പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
മൊബിലിറ്റി

പദ്ധതി

പാഠം: 3 യുടെ 4
വിഷയം: 4 യുടെ 5
0% പൂർത്തിയായി

സ്ക്രീനിംഗ് ചോദ്യങ്ങൾ പൂർത്തിയാക്കിയ ശേഷം, അടുത്ത ഘട്ടങ്ങളെക്കുറിച്ച് നിങ്ങൾ വ്യക്തിയുമായി ചര്‍ച്ച ചെയ്ത് ഒരു പദ്ധതി തയ്യാറാക്കേണ്ടതുണ്ട്.

സ്ക്രീനിംഗ് ഫോമിന്റെ ചുവടെ നിങ്ങൾക്ക് പദ്ധതി രേഖപ്പെടുത്താന്‍ കഴിയും.

ഫോമിലെ പദ്ധതി വിഭാഗം.

സ്ക്രീനിംഗ്

വ്യക്തിക്ക് മറ്റ് മേഖലകളില്‍ കൂടി ബുദ്ധിമുട്ടുണ്ടെങ്കില്‍, മറ്റു സഹായക ഉൽപ്പന്നങ്ങൾക്കായുള്ള വിലയിരുത്തലില്‍ നിന്നും ആ വ്യക്തിയ്ക്ക് പ്രയോജനം ലഭിക്കും.

നിങ്ങളെ സഹായിക്കുന്നതിന് മറ്റ് TAP ആമുഖ മൊഡ്യൂളുകളിൽ നിന്നുള്ള സ്ക്രീനിംഗ് ചോദ്യങ്ങളും /അല്ലെങ്കിൽ ഉപകരണങ്ങളും ഉപയോഗിക്കുക.

വിലയിരുത്തുക

വിലയിരുത്തല്‍ ചോദ്യങ്ങൾക്കുള്ള വ്യക്തിയുടെ ഉത്തരങ്ങളില്‍ നിന്നും അവർക്ക് ഇതിൽ നിന്ന് പ്രയോജനം ലഭിക്കുമോ എന്ന കാര്യത്തിലുള്ള സൂചനകള്‍ ലഭിക്കും:

  • ഒരു നടത്ത സഹായി
  • കൊണ്ടു നടക്കാവുന്ന ഒരു റാമ്പ്
  • വീട്ടിലെ കൈവരികള്‍
  • ഒരു മാറ്റ ബോർഡ്
  • ചികിത്സാ പാദരക്ഷകൾ.

നിങ്ങളുടെ കൂടുതൽ വിലയിരുത്തല്‍ അവർ ആഗ്രഹിക്കുന്നുവെങ്കിൽ അവരുമായി സഹകരിക്കുക.

വിലയിരുത്തല്‍ പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട ഉൽപ്പന്നം അനുയോജ്യമാണെങ്കില്‍ ആ വ്യക്തിയ്ക്ക് ആ ഉൽപ്പന്നം നൽകുക.

നാല് ഘട്ടങ്ങളായുള്ള TAP ന്‍റെ നടപടിക്രമം ഉപയോഗിക്കുക:

1, 2, 3, 4 എന്നീ സംഖ്യകൾ കാണിക്കുന്ന TAP ഗ്രാഫിക്സ്‌.

  1. തിരഞ്ഞെടുക്കല്‍
  2. ഘടിപ്പിക്കല്‍
  3. ഉപയോഗം
  4. തുടര്‍ നടപടി

ഓർമ്മിക്കുക: ഒരു വിലയിരുത്തൽ പ്രക്രിയ എങ്ങനെ നടത്താം, വ്യക്തിക്ക് ഉൽപ്പന്നം എങ്ങനെ ഘടിപ്പിക്കാം, ഉൽപ്പന്നം എങ്ങനെ ഉപയോഗിക്കണമെന്നും പരിപാലിക്കണമെന്നും വ്യക്തിയെ പഠിപ്പിക്കുക, തുടര്‍ നടപടികള്‍ക്കായുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം TAP ഉൽപ്പന്ന മൊഡ്യൂളുകളിൽ ഉൾക്കൊള്ളുന്നു.

ചോദ്യം

നിങ്ങൾക്ക് ഈ ഉൽപ്പന്നങ്ങൾ ഇല്ലെങ്കിൽ (നടത്ത സഹായികൾ, കൊണ്ടു നടക്കാവുന്ന റാമ്പ്, വീട്ടിലെ കൈവരികള്‍, മാറ്റ ബോര്‍ഡുകള്‍) എന്തുചെയ്യാൻ കഴിയും?

  • വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ ആവശ്യകത സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുകയും അത് നിങ്ങളുടെ മേലുദ്ധ്യോഗസ്ഥനുമായി ചർച്ച ചെയ്യുകയും ചെയ്യുക
  • ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ കഴിയുന്ന മറ്റ് സേവന സംവിധാനങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തുക
  • ആവശ്യമായ സഹായക ഉൽപ്പന്നങ്ങൾ ലഭിക്കുന്നുണ്ടോ എന്ന കാര്യം ബന്ധപ്പെട്ട വ്യക്തിയുമായി ചർച്ച ചെയ്യുക
  • ചക്രക്കസേര / പ്രോസ്തറ്റിക്സ് / ഓർത്തോട്ടിക്സ് നിര്‍മ്മാണശാലകള്‍ക്ക് ഈ ഉൽപ്പന്നങ്ങളിൽ ഏതെങ്കിലും നിർമ്മിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുക.

പഠിപ്പിക്കാം

സ്ക്രീനിംഗ് ചോദ്യങ്ങൾക്കുള്ള വ്യക്തിയുടെ ഉത്തരങ്ങളില്‍ നിന്നും അവര്‍ക്ക് നിങ്ങള്‍ നല്‍കുന്ന ഉപദേശങ്ങളുടെ പ്രയോജനം ഉടനടി ലഭിക്കുമോ എന്നറിയാന്‍ കഴിയും

  • അവരുടെ പാദങ്ങളെ എങ്ങനെ പരിപാലിക്കാം
  • അനുയോജ്യമായ തരത്തിലുള്ള പാദരക്ഷകള്‍ ധരിക്കണം; എന്തുകൊണ്ട്?

പാദങ്ങൾ പരിപാലിക്കുന്നതിനെയും ധരിക്കാൻ അനുയോജ്യമായ പാദരക്ഷകളെയുംക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത പാഠഭാഗത്തില്‍ ഉണ്ട്.

മറ്റ് സേവനങ്ങളിലേയ്ക്ക് ശുപാര്‍ശ ചെയ്യുക

ചില ആളുകൾക്ക്, നിങ്ങൾക്കോ നിങ്ങളുടെ സേവന കേന്ദ്രത്തിനോ നൽകാൻ കഴിയുന്നതിനേക്കാൾ പ്രത്യേക പരിചരണം ആവശ്യമായി വന്നേക്കാം.

എപ്പോഴാണ് ഒരു വ്യക്തിയെ റഫര്‍ ചെയ്യേണ്ടതെന്നും എവിടേയ്ക്കാണ് റഫര്‍ ചെയ്യേണ്ടതെന്നുമുള്ള അറിവ് വളരെ പ്രധാനമാണ്.

വിലയിരുത്തല്‍ ചോദ്യങ്ങള്‍ക്കുള്ള വ്യക്തിയുടെ ഉത്തരങ്ങൾ ഒരു റഫറൽ ആവശ്യമാണോ എന്ന് സൂചിപ്പിക്കും.

ബന്ധപ്പെട്ട വ്യക്തിയുമായി ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തിന്‍റെ അംഗീകാരത്തോടെ മാത്രമേ റഫറലുകൾ നടത്താവൂ എന്ന കാര്യവും എപ്പോഴും ഓര്‍ക്കുക.

നിങ്ങള്‍ക്കറിയാമോ?

വ്യക്തികളെ റഫർ ചെയ്യുന്നതിന് എന്തൊക്കെ സേവനങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്?

ഒരു സേവനം ആവശ്യമുള്ള വ്യക്തിയെ എവിടേയ്ക്കാണ് അല്ലെങ്കില്‍ ഏത് സേവനത്തിലേയ്ക്കാണ് നിങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത് എന്നത് സംബന്ധിച്ച് ചിന്തിക്കുക:

  • ആരോഗ്യ പരിരക്ഷ
  • മുറിവ് പരിചരണം
  • പുനരധിവാസം - മുതിർന്നവർക്ക്
  • പുനരധിവാസം – കുട്ടികൾക്ക്
  • പ്രമേഹ പരിചരണം
  • പാദ മുറിവ് ക്ലിനിക്ക്
  • ഒരു ചക്രക്കസേര
  • ഒരു പ്രോസ്തസിസിന്‍റെ അറ്റകുറ്റപ്പണികൾ
  • പ്രോസ്തസിസിനായുള്ള വിലയിരുത്തൽ.

ഈ സേവനങ്ങൾ ഉടന്‍ ലഭ്യമാണോ? ഈ സേവനങ്ങളിലേക്ക് ഒരു വ്യക്തിയെ എങ്ങനെ റഫർ ചെയ്യണമെന്ന് നിങ്ങൾക്കറിയാമോ?

ഫിറോസ് എന്ന കുട്ടി ചെറിയ പടികളിൽ കാലുകൾ വച്ച് ഒരു ബെഞ്ചിൽ ഇരിക്കുന്നു. അവന്റെ അമ്മ അവന്റെ കൈയില്‍ പിടിച്ച് അടുത്ത് ഇരിക്കുന്നു.

ഫിറോസിനെ പരിചയപ്പെടാം

ഫിറോസിന് 9 വയസ്സായി. അവന് നടക്കാൻ കഴിയില്ല, ചക്രക്കസേരയ്ക്കായി റഫർ ചെയ്തു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ ഉപദേശവും, തെറാപ്പി സൗകര്യങ്ങളും, പുനരധിവാസ സേവനങ്ങളും, മാതാപിതാക്കൾക്കായി പരിചരണ പിന്തുണാ ഗ്രൂപ്പുകളും സമീപത്തായുണ്ടെന്നും സേവന ദാതാവിന് അറിയാം. ഫിറോസിന്റെയും അമ്മയുടെയും അനുമതിയോടെ സേവനദാതാവ് അവരെ പുനരധിവാസ സേവനത്തിലേക്ക് റഫർ ചെയ്യുന്നു.

തുടര്‍ നടപടി

തുടര്‍ പരിശോധനയില്‍ നിന്ന് എല്ലാവർക്കും പ്രയോജനം ലഭിക്കും. എന്നിരുന്നാലും, താഴെ പറയുന്നവയില്‍ തുടര്‍ പരിശോധന ഏറ്റവും പ്രധാനമാണ്:

  • കുട്ടികൾ, എന്തെന്നാല്‍, അവർ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണ്
  • കാലിൽ മുറിവുണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്കും അല്ലെങ്കില്‍ സമ്മർദ്ദ മുറിവ് ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്കും ഇത് ഒരു ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്.
  • മൂര്‍ച്ചിച്ചുകൊണ്ടിരിക്കുന്ന രോഗാവസ്ഥയുള്ളവര്‍ക്ക് അവരുടെ ആവശ്യങ്ങളില്‍ മാറ്റം വന്നേക്കാം
  • നൽകിയ പരിശീലനത്തിലോ നിർദ്ദേശങ്ങളിലോ ബുദ്ധിമുട്ടുള്ള ആർക്കും.

തുടര്‍ പരിശോധനയ്ക്ക് നിശ്ചയിച്ചിട്ടുള്ള സമയം ഒരു വ്യക്തിയുടെ ആവശ്യങ്ങളെയും ആ ആവശ്യങ്ങൾ എത്ര വേഗത്തിൽ മാറിയേക്കാമെന്നതിനെയും ആശ്രയിച്ചിരിക്കുന്നു.