ഞങ്ങളെ അറിയുക

സഹായക ഉൽപ്പന്നങ്ങൾ എന്താണ്, അവ ആർക്ക് വേണ്ടിയാണ്?

പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരു വ്യക്തിയുടെ കഴിവ് നിലനിർത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുന്ന ഏതെങ്കിലും ബാഹ്യ ഉൽപ്പന്നമാണ് സഹായ ഉപകരണങ്ങള്‍/ ഉത്പ്പന്നങ്ങള്‍. സഹായക ഉപകരണങ്ങൾ, സോഫ്റ്റ്‌ വെയര്‍, ശ്രവണസഹായികൾ, വീൽചെയറുകൾ, ആശയവിനിമയ ഉപകരണങ്ങൾ, വായനാകണ്ണടകള്‍, പ്രോസ്തസീസുകള്‍, ഗുളിക ചെപ്പുകള്‍, മെമ്മറി എയ്ഡുകൾ എന്നിവയെല്ലാം സഹായക ഉൽപ്പന്നങ്ങള്‍ക്ക്  ഉദാഹരണങ്ങളാണ്.

ആരോഗ്യകരവും ഉല്‍പ്പാദനപരവും സ്വതന്ത്രവും അന്തസ്സുള്ളതുമായ ജീവിതം നയിക്കാൻ സഹായക ഉൽപ്പന്നങ്ങൾ ആളുകളെ പ്രാപ്തമാക്കുന്നു. കുടുംബത്തിലും സമൂഹത്തിലും ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും സജീവമായി പങ്കെടുക്കുന്നതിനും സംഭാവന നൽകുന്നത്തിനും അത് ആളുകളെ സഹായിക്കുന്നു

നാം ഏവര്‍ക്കും നമ്മുടെ ജീവിതത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ സഹായക ഉപകരണങ്ങള്‍ ആവശ്യമായി വരും. പ്രത്യേകിച്ചും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, ദീര്‍ഘകാല രോഗികള്‍, വൃദ്ധര്‍ എന്നിവര്‍ക്ക് സഹായക ഉപകരണള്‍ പ്രത്യേകിച്ചും പ്രയോജനകരമാണ്

കൂടുതലറിയാൻ, സഹായകഉൽപ്പന്ന മൊഡ്യൂളിലേക്കുള്ള ആമുഖം എടുക്കുക.

എന്താണ് TAP?

ഇന്ന് 2.5 ബില്യൺ ആളുകൾക്കും 2050 ആകുമ്പോള്‍ 3.5 ബില്യൺ ആളുകൾക്കും സഹായക ഉൽപ്പന്നങ്ങൾ ആവശ്യ മായി വരും. എന്നിരുന്നാലും, ചില രാജ്യങ്ങളിൽ 3% ആളുകൾക്ക് മാത്രമേ അവ പ്രപ്യപാകൂ. സഹായക ഉപകരണങ്ങളുടെ പ്രാപ്യത മെച്ചപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന TAP ഉം മറ്റ് പരിശീലന സാമഗ്രികളും വികസിപ്പിച്ചിട്ടുണ്ട്. 

ലോകമെമ്പാടുമുള്ള പങ്കാളികളുമായി സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ ആക്സസ് ടു അസിസ്റ്റീവ് ടെക്നോളജി സംഘമാണ് TAP വികസിപ്പിച്ചിട്ടുള്ളത്. വ്യക്തികള്‍ ജീവിക്കുന്ന, തൊഴില്‍ ചെയ്യുന്ന വിവിധ സാഹചര്യങ്ങളും TAP തിരിച്ചറിയുന്നു. വിഭവ ദരിദ്രവും, വിഭവ സമൃദ്ധവുമായ നഗരങ്ങളും, ഗ്രാമങ്ങളും ഉള്‍പ്പെടെയുള്ള വിവിധ പരിതസ്ഥിതികളില്‍ ഇത് പ്രസക്തമാണ്.

TAP ഒരു സൗജന്യ ഓൺലൈൻ ഇന്ററാക്ടീവ് ലേണിംഗ് റിസോഴ്സാണ്. നാല് ഘട്ടങ്ങളിലൂടെ ലളിതമായ സഹായക ഉൽപ്പന്നങ്ങൾ എങ്ങനെ നൽകാമെന്ന് ഇത് പഠിപ്പിക്കുന്നു:

  1. തിരഞ്ഞെടുക്കല്‍
  2. ഘടിപ്പിക്കല്‍
  3. ഉപയോഗം
  4. തുടര്‍ നടപടി

നാല് വിഭാഗങ്ങളിൽ ഓരോന്നിലും 1,2,3,4 നമ്പറുകളുള്ള TAP ലോഗോ.

TAP ആര്‍ക്ക് വേണ്ടിയാണ്?

ലളിതമായ സഹായക ഉൽപ്പന്നങ്ങളുടെ ഉപയോഗം, വിതരണം എന്നിവയില്‍ മറ്റുള്ളവരെ പരിശീലിപ്പിക്കാന്‍ താത്പര്യമുള്ള ഏവര്‍ക്കുമായി തയ്യാറാക്കിയിട്ടുള്ളതാണ് TAP.

TAP വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാം. ഉദാഹരണമായി:

  • പ്രാഥമിക തലത്തിലോ സാമൂഹിക തലത്തിലോ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ലളിതമായ സഹായക ഉപകരണങ്ങള്‍ ആവശ്യക്കാര്‍ക്ക് എങ്ങനെ വിതരണം ചെയ്യണം എന്ന് പഠിപ്പിക്കാം.
  • സേവന മാനേജർമാർ, സൂപ്പർവൈസർമാർ, പരിശീലകർ അല്ലെങ്കിൽ അധ്യാപകർ എന്നിവർക്ക് സഹായക ഉൽപ്പന്നങ്ങളിൽ പരിശീലനം നൽകാൻ TAP ഉപയോഗിക്കാം.
  • വ്യത്യസ്തങ്ങളായ സഹായക ഉൽപ്പന്നങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ചുള്ള അറിവ് ഉപയോക്താക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും TAP നല്‍കുന്നു.
  • നയരൂപകർത്താക്കൾക്കും അഡ്വോക്കസി ഗ്രൂപ്പുകള്‍ക്കും സഹായക ഉപകരണങ്ങള്‍ സംബന്ധിച്ച അവരുടെ ധാരണ വികസിപ്പിക്കുന്നതിനും തങ്ങളുടെ സാമൂഹ്യ ബന്ധങ്ങള്‍ മുഖേന സഹായക ഉൽപ്പന്നങ്ങളെ സംബന്ധിച്ചുള്ള അവബോധം വളർത്തുന്നതിനും ആവശ്യമായ വിവരങ്ങള്‍ ഇതിലൂടെ കണ്ടെത്താൻ കഴിയും.

TAP ഉം സഹായക ഉപകരണങ്ങളുടെ ലഭ്യതയും

ലഭ്യതയെ സംബന്ധിച്ച സാർവത്രിക തത്വങ്ങൾ TAP പ്രയോഗിക്കുന്നു:

  • വലുതും വ്യക്തവുമായ വാചകം
  • ലളിതമായ ഭാഷ
  • വെബ് പേജിലെ ഘടകങ്ങളുടെ അനുബന്ധം
  • കാഴ്ച, കേള്‍വി എന്നീ ഉള്ളടക്കത്തിന് ബദലായി വാചകങ്ങള്‍
  • പ്രാപ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന നിറങ്ങൾ
  • കീബോർഡുമായി മാത്രം യോജിക്കുന്ന ലഭ്യത.

കാഴ്ച്ച, കേള്‍വി പരിമിതരായവര്‍ ഉള്‍പ്പെടെയുള്ള   വ്യക്തികളുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ഈ വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഞങ്ങളെ അറിയിക്കുക. വെബ്സൈറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നിലവിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അത് ഞങ്ങളെ സഹായിക്കും.

TAP ഭാഷകൾ

അറബിക്, ബർമീസ്, ചൈനീസ്, ഇംഗ്ലീഷ്, ഫാർസി (പേർഷ്യൻ), ഫ്രഞ്ച്, ജോർജിയൻ, കിസ്വാഹിലി, മലയാളം, നേപ്പാളി, പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ്, ഉക്രേനിയൻ ഭാഷകളിൽ TAP മൊഡ്യൂളുകൾ നിലവിൽ ലഭ്യമാണ്. ഭാവിയിൽ കൂടുതൽ ഭാഷകൾ ചേർക്കപ്പെടും.

TAP വികസന പ്രക്രിയ

വൈവിദ്ധ്യമാര്‍ന്ന പശ്ചാത്തലങ്ങളിൽ നിന്നും സാഹചര്യങ്ങളില്‍ നിന്നുമുള്ള പങ്കാളികളുമായി സഹകരിച്ചാണ് TAP വികസിപ്പിച്ചിട്ടുള്ളത്.

സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന വ്യക്തികള്‍, സേവന ദാതാക്കൾ, മാനേജർമാർ, പരിശീലകർ, ഗവേഷകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

ഉള്ളടക്ക വികസനം, ബാഹ്യ അവലോകനം, പൈലറ്റിംഗ് എന്നീ പ്രക്രിയകളിലൂടെയാണ് ഓരോ മൊഡ്യൂളും വികസിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള യഥാര്‍ത്ഥ വ്യക്തികളുടെ പങ്കാളിത്തവും അവരുടെ പ്രതികരണങ്ങളും TAP മെച്ചപ്പെടുത്തുന്നതില്‍ ഗണ്യമായ പങ്കുണ്ട്. ആയതിനുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ!

സംഭാവന ചെയ്യുന്നവര്‍

സഹ എഡിറ്റർമാർ: കൈലി ഷെ, എമ്മ ടെബ്ബട്ട്.

പ്രധാന വികസന ടീം: ഐറിൻ കാൽവോ, സാറാ ഫ്രോസ്റ്റ്, ഐൻസ്ലി ഹാഡൻ, ലൂസി നോറിസ്, ഗ്യുലിയ ഒഗ്ഗെറോ, ലൂസി പാനെൽ, ലൂയിസ് പുലി.

Accessibility advisors: ഡേവിഡ് ബെയ്ൻസ്, ഇ.എ. ഡ്രാഫാൻ, ആദം ഉങ്സ്റ്റാഡ്.

ചിത്രീകരണങ്ങൾ, ഗ്രാഫിക്സ്, മീഡിയ: കോഡി ആഷ്, ജോർദാൻ ബാംഗ്, ജൂലി ഡെസ്നൗലെസ്, ഐൻസ്ലി ഹാഡൻ.

വെബ്സൈറ്റ് വികസനം: ഫിസിയോപീഡിയ.

ഗവേഷണ വികസന പങ്കാളികൾ: ഹ്യൂമൻ സ്റ്റഡി, മൊബിലിറ്റി ഇന്ത്യ, മോട്ടിവേഷൻ ഓസ്ട്രേലിയ, നാഷണൽ ഓർത്തോട്ടിക്സ് ആൻഡ് പ്രോസ്തറ്റിക്സ് സർവീസ് പാപ്പുവ ന്യൂ ഗിനിയ.

WHO രാജ്യാന്തര ഓഫീസുകൾ: ഫിജി, ഘാന, ജോർജിയ, ഇന്ത്യ, ഇറാഖ്, ഇറാൻ (ഇസ്ലാമിക് റിപ്പബ്ലിക് ഓഫ്), ലൈബീരിയ, മ്യാൻമർ, നേപ്പാൾ, പാപ്പുവ ന്യൂ ഗിനിയ, റൊമാനിയ, താജിക്കിസ്ഥാൻ, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ, ഉക്രെയ്ൻ.

WHO പ്രാദേശിക ഓഫീസുകൾ: റീജിയണൽ ഓഫീസ് ഫോർ ആഫ്രിക്ക, റീജിയണൽ ഓഫീസ് ഫോർ സൗത്ത് ഈസ്റ്റ് ഏഷ്യ, റീജിയണൽ ഓഫീസ് ഫോർ യൂറോപ്പ്, റീജിയണൽ ഓഫീസ് ഫോർ ഈസ്റ്റേൺ മെഡിറ്ററേനിയൻ, റീജിയണൽ ഓഫീസ് ഫോർ വെസ്റ്റേൺ പസഫിക്.

മൊഡ്യൂൾ വികസനം: ഓരോ മൊഡ്യൂളും നിരവധി പേരുടെ ശ്രമഫലമായാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ മൊഡ്യൂളിന്‍റെയും അവസാനത്തില്‍ ഈ വ്യക്തികളേയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടന/ സ്ഥാപനത്തേയുംക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സാമ്പത്തിക പിന്തുണ: ജിഡിഐ ഹബ്, നോർവേ, ഓസ്ട്രിയ സർക്കാരുകൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (യുഎസ്എഐഡി), എടിസ്കെയിൽ, യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (യുനോച്ച) എന്നിവ നയിക്കുന്ന യുകെഐഡിയുടെ എടി 2030 പ്രോഗ്രാം.

ഞങ്ങളുമായി ബന്ധപ്പെടാന്‍

സഹായക സാങ്കേതികവിദ്യയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ അറിയാൻ  ലോകാരോഗ്യ സംഘടനയുടെ സഹായക സാങ്കേതിക വിദ്യ വെബ്സൈറ്റ് സന്ദർശിക്കുക, ഗേറ്റ് കമ്മ്യൂണിറ്റിയിൽ ചേരുക, ട്വിറ്ററിൽ ഞങ്ങളെ പിന്തുടരുക!

പകര്‍പ്പവകാശവും നിരാകരണപത്രവും

ചില അവകാശങ്ങള്‍ സംരക്ഷിതമാണ്. ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-നോൺ-കൊമേഴ്സ്യൽ- ShareALike 3.0 IGO ലൈസൻസ് (CC.BY-NC-SA 3.0 IGO) പ്രകാരം ഈ ഇ-ലേണിംഗ് റിസോഴ്സ് ലഭ്യമാണ്. https://creativecommons.org/licenses/by-nc-sa/3.0/igo).

ഈ ലൈസന്‍സില്‍ ഉള്‍ക്കൊള്ളിച്ച നിബന്ധനകള്‍ പ്രകാരം ഇതിന്‍റെ പകര്‍പ്പ് എടുക്കുകയോ വിതരണം ചെയ്യുകയോ വാണിജ്യേതര ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയോ ചെയ്യാം, എന്നാല്‍ അക്കാര്യം താഴെ പരാമര്‍ശിക്കും പ്രകാരം ഉചിതമായ രീതിയില്‍ സൂചിപ്പിക്കേണ്ടതാണ്. അങ്ങനെ ഉപയോഗിക്കുന്നതുകൊണ്ട് ഏതെങ്കിലും സംഘടനയേയോ ഉല്‍പ്പന്നങ്ങളെയോ സേവനങ്ങളെയോ ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നതായി കണക്കാക്കേണ്ടതില്ല. ഒരു സാഹചര്യത്തിലും ലോകാരോഗ്യ സംഘടനയുടെ ലോഗോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

നിങ്ങൾ ഈ സൃഷ്ടി പ്രയോജനപ്പെടുത്തുകയാണെങ്കില്‍ നിലവിലെ അല്ലെങ്കില്‍ തത്തുല്യമായ ക്രിയേറ്റീവ് കോമൺസ് ലൈസൻസിന് കീഴിൽ നിങ്ങളുടെ സൃഷ്ടിക്ക് ലൈസൻസ് എടുക്കേണ്ടതും താഴെ പറയുന്ന പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട സൂചനകള്‍ക്കൊപ്പം ഇനി പറയും പ്രകാരമുള്ള നിരാകരണ പത്രവും ഉള്‍ക്കൊള്ളിക്കേണ്ടതാണ്. " ഈ പരിഭാഷയുടെ ഉള്ളടക്കത്തിന്‍റെയും സൂഷമതയുടെയും കാര്യത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. ആദ്യത്തെ ഇംഗ്ലീഷ് പതിപ്പായിരിക്കും ഏവര്‍ക്കും ബാധകവും ആധികാരികവും."

ലൈസൻസിന് കീഴിൽ ഉണ്ടാകുന്ന തർക്കങ്ങളുമായി ബന്ധപ്പെട്ട ഏത് മധ്യസ്ഥതയും ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ മധ്യസ്ഥ നിയമങ്ങൾക്ക് അനുസൃതമായിരിക്കും. (http://www.wipo.int/amc/en/mediation/rules/).

നിര്‍ദേശിക്കപ്പെട്ട അവലംബം

Training in Assistive Products (TAP). ജനീവ: ലോകാരോഗ്യ സംഘടന; 2022. ലൈസൻസ്: CC BY-NC-SA 3.0 IGO.

മൂന്നാം കക്ഷി സാമഗ്രികള്‍

പട്ടികകൾ, പ്രതിരൂപങ്ങള്‍ അല്ലെങ്കിൽ ചിത്രങ്ങള്‍ പോലുള്ള ഒരു മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട ഈ കൃതിയിൽ നിന്നുള്ള സാമഗ്രികള്‍ വീണ്ടും ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആയതിന് അനുമതി ആവശ്യമുണ്ടോ എന്ന് നിർണ്ണയിക്കുകയും പകർപ്പവകാശ ഉടമയിൽ നിന്ന് അനുമതി നേടുകയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. സൃഷ്ടിയിലെ ഏതെങ്കിലും മൂന്നാം കക്ഷി ഉടമസ്ഥതയിലുള്ള ഘടകത്തിന്‍റെ അതിക്രമ ഫലമായുണ്ടാകുന്ന ക്ലെയിമുകളുടെ അപകടസാധ്യത ഉപയോക്താവിൽ മാത്രം നിക്ഷിപ്തമാണ്.

വാണിജ്യ ഉപയോഗം

വാണിജ്യപരമായ ഉപയോഗത്തിനായുള്ള അഭ്യർത്ഥനകളും അവകാശങ്ങളെയും ലൈസൻസിംഗിനെയും കുറിച്ചുള്ള അന്വേഷണങ്ങളും സമർപ്പിക്കുന്നതിന്, http://www.who.int/about/licensing കാണുക.

പൊതുവായ നിരാകരണങ്ങള്‍

ഇവിടെ നല്‍കിയിരിക്കുന്ന E-ലേണിംഗ് റിസോഴ്സ് പ്രധാനമായി പ്രാഥമിക ആരോഗ്യ പരിരക്ഷാ തലത്തിലുള്ള സഹായക ഉൽപ്പന്നങ്ങളുടെ ലഭ്യതയെ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായോ പരിശീലനത്തിനായോ കൂടുതല്‍ വിപുലമായ പരിശീലന പരിപാടികള്‍ അഥവാ വിതരണ പരിപാടികള്‍ക്കായോ ആയത് ഉപയോഗിക്കാവുന്നതാണ്‌.

ഇവിടെ നല്‍കിയിരിക്കുന്ന ഇ -ലേണിംഗ് റിസോഴ്സിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത സംബന്ധിച്ച് ആവശ്യമായ എല്ലാ മുന്‍കരുതലുകളും ലോകാരോഗ്യ സംഘടന സ്വീകരിച്ചിട്ടുണ്ട്.എന്നിരുന്നാലും ഇ-ലേണിംഗ് റിസോഴ്സ് ഏതെങ്കിലും തരത്തിലുള്ള, പ്രത്യക്ഷമോ പരോക്ഷമോ ആയ ഉറപ്പ് നല്‍കാന്‍ കഴിയുന്നതല്ല. ഇ-ലേണിംഗ് റിസോഴ്സിന്റെ വ്യാഖ്യാനത്തിന്റെയും ഉപയോഗത്തിന്റെയും ഉത്തരവാദിത്തം വായനക്കാരനില്‍ നിക്ഷിപ്തമാണ്. ഒരു സാഹചര്യത്തിലും അതിന്റെ ഉപയോഗം മൂലമുണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ലോകാരോഗ്യ സംഘടന ഉത്തരവാദിയല്ല.

ഈ ഇ-ലേണിംഗ് റിസോഴ്സില്‍ നല്‍കിയിരിക്കുന്ന സ്ഥാനപ്പേരുകളും വിവരങ്ങള്‍/ വിഭവങ്ങള്‍ എന്നിവയുടെ അവതരണം ഏതെങ്കിലും രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ നഗരത്തിന്റെയോ പ്രദേശത്തിന്റെയോ അതിന്റെ അധികാര പരിധി സംബന്ധിച്ചോ അഥവാ ആ രാജ്യത്തിന്റെ മുന്നണി പ്രദേശങ്ങളുകളുടെയോ അതിര്‍ത്തികളുടെയോ നിയമപരമായ നില സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തെ സൂചിപ്പിക്കുന്നില്ല. മാപ്പുകളിലെ ഡോട്ടുകളുള്ളതും ഡാഷ് ചെയ്തതുമായ വരകൾ ഏകദേശ അതിർത്തി ലൈനുകളെ പ്രതിനിധീകരിക്കുന്നു എന്നല്ലാതെ അത് സംബന്ധിച്ച് പൂർണ്ണമായ ധാരണ ഉണ്ടായികൊള്ളണമെന്നില്ല.

പ്രത്യേക കമ്പനികളെക്കുറിച്ചോ ചില നിര്‍മ്മാതാക്കളുടെ ഉത്പ്പന്നത്തേക്കുറിച്ചോ ഉള്ള പരാമര്‍ശം ഈ കമ്പനികളുടെ ഉല്‍പ്പന്നങ്ങളെ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നതായോ മറ്റ് കമ്പനികളുടെ സമാന സ്വഭാവമുള്ള ഉല്‍പ്പന്നങ്ങളുടെ മേല്‍ പ്രത്യേക പരിഗണന നല്‍കുന്നതായോ കണക്കാക്കേണ്ടതില്ല. തെറ്റുകളും വിട്ടുപോകലുകളും പ്രതീക്ഷിക്കുന്നു. പ്രൊപ്പറൈറ്ററി ഉല്‍പ്പന്നങ്ങളെ തിരിച്ചറിയുന്നതിന് പേരിന് മുന്നില്‍ കാപ്പിറ്റല്‍ ലേറ്റര്‍ ഉപയോഗിച്ചിരിക്കുന്നു

പരിശീലന ആവശ്യങ്ങൾക്കായി മാത്രമായുള്ള E-ലേണിംഗ് റിസോഴ്സിൽ, സാങ്കൽപ്പികമായ പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പേരുകള്‍ക്ക് യഥാർത്ഥ പേരുകളുമായി എന്തെങ്കിലും സാമ്യം തോന്നുന്നു എങ്കില്‍ അത് തികച്ചും യാദൃശ്ചികമാണ്.