പല കാരണങ്ങളാൽ ആളുകൾക്ക് സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.
പൊതുവായ ചില കാരണങ്ങൾ ചുവടെ വിവരിച്ചിരിക്കുന്നു.
ദുര്‍ബലതയും ശേഷിക്കുറവും
ദുർബലനോ ശേഷിക്കുറവുള്ളവനോ ആയ ഒരു വ്യക്തിക്ക് സംതുലനാവസ്ഥ പാലിക്കാനും ചുറ്റിസഞ്ചരിക്കാനും ബുദ്ധിമുട്ടുണ്ടായിരിക്കും.
വേദന അല്ലെങ്കിൽ പേശീവലിവ്
വേദനയും പേശീവലിവും ഒരു വ്യക്തിയുടെ ചുറ്റിസഞ്ചരിക്കാനുള്ള കഴിവിനെ എത്രമാത്രം പരിമിതപ്പെടുത്തും
ഉദാഹരണത്തിന് സന്ധിവാതം (വേദനാജനകമായ സന്ധികൾ) ഒരു വ്യക്തിയെ എഴുന്നേല്‍ക്കുന്നതില്‍ നിന്നോ നടക്കുന്നതില്‍ നിന്നോ തടഞ്ഞേക്കാം.

കാലിയെ പരിചയപ്പെടാം
കാലി ദുർബലയാണ്, സന്ധിവാതവുമുണ്ട്. അവൾക്ക് പലപ്പോഴും ഇടുപ്പിലും കാൽമുട്ടിലും വേദനയുണ്ട്, ഇത് നടത്തം വേദനാജനകമാക്കുന്നു.
തളര്‍വാതം
ശരീരഭാഗങ്ങള്‍ സ്വയം ചലിപ്പിക്കാനുള്ള കഴിവില്ലായ്മയാണ് തളര്‍വാതം.
ഉദാഹരണത്തിന്, സുഷുമ്നാ നാഡിക്ക് പരിക്കുള്ള ആളുകൾക്ക് സാധാരണയായി കാലുകൾ തളർന്ന് പോകുന്നു. തളർന്ന കാലുകളുള്ള ഒരാൾക്ക് എഴുന്നേൽക്കാനോ നടക്കാനോ കഴിയില്ല.

പീറ്ററിനെ ഓർമ്മയുണ്ടോ?
പീറ്ററിന് സുഷുമ്നാ നാഡിക്ക് പരിക്കുണ്ട്, അരയ്ക്ക് താഴെ തളർന്നിരിക്കുന്നു. പീറ്ററിന്റെ ചലന പ്രശ്നം ശാശ്വതമാണ്, അതിനാല്‍ പിന്തുണയില്ലാതെ അദ്ദേഹത്തിന് വീണ്ടും ചുറ്റി സഞ്ചരിക്കാൻ കഴിയില്ല.
അവയവം മുറിച്ചുമാറ്റൽ
കാൽ അല്ലെങ്കിൽ കാൽപാദം മുറിച്ചുമാറ്റപ്പെട്ട ആളുകൾ സഞ്ചരിക്കാന്‍ ചലന സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്.

ആസിഫിനെ ഓർമ്മയുണ്ടോ?
ആസിഫിന്‍റെ കാല്‍ മുട്ടിന് താഴെ വെച്ചാണ് മുറിച്ച് മാറ്റിയിരിക്കുന്നത്.
കുറഞ്ഞ സംതുലനവസ്ഥ അല്ലെങ്കിൽ കുറഞ്ഞ ഏകോപനം
കുറഞ്ഞ സംതുലനാവസ്ഥ അല്ലെങ്കിൽ ഏകോപനമുള്ള ആളുകൾക്ക് സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. അവർ വീഴാനുള്ള സാധ്യതയും കൂടുതലാണ്. അനുയോജ്യമായ പാദരക്ഷകള്‍ സംബന്ധിച്ച ഉപദേശം വീഴാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
വളരെ കുറഞ്ഞ സംതുലനവസ്ഥയോ ഏകോപനമോ ഉള്ള ആളുകൾക്ക് പിന്തുണയില്ലാതെ നിവർന്ന് ഇരിക്കാനോ ചുറ്റിസഞ്ചരിക്കാനോ കഴിഞ്ഞേക്കില്ല.

അലീഷയെ പരിചയപ്പെടാം
അലീഷയ്ക്ക് സെറിബ്രൽ പാൾസി ഉണ്ട്, അവളുടെ ചലനങ്ങൾ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും അവൾക്ക് ബുദ്ധിമുട്ടാണ്. അവൾക്ക് ചുറ്റി സഞ്ചരിക്കാൻ സഹായം ആവശ്യമാണ്.
മൂന്നാം പാഠത്തിൽ അനുയോജ്യമായ പാദരക്ഷകളെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിവ് ലഭിക്കും.
സ്പര്‍ശനാനുഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ (സംവേദനക്ഷമത)
ഒരു വ്യക്തിയുടെ പാദങ്ങളിലോ കാലുകളിലോ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ ചലനശേഷി പരിമിതപ്പെടുത്തുകയും അവർ വീഴാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
പാദങ്ങളില്‍ സംവേദന പ്രശ്നമുള്ള വ്യക്തിയ്ക്ക് കാലില്‍ പരിക്കുകളോ മുറിവുകളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അടുത്ത പാഠഭാഗത്ത് കാലിലെ മുറിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
കാലില്‍ സംവേദന പ്രേശ്നങ്ങളുള്ള വ്യക്തികളെ അനുയോജ്യമായ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ എപ്പോഴും പ്രോത്സാഹിപ്പിക്കുക.

മത്തിയാസിനെ ഓർമ്മയുണ്ടോ?
മത്തിയാസ് ദുര്‍ബലനും പ്രമേഹം മൂലമുള്ള കാലിലെ സംവേദന പ്രശ്നങ്ങളാല്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയുമാണ്. സുരക്ഷിതമായി നടക്കുന്നതിനായി അയാള്‍ മുന്‍ ചക്രമുള്ള നടത്ത സഹായി ഉപയോഗിക്കുന്നു.
നല്ല ആരോഗ്യം, പങ്കാളിത്തം, സാമൂഹികമായ ഉള്‍ച്ചേരല്‍ എന്നിവയ്ക്ക് കഴിയുന്നത്ര ചലനാത്മകമായിരിക്കുക എന്നത് വളരെ പ്രധാനമാണ്.
ചലന പ്രശ്നങ്ങളുള്ളവര്‍ക്ക് താഴെ പറയുന്ന വസ്തുക്കള്‍ ഉണ്ടെങ്കില്‍ അവരുടെ ചലനാത്മകത വർദ്ധിപ്പിക്കാൻ കഴിയും:
- ശരിയായ ചലന സഹായക ഉൽപ്പന്നങ്ങൾ
- പുനരധിവാസം (ആവശ്യമെങ്കില്‍)
- തടസ്സരഹിതമായ അന്തരീക്ഷം പ്രാപ്യമാക്കുക.
ചലന സ്വാതന്ത്ര്യം കൊണ്ട് റോബര്‍ട്ടോ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ഈ ഹ്രസ്വ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും