സമൂഹത്തില്‍ സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ആളുകളെ പിന്തുണയ്ക്കുക

വിഷയ പുരോഗതി:

പലർക്കും, സഹായക ഉൽപ്പന്നങ്ങള്‍ ഉപയോഗിക്കുക വഴി അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തിലും പങ്കെടുക്കുവാന്‍ കഴിയും.

എന്നിരുന്നാലും, ശരിയായ സഹായക ഉൽപ്പന്നം ഉപയോഗിക്കുന്നവര്‍ക്ക് പോലും പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതിന് തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം.

ഈ തടസ്സങ്ങള്‍/ പ്രതിബന്ധങ്ങളില്‍ ഇനിപ്പറയുന്നവ ഉൾപ്പെടാം:

  • പ്രാപ്യമല്ലാത്ത ഒരു പരിതസ്ഥിതി
  • സാമൂഹികമായ അപമാനവും വിവേചനവും
  • വിവരങ്ങളുടെ ലഭ്യതക്കുറവ്
  • പിന്തുണാ സേവനങ്ങളുടെയോ നയങ്ങളുടെയോ അഭാവം.

സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിലോ ആവശ്യങ്ങള്‍ക്കനുസൃതമായോ മറ്റുള്ളവര്‍ക്കൊപ്പം ഏതൊരു പ്രവര്‍ത്തനത്തിലും പങ്കെടുക്കുന്നതിന് സൗകര്യമുണ്ടാക്കുന്നതില്‍ ഏവര്‍ക്കും ഒരു പങ്ക് വഹിക്കാനുണ്ട്.

പർപ്പിൾ നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച് ലീ നിൽക്കുന്നു. അവളുടെ ഒരു കൈ ശരീരത്തോട് ചേര്‍ന്നും മറ്റേ കൈ ശരീരത്തിന്‍റെ മുന്‍ഭാഗത്തേക്കായി ചുരുട്ടി മടക്കിയ നിലയിലുമാണ്.

ലീയെ പരിചയപ്പെടാം.

ലീയ്ക്ക് പക്ഷാഘാതമുണ്ടായി, അവര്‍ വീട്ടില്‍ മകളോടൊപ്പമാണ് താമസിക്കുന്നത്. ലീയുടെ ശരീരത്തിന്‍റെ വലതുഭാഗം ദുർബലമാണ്, ചിലപ്പോൾ അവളുടെ സംസാരം വ്യക്തമല്ല. സഞ്ചരിക്കുന്നതിന് അവൾ ഒരു ഊന്നുവടി ഉപയോഗിക്കുന്നു.

പക്ഷാഘാതം വരുന്നതിന് മുന്‍പ്, ലീ അവളുടെ സമൂഹത്തില്‍ സജീവവും അടുത്തുള്ള ചന്തയില്‍ പച്ചക്കറി വില്‍പ്പനയും നടത്തിയിരുന്നു. എന്നാല്‍ പക്ഷാഘാതത്തിന് ശേഷം ചന്തയിലേക്ക് ബസ്സില്‍ പോകുന്നതിന് അവള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ തുടങ്ങി. കൂടാതെ ചന്തയിലെ ചില സ്ത്രീകള്‍ തങ്ങളുടെ സംഭാഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിന്ന് അവളെ ഒഴിവാക്കുന്നതും അവള്‍ ശ്രദ്ധിച്ചു.

ചന്തയ്ക്ക് സമീപം ഒരു ബസ് പാർക്ക് ചെയ്തിട്ടുണ്ട്. ഒരു പുരുഷൻ രണ്ട് സ്ത്രീകൾക്കായി വാതിൽ തുറക്കുന്നു നല്‍കുന്നു, ഒരാള്‍ ഒരു ഊന്നുവടി ഉപയോഗിക്കുന്നുണ്ട്.

ലീയ്ക്ക്, അവള്‍ ഒറ്റപ്പെടുന്നതായി തോന്നി, അതിനാല്‍ പലപ്പോഴും അവള്‍ ചന്തയില്‍ പോയില്ല. ഒരു ദിവസം ബസ് ഡ്രൈവർ ലീയ്ക്ക് അയാള്‍ നിര്‍മ്മിച്ച, കൊണ്ടുനടക്കാവുന്ന തരത്തിലുള്ള ഒരു ചെറിയ റാമ്പ് നല്‍കി, അത് അവൾക്ക് ബസിൽ കയറുന്നതും ഇറങ്ങുന്നതും വളരെ എളുപ്പമാക്കി.

ലീയും അവളുടെ സുഹൃത്തും പച്ചക്കറി വിൽക്കുന്ന ചന്തയിലെ അവരുടെ കടയുടെ പിന്നിൽ അടുത്തടുത്ത് നിൽക്കുന്നു.

മാർക്കറ്റിലെ ലീയുടെ സുഹൃത്ത് മറ്റ് സ്ത്രീകളുമായി സംസാരിക്കാൻ അവളെ സഹായിക്കുകയും ലീയ്ക്ക് ഇപ്പോഴും കാര്യങ്ങള്‍ മനസിലാക്കാനും പരസ്പരമുള്ള സംഭാഷണങ്ങളിൽ പങ്കെടുക്കാനും കഴിയുമെന്നും എന്നാൽ, വ്യക്തമായി സംസാരിക്കാൻ അവള്‍ക്ക് കൂടുതൽ സമയം ആവശ്യമാണെന്നും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി. മറ്റ് സ്ത്രീകൾ അവളെ മനസ്സിലാക്കുകയും അവരുടെ പ്രവർത്തനങ്ങളിലും സംഭാഷണങ്ങളിലും വീണ്ടും ഉൾപ്പെടുത്തുകയും ചെയ്തു, കാര്യങ്ങളോട് കൃത്യമായി പ്രതികരിക്കുവാന്‍ ആവശ്യമായ സമയം അവർ അവൾക്ക് നൽകുന്നുവെന്നും ഉറപ്പാക്കി.

ലീ വീണ്ടും തന്‍റെ പച്ചക്കറികൾ പതിവായി ചന്തയിൽ വിൽക്കുകയും മറ്റ് സ്ത്രീകളുമായി ഇടപഴകുന്നത് ആസ്വദിക്കുകയും ചെയ്യുന്നു.

ചോദ്യം

1. ലീ അഭിമുഖീകരിച്ച പ്രതിബന്ധങ്ങള്‍ എന്തൊക്കെയാണ്?

1. ലീ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍:

  • ശാരീരിക തടസ്സങ്ങൾ (ബസിൽ കയറാൻ അവൾക്ക് ബുദ്ധിമുട്ടായിരുന്നു)
  • മനോഭാവ തടസ്സങ്ങൾ (ചന്തയിലെ സ്ത്രീകൾ ലീയെ അവരുടെ സംഭാഷണങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കി).

2. അവര്‍ ഈ അവസ്ഥ എങ്ങനെ അതിജീവിച്ചു? അതില്‍ മറ്റ് വ്യക്തികള്‍ വഹിച്ച പങ്കെന്ത്?

2. അവളുടെ സമൂഹത്തിലെ മറ്റ് ആളുകളുടെ പിന്തുണയോടെ അവള്‍ പ്രതിബന്ധങ്ങള്‍ മറി കടന്നു:

  • ഭൗതീകമായ തടസ്സങ്ങള്‍ മറികടക്കുന്നതിന്, ബസ് ഡ്രൈവര്‍ അവള്‍ക്ക് കൊണ്ട് നടക്കാവുന്ന തരം ഒരു ചെറിയ റാമ്പ് നല്‍കി. അതുപയോഗിച്ച് ഇപ്പോള്‍ സ്വയം ബസ്സില്‍ കയറാനും ഇറങ്ങാനും ലീയ്ക്ക് കഴിയും.
  • മറ്റ് സ്ത്രീകളുമായി സംസാരിക്കാൻ ലീയുടെ സുഹൃത്ത് അവളെ പിന്തുണച്ചു, അതിനാൽ ലീക്ക് ഇപ്പോഴും അവരുടെ സംഭാഷണങ്ങളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ കഴിയുമെന്ന് അവർ മനസ്സിലാക്കി.

നിങ്ങൾ നാലാം പാഠം പൂർത്തിയാക്കി!

നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, അവ ചർച്ചാ ഫോറത്തിൽ പോസ്റ്റു ചെയ്യുക.

ചർച്ചാവേദി