സഹായക ഉൽപ്പന്നങ്ങൾ നൽകാൻ ആവശ്യമായ സമയം
ഒരു സഹായക ഉൽപ്പന്നം നൽകാൻ ആവശ്യമായ സമയവും പിന്തുണയും നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവ ചുവടെ വിവരിച്ചിരിക്കുന്നു.
സഹായക ഉൽപ്പന്നം എത്ര സങ്കീർണ്ണമാണ്
സങ്കീർണ്ണമായ സഹായക ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉറപ്പാക്കുന്നതിന് ഓരോ സേവന ഘട്ടത്തിലും കൂടുതൽ സമയം ആവശ്യമാണ്.
ജൂവിനെ ഓർമ്മയുണ്ടോ?
നിവർന്ന് ഇരിക്കാനും നടക്കാനും ജു ഒരു വീൽചെയർ ഉപയോഗിക്കുന്നു. സുഖകരവും സുരക്ഷിതവുമായ രീതിയില്‍ ഇരിക്കുന്നതിന് വീല്‍ ചെയറില്‍ പ്രത്യേക സംവിധാനങ്ങള്‍ ഉണ്ട്. ജു ഒരു വിശദമായ വിലയിരുത്തല്‍ പ്രക്രിയയിലൂടെ കടന്നു പോകുകയും വീല്‍ചെയറില്‍ ശരിയായി ഇരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി മൂന്ന് ഫിറ്റിംഗ് സെഷനുകളിലൂടെ കടന്നുപോയി. ജു വളരുന്നതിനാൽ, അവളുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവള്‍ക്ക് പതിവായി പിന്തുണാ സംവിധാനങ്ങള്‍ ആവശ്യമാണ്.
സുഹൃത്തുക്കളുമായും കുടുംബവുമായും ആശയവിനിമയം നടത്താനും സ്കൂളിൽ മറ്റുള്ളവരുമായി ആശയ വിനിമയം നടത്തുന്നതിനും ജൂ ഒരു ആശയവിനിമയ ബോർഡ് ഉപയോഗിക്കുന്നു. ആശയവിനിമയ ബോർഡ് എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കാൻ അവരുടെ സേവന ദാതാവ് ജൂവിനോടും കുടുംബത്തോടും ഒപ്പം രണ്ട് സെഷനുകൾ ചെലവഴിച്ചു. ആശയവിനിമയ ബോർഡ് ഉപയോഗിച്ച് ജൂവുമായി എങ്ങനെ ആശയ വിനിമയം നടത്താമെന്ന് അവളുടെ ടീച്ചറെയും സഹപാഠികളെയും പഠിപ്പിക്കുന്നതിന് സേവന ദാതാവ് ജൂവിന്‍റെ സ്കൂള്‍ സന്ദർശിച്ചു. ജൂ വളരുന്നതനുസരിച്ച് അവളുടെ ആശയ വിനിമയ ആവശ്യങ്ങള്‍ വിപുലപ്പെടുന്നതിനാല്‍ അവളുടെ ആശയ വിനിമയ ബോര്‍ഡ് അവളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്നു ഉറപ്പാക്കേണ്ടതുണ്ട്.
വ്യക്തിയുടെ ആവശ്യങ്ങളും ആരോഗ്യവും
മറ്റുള്ളവരെ അപേക്ഷിച്ച് ദ്രുതഗതിയില്‍ മാറ്റങ്ങളുണ്ടാകുന്ന വ്യക്തികള്‍ക്ക് ഇടയ്ക്കിടെ തുടര്‍ നടപടിയും സഹായക ഉപകരണങ്ങളുടെ പരിഷ്കരണവും ആവശ്യമാണ്.
ഉദാഹരണത്തിന്, ഒരു കുട്ടി വളരുമ്പോൾ കുട്ടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് സഹായക ഉൽപ്പന്നത്തിന്റെ വലുപ്പത്തിൽ പതിവായി ക്രമീകരണങ്ങൾ ആവശ്യമായി വന്നേക്കാം. കൂടാതെ, മാറുന്ന ആരോഗ്യ സ്ഥിതിയ്ക്ക് അനുസരിച്ച് ഏതൊരു വ്യക്തിക്കും വ്യത്യസ്തമായ സഹായക ഉല്‍പ്പന്നങ്ങള്‍ ആവശ്യമായി വന്നേക്കാം.
മെറെയെ ഓർമ്മയുണ്ടോ?
പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ മിറെയ്ക്ക് ആദ്യത്തെ ശ്രവണസഹായി ലഭിച്ചു. അവളുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഓരോ വർഷവും നിരവധി തവണ അവൾക്ക് ഒരു പുതിയ ഇയര്‍ മോള്‍ഡുകള്‍ ആവശ്യമാണ്.
വ്യക്തി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യങ്ങള്‍
വെല്ലുവിളി നിറഞ്ഞ പരിതസ്ഥിതിയിൽ ജീവിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് ആ സാഹചര്യങ്ങളെ മറികടക്കാന്‍ കൂടുതൽ പരിശീലനം ആവശ്യമായി വരും
അവരുടെ സഹായക ഉൽപ്പന്നങ്ങളുടെ ഏറ്റവും നല്ല വിനിയോഗത്തിന് അവരുടെ ജീവിത പരിതസ്ഥിതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
ആസിഫിനെ പരിചയപ്പെടാം.
ആസിഫിന്‍റെ ഒരു കാല് മുട്ടിനു താഴെ മുറിച്ച് മാറ്റിയിട്ടുണ്ട്. ആയതിനാല്‍ സഞ്ചരിക്കുന്നതിനായി ആസിഫ് കൈമുട്ട് താങ്ങി ഉപയോഗിക്കുന്നു. ആസിഫ് നിരപ്പല്ലാത്ത ഒരു കുന്നിന്‍ മുകളിലാണ് താമസിക്കുന്നത്. കൂടാതെ വീട്ടില്‍ പടിക്കെട്ടുകളും ഉണ്ട്.
ആസിഫ് ആദ്യമായി കൈമുട്ട് താങ്ങി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ, നിരപ്പല്ലാത്ത നിലത്തും പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈമുട്ട് താങ്ങി ഉപയോഗിക്കുന്നതില്‍ പരിശീലിപ്പിക്കാന്‍ അദ്ദേഹത്തിന്റെ സേവന ദാതാവ് നിരവധി തവണ വീട്ടിലെത്തി.
വീട്ടിലെ അന്തരീക്ഷം വെല്ലുവിളി നിറഞ്ഞതാണെങ്കിലും കൈമുട്ട് താങ്ങി സ്വതന്ത്രമായി ഉപയോഗിക്കുന്നതിൽ ആസിഫിന് ഇപ്പോൾ ആത്മവിശ്വാസമുണ്ട്.
ഒരു വ്യക്തിയുടെ അനുഭവം
സഹായക ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്ന വ്യക്തികളുണ്ട്. അവര്‍ക്ക് എന്താണാവശ്യം എന്നത് സംബന്ധിച്ചും അവ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ചും അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് ഒരു സേവന ദാതാവിന്‍റെ ആവശ്യമുണ്ട്. ഉദാഹരണമായി അനുയോജ്യമായ ഉല്‍പ്പന്നം തെരഞ്ഞെടുക്കുന്നതിനും ഉപയോഗിക്കുന്നതിനും പരിപാലിക്കുന്നതിനും അവര്‍ക്ക് ഒരു സേവന ദാതാവിന്‍റെ സഹായം ആവശ്യമായി വന്നേക്കാം.
പീറ്ററിനെ പരിചയപ്പെടാം.
നട്ടെല്ലിന് പരിക്കേറ്റ പീറ്റര്‍, വർഷങ്ങളായി ചക്രക്കസേര, കത്തീറ്റർ, മറ്റ് ചില സഹായക ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നു.
തന്‍റെ കത്തീറ്റർ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം വളരെ പരിചയസമ്പന്നനും ആത്മവിശ്വാസമുള്ളവനുമാണ്. എന്നിരുന്നാലും, മൂത്രസഞ്ചിയുടെ ആരോഗ്യം പരിശോധിക്കുന്നതിനും കത്തീറ്റർ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പീറ്ററിന് ഇപ്പോഴും തന്‍റെ പ്രാദേശികരോഗ്യ കേന്ദ്രത്തില്‍ തുടര്‍ നടപടി സംവിധാനങ്ങള്‍ ഉണ്ട്.
വീല്‍ ചെയര്‍ ഉപയോഗം സംബന്ധിച്ച് പീറ്ററിന് പിന്തുണാ സംവിധാനങ്ങള്‍ ഉണ്ട്. അയാളുടെ സേവന ദാതാവ് പിന്തുണാ സംവിധാനങ്ങളിലൂടെ അയാളുടെ ആവശ്യങ്ങൾ നിറവേറുന്നുണ്ടോ എന്ന് പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികൾക്ക് പീറ്ററിനെ സഹായിക്കുകയും ചെയ്യുന്നു.