകള്‍ അവളെ സഹായിക്കും.
രാത്രിയിൽ ശുചിമുറിക്കസേര അവളുടെ കിടക്കയ്ക്ക് അരുകിലുണ്ട്. ഇത് അവൾക്ക് പരസഹായമില്ലാതെ ശുചിമുറിയില്‍ പോകാന്‍ എളുപ്പമാകുന്നു.
ഐഡ ഒരു കുളിമുറിക്കസേരയും ഉപയോഗിക്കുന്നുണ്ട്.
ഒരു വ്യക്തിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉചിതമായ ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര എങ്ങനെ തിരഞ്ഞെടുക്കാമെന്ന് അടുത്ത പാഠഭാഗത്തില്‍ നിങ്ങൾ പഠിക്കും.
നിങ്ങൾ ഒന്നാം പാഠം പൂർത്തിയാക്കി!
നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, അവ ചർച്ചാ ഫോറത്തിൽ പോസ്റ്റുചെയ്യുക.