പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
മൊബിലിറ്റി

ആമുഖം

പാഠം: 1 യുടെ 4
വിഷയം: 1 യുടെ 3
0% പൂർത്തിയായി

ചന്തയ്ക്കടുത്ത് ഒരു ബസ് പാർക്ക് ചെയ്തിട്ടുണ്ട്. ഒരു പുരുഷൻ രണ്ട് സ്ത്രീകൾക്കായി വാതിൽ തുറക്കുന്നു, അവരിൽ ഒരാൾ ഒരു ഊന്നുവടി ഉപയോഗിക്കുന്നുണ്ട്.

സ്വതന്ത്രമായും എളുപ്പത്തിലും സഞ്ചരിക്കാനുള്ള കഴിവാണ് ചലനക്ഷമത.

കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന സ്ഥാനത്ത് നിന്ന് മുകളിലേക്കും താഴേക്കും ഇറങ്ങുക, ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് നീങ്ങുക, നടക്കുക, ഓടുക, കയറുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ചലന പ്രശ്നങ്ങള്‍ ഉള്ള എല്ലാ പ്രായത്തിലുമുള്ള ആളുകൾ ചലന സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു.

അവർക്ക് താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും:

  • ഒരു വ്യക്തിയ്ക്ക് ഇരിക്കാനും ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് മാറാനും എഴുന്നേറ്റ് നില്‍ക്കാനും നടക്കാനും ഓടാനും ഇത് അവരെ സഹായിക്കുന്നു
  • നടക്കാൻ കഴിയാത്ത വ്യക്തികളെ മറ്റ് രീതിയില്‍ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നു

ഒരു സ്ത്രീ ചക്രക്കസേരയില്‍ ഇരുന്ന് സ്വയം മുന്നോട്ട് പോകുന്നു, മറ്റൊരു വ്യക്തി അവളുടെ അരികില്‍ മരത്തണലിലൂടെ നടക്കുന്നു.

  • സമ്മർദ്ദ മുറിവുകൾ, കാലിലെ മുറിവുകൾ, വീഴ്ച്ചയിലുണ്ടായ പരിക്കുകൾ, വഴക്കക്കുറവുള്ള സന്ധികൾ, വേദന, ശ്വസനത്തിനും ദഹനത്തിനുമുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനോ തടയാനോ ഒരു വ്യക്തിയെ സഹായിക്കുക.

ഈ ഹ്രസ്വ വീഡിയോ കാണുക. അനുയോജ്യമായ ചക്രക്കസേരയും കുഷനും എങ്ങനെയാണ് അയാളുടെ സമ്മര്‍ദ്ദ മുറിവുകള്‍ ഉണങ്ങാന്‍ സഹായിച്ചത് എന്ന് സോളമൻ ദ്വീപുകളിൽ നിന്നുള്ള മാർട്ടിൻ വിശദീകരിക്കുന്നു.

നിങ്ങള്‍ക്കറിയാമോ?

ഒന്നോ അതിലധികമോ ചലന സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമോ?

അറിയാമെങ്കിൽ, ഏത് സഹായക ഉൽപ്പന്നമാണ് അവർ ഉപയോഗിക്കുന്നത്? ഇത് അവരെ ഏതു വിധത്തിൽ സഹായിക്കുന്നു? ഇത് ഒരു വ്യക്തിയെ സഹായിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക:

  • ഇരുന്നെഴുന്നേല്‍ക്കുക, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് മാറുക, നിൽക്കുക, നടക്കുക, അല്ലെങ്കിൽ വീഴാതിരിക്കുക
  • മറ്റൊരു രീതിയിൽ സഞ്ചരിക്കുക
  • ആരോഗ്യ പ്രശ്നങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യുക അല്ലെങ്കിൽ തടയുക

പ്രാപ്യമാകാവുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നത് കഴിയുന്നത്ര ചലനാത്മകമായിരിക്കാൻ ആളുകളെ സഹായിക്കുന്നു.

ചലന സഹായക ഉപകരണം ഉപയോഗിക്കുന്ന ആളുകൾക്ക് അവരുടെ ചുറ്റുപാടുകള്‍ കൂടുതല്‍ ഭൗതീകമായി പ്രപ്യമാക്കി മാറ്റുന്നതിനുള്ള ചില സുപ്രധാന മാർഗ്ഗങ്ങൾ ഇവയാണ്:

  • ആവശ്യമുള്ളിടത്ത് റാമ്പുകൾ സ്ഥാപിക്കുകയും കൈവരികള്‍ പിടിപ്പിക്കുകയും ചെയ്യുക
  • വാതിലുകൾ ആവശ്യമായ വീതിയുള്ളതാക്കുക
  • നടപ്പാതകളും മറ്റ് പുറംഭാഗങ്ങളും സഞ്ചാര യോഗ്യമാക്കുക
  • തടസ്സങ്ങൾ നീക്കുക
  • ആളുകൾക്കും അവര്‍ ഉപയോഗിക്കുന്ന ചലന സഹായക ഉൽപ്പന്നത്തിനും തടസം കൂടാതെ നീങ്ങാൻ ആവശ്യമായ സ്ഥലം ലഭ്യമാക്കുക

കസേരയില്‍ ഇരിക്കുന്ന ഒരു കൂട്ടം ആളുകളുടെ നടുവില്‍ കാലി കസേരയില്‍ ഇരിക്കുന്നു. അവരുടെ നടത്ത ഫ്രെയിം കസേരയ്ക്ക് സമീപം സൂക്ഷിച്ചിരിക്കുന്നു.

കാലിയെ പരിചയപ്പെടാം

കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഒരു യോഗത്തില്‍ കാലി പങ്കെടുത്തു. അവള്‍ ഒരു ചക്രക്കസേരയിലാണ് എത്തിയത്. ഹാളിനുള്ളിലെ ആവശ്യത്തിനായി ഒരു നടത്ത ഫ്രെയിമും അവര്ള്‍ കരുതിയിരുന്നു.

ഹാളിലെ മുൻവാതിലിലെ റാമ്പ് വീൽചെയർ ഉപയോഗിച്ച് കാലിക്ക് അകത്തേക്ക് കടക്കുന്നത് എളുപ്പമാക്കി.

ഹാളിനകത്ത് അവൾക്ക് നടക്കാൻ മതിയായ സ്ഥലമുണ്ടായിരുന്നു.

വീതിയുള്ള വാതിലും നടത്ത ഫ്രെയിം ഉപയോഗിച്ച് തിരിയുന്നതിന് ആവശ്യമായ സ്ഥലവുമുള്ളതിനാല്‍ ശുചിമുറി കാലിയ്ക്ക് പ്രാപ്യമായിരുന്നു. ശുചിമുറിയില്‍ കൈവരി പിടിപ്പിച്ചിരുന്നതിനാല്‍ കാലിയ്ക്ക് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നത് എളുപ്പമാക്കി.

ആ കൂടിക്കാഴ്ച കാലി ആസ്വദിച്ചു. യോഗത്തില്‍ അവള്‍ക്ക് ലഭിച്ച വരവേല്‍പ്പില്‍ സന്തോഷവും സമൂഹത്തിലെ മറ്റു അംഗങ്ങള്‍ക്കൊപ്പം യോഗത്തിന്‍റെ വിജയത്തില്‍ ഒരു ഭാഗമാകാനും കഴിഞ്ഞതായി അവള്‍ക്ക് തോന്നി.

ഈ മൊഡ്യൂളിന്റെ അവസാനത്തിലെ 'റിസോഴ്സസ്' ഭാഗത്തിന് കീഴിൽ ആക്സസ് ചെയ്യാവുന്ന പ്രാപ്യമാക്കാന്‍ കഴിയുന്ന പരിസ്ഥിതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേക്കുള്ള ലിങ്കുകൾ കണ്ടെത്താൻ കഴിയും.