സ്വയം പരിചരണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യല്‍
ഇനിപ്പറയുന്നവയിൽ ബുദ്ധിമുട്ടുള്ള ഒരു കുട്ടി, മുതിർന്ന അല്ലെങ്കിൽ പ്രായമായ ഒരു വ്യക്തി:
- ശാരീരിക കഴിവുകള്‍ / അല്ലെങ്കിൽ
- ചിന്താശേഷിയും / അല്ലെങ്കിൽ
- മല മൂത്ര വിസർജ്ജന നിയന്ത്രണം
സ്വയം പരിചരണത്തിന്‍റെ ഒന്നോ അതിലധികമോ കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകാം.
സ്വയം പരിചരണ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടുള്ള ചില വ്യക്തികളെ പരിചയപ്പെടാം.
റോണിനെ പരിചയപ്പെടാം
റോണിൻ അടുത്തിടെ അപകടത്തിൽ പെട്ട ഒരു ചെറുപ്പക്കാരനാണ്.
ഇടതുകൈയും ഇടതുകാലും ഒടിഞ്ഞു. എല്ലുകൾ ഉണങ്ങുന്നതുവരെ കാലുകള്‍ക്ക് ഭാരം താങ്ങാനോ കൈ ഉപയോഗിക്കാനോ കഴിയില്ല.
അവന്‍റെ അസ്ഥികൾ സുഖപ്പെടുന്നതുവരെ ശുചി മുറിയില്‍ പോകാനും കുളിക്കാനും വസ്ത്രം ധരിക്കാനും അവന് സഹായം ആവശ്യമാണ്.
ചോദ്യം
സ്വയം പരിചരണവുമായി ബന്ധപ്പെട്ട റോണിന്‍റെ ബുദ്ധിമുട്ടുകൾ ശാശ്വതമോ താൽക്കാലികമോ?
താൽക്കാലികമാണ്, കാരണം അവന്‍റെ പരിക്കുകൾ ഭേദമായിക്കഴിഞ്ഞാൽ അവന് വീണ്ടും സ്വതന്ത്രമായി നടക്കാന്‍ കഴിയും.
സാമുവലിനെ പരിചയപ്പെടാം
ഡൗൺ സിൻഡ്രോം ഉള്ള കൗമാരക്കാരനാണ് സാമുവൽ. ബട്ടണ്‍ ഇടുക, ഷൂ ലെയ്സ് കെട്ടുക തുടങ്ങിയ ജോലികൾക്കായി വിരലുകളുടെ ചലനങ്ങൾ ഏകോപിപ്പിക്കുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. ഈ ജോലികളിൽ സാമുവലിനെ സഹായിക്കാൻ അവന്‍ ഉപയോഗിക്കുന്ന സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ എന്താണെന്ന് അടുത്ത പാഠത്തിൽ നിങ്ങൾ പഠിക്കും.
സാമുവൽ എല്ലായ്പ്പോഴും താന്‍ ചെയ്യേണ്ട സ്വയം പരിചരണ പ്രവർത്തനങ്ങൾ ഓർക്കുന്നില്ല. താൻ ചെയ്യേണ്ട കാര്യങ്ങൾ ഓർക്കാൻ വീട്ടിൽ ഒരു വെള്ള ബോർഡും ഒരു മൊബൈൽ അപ്ലിക്കേഷനും ഉപയോഗിക്കുന്നു.
ചോദ്യം
സാമുവൽ ഒരു വെള്ള ബോർഡ് ഉപയോഗിക്കുന്നത് എന്തിനാണ്?
താൻ ചെയ്യേണ്ട സ്വയം പരിചരണ പ്രവർത്തനങ്ങൾ ഓർമ്മിക്കാൻ സാമുവൽ ഒരു വെള്ള ബോർഡ് ഉപയോഗിക്കുന്നു.
ഐഡയെ പരിചയപ്പെടാം
ഐഡയ്ക്ക് പക്ഷാഘാതമുണ്ടായി. ഇത് അവളുടെ ശരീരത്തിന്‍റെ ഇടതുവശം ബലഹീനമാകാന്‍ കാരണമായി.
നടക്കാനും ബാലൻസ് ചെയ്യാനും ഇടതുകൈ ഉപയോഗിക്കാനും അവൾക്ക് ബുദ്ധിമുട്ടാണ്. ചുറ്റും സഞ്ചരിക്കുവാന്‍ അവൾ ഒരു ഊന്നു വടി ഉപയോഗിക്കുന്നു.
ശുചി മുറിയില്‍ പോകേണ്ടിവരുമ്പോൾ ഐഡയ്ക്ക് അത് മനസിലാക്കുവാന്‍ കഴിയും. എന്നിരുന്നാലും, ശുചി മുറിയിലേയ്ക്ക് വേഗത്തിൽ നീങ്ങാൻ അവൾക്ക് ബുദ്ധിമുട്ടാണ്. ടോയ്ലറ്റ് സീറ്റിൽ ഇരിക്കാനും എഴുന്നേൽക്കാനും അവൾക്ക് സഹായം ആവശ്യമാണ്. കൂടാതെ കുളിക്കുവാനും വസ്ത്രം ധരിക്കുവാനും അവൾക്ക് ബുദ്ധിമുട്ടാണ്. അവളുടെ മകൾ അവളുടെ സ്വയം പരിചരണ പ്രവര്‍ത്തനങ്ങളില്‍ അവളെ സഹായിക്കുന്നു.
ചോദ്യം
എന്തുകൊണ്ടാണ് ഐഡയ്ക്ക് ശുചി മുറിയില്‍ പോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്?
നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ശുചി മുറിയില്‍ പോകാൻ ഐഡയ്ക്ക് ബുദ്ധിമുട്ടാണ്. സഞ്ചരിക്കുവാനും അവൾക്ക് ബുദ്ധിമുട്ടുണ്ട്.
ജെൻസനെ ഓർമ്മയുണ്ടോ?
60 വയസ്സുള്ള ജെൻസന് പ്രമേഹമുണ്ട്. ജെൻസന്‍റെ കാലുകള്‍ക്ക് സ്പര്‍ശനുഭൂതി കുറവാണ്, നടക്കുവാനായി അദ്ദേഹം ഒരു ഊന്നു വടി ഉപയോഗിക്കുന്നുണ്ട്.
ശുചി മുറിയില്‍ പോകുന്നതിനായുള്ള ശരീരിക സംവേദങ്ങള്‍ അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിയുന്നില്ല, കൂടാതെ മൂത്രം പോക്ക് അനുഭവപ്പെടുവാന്‍ തുടങ്ങി, ചിലപ്പോളൊക്കെ മല വിസര്‍ജ്ജനം പൂർണ്ണമാകാത്തതായും അദേഹത്തിന് അനുഭവപ്പെടുവാന്‍ തുടങ്ങി.
വസ്ത്രങ്ങളിലുള്ള സിപ്പുകളും ബട്ടണുകളും ഇടുവാന്‍ ജെൻസന് ബുദ്ധിമുട്ടുണ്ട്. അദ്ദേഹത്തിന് അനുയോജ്യമായ സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങള്‍ അടുത്ത പാഠത്തിൽ നിന്ന് കണ്ടെത്തുക.
ചോദ്യം
എന്തുകൊണ്ടാണ് ജെൻസന് ശരിയാംവണ്ണം ശുചി മുറിയില്‍ പോകാൻ കഴിയാത്തത്?
ശുചി മുറിയില്‍ പോകുന്നതിനായുള്ള ശരീര സംവേദങ്ങള്‍ തിരിച്ചറിയുവാന്‍ ജെൻസന് കഴിയുന്നില്ല. മലവിസർജ്ജനം പൂർണ്ണമായും നിര്‍വഹിക്കുന്നതിനും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്.
സ്വയം പരിചരണ പ്രവര്‍ത്തനങ്ങളിലെ പ്രശ്നങ്ങൾ ആളുകൾക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
ചര്‍ച്ച
സഹപ്രവർത്തകരുമായി ചർച്ച ചെയ്യുക അല്ലെങ്കിൽ സ്വയം പരിചരണത്തിലെ ബുദ്ധിമുട്ട് ഒരു വ്യക്തിയുടെ ജീവിതത്തെ ബാധിച്ചേക്കാവുന്ന ചില വഴികൾ ചർച്ചാ ഫോറത്തിൽ പോസ്റ്റുചെയ്യുക.
ചില പൊതുവായ പ്രത്യാഘാതങ്ങൾ ചുവടെ ചേര്‍ക്കുന്നു, എന്നിരുന്നാലും നിങ്ങളുടെ സമൂഹത്തിലെ ആളുകൾക്ക് പ്രസക്തമായ ചിലത് ഉൾപ്പെടെ മറ്റുള്ളവ ഉണ്ടായിരിക്കാം.
സ്വയം പരിചരണ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകളുടെ പ്രത്യാഘാതങ്ങൾ:
- സഹായം ആവശ്യമുള്ളതിനാൽ ചില ആളുകൾക്ക് ലജ്ജ തോന്നും
- കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാല്‍, ആ വ്യക്തിക്കും അവരെ സഹായിക്കുന്ന കുടുംബാംഗങ്ങൾക്കും, മറ്റുള്ള കാര്യങ്ങൾക്ക് ലഭിക്കുന്ന സമയം കുറവായിരിക്കും
- പെട്ടെന്നുള്ള മലം പോക്ക് അല്ലെങ്കിൽ മൂത്രം പോക്ക് ഉണ്ടാകുമ്പോള്‍ ചില ആളുകൾക്ക് നാണക്കേടും സംഭ്രമവും അനുഭവപ്പെട്ടേക്കാം
- ചില ആളുകൾ ഒറ്റപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യും. അവർക്ക് സ്കൂളിലോ ജോലിയിലോ സാമൂഹിക പ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കാൻ കഴിയില്ല
- വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും അധിക ചെലവ് ഉണ്ടാകും, എന്തെന്നാല്‍ അധിക ഉൽപ്പന്നങ്ങൾ വാങ്ങേണ്ടി വരുന്നതും, വ്യക്തിക്ക് ജോലി ചെയ്യാൻ കഴിയാത്തതിന്‍റെയും അവരെ പിന്തുണയ്ക്കുന്ന കുടുംബാംഗത്തിന് പൂര്‍ണമായും ജോലിക്ക് പോകുവാന്‍ കഴിയാത്തതിനാല്‍ ഉണ്ടാകുന്ന വരുമാന നഷ്ടവും.
സ്വയം പരിചരണം കഴിയുന്നത്ര എളുപ്പമാക്കുന്നത് ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും.
സ്വയം പരിചരണം എളുപ്പമാക്കുന്നതിനുള്ള മൂന്ന് പ്രധാന വഴികൾ കാണാൻ തുടർന്ന് വായിക്കുക.
1. സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക
സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ വ്യക്തിക്കും കുടുംബാംഗങ്ങൾക്കും പരിചരിക്കുന്നവർക്കും സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുവാന്‍ കഴിയും.
അടുത്ത പാഠഭാഗത്തില്‍ ചില വ്യത്യസ്ത തരത്തിലുള്ള സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾ പഠിക്കും.
2. ചുറ്റുപാടുമായി പൊരുത്തപ്പെടുക
പീറ്ററിനെ ഓർമ്മയുണ്ടോ?
പീറ്ററിന് സുഷുമ്നാ നാഡിക്ക് പരുക്കേറ്റിട്ടുണ്ട്, അരയ്ക്ക് താഴേയ്ക്ക് തളർന്നു (അനക്കാന്‍ കഴിയില്ല). അവന് ശരീരത്തിന്‍റെ മുകൾഭാഗത്തിനും കൈകള്‍ക്കും നല്ല ബലമുണ്ട്. ചക്രക്കസേര ഉപയോഗിച്ച് അവന് സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ കഴിയും.
പീറ്ററിന് തന്‍റെ കുളിമുറിയിലേക്ക് പോകുവാന്‍ നിരപ്പായ പാതയും ഒരു റാമ്പും ഉണ്ട്, അതിനാൽ അവന് കുളിമുറി സ്വതന്ത്രമായി ഉപയോഗിക്കുവാന്‍ കഴിയും.
അവന്‍റെ ചക്രക്കസേരയ്ക്ക് കടക്കുവാന്‍ മതിയായ വീതിയുള്ള വാതിൽ ആണ്, അകത്ത് അവന് തിരിയുവാനും മതിയായ സ്ഥലവുമുണ്ട്.
3. സ്വയം പരിചരണം ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തുക
അലീഷയെ പരിചയപ്പെടാം
അലീഷയ്ക്ക് സെറിബ്രൽ പാൾസി ഉണ്ട്, ചലനങ്ങൾ ഏകോപിപ്പിക്കുവാനും നിയന്ത്രിക്കുവാനും അവള്‍ക്ക് ബുദ്ധിമുട്ടാണ്. ചുറ്റിക്കറങ്ങാൻ സഹായിക്കുന്നതിന് പിറകില്‍ നിന്ന് പിന്തുണ നല്‍കുന്ന ഒരു നടത്ത സഹായി അവൾ ഉപയോഗിക്കുന്നുണ്ട്.
അലീഷ സ്വയം പരിചരണം കഴിയുന്നത്ര തനിയെയും ആവശ്യമുള്ളപ്പോൾ മാത്രം അമ്മയുടെ സഹായത്തോടെയും ചെയ്യുന്നു.
വസ്ത്രം ധരിക്കുവാനായി അവൾ ഒരു പീഠത്തില്‍ ഇരിക്കുന്നു, വസ്ത്രങ്ങൾ എളുപ്പത്തിൽ എടുക്കുന്നതിനായി അടുത്ത് തന്നെ ഒരു പീഠത്തില്‍ വച്ചിട്ടുണ്ട്. ധരിക്കുവാനും അഴിക്കാനും എളുപ്പമുള്ള വസ്ത്രങ്ങളാണ് അവൾ ഉപയോഗിക്കുന്നത്.
നിങ്ങൾ ഒന്നാം പാഠം പൂർത്തിയാക്കി!
നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, അവ ചർച്ചാ ഫോറത്തിൽ പോസ്റ്റുചെയ്യുക.