പേശീ നിയന്ത്രണം
സാമൂഹികമായി സ്വീകാര്യമായ ഒരു സ്ഥലത്ത് മല മൂത്ര വിസർജ്ജനം പരസഹായം കൂടാതെ നിര്‍വഹിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുക എന്നാണ് പേശീ നിയന്ത്രണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വിജയകരമായി ശുചി മുറി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെ വിശേഷിപ്പിക്കാം.
ഒരു വ്യക്തിക്ക് മല മൂത്ര വിസർജ്ജനം നിയന്ത്രിക്കാൻ കഴിയാതെ വരുന്നതാണ് പേശീ നിയന്ത്രണമില്ലായ്മ. മൂത്രം ഒഴുക്ക്, അല്ലെങ്കിൽ 'അറിയാതെ മലം പോവുക' എന്നും ഇതിനെ വിശേഷിപ്പിക്കാം.
ചോദ്യം
ഈ ഹ്രസ്വ ക്വിസ്സിലൂടെ പേശീ നിയന്ത്രണത്തേയും നിയന്ത്രണമില്ലായ്മയേയും കുറിച്ചുള്ള നിങ്ങളുടെ അറിവ് പരീക്ഷിക്കുക.
1. ഓരോ ദിവസവും ആളുകൾ എത്ര പ്രാവശ്യം മൂത്രവിസര്‍ജ്ജനം നടത്തുന്നുണ്ട്?
ഒരു ദിവസം ശരാശരി 6 - 8 തവണ വരെ.
2. ഓരോ ദിവസവും ആളുകൾ എത്ര പ്രാവശ്യം മലവിസർജ്ജനം നടത്തുന്നുണ്ട്?
മിക്ക ആളുകളും ദിവസത്തിൽ പതിവായി ഒരു സമയത്തും, കൃത്യമായ ഇടവേളകളിലുമാണ് മലവിസർജ്ജനം നടത്തുക. ഇത് ഒരു ദിവസത്തിൽ 3 തവണ മുതൽ ഒരു ആഴ്ചയിൽ 3 തവണ വരെയാകാം.
3. പലർക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ പേശീ നിയന്ത്രണമില്ലായ്മ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ശരി: പേശീ നിയന്ത്രണമില്ലായ്മ സാധാരണമാണ്. കണക്കുകള്‍ പ്രകാരം 20% സ്ത്രീകളും 10% പുരുഷന്മാരും മൂത്ര നിയന്ത്രണമില്ലായ്മ അനുഭവിക്കുന്നുണ്ട്.
4. പേശീ നിയന്ത്രണമില്ലായ്മ കുട്ടികൾക്കും പ്രായമായവർക്കും മാത്രമുള്ള ഒരു പ്രശ്നമാണ്.
തെറ്റ്: സ്ത്രീകൾക്കും പുരുഷന്മാർക്കും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഏത് പ്രായത്തിലും പേശീ നിയന്ത്രണമില്ലായ്മ അനുഭവപ്പെടാം.
5. മലം നിയന്ത്രണമില്ലായ്മയേക്കാള്‍ (മലം പോക്ക്) മൂത്ര നിയന്ത്രണമില്ലായ്മ (മൂത്രം ഒഴുക്ക്) സാധാരണയാണ്.
ശരി: മലം നിയന്ത്രണമില്ലായ്മയേക്കാൾ മൂത്ര നിയന്ത്രണമില്ലായ്മ സാധാരണയാണ്.
6. ഇനിപ്പറയുന്നവയിൽ ഏതാണ് പേശീ നിയന്ത്രണമില്ലായ്മയ്ക്ക് കാരണമാകുന്നത്?
നിങ്ങള്‍ പരിശോധിച്ചാല്‍ മുകളില്‍പ്പറഞ്ഞിട്ടുള്ളവ എല്ലാം ശരിയാണെന്ന് മനസിലാകും.
ആളുകൾക്ക് പേശീ നിയന്ത്രണമില്ലായ്മ അനുഭവപ്പെടുന്നതിന് വ്യത്യസ്ത കാരണങ്ങളുണ്ട്. മുകളിലുള്ള പട്ടിക ചില കാരണങ്ങൾ മാത്രം കാണിക്കുന്നു.
ശുചി മുറി ശരിയാംവണ്ണം ഉപയോഗിക്കുന്നതില്‍ (പേശീ നിയന്ത്രണം) മൂന്ന് പ്രധാന ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു:
- ഘട്ടം ഒന്ന്: ശുചി മുറിയില്‍ പോകേണ്ട സമയം തിരിച്ചറിയുക (ശരീര സൂചനകളില്‍ നിന്ന്)
- ഘട്ടം രണ്ട്: വിസര്‍ജ്ജനം ചെയ്യുന്നതിനുള്ള ശരിയായ സമയം വരെ സംയമനം പാലിക്കുക
- ഘട്ടം മൂന്ന്: ശരിയായ സ്ഥലത്ത് തയ്യാറായതിന് ശേഷം മാത്രം മല മൂത്ര വിസർജ്ജനം നടത്തുക.
ചോദ്യം
1. ഏത് തരം 'ശരീര സൂചനകള്‍' ആണ് ശുചി മുറിയില്‍ പോകേണ്ട സമയമാണിതെന്ന് നിങ്ങളോട് പറയുന്നത്?
- മൂത്രസഞ്ചിയിലോ കുടലിലോ സമ്മർദ്ദം അനുഭവപ്പെടുന്നു, ശുചി മുറിയില്‍ എത്താൻ കാലതാമസമുണ്ടായാൽ ഇത് ശക്തമാകും
- വയറ്റിൽ വേദന അനുഭവപ്പെടുന്നത് മലവിസർജ്ജനം നടത്തേണ്ടതിന്‍റെ ലക്ഷണമാകാം.
2. ഒരാൾക്ക് കൃത്യസമയത്ത് ശുചി മുറിയില്‍ എത്തുന്നതിന് കാലതാമസം വരുത്തിയേക്കാവുന്നത് എന്തെല്ലാം?
- ശരീര സൂചനകള്‍ തിരിച്ചറിയാതിരിക്കുക, അല്ലെങ്കിൽ അവഗണിക്കുക
- മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുക, ഇതിനാല്‍ ശുചി മുറിയില്‍ എത്താൻ 'വളരെ വൈകുക'
- ശുചി മുറിയിലേയ്ക്ക് എത്താനുള്ള ശാരീരിക ബുദ്ധിമുട്ട്
- ശുചി മുറിയിലേക്കുള്ള വഴിയിലുണ്ടാകുന്ന തടസ്സങ്ങൾ.
3. ശുചി മുറിയില്‍ പോകുമ്പോഴെല്ലാം ഒരാൾക്ക് മൂത്രസഞ്ചി പൂർണ്ണമായും ശൂന്യമാക്കാൻ കഴിയുന്നില്ലെങ്കിൽ അത് ഒരു പ്രശ്നമാണോ?
അതെ, അപൂർണ്ണമായ വിസര്‍ജ്ജനം മൂത്രസഞ്ചിക്ക് ഒരു പ്രശ്നമാണ്. ഇത് ബാക്ടീരിയകൾ (അണുക്കൾ) വളരാൻ കാരണമാകുന്നു, ഇത് മൂത്രസഞ്ചില്‍ അണുബാധയ്ക്ക് കാരണമാവുകയും കല്ലുകള്‍ ഉണ്ടാകാനുള്ള (ധാതുക്കളുടെ ചെറിയ കൂട്ടം) സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. മൂത്രാശയത്തിലെ കല്ലുകൾക്ക് മൂത്രത്തിന്‍റെ ഒഴുക്ക് തടയാൻ കഴിയും, ഇത് അപകടകരമാണ്.
4. ആരെങ്കിലും പതിവായി മല വിസർജ്ജനം നടത്തുന്നില്ലെങ്കില്‍ അത് ഒരു പ്രശ്നമാണോ?
അതെ, മലവിസർജ്ജനം പതിവായി നടത്താതെയിരിക്കുകയോ കട്ടിയുള്ളതും വരണ്ടതുമായ മലം കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്യുന്നതിനെ മലബന്ധം എന്ന് വിളിക്കുന്നു. ഇത് ഒരു പ്രശ്നമാണ്, ഇത് മൂലം അസ്വസ്ഥത ഉണ്ടാകാം, മാത്രമല്ല മലം നിയന്ത്രണമില്ലായ്മയ്ക്ക് കാരണമാവുകയും ചെയ്യും. മലബന്ധം മൂത്രസഞ്ചിയെയും പ്രകോപിപ്പിക്കും; മൂത്ര നിയന്ത്രണമില്ലായ്മയ്ക്ക് കാരണമാവുകയും ചെയ്യും.
പേശീ നിയന്ത്രണമില്ലായ്മ മുകളിൽ വിവരിച്ച ഒന്നോ, ഓരോ ഘട്ടങ്ങളുമായോ ബന്ധപ്പെട്ടിരിക്കാം.
ചോദ്യം
ഇനിപ്പറയുന്ന ഓരോ ആളുകൾക്കും ഏതൊക്കെ ഘട്ടങ്ങളിലാണ് ബുദ്ധിമുട്ട് അനുഭവപ്പെടുക?
ലൂസിയാനയെ പരിചയപ്പെടുക
ഭർത്താവ് ജോസിനോടൊപ്പമാണ് ലൂസിയാന താമസിക്കുന്നത്. കാര്യങ്ങള്‍ ഓർക്കുവാനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും ലൂസിയാനയ്ക്ക് ബുദ്ധിമുട്ടുണ്ട്. ശുചി മുറിയില്‍ പോകേണ്ട സമയമായെന്നും ഇടയ്ക്കിടെ മല മൂത്ര വിസർജ്ജനം നടത്താന്‍ ശരീരം നല്‍കുന്ന സൂചനകളും അവൾ തിരിച്ചറിയുന്നില്ല കൂടാതെ അവള്‍ ഇടക്കിടെ നിയന്ത്രണമില്ലാതെ മല മൂത്ര വിസര്‍ജനം നടത്താറുണ്ട്.
ഏത് ഘട്ടത്തിലാണ് ലൂസിയാനയ്ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത്?
ലൂസിയാനയ്ക്ക് ആദ്യ ഘട്ടത്തിലാണ് ബുദ്ധിമുട്ടുള്ളത്.
ഡേവിഡിനെ ഓർമ്മയുണ്ടോ?
ഡേവിഡ് വൃദ്ധനും ദുർബലനുമായ ഒരു വ്യക്തിയാണ്, അദ്ദേഹം ഒരു നടത്ത ഫ്രെയിമിന്‍റെ സഹായത്തോടെയാണ് നടക്കുന്നത്. ശുചി മുറിയില്‍ പോകേണ്ടത് എപ്പോഴാണെന്ന് അദേഹത്തിന് അറിയാം, എന്നാല്‍ അവിടെയെത്തുന്നത് വരെ സംയമനം പാലിക്കുന്നതിന് അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. നടക്കുവാന്‍ ബുദ്ധിമുട്ടുള്ള കാരണം ശുചി മുറിയിലേക്ക് എത്താന്‍ അദ്ദേഹം കൂടുതൽ സമയമെടുക്കുന്നു. നിയന്ത്രണമില്ലാതെ മല മൂത്ര വിസര്‍ജനം ചെയ്യേണ്ടി വന്ന ചില ദുരനുഭവങ്ങള്‍ അദേഹത്തിന് ഉണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ അദ്ദേഹം ആശങ്കാകുലനാണ്.
ഏതു ഘട്ടം / ഘട്ടങ്ങളിലാണ് ഡേവിഡിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്?
ഡേവിഡിന് രണ്ടാം ഘട്ടത്തിലാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
പീറ്ററിനെ ഓർമ്മയുണ്ടോ?
പീറ്ററിന് നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ട്. അരക്കെട്ടിന് താഴെയായി കാലുകള്‍ക്ക് സ്പര്‍ശാനുഭൂതിയോ കാലുകള്‍ ചലിപ്പിക്കുവാനോ അദേഹത്തിന് കഴിയില്ല. മല മൂത്ര വിസര്‍ജ്ജനം നിയന്ത്രിക്കാനും അദ്ദേഹത്തിന് കഴിയില്ല.
ഏതു ഘട്ടം / ഘട്ടങ്ങളില്‍ ആണ് പീറ്ററിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്?
ഒന്ന്, രണ്ട്, മൂന്ന് എന്നീ ഘട്ടങ്ങളിൽ പീറ്ററിന് ബുദ്ധിമുട്ടുണ്ട്. അദ്ദേഹത്തിന്‍റെ സുഷുമ്നാ നാഡിയ്ക്ക് പരുക്കുള്ളതിനാല്‍ ശരീരിക സംവേദനങ്ങള്‍ മനസിലാക്കാനോ മല മൂത്ര വിസർജ്ജനം നിര്‍വഹിക്കാനോ അദേഹത്തിന് കഴിയുന്നില്ല.
ഗബ്രിയേലിനെ പരിചയപ്പെടുക
ഗബ്രിയേലിന് ഏഴു വയസ്സുണ്ട്, അമ്മയോടും സഹോദരനോടുമൊപ്പമാണ് അവന്‍ താമസിക്കുന്നത്. അവൻ തന്‍റെ കളിപ്പാട്ട കാറുകളുമായി മണിക്കൂറുകളോളം കളിച്ചുകൊണ്ടിരിക്കും, തടസ്സപ്പെടുത്തിയാല്‍ ഇഷ്ടപ്പെടുകയില്ല. ഗബ്രിയേലിന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഗബ്രിയേലിന് ശുചി മുറിയില്‍ പോകാന്‍ തോന്നുമ്പോള്‍ അവൻ അസ്വസ്ഥനാകുകയും വസ്ത്രങ്ങൾ വലിച്ചൂരുകയും ചെയ്യുന്നു. അവന്‍റെ അമ്മ ഈ അടയാളങ്ങൾ മനസിലാക്കി അവന് ശുചി മുറിയില്‍ പോകേണ്ടതുണ്ടെന്ന് തിരിച്ചറിയും. എന്നിരുന്നാലും, അവനെ മലവിസർജ്ജനം പൂര്‍ണമായും നിര്‍വഹിക്കുവാനായി ശുചി മുറിയില്‍ കൂടുതൽ സമയം ഇരുത്തുവാന്‍ അവൾക്ക് ബുദ്ധിമുട്ടാണ്. അവന് പലപ്പോഴും നിയന്ത്രണമില്ലാതെ മലവിസർജ്ജനം സംഭവിക്കാറുണ്ട്.
ഏത് ഘട്ടം / ഘട്ടങ്ങളില്‍ ആണ് ഗബ്രിയേലിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്?
ഗബ്രിയേൽ ശരീര സംവേദനങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കിലും (ഘട്ടം ഒന്ന്) അദ്ദേഹത്തിന് ഘട്ടം മൂന്നില്‍ ബുദ്ധിമുട്ടുണ്ട്: ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തിച്ചേരുകയും മലവിസർജ്ജനം ചെയ്യാന്‍ തയ്യാറാകുകയും ചെയ്യുക.
ആളുകൾ വ്യത്യസ്ത രീതികളിൽ പേശീ നിയന്ത്രണമില്ലായ്മ അനുഭവിക്കുന്നുണ്ട്.
ചോദ്യം
മറീന, സകുര, ഡെംബെ എന്നിവരുടെ പേശീ നിയന്ത്രണമില്ലായ്മയെ കുറിച്ച് ചുവടെ തന്നിരിക്കുന്നത് വായിക്കുക. പിന്നീട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.
മറീനയെ പരിചയപ്പെടാം
മറീനയ്ക്ക് 52 വയസ്സായി. 25 വർഷം മുന്‍പ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത് മുതൽ, ചുമയ്ക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ഇടയ്ക്കിടെ അറിയാതെ മൂത്രം പോക്കുണ്ട്.
കഴിഞ്ഞ ആറുമാസമായി കൃത്യസമയത്ത് ശുചി മുറിയില്‍ എത്താൻ തിരക്കുകൂട്ടേണ്ടിവരുന്നത് മറീന ശ്രദ്ധിച്ചിട്ടുണ്ട്. സംയമനം പാലിക്കാന്‍ കഴിയാത്തതിനാൽ അവൾക്ക് പതിവായി അറിയാതെ മൂത്രം പോക്ക് അനുഭവപ്പെടുന്നുണ്ട്.
ശുചി മുറിയില്‍ പോകാൻ മറീന രാത്രിയിൽ ഉണരുമ്പോള്‍, അവിടെ എത്തുന്നതുവരെ സംയമനം പാലിക്കാന്‍ എല്ലായ്പ്പോഴും കഴിയുന്നില്ല.
1. ഏത് തരത്തിലുള്ള നിയന്ത്രണമില്ലായ്മയാണ് മറീന അനുഭവിക്കുന്നത്?
മൂത്രം മാത്രം എന്നതാണ് ശരി.
2. എത്ര ഇടവിട്ടാണ് മല മൂത്ര വിസര്‍ജ്ജനം സംഭവിക്കുന്നത്?
പതിവായി എന്ന് പറയുന്നത് ആണ് ശരി. കൃത്യസമയത്ത് ശുചി മുറിയില്‍ എത്താൻ കഴിയാത്തപ്പോൾ മറീന പതിവായി നിയന്ത്രണമില്ലായ്മ അനുഭവിക്കുന്നു. അവൾ ചുമയ്ക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ അറിയാതെ മൂത്രം പോക്ക് ഉണ്ടാകുന്നുണ്ട്.
3. എപ്പോഴാണ് നിയന്ത്രണമില്ലായ്മ സംഭവിക്കുന്നത്?
രണ്ടും എന്നത് ആണ് ശരിയായ ഉത്തരം. മറീനയ്ക്ക് രാത്രിയും പകലും മൂത്രം പോക്ക് അനുഭവപ്പെടുന്നുണ്ട്.
സകുരയെ പരിചയപ്പെടാം
11 വയസ്സുള്ള സകുര കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. സകുരയ്ക്ക് സെറിബ്രൽ പാൾസി ഉണ്ട്, അവള്‍ക്ക് ചലനങ്ങൾ നിയന്ത്രിക്കാനും ആശയവിനിമയം നടത്താനും ബുദ്ധിമുട്ടുണ്ട്. പ്രഭാതഭക്ഷണത്തിനുശേഷം സകുരയ്ക്ക് പലപ്പോഴും മൂത്രം പോക്കും വല്ലപ്പോഴും മലം പോകലും സംഭവിക്കാറുണ്ട്.
1. ഏത് തരത്തിലുള്ള നിയന്ത്രണമില്ലായ്മയാണ് സകുര അനുഭവിക്കുന്നത്?
രണ്ടും എന്നതാണ് ശരിയായ ഉത്തരം.
2. എത്ര ഇടവിട്ടാണ് മല മൂത്ര വിസര്‍ജ്ജനം സംഭവിക്കുന്നത്?
വല്ലപ്പോഴും പതിവായി ഈ രണ്ട് ഉത്തരവും ശരിയാണ്. സകുരയ്ക്ക് പതിവായി മൂത്രം പോക്കും വല്ലപ്പോഴും മലം പോകലും അനുഭവപ്പെടുന്നുണ്ട്.
3. എപ്പോഴാണ് നിയന്ത്രണമില്ലായ്മ സംഭവിക്കുന്നത്?
പകല്‍ മാത്രം അല്ലെങ്കിൽ രണ്ടും എന്നീ ഉത്തരങ്ങള്‍ ശരിയായിരിക്കാം. രാത്രിയിൽ സകുരയ്ക്ക് മൂത്രം പോക്ക് ഉണ്ടാകാം. സകുരയ്ക്ക് പകൽ സമയത്ത് മലം പോകല്‍ ഉണ്ട്. കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നത് വ്യക്തത വരുത്തുവാന്‍ സഹായകമാകും.
ഡെംബെയെ പരിചയപ്പെടുക
13 വയസ്സുള്ള ഡെംബെയ്ക്ക് സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്. അവന്‍റെ കായിക സംഘം പ്രാദേശിക ലീഗിന്‍റെ അവസാനത്തെ കളിയിലാണ്, പക്ഷേ ഈ മത്സരത്തില്‍ കളിക്കണമെങ്കില്‍ ഒരു നീണ്ട യാത്ര വേണ്ടിവരും, രാത്രി മുഴുവൻ താമസിക്കേണ്ടതായും വരും. കളിക്കേണ്ടെന്ന് തീരുമാനിച്ചതിനാൽ ഡെംബെ വളരെ സങ്കടത്തിലാണ്. അവൻ ഇടയ്ക്കിടെ കിടക്ക നനയ്ക്കുന്നതുകൊണ്ടും അത് എപ്പോൾ സംഭവിക്കുമെന്ന് ഒരിക്കലും അറിയില്ലാത്തത് കൊണ്ടും സ്വന്തം വീട്ടിലല്ലാതെ മറ്റൊരിടത്തും അവന്‍ ഉറങ്ങിയിട്ടില്ലെന്ന് സുഹൃത്തുക്കൾ അറിയാൻ അവന്‍ ആഗ്രഹിക്കുന്നില്ല.
1. ഏത് തരത്തിലുള്ള നിയന്ത്രണമില്ലായ്മയാണ് ഡെംബെയ്ക്ക് അനുഭവപ്പെടുന്നത്?
മൂത്രം മാത്രം എന്നതാണ് ശരി.
2. എത്ര ഇടവിട്ടാണ് മല മൂത്ര വിസര്‍ജ്ജനം സംഭവിക്കുന്നത്?
വല്ലപ്പോഴും എന്നതാണ് ശരി. ഡെംബെയ്ക്ക് എല്ലാ ആഴ്ചയിലും ഇടയ്ക്കിടെ മൂത്രം പോകല്‍ അനുഭവപ്പെടുന്നുണ്ട്.
3. എപ്പോഴാണ് നിയന്ത്രണമില്ലായ്മ സംഭവിക്കുന്നത്?
രാത്രി മാത്രം എന്നതാണ് ശരി.
പേശീ നിയന്ത്രണമില്ലായ്മ അനുഭവപ്പെടുന്ന ഏതൊരു വ്യക്തിയും ഒരു ആരോഗ്യ വിദഗ്ദ്ധനെ കാണേണ്ടതുണ്ട്, അദേഹം ഇതിന്‍റെ കാരണം വിലയിരുത്താനും നിയന്ത്രണമില്ലായ്മ എങ്ങനെ ചികിത്സിക്കാമെന്നും / അല്ലെങ്കിൽ നിയന്ത്രിക്കാമെന്നും ആസൂത്രണം ചെയ്യുകയും വേണം.
ഒരു ആരോഗ്യ വിദഗ്ദ്ധന് എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും അവരുടെ മല മൂത്ര വിസർജ്ജനത്തിന്‍റെ നിയന്ത്രണം വീണ്ടെടുക്കാൻ നിരവധി മാർഗങ്ങളിലൂടെ സഹായിക്കാം. ഒരു റഫറൽ എല്ലായ്പ്പോഴും ഒരു നല്ല ആശയമാണ്.
നിങ്ങള്‍ക്കറിയാമോ?
പേശീ നിയന്ത്രണമില്ലായ്മ അനുഭവപ്പെടുന്ന ഒരു വ്യക്തിയെ നിങ്ങളുടെ പ്രദേശത്തെ ഏത് ആരോഗ്യ പരിപാലന വിദഗ്ദ്ധനാണ് നിങ്ങൾ റഫർ ചെയ്യുക?
മൂത്രം പോക്കിനെക്കുറിച്ച് മറീന ഉത്കണ്ഠാകുലയാണ്. പുറത്ത് പോകുമ്പോള്‍ കൃത്യസമയത്ത് ശുചി മുറിയില്‍ എത്തില്ലെന്ന് ആശങ്കപെടുന്നതിനാല്‍ വ്യായാമ ക്ലാസിൽ പോകുന്നത് അവള്‍ നിർത്തി. അവളെ ഒരു പേശീ നിയന്ത്രണ വിലയിരുത്തലിനായി റഫർ ചെയ്തിട്ടുണ്ട്.
സ്ത്രീകൾക്ക് പലപ്പോഴും ഈ പ്രശ്നം ഉണ്ടാകാറുണ്ടെന്നും എന്നാൽ ഇത് ചികിത്സിച്ച് ഭേദമാക്കാമെന്നും ആരോഗ്യ പരിപാലന വിദഗ്ദ്ധന്‍ മറീനയ്ക്ക് ഉറപ്പ് നൽകുന്നു.
അവളുടെ മൂത്രസഞ്ചിയിലെ പേശികളെ ശക്തിപ്പെടുത്താനും ശുചി മുറിയിലേയ്ക്ക് തിരക്ക്കൂട്ടി പോകേണ്ട ആവശ്യം ഒഴിവാക്കാൻ മൂത്രസഞ്ചിയിലെ പേശികളെ വീണ്ടും പരിശീലിപ്പിക്കുവാനും അവർ അവളെ പഠിപ്പിക്കും.
വിദഗ്ദ്ധരുടെ ഉപദേശവും ചികിത്സയും പ്രാബല്യത്തിൽ വരുന്നതുവരെ താൽക്കാലികമായി ചില ആഗിരണ-ഉല്‍പന്നങ്ങള്‍ അവള്‍ക്ക് ഉപയോഗപ്രദമാകും, അതുവഴി മൂത്രം പോക്ക് ഭയക്കാതെ അവൾക്ക് പുറത്തുപോകാൻ കഴിയും.
മറീന വളരെ സന്തോഷവതിയാണ്.
ചോദ്യം
ലോലയെ പരിചയപ്പെടാം
30 വയസ്സുള്ള ലോലയ്ക്ക് ശുചി മുറിയില്‍ പോകാൻ ബുദ്ധിമുട്ടുണ്ട്. എപ്പോൾ പോകണമെന്ന് അവൾക്ക് മനസിലാകുന്നില്ല. അവൾ അറിയാതെ മല മൂത്ര വിസര്‍ജ്ജനം നടത്തുവാന്‍ തുടങ്ങി. ഒരാഴ്ച മുന്‍പാണ് ഈ പ്രശ് നങ്ങള്‍ തുടങ്ങിയത്. അതിനുമുന്‍പ് അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, നല്ല ആരോഗ്യവുമായിരുന്നു.
എന്ത് നടപടിയാണ് നിങ്ങള്‍ സ്വീകരിക്കുക?
ലോലയുടെ അനുമതിയോടെ, പൂർണ്ണമായ ആരോഗ്യ വിലയിരുത്തലിനായി അവളെ ഉടൻ തന്നെ ഒരു ആരോഗ്യ പരിപാലന വിദഗ്ദ്ധന്‍റെ അടുക്കലേയ്ക്ക് റഫർ ചെയ്യുക. അവൾക്ക് അടിസ്ഥാനപരമായ ഒരു ആരോഗ്യ പ്രശ്നം ഉണ്ടായേക്കാം.
മല മൂത്ര വിസര്‍ജന നിയന്ത്രണത്തില്‍ പെട്ടെന്നുള്ള മാറ്റം സംഭവിച്ച ഏതൊരു വ്യക്തിക്കും ഒരു ആരോഗ്യ വിദഗ്ദ്ധന്‍റെ റഫറൽ അത്യാവശ്യമാണ്.
ആളുകൾക്ക് അവരുടെ സ്വയം പരിചരണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ സഹായം ലഭിക്കാവുന്ന വ്യത്യസ്ത വഴികൾ കണ്ടെത്താൻ തുടർന്ന് വായിക്കുക.