പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
മൊബിലിറ്റി

പാദത്തിലെ മുറിവുകൾ

പാഠം: 1 യുടെ 4
വിഷയം: 3 യുടെ 3
0% പൂർത്തിയായി

പാദത്തില്‍ ബാന്‍റേജിട്ട ഒരു സ്ത്രീ നടക്കുന്നതിന് താങ്ങുവടി ഉപയോഗിക്കുന്നു.

പാദത്തിലെ മുറിവ് എന്നാല്‍ പാദത്തിലെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മുറിവാണ്.

ഇനിപ്പറയുന്നവ മൂലമാകാം ഇത്തരം മുറിവുകള്‍ ഉണ്ടാകുന്നത്:

  • കാലിനുണ്ടായ പരിക്ക്, ഉദാഹരണമായി മൂർച്ചയുള്ള വസ്തുവിൽ ചവിട്ടുന്നതിൽ നിന്ന്
  • അമിതമായ മര്‍ദ്ദം അഥവാ ഉരസല്‍, ഉദാഹരണമായി അനുയോജ്യമല്ലാത്ത പാദരക്ഷ ഉപയോഗിച്ചത് കൊണ്ടുള്ള മുറിവ്.

കാലിലെ മുറിവ് ചലനശേഷി നഷ്ടപ്പെടാൻ കാരണമാകും. അണുബാധയുള്ള മുറിവുകൾ അവയവം മുറിച്ചുമാറ്റുന്നതിനും മരണത്തിനും വരെ കാരണമായേക്കാം.

ചര്‍ച്ച

പ്രമേഹം മൂലമുണ്ടാകുന്ന പാദത്തിലെ മുറിവുകള്‍ കാരണം, ആഗോളതലത്തിൽ, ഓരോ 30 സെക്കന്‍റിലും ഒരാളുടെ കാല് വീതം മുറിച്ചു മാറ്റുന്നതായി കണക്കാക്കപ്പെടുന്നു.

  • പാദ മുറിവുകള്‍ ഉള്ള ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ?
  • ഇതിന്‍റെ ആരംഭം എങ്ങനെയാണെന്ന് അറിയാമോ?
  • ഈ അവസ്ഥ എങ്ങനെയാണ് കൈകാര്യം ചെയ്തത്?
  • ഇത് ഭേദമായോ അതോ കൂടുതല്‍ വഷളായോ?

അവയവം മുറിച്ചുമാറ്റേണ്ട അവസ്ഥ പലപ്പോഴും ഇനിപ്പറയുന്നവയിലൂടെ ഒഴിവാക്കാം:

  • പാദ മുറിവുകൾ തടയുക അല്ലെങ്കിൽ
  • കാലില്‍ മുറിവുണ്ടായാല്‍ ഉടന്‍ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുക.

കാലിലെ മുറിവുകൾക്ക് കാരണമാകുന്നത് എന്താണെന്നും ഇത് സംഭവിക്കുവാന്‍ ഏറ്റവുമധികം സാധ്യതയുള്ളവര്‍ ആരോക്കെയണെന്നും അറിയുന്നതിന് തുടർന്ന് വായിക്കുക.

ഇനിപ്പറയുന്ന തരം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവര്‍ക്ക് കാലിലെ മുറിവുകൾ ഗുരുതരമായ പ്രശ്നമാകാം:

പാദങ്ങളിലെ സംവേദന പ്രശ്നങ്ങള്‍

പാദങ്ങളിലെ സംവേദന പ്രശ്നങ്ങള്‍ എന്നാല്‍ വേദന, മര്‍ദ്ദം, ചൂട്, സ്പര്‍ശനം എന്നിവ അനുഭവപ്പെടാതിരിക്കലാണ്.

സംവേദന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും, പാദങ്ങളില്‍ സംവേദനക്കുറവ് അനുഭവപ്പെടുകയോ ചെയ്യുന്ന വ്യക്തികള്‍ക്കും കാലിലെ മുറിവ് കാരണമുള്ള അപകട സാധ്യത കൂടുതലാണ്. എന്തെന്നാല്‍ അവരുടെ കാലുകള്‍ക്ക് ദേഷമാകുന്ന എന്തെങ്കിലും സംഭവിക്കുമ്പോള്‍ അതവര്‍ക്ക്‌ തിരിച്ചറിയാനാകുന്നില്ല.

പ്രമേഹം, കുഷ്ഠം, സുഷുമ് നാ നാഡി പരിക്ക് അല്ലെങ്കിൽ ഹൃദയാഘാതം എന്നിവയുള്ള ആളുകൾക്ക് പലപ്പോഴും അവരുടെ കാലുകളുടെ സംവേദന ക്ഷമത നഷ്ടപ്പെടുന്നു, അതുകൊണ്ട് തന്നെ അവരുടെ കാലിന് മുറിവുണ്ടാകാനുള്ള സാധ്യതകൂടുതലാണ്

കൂടിയ അളവില്‍ മദ്യപിക്കുന്നവര്‍ക്ക് കാലുകളുടെ സംവേദനക്ഷമത നഷ്ടപ്പെടാനും അത് വഴി അപകട സാധ്യത കൂടുവാനും ഇടയുണ്ട്.

കാല്‍ പാദങ്ങളുടെ സംവേദനക്ഷമതയില്‍ പ്രശ്നങ്ങളുള്ള വ്യക്തികള്‍, നഗ്നപാദരായി നടക്കുന്നത് കാലുകളില്‍ മുറിവ് ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ഇതിലൂടെ പാദത്തില്‍ മുറിവുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.

ജോസഫീനയും ഒരു ആണ്‍കുട്ടിയും ആഴം കുറഞ്ഞ വെള്ളത്തിലൂടെ നടക്കുന്നു. അവരുടെ തോളിലെ നീണ്ട വടിയില്‍ വലിയ മത്സ്യങ്ങള്‍ തൂങ്ങിക്കിടക്കുന്നു.

ചോദ്യം

45 വയസ്സുള്ള ജോസഫീനയ്ക്ക്, പ്രമേഹമുണ്ട്. അവളുടെ കാലുകള്‍ക്ക് പൂര്‍ണ്ണമായ സംവേദനക്ഷമതയില്ല, കൂടാതെ കാലില്‍ രക്ത ഓട്ടവും കുറവാണ്.

മത്സ്യത്തൊഴിലാളിയായ ജോസഫീന കടൽത്തീരത്തും ബോട്ടിലും ധാരാളം സമയം ചെലവഴിക്കുന്നു. അവൾ പലപ്പോഴും നഗ്നപാദയാണ്.

ജോസഫീനയ്ക്ക് പാദ മുറിവുണ്ടാകാൻ സാധ്യതയുണ്ടോ?



അതെ, ജോസഫീനയ്ക്ക് ചെറിയ അപകടസാധ്യതയുണ്ട്, എന്തെന്നാല്‍ അവളുടെ പാദങ്ങൾക്ക് സംവേദനക്ഷമത കുറവാണ് കൂടാതെ അവ പാദരക്ഷകളാൽ പരിരക്ഷിക്കപ്പെടാത്തവയുമാണ്. കടൽത്തീരത്തോ, വെള്ളത്തിലോ, ബോട്ടിലോ വെച്ച് അവളുടെ കാലുകള്‍ക്ക് പരിക്കേൽക്കാം. രക്തയോട്ടം കുറയുന്നത് മുറിവുകള്‍ ഉണങ്ങുന്നതു മന്ദഗതിയിലാക്കുകയും അണുബാധ ഉണ്ടാകുവാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

രക്തയോട്ടം കുറയുന്നു

കാലുകളിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ, പാദത്തിലെ മുറിവ് ഉണങ്ങാൻ കൂടുതൽ സമയമെടുക്കും, അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്.

പ്രമേഹം, ഹൃദ്രോഗം, വൃക്ക സംബന്ധിച്ച അസുഖങ്ങള്‍ എന്നിവയുള്ള ആളുകൾക്ക് പലപ്പോഴും രക്തയോട്ടം കുറയുന്നു.

പുകവലിക്കുന്ന ആളുകൾക്കും രക്തയോട്ടം കുറയാം.

ഇടതു കാൽ മുറിച്ചുമാറ്റപ്പെട്ട രവി താങ്ങുവടി ഉപയോഗിച്ച് നടക്കുന്നു.

രവിയെ പരിചയപ്പെടാം

രവി പ്രമേഹരോഗിയായ ഒരു വൃദ്ധനാണ്. അയാള്‍ വീട്ടില്‍ വച്ച് ഉടഞ്ഞ ഒരു ചെറിയ ഗ്ലാസ് കഷണത്തിൽ ചവിട്ടി. അയാളുടെ കാലുകള്‍ക്ക് സംവേദനക്ഷമത കുറവായതിനാൽ, കുറച്ച് ദിവസത്തേക്ക് അയാള്‍ കാലിലെ മുറിവ് ശ്രദ്ധിച്ചില്ല. ഇക്കാര്യം അദ്ദേഹം അറിഞ്ഞപ്പോൾ, മുറിവ് സ്വയം കൈകാര്യം ചെയ്യാൻ അദ്ദേഹം ശ്രമിച്ചു.

പ്രമേഹമുള്ളതിനാല്‍, രവിയുടെ കാലുകളിലേക്കുള്ള രക്തയോട്ടം കുറവാണ്. ഇതിനാല്‍ മുറിവ് ഉണങ്ങിയില്ല, താമസിയാതെ അണുബാധയുണ്ടായി. അണുബാധ പടരുകയും രവി പെട്ടന്ന് രോഗബാധിതനാകുകയും ചെയ്തു.

രവിയുടെ വീട്ടുകാരാണ് അയാളെ ആശുപത്രിയിലെത്തിച്ചത്. അണുബാധ കൂടുതൽ പടരാതിരിക്കാൻ തന്‍റെ കാലിന്‍റെ താഴ്ഭാഗവും പാദവും മുറിച്ചുമാറ്റേണ്ടതായി വരുമെന്ന് അദ്ദേഹം മനസ്സിലാക്കി. അവയവം മുറിച്ചില്ലായിരുന്നെങ്കിൽ, രവി മരണപ്പെടുമായിരുന്നു.

ചോദ്യം

പാദങ്ങളിലെ മുറിവുകൾ തടയുന്നത് ഇത് മൂലമുണ്ടാകുന്ന അവയവം മുറിച്ചുമാറ്റൽ കുറയ്ക്കാൻ സഹായിക്കും.

പാദത്തിലെ മുറിവ് ഒഴിവാക്കാൻ രവിയെ സഹായിച്ചേക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

  • മുറിവുകൾ ഉണ്ടോ എന്ന് എല്ലാ ദിവസവും പരിശോധിക്കുന്നത് ഉൾപ്പെടെ, തന്റെ പാദങ്ങൾ എങ്ങനെ പരിപാലിക്കാമെന്നതിനെക്കുറിച്ചും രവിക്ക് അറിവ് നല്‍കാം.
  • പാദങ്ങൾ സംരക്ഷിക്കാൻ വീടിനകത്തും പുറത്തും അനുയോജ്യമായ പാദരക്ഷകള്‍ ധരിക്കുക.

പാദത്തിലെ മുറിവുകൾ നേരത്തെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നത് അവയവം മുറിച്ചുമാറ്റൽ കുറയ്ക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്.

അവയവം മുറിച്ചുമാറ്റുന്നത് ഒഴിവാക്കാൻ രവിയെ സഹായിച്ചത് എന്തായിരിക്കാം?

  • കാലിന് പരിക്കേറ്റ ഉടന്‍ തന്നെ രവിക്ക് തന്റെ പ്രാദേശികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് പോകാമായിരുന്നു
  • പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകരാല്‍ അവന്‍റെ പാദത്തിലെ മുറിവിന് ക്രമമായും തുടര്‍ച്ചയായുമുള്ള ചികിത്സയും നിരീക്ഷണവും നല്‍കാം.
  • പതിവായ പ്രമേഹ അവലോകനവും കൈകാര്യം ചെയ്യലും.

പാദങ്ങളുടെ അസാധാരണമായ ആകൃതി, കാൽവിരൽ അല്ലെങ്കിൽ കാൽപാദ വിഛെദനം.

നാം നിവര്‍ന്ന് നിൽക്കുമ്പോള്‍, ശരീരഭാരം നമ്മുടെ പാദങ്ങളിലൂടെ തുല്യമായി ഭൂമിയിലേയ്ക്ക് വ്യാപിക്കുന്നു.

നടക്കുമ്പോൾ, ഓരോ ചുവടിലും, നിലത്തുള്ള കാൽ ഒരു വ്യക്തിയുടെ മൊത്തം ശരീരഭാരത്തിന്‍റെ 1 1/2 മടങ്ങ് വഹിക്കുന്നു. ഈ ഭാരം രണ്ട് കാലുകളിലും തുല്യമായി വിതരണം ചെയ്യേണ്ടത് പ്രധാനമാണ്.

പാദത്തിന്‍റെ ആകൃതിയിലെ മാറ്റം കാലിന്റെ ചില ഭാഗങ്ങള്‍ക്ക് വളരെയധികം സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. ഇത് പാദത്തിലെ മുറിവിന് കാരണമാകും.

അസാധാരണമായ ആകൃതിയിലുള്ള കാൽവിരലുകളോ പാദങ്ങളോ ഉള്ള ആളുകൾ, അല്ലെങ്കിൽ കാൽവിരൽ അല്ലെങ്കിൽ കാൽ മുറിച്ചുമാറ്റപ്പെട്ട ആളുകൾ, ഭാരം വഹിക്കുമ്പോൾ സമ്മർദ്ദത്താല്‍ കാലിന് മുറിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

റൂബി ഒരു ക്ലിനിക്കിലെ കട്ടിലിൽ കാലുകൾ നീട്ടി ഇരിക്കുന്നു. ഒരു സേവനദാതാവ് അവളുടെ പാദങ്ങൾ പരിശോധിക്കുന്നു.

റൂബിയെ പരിചയപ്പെടാം

55 വയസ്സുള്ള റൂബിക്ക്, പ്രമേഹമുണ്ട്. അണുബാധയുണ്ടായ പാദത്തിലെ മുറിവ് കാരണം അവളുടെ കാൽവിരൽ മുറിച്ചു മാറ്റിയിട്ടുണ്ട്.

റൂബി നടക്കുമ്പോൾ അവളുടെ മുഴുവൻ കാലിലും തുല്യമായി വിതരണം ചെയ്തിരുന്ന ശരീരഭാരം ഇപ്പോൾ അവശേഷിക്കുന്ന അവളുടെ കാലിന്റെ ഭാഗങ്ങളിലൂടെയാണ് വിതരണം ചെയ്യപ്പെടുന്നത്.

അവളുടെ പാദത്തിന്‍റെ അവശേഷിക്കുന്ന ഭാഗത്തുണ്ടാകുന്ന വർദ്ധിച്ച സമ്മർദ്ദം കാരണം അവളുടെ പാദത്തിന്‍റെ ശേഷിക്കുന്ന ഭാഗത്ത് മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്.

റൂബി തന്റെ ആരോഗ്യവും പ്രമേഹവും നിയന്ത്രിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവായി ഒരു പ്രമേഹ ക്ലിനിക്ക് സന്ദര്‍ശിക്കുന്നുണ്ട്. പാദത്തില്‍ മറ്റ് മുറിവുകളുണ്ടാകാന്‍ സാധ്യതയുള്ളതിനാൽ, അവൾ ഒരു പ്രമേഹ കാല്‍പാദ ക്ലിനിക്കും സന്ദര്‍ശിക്കുന്നുണ്ട്. പാദത്തിലെ മറ്റ് മുറിവുകള്‍ തടയാൻ, റൂബിക്ക് പ്രത്യേക പാദരക്ഷകള്‍ നൽകിയിട്ടുണ്ട്, അത് അവളുടെ പാദത്തിന്‍റെ ശേഷിക്കുന്ന ഭാഗത്തെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനെ ഓഫ് ലോഡിംഗ് ഉപകരണം എന്ന് വിളിക്കുന്നു. കാലിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതിന് അവൾ കൈമുട്ട് താങ്ങി ഉപയോഗിച്ചും നടക്കുന്നുണ്ട്.

നിങ്ങൾ ഒന്നാം പാഠം പൂർത്തിയാക്കി!

അടുത്ത പാഠത്തിൽ നിങ്ങൾക്ക് വ്യത്യസ്ത തരം ചലന സഹായക ഉൽപ്പന്നങ്ങളെക്കുറിച്ച് പഠിക്കാം.