ചലന സഹായക ഉൽപ്പന്നങ്ങളിൽ നിന്ന് വ്യക്തിക്ക് പ്രയോജനം ലഭിക്കുമോ എന്ന് മനസ്സിലാക്കുന്നതിനായി സ്ക്രീനിംഗ് ഫോമിന്റെ ഈ ഭാഗം ഉപയോഗിക്കുക.

നടത്ത സഹായികളും ചക്രക്കസേരകളും
ആ വ്യക്തിയോട് ചോദിക്കുക:
താങ്കള്‍ക്ക് എഴുന്നേറ്റ് നടക്കാൻ പറ്റുമോ?
നടക്കാൻ കഴിയുന്ന, എന്നാൽ സുരക്ഷിതമായി നടക്കാൻ സഹായം ആവശ്യമുള്ള, കുറച്ച് ദൂരം മാത്രം നടക്കാൻ കഴിയുന്ന, ഒരു കാലുമായി നടക്കാൻ കഴിയുന്ന അല്ലെങ്കിൽ നടക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് നടത്ത സഹായിയില്‍ നിന്ന് പ്രയോജനം നേടാം.
ഏത് തരം നടത്ത സഹായക ഉപകരണമാണ് ഏറ്റവും അനുയോജ്യമെന്ന് ഒരു നടത്ത സഹായക ഉല്‍പ്പന്ന വിലയിരുത്തലില്‍ നിന്നും തിരിച്ചറിയാം.
നടത്ത സഹായി, ചക്രക്കസേര എന്നിവയിൽ നിന്ന് ചില ആളുകൾക്ക് പ്രയോജനം ലഭിച്ചേക്കാം.

കാലിയെ ഓർമ്മയുണ്ടോ?
കാലിക്ക് സന്ധിവാതമുണ്ട്, അവശയുമാണ്. വീടിനുള്ളിലെ നിരപ്പുള്ള സ്ഥലത്ത് നടക്കാന്‍ അവര്‍ ഒരു നടത്ത ഫ്രെയിം ഉപയോഗിക്കുന്നു.
പുറത്തേക്കോ കൂടുതൽ ദൂരത്തേക്കോ സഞ്ചരിക്കുന്നതിന് കാലി ഒരു ചക്രക്കസേര ഉപയോഗിക്കുന്നു.
ചക്രക്കസേര ആവശ്യമുള്ള ആളുകളെ ചക്രക്കസേരയുടെ സേവനത്തിലേക്ക് റഫർ ചെയ്യുക.
പ്രവർത്തനങ്ങള്‍
TAP ചലന സഹായക ഉൽപ്പന്ന സ്ക്രീനിംഗ് ഫോമിന്‍റെ ഒരു പകർപ്പ് നിങ്ങള്‍ സൂക്ഷിക്കുക.
ചുവടെയുള്ള കേസ് സ്റ്റഡിക്കായുള്ള സ്ക്രീനിംഗ് ഫോമിന്റെ സെക്ഷൻ 4-ലെ നടത്ത സഹായി വിഭാഗം ഒപ്പം/അല്ലെങ്കിൽ ചക്രക്കസേര വിഭാഗം പൂർത്തിയാക്കുക, നിങ്ങൾ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കുക.
അവശയും വൃദ്ധയുമാണ് ജാക്കലിൻ. അവൾക്ക് സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ട്, ആയതിന് അവര്‍ക്ക് സഹായം ആവശ്യമുണ്ട്.
വളരെ വേഗം ക്ഷീണിക്കുന്നതിനാല്‍ ജാക്കലിന് കുറച്ച് ദൂരം മാത്രമേ നടക്കാൻ കഴിയൂ. അവരുടെ രണ്ട് കാലുകള്‍ക്കും ഒരു പോലെ ഭാരം വഹിക്കാൻ കഴിയും. അവര്‍ക്ക് കാലിലോ പാദങ്ങളിലോ മുറിവുകളില്ല.
ജാക്കലിനായുള്ള സ്ക്രീനിംഗ് ഫോമിന്റെ പ്രസക്തമായ ഭാഗങ്ങൾ പൂർത്തിയാക്കുക.
എന്ത് നടപടികളാണ് സ്വീകരിക്കുക?

- നടത്ത സഹായി ഉപയോഗിക്കുന്നത് കൊണ്ട് ജാക്കലിന് പ്രയോജനം ലഭിച്ചേക്കാം. അടുത്ത ഘട്ടം നടത്ത സഹായക ഉപകരണങ്ങളുടെ വിലയിരുത്തൽ നടത്തുക എന്നതാണ്.
- ചക്രക്കസേര ഉപയോഗിക്കുന്നത് കൊണ്ട് ജാക്കലിന് പ്രയോജനം ഉണ്ടായേക്കാം. അടുത്ത ഘട്ടം അവരുമായി ഈ സാധ്യത ചർച്ച ചെയ്യുക എന്നതാണ്. ചക്രക്കസേര തനിക്ക് ഉപയോഗപ്രദമാകുമെന്ന് അവര്‍ക്ക് തോന്നുന്നുവെങ്കിൽ, അവരെ ഒരു ചക്രക്കസേരയുടെ സേവനത്തിലേക്ക് റഫർ ചെയ്യുക.
പോർട്ടബിൾ റാമ്പുകൾ
ആ വ്യക്തിയോട് ചോദിക്കുക:
നിങ്ങൾക്ക് പതിവായി ചെറിയ പടിക്കെട്ടുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യേണ്ടതുണ്ടോ? അല്ലെങ്കിൽ ഒരു വാഹനത്തില്‍ കയറുകയും ഇറങ്ങുകയും ചെയ്യേണ്ടതുണ്ടോ?
ചക്രക്കസേരകള്‍, മുന്‍ ചക്രമുള്ള നടത്ത സഹായികള്‍, നടത്ത ഫ്രെയിം ഉപയോഗിക്കുന്നവര്‍, ഇവര്‍ക്കെല്ലാം റാമ്പുകൾ ഉപയോഗിക്കാം. കുറച്ച് പടികള്‍ മാത്രം കയറി ഇറങ്ങുക, വാഹനത്തില്‍ കയറുകയും ഇറങ്ങുകയും ചെയ്യുക എന്നിവയ്ക്കായി കൊണ്ട് നടക്കാവുന്ന റാമ്പ് ഉപയോഗിക്കാം.
കൊണ്ടു നടക്കാവുന്ന റാമ്പിന്‍റെ ആവശ്യകതാ നിര്‍ണ്ണയത്തിലൂടെ ഇത് അവര്‍ക്ക് അനുയോജ്യമാണോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കും.

കൈവരികള്‍
ആ വ്യക്തിയോട് ചോദിക്കുക:
നിങ്ങളുടെ വീട്ടിലും പരിസരത്തും വീഴ്ച്ച കൂടാതെ നടക്കുന്നതിനും ഇരുന്നെഴുന്നേല്‍ക്കുന്നതിനും സഞ്ചരിക്കുന്നതിനും നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
ശരിയായി ബാലന്‍സ് ചെയ്യാന്‍ കഴിയാത്തതിനാല്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീടിനുള്ളില്‍ സഞ്ചരിക്കുന്നതിന് കൈവരികള്‍ സഹായിക്കുന്നു.
കൈവരികള്‍ വീഴാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
കൈവരികള്‍ സംബന്ധിച്ച ആവശ്യകതാ നിര്‍ണ്ണയം നടത്തുന്നതിലൂടെ അവയ്ക്ക് ചലന പ്രശ്നങ്ങള്‍ ഉള്ളവരെ സഹായിക്കാന്‍ കഴിയുമോ എന്ന് മനസ്സിലാക്കാന്‍ കഴിയും.

ട്രാൻസ്ഫർ ബോർഡുകൾ
ആ വ്യക്തിയോട് ചോദിക്കുക:
നിങ്ങള്‍ക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങാന്‍ ബുദ്ധിമുട്ടുണ്ടോ?
ഒരു സ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥാനത്തേക്ക് കൂടുതൽ എളുപ്പത്തിൽ നീങ്ങുന്നതിന് മാറ്റ ബോർഡുകൾ ചിലരെ സഹായിക്കും. ഉദാഹരണത്തിന് കിടക്ക, ശുചിമുറി, സോഫ അല്ലെങ്കിൽ ഒരു വാഹനം എന്നിവയില്‍ കയറുക.
നടത്ത സഹായിയോ ചക്രക്കസേരയോ ഉപയോഗിക്കുന്ന ആളുകൾക്ക് പ്രത്യേകിച്ചും ഇതിന്‍റെ പ്രയോജനം ലഭിച്ചേക്കാം.
ഒരു മാറ്റ ബോർഡ് അവരെ സഹായിക്കുമോ എന്ന് ഒരു സ്ഥാന മാറ്റ ബോർഡ് വിലയിരുത്തലിലൂടെ തിരിച്ചറിയാൻ കഴിയും.

കൃത്രിമക്കാല്‍ അല്ലെങ്കിൽ പാദം
ആ വ്യക്തിയോട് ചോദിക്കുക:
നിങ്ങൾ ഒരു പ്രോസ്തസിസ് ഉപയോഗിക്കുന്നുണ്ടോ?
കൃത്രിമക്കാലോ പാദമോ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് പതിവായി തുടര്‍ പരിശോധന ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്.
പ്രോസ്തറ്റിക് ഉപകരണങ്ങൾക്ക് തേയ്മാനം സംഭവിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ വ്യക്തിയുടെ മുറിഞ്ഞ കാലിന്‍റെ ഭാഗവും അതുകൊണ്ട് തന്നെ അവരുടെ ആവശ്യങ്ങള്‍ മാറികൊണ്ടിരിക്കും.
ആ വ്യക്തിയുമായി ചര്‍ച്ച ചെയ്യുക
- അവര്‍ക്ക് നല്‍കിയ പ്രോസ്തസിസ് ഇപ്പോഴും അവര്‍ക്ക് നന്നായി ഇണങ്ങുന്നുണ്ടോ, സൗകര്യപ്രദമാണോ?
- അവരുടെ മുറിവഗ്രത്തില്‍ ചുവന്ന പാടുകളോ വ്രണങ്ങളോ വേദനാജനകമായ ഭാഗങ്ങളോ ഉണ്ടോ?
- പ്രോസ്റ്റെസിസ് ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ?
നിങ്ങൾക്കോ ഉപയോഗിക്കുന്ന വ്യക്തിക്കോ ഇത് സംബന്ധിച്ച് എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ, അത് പരിഹരിക്കുന്നതിന് പ്രോസ്തറ്റിക് സേവനത്തിലേക്ക് റഫർ ചെയ്യുക.
എല്ലാവർക്കും ഒരു പ്രോസ്തെസിസ് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു എന്ന് വരില്ല. അത് ഇനിപ്പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:
- വ്യക്തിയുടെ ആരോഗ്യവും ശാരീരീകക്ഷമതയും
- അവരുടെ കാലിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ അവസ്ഥ
- അവരുടെ മറ്റേ കാലിന്റെ നിലവിലെ അവസ്ഥ.
- ലഭ്യമായ പ്രോസ്തസിസിന്‍റെ തരങ്ങള്‍.
ഒരു പ്രോസ്തറ്റിസ്റ്റിന് അവരെ സഹായിക്കാന്‍ കഴിയുമോ എന്ന് അറിയാന്‍ യോഗ്യത നേടിയ ഒരു പ്രോസ്തറ്റിസ്റ്റ് ഓരോ വ്യക്തിയേയും പ്രത്യേകം പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്.
നിങ്ങളുടെ പ്രദേശത്ത് പ്രോസ്തറ്റിക്സ് സേവനമുണ്ടെങ്കില്‍, വിലയിരുത്തലിനായി ആ വ്യക്തിയെ അവിടേയ്ക്ക് റഫർ ചെയ്യുക. അത്തരം സേവനം അടുത്തില്ലായെങ്കില്‍, അവരെ ബന്ധപ്പെട്ട് അവര്‍ക്ക് മറ്റേതെങ്കിലും കേന്ദ്രത്തിലേയ്ക്ക് റഫര്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യം അന്വേഷിക്കുക.

അവയവം മുറിച്ചുമാറ്റപ്പെട്ട ആളുകൾക്ക് വ്യത്യസ്ത രീതികളിൽ സഞ്ചരിക്കാൻ കഴിയും, ഉദാഹരണത്തിന് നടത്ത സഹായികളോ ചക്രക്കസേരകളോ ഉപയോഗിച്ച്.
ഒരു പ്രോസ്തസിസ് ഉപയോഗിക്കുന്ന വ്യക്തി മറ്റ് ചലന സഹായക ഉൽപ്പന്നങ്ങളും ഉപയോഗിക്കാൻ സാധ്യതയുണ്ട്.

മറ്റു സഹായക ഉൽപ്പന്നങ്ങൾ
ആ വ്യക്തിയോട് ചോദിക്കുക:
കാഴ്ച്ച, കേൾവി, സ്വയം പരിചരണം, ആശയവിനിമയം, ചിന്താശേഷി / അല്ലെങ്കിൽ ഓർമ എന്നിവയിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ?

ചലന സഹായക ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് മറ്റ് തരത്തിലുള്ള സഹായക ഉൽപ്പന്നങ്ങളിൽ നിന്നും പ്രയോജനം ലഭിച്ചേക്കാം.

അലിഷയെ ഓർമ്മയുണ്ടോ?
അലീഷയ്ക്ക് സെറിബ്രൽ പാൾസി ഉണ്ട്. സ്വയം പരിപാലിക്കുന്നതിനും ശുചിമുറിയില്‍ പോകുന്നതിനും സഹായിക്കുന്ന പിന്നില്‍ നിന്ന് പിന്തുണ നല്‍കുന്ന ഒരു നടത്ത സഹായിയും മറ്റു സഹായക ഉൽപ്പന്നങ്ങളും അവൾ ഉപയോഗിക്കുന്നു.

ഐഡയെ ഓർമ്മയുണ്ടോ?
അവൾക്ക് ഹൃദയാഘാതമുണ്ടായി. വസ്ത്രം ധരിക്കുന്നതിനും ശുചിമുറിയില്‍ പോകുന്നതിനും അവൾ ഒരു ഊന്നുവടിയും വസ്ത്ര ധാരണ സഹായികളും ഉപയോഗിക്കുന്നു.
ഇത് ഒരു ചലനവുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ പ്രക്രിയ ആണെങ്കിലും, മറ്റ് മേഖലകളിലെ സഹായവും ആ വ്യക്തിക്ക് പ്രയോജനപ്രദമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
മറ്റ് മേഖലകളിൽ (കാഴ്ച്ച, കേൾവി, സ്വയം പരിചരണം, ആശയവിനിമയം, ചിന്താശേഷി അല്ലെങ്കിൽ ഓർമ പോലുള്ളവ) ബുദ്ധിമുട്ടുകളുണ്ടെന്ന് അവർ നിങ്ങളോട് പറയുകയാണെങ്കിൽ, കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി കുറച്ച് കാര്യങ്ങള്‍ കൂടി ചോദിച്ച് മനസ്സിലാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതായി അവരോട് പറയുക.
ലളിതമായ സ്ക്രീനിംഗ് ചോദ്യങ്ങൾക്കും, ഒരു വ്യക്തിക്ക് ആവശ്യമായേക്കാവുന്ന മറ്റ് സഹായക ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങള്‍ക്കുമായി TAP ന്‍റെ മറ്റ് ആമുഖ മൊഡ്യൂളുകൾ കാണുക.