എന്താണ് സ്വയം പരിചരണം?

വിഷയ പുരോഗതി:

സ്വയം പരിചരണം എന്നാൽ സ്വയം പരിപാലിക്കുക എന്നാണ് അർത്ഥമാക്കുന്നത്. ഈ TAP മൊഡ്യൂൾ ഒരു വ്യക്തി അവരുടെ അടിസ്ഥാന വ്യക്തിഗത ആവശ്യങ്ങൾ പരിപാലിക്കുന്നതിനായി എല്ലാ ദിവസവും നടത്തുന്ന സ്വയം പരിചരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ചില സ്വയം പരിചരണ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങൾ:

  • ശരീര ശുദ്ധി വരുത്തല്‍

നീളന്‍ മുടിയുള്ള ഒരാൾ ഷവർ ഉപയോഗിക്കുന്നു. അയാള്‍ ശിരോചർമ്മം വൃത്തിയാക്കാന്‍ ശ്രമിക്കുന്നു.

  • ശുചി മുറി ഉപയോഗം

ചക്രക്കസേര ഉപയോഗിക്കുന്ന ഒരാൾ കൈപ്പിടി ഉള്ള ഒരു റാംപിലേക്ക് ചക്രക്കസേരയിലൂടെ കയറുന്നു. റാംപിന്‍റെ  മുകള്‍ അറ്റത്ത്‌ ചക്രക്കസേര കടക്കാവുന്ന ശുചിമുറിയിലേക്കുള്ള തുറന്ന വാതിലുണ്ട്.

  • വസ്ത്രം ധരിക്കുക

ഒരു സ്ത്രീ രണ്ട് കൈയും ഉപയോഗിച്ച് തന്‍റെ ഷർട്ടിലെ മുകള്‍ഭാഗത്തെ ബട്ടണുകള്‍ ഇടുന്നു.

  • തീറ്റയും കുടിയും

ഒരു കൊച്ചു പെൺകുട്ടി രണ്ട് കൈകകളിലായി ആപ്പിൾ പിടിച്ചുകൊണ്ടു ഭക്ഷിക്കുന്നു.

മിക്ക സ്വയം പരിചരണ പ്രവർത്തനങ്ങളും സ്വതന്ത്രമായി ചെയ്യുവാന്‍, ആളുകൾ ചലനശേഷി, ബാലൻസ്, ശക്തി, ഏകോപനം തുടങ്ങിയ ശാരീരിക കഴിവുകൾ ഉപയോഗിക്കുന്നു.

സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാനും ഓർമ്മിക്കുവാനുമായി ഒരു വ്യക്തിക്ക് ചിന്തിക്കുവാനുള്ള കഴിവുകളും ആവശ്യമാണ്.

ഒരാളുടെ സ്വയം പരിപാലനത്തിൽ അവരോടൊപ്പം പ്രവർത്തിക്കുമ്പോൾ, പ്രവർത്തനത്തിന്‍റെ വിവിധ ഘട്ടങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകൾ ഏതൊക്കെയെന്ന് മനസ്സിലാക്കുന്നത് സഹായകരമാണ്.

ഉദാഹരമായി താഴെ തന്നിരിക്കുന്ന രണ്ട് സ്വയം പരിചരണ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഘട്ടങ്ങളും കഴിവുകളും ഏതൊക്കെയെന്ന് നോക്കാം.

പ്രവർത്തനങ്ങള്‍

1. ശരീരം കഴുകുക

നിക്കര്‍ ധരിച്ച ഒരാൾ ഒരു ബെഞ്ചിലിരുന്ന് ഒരു പാത്രം വെള്ളം തലയ്ക്ക് മുകളിലൂടെ ഒഴിക്കുന്നു. ഒരു വലിയ തൊട്ടിയില്‍ വെള്ളം അവന്‍റെ അടുത്ത് ഇരിക്കുന്നു.

നിങ്ങളുടെ ശരീരം വൃത്തിയാക്കുന്നതില്‍ ഏതൊക്കെ ഘട്ടങ്ങൾ ഉൾപ്പെടുന്നു?

ഘട്ടങ്ങൾ 1 മുതൽ 6 വരെയുള്ളവ അക്കമിട്ട് ശരിയായ ക്രമത്തില്‍ ക്രമീകരിക്കുക.

നിങ്ങളുടെ ശരീരം വൃത്തിയാക്കുന്നതിനുള്ള ഘട്ടങ്ങൾ:

  1. നിങ്ങൾ കുളിക്കുന്ന സ്ഥലത്തേക്ക് പോവുക
  2. വസ്ത്രങ്ങള്‍ അഴിച്ചു വയ്ക്കുക
  3. ഷവറിന് കീഴില്‍ നിൽക്കുക, ഇരിക്കുക അല്ലെങ്കിൽ കുത്തി ഇരിക്കുക, കുളിതൊട്ടിയിലേക്ക് ഇറങ്ങുക, അല്ലെങ്കിൽ ഒരു ബക്കറ്റിലേക്ക് കുനിയുക
  4. സോപ്പ് പിടിച്ചുകൊണ്ട് ശരീരഭാഗങ്ങൾ കഴുകുക
  5. തുടയ്ക്കുക
  6. വസ്ത്രം ധരിക്കുക.

ഈ ഘട്ടങ്ങൾ നിർവഹിക്കാൻ ഏതെല്ലാം കഴിവുകൾ ഉപയോഗിക്കണം?






മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ കഴിവുകളും ചില ഘട്ടങ്ങളില്‍ അല്ലെങ്കിൽ എല്ലാ ഘട്ടങ്ങളിലും ഉപയോഗിക്കണം.

2. വസ്ത്രം ധരിക്കുക

ഒരു ബെഞ്ചിൽ ഇരുന്ന് മുന്നോട്ട് ആഞ്ഞുകൊണ്ട് ചെരിപ്പ് ധരിക്കുന്ന ഒരാള്‍.

വസ്ത്രധാരണത്തില്‍ ഉൾപ്പെടുന്ന വിവിധ ഘട്ടങ്ങൾ:

  1. വസ്ത്രം ധരിക്കാനായി സ്വകാര്യത ഉള്ള ഒരിടത്തേക്ക് മാറുക
  2. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുകയും അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക
  3. സിപ്പുകളും ബട്ടണുകളും പോലുള്ള ഫാസ്റ്റനറുകൾ ഇടുന്നതുൾപ്പെടെയുള്ള വസ്ത്രധാരണം ചെയ്യുക
  4. അഴിച്ചുമാറ്റിയ വസ്ത്രങ്ങൾ മാറ്റിവയ്ക്കുക

ഈ ഘട്ടങ്ങൾ നിർവഹിക്കാൻ ഏതെല്ലാം കഴിവുകൾ ഉപയോഗിക്കണം?






മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ കഴിവുകളും ചില ഘട്ടങ്ങളില്‍ അല്ലെങ്കിൽ എല്ലാ ഘട്ടങ്ങളിലും ഉപയോഗിക്കണം.

ശാരീരികവും ചിന്താ പരവുമായ കഴിവുകൾ ഉപയോഗിക്കുന്ന മറ്റു രണ്ട് സ്വയം പരിചരണ പ്രവർത്തനങ്ങളാണ് ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും.

സുരക്ഷിതമായി ഭക്ഷണം കഴിക്കുന്നതിനും കുടിക്കുന്നതിനും ചലന ശേഷി, സമതുലനാവസ്ഥ, ഏകോപനം എന്നിങ്ങനെയുള്ള ശാരീരിക കഴിവുകൾ പ്രധാനമാണ്.

ശാരീരികവും ചിന്താപരവുമായ കഴിവുകൾ ആളുകള്‍ക്ക് ഇനിപ്പറയുന്നവ അനുവദിക്കുന്നു:

  • അവർ എന്താണ് കഴിക്കാൻ പോകുന്നതെന്ന് ആസൂത്രണം ചെയ്യുക, കൃത്യമായ സമയങ്ങളിൽ കഴിക്കാൻ ഓർമ്മിക്കുക
  • ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് പോവുക
  • നിവര്‍ന്ന് ഇരിക്കുക
  • ഭക്ഷണം കഴിക്കാന്‍ പാകത്തിലുള്ള കഷണങ്ങളാക്കി വിഭജിക്കുക അല്ലെങ്കില്‍ മുറിക്കുക
  • ആഹാരം വായിലേക്ക് കൊണ്ടുവരിക (ഭക്ഷണ പാത്രങ്ങള്‍ / ഉപകരണങ്ങള്‍ ഉപയോഗിച്ചോ അല്ലാതേയോ)
  • ഭക്ഷണം ചവച്ചരച്ച് വിഴുങ്ങുക.

ഒരു വ്യക്തി ഭക്ഷണം മുറിക്കുവാനായി കത്തിയും ഫോർക്കും ഉപയോഗിക്കുന്നു.

ഒരു കൊച്ചുകുട്ടി ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ച് ഭക്ഷണം വായിൽ വയ്ക്കുന്നു. ഒരു പാത്രത്തില്‍ ഭക്ഷണം അവന്‍റെ മുന്നില്‍ മേശപ്പുറത്ത് ഇരിക്കുന്നു.

ശാരീരിക കഴിവുകളും ചിന്താശേഷിയും ഉപയോഗിക്കുന്ന മറ്റൊരു സ്വയം പരിചരണ പ്രവർത്തനമാണ് ശുചി മുറി ഉപയോഗിക്കുക.

ആളുകൾക്ക് ഇനിപ്പറയുന്നവ ആവശ്യമാണ്:

  • ശുചി മുറിയില്‍ പോകാനും അത് ഉപയോഗിക്കാനും ആവശ്യമായി വരുന്ന ശാരീരിക കഴിവുകൾ
  • ശുചി മുറിയില്‍ എപ്പോൾ പോകണമെന്ന് തിരിച്ചറിയാനും / അല്ലെങ്കിൽ ഓർമ്മിക്കാനും അവിടെ എത്തിയാല്‍ എന്തുചെയ്യണമെന്ന് മനസിലാക്കാനുമുള്ള ചിന്താ ശേഷി.

സ്ത്രീ, പുരുഷന്‍,  ഭിന്വിനശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രാപ്യമാണെന്നുള്ള ചിഹ്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു വാതിൽ തുറക്കാനായി നില്‍ക്കുന്ന ഒരു വ്യക്തി.

ആകസ്മികത (ചോർച്ച) ഒഴിവാക്കാൻ ആളുകൾ മല മൂത്ര വിസർജ്ജന നിയന്ത്രണം ഉപയോഗിക്കുന്നു.

മല മൂത്രവിസർജ്ജന നിയന്ത്രണത്തെക്കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.

ചർച്ചാവേദി