വിലയിരുത്തല്‍ പ്രക്രിയ
ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര നൽകുന്നതിനായുള്ള പ്രധാനപ്പെട്ട ആദ്യപടിയാണ് വിലയിരുത്തൽ പ്രക്രിയ.
നിങ്ങൾ ഇതിനകം തന്നെ വിലയിരുത്തല്‍ ഫോം ഡൌണ്‍ലോഡ് ചെയ്യുകയും പ്രിന്‍റ് ചെയ്യുകയും ചെയ്തട്ടില്ല എങ്കില്‍
നിങ്ങൾക്ക് ഫോം ഡൗൺലോഡ് ചെയ്യുവാന്‍ കഴിയുന്നില്ലെങ്കിൽ, വിഷമിക്കേണ്ട. നിങ്ങൾ ഈ പാഠത്തിലൂടെ കടന്നുപോകുമ്പോൾ ഫോമിലെ ഓരോ ചോദ്യങ്ങളും അതില്‍ വ്യക്തമായി കാണിച്ചിട്ടുണ്ട്.
ഈ മൊഡ്യൂളിനെ പിന്തുണയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു വിലയിരുത്തൽ ഫോമിന് ഉദാഹരണമാണ് ഈ TAP ഫോം എന്ന് ഓര്‍ക്കുക.
നിങ്ങളുടെ സേവനത്തിനായി മറ്റൊരു ഫോമാണ് ഉപയോഗിക്കുന്നതെങ്കില്‍, ഇത് നിങ്ങളുടെ മേലധികാരിയുമായി ചർച്ച ചെയ്യുക.
നിങ്ങളെയും ആ വ്യക്തിയെയും സഹായിക്കുന്നതിനായുള്ള ചോദ്യങ്ങളിലൂടെ ശുചിമുറി, കുളിമുറിക്കസേരകള്‍ വിലയിരുത്തല്‍ ഫോം നിങ്ങളെ നയിക്കും:
- ശുചിമുറിയില്‍ പോകുവാനും വൃത്തിയാക്കുവാനും പ്രയാസം അനുഭവപ്പെടുന്നതിനുള്ള കാരണങ്ങളും, ഒരു ശുചിമുറിക്കസേര അല്ലെങ്കില്‍ ഒരു കുളിമുറിക്കസേര ഇവര്‍ക്ക് സഹായകമാകുമോ എന്നും മനസിലാക്കുക
- വ്യക്തി അവരുടെ ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര എവിടെ, എങ്ങനെ ഉപയോഗിക്കണമെന്നുള്ള പദ്ധതി തയ്യാറാക്കുക
- ആ വ്യക്തിക്കാവശ്യമായ ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേരയ്ക്ക് വേണ്ട പ്രധാന സവിശേഷതകൾ തിരഞ്ഞെടുക്കുക.
ഫോമിന്‍റെ അവസാനത്തിൽ നിങ്ങൾക്ക് ഒരു കര്‍മ്മ പദ്ധതി രേഖപ്പെടുത്തുവാന്‍ കഴിയും. മറ്റു സഹായക ഉൽപ്പന്നങ്ങളുടെ വിലയിരുത്തലും ഒപ്പം / അല്ലെങ്കിൽ മറ്റു സേവനങ്ങളിലേക്കുള്ള റഫറലും ഇതിൽ ഉൾപ്പെട്ടേക്കാം.
ഫോമിൽ ഈ ബിംബം കാണുമ്പോഴെല്ലാം, വ്യക്തിക്ക് റഫറൽ ആവശ്യമായി വന്നേക്കാം എന്നാണ് അര്‍ത്ഥം.
വ്യക്തിക്ക് ഇതിനകം തന്നെ ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര ഉണ്ടെങ്കിൽ, അത് ആ വ്യക്തിയുടെ ശുചിമുറി അല്ലെങ്കിൽ കുളിമുറി ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിക്കുവാനായി വിലയിരുത്തൽ പ്രക്രിയ ഉപയോഗിക്കുക.
അവരുടെ ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര ക്രമീകരിക്കുകയോ നന്നാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടത് ആവശ്യമായി വന്നേക്കാം.
വിലയിരുത്തൽ പ്രക്രിയ നടത്തുന്നതിന്, വ്യക്തിയോടൊപ്പം ഇരിക്കുവാന്‍ ശാന്തവും സ്വകാര്യവുമായ ഒരു സ്ഥലം കണ്ടെത്തുക.
നിങ്ങൾ ചില ചോദ്യങ്ങൾ ചോദിക്കുമെന്ന് വ്യക്തിയോട് വിശദമാക്കുക. അവരോടൊപ്പം പ്രവർത്തിക്കുന്നതിനായുള്ള ഒരു പദ്ധതി തയ്യാറാക്കുവാന്‍ അവരുടെ ഉത്തരങ്ങൾ നിങ്ങളെ സഹായിക്കും.
ആവശ്യമനുസരിച്ച് കുടുംബാംഗങ്ങളെയോ പരിചരിക്കുന്നവരെയോ ഇതില്‍ ഉൾപ്പെടുത്തുക.
വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ
TAP വിലയിരുത്തലിന്‍റെ ആദ്യ ഭാഗത്തിൽ വ്യക്തിയുടെ പേര്, ലിംഗം, പ്രായം, ഫോൺ നമ്പര്‍, വിലാസം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നത് ഉൾപ്പെടുന്നു.
വ്യക്തിയെ സംബന്ധിക്കുന്ന പൊതു വിവരങ്ങള്‍, ബന്ധപ്പെടുവാനുള്ള വിലാസം, ലിംഗം, പ്രായം, ശരീരഭാരം എന്നിവ ഉള്‍പ്പെടുന്ന വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് തുടങ്ങാം.
ശരീരഭാരം / തൂക്കം
വ്യക്തിയുടെ ശരീരഭാരവും രേഖപ്പെടുത്തണം. അവർക്ക് അതേക്കുറിച്ച് അറിയില്ലെങ്കിൽ, അഥവാ നിങ്ങളുടെ പക്കല്‍ ശരീരഭാരം അളക്കുന്നതിനുള്ള സ്കെയിലുകൾ ഒന്നും തന്നെ ഇല്ലെങ്കിൽ ഏകദേശം ഒരു ഭാരം നിങ്ങള്‍ക്ക് രേഖപ്പെടുത്താം.
ചോദ്യം
വ്യക്തിയുടെ ശരീരഭാരം രേഖപ്പെടുത്തുന്നതിന്‍റെ പ്രാധാന്യമെന്താണ്?
വ്യക്തിയുടെ ശരീരഭാരം രേഖപ്പെടുത്തേണ്ടത് പ്രധാനമാണ്, എന്തെന്നാല്‍ ശുചിമുറി, കുളിമുറിക്കസേരകൾക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന പരമാവധി ഭാര പരിധിയുണ്ട്.
വിലയിരുത്തല്‍ അഭിമുഖം
വിലയിരുത്തല്‍ അഭിമുഖത്തിന്‍റെ ആദ്യ ഭാഗം വ്യക്തിക്ക് ശുചിമുറിയില്‍ പോകുന്നതിനോ വൃത്തിയാക്കുന്നതിനോ പ്രയാസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചറിയുകയാണ്.
ഇതിന്‍റെ കാരണങ്ങൾ മനസിലാക്കുന്നത് ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര അവര്‍ക്ക് സഹായകമാകുമോ, അല്ലെങ്കിൽ മറ്റു പരിഹാരങ്ങള്‍ ആവശ്യമാണോ എന്ന് തീരുമാനിക്കുവാന്‍ നിങ്ങളെ സഹായിക്കും.
ചോദിക്കുക: ശുചിമുറിയില്‍ പോകുവാനോ വൃത്തിയാക്കുവാനോ നിങ്ങൾക്ക് പ്രയാസം അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
ആദ്യമായി നമുക്ക് ചില പാരിസ്ഥിതിക തടസ്സങ്ങള്‍ നോക്കാം.
പാരിസ്ഥിതിക തടസ്സങ്ങൾ
ആളുകൾക്ക് ബുദ്ധിമുട്ടുകളുണ്ടാകാം എന്തെന്നാല്‍:
- അവരുടെ ശുചിമുറിയിലേക്കോ കഴുകുന്ന സ്ഥലത്തേക്കോ ഉള്ള ദൂരം കൂടുതലാണ്
- ശുചിമുറിയിലേക്കോ വാഷ് ഏരിയയിലേക്കോ ഉള്ള വഴി അവര്‍ക്ക് പ്രാപ്യമല്ല.
- ശുചിമുറിയിലേക്കോ കഴുകുന്ന സ്ഥലത്തേക്കോ ഉള്ള വഴി അവര്‍ക്ക് പ്രാപ്യമല്ല.
ചോദ്യം
പാരിസ്ഥിതിക തടസ്സങ്ങൾ ഉണ്ടെങ്കിൽ, എന്തൊക്കെ പ്രവർത്തനങ്ങളാണ് സഹായകമാവുക?
നോക്കുന്നതിന് മുന്‍പായി ഉത്തരങ്ങൾ ചിന്തിക്കുക.
- ഒരു ശുചിമുറി അല്ലെങ്കിൽ കഴുകുന്ന സ്ഥലം അധികം അകലെയല്ലാതെ ഉണ്ടാക്കുക അല്ലെങ്കിൽ അവിടേയ്ക്കുള്ള തടസ്സങ്ങൾ നീക്കം ചെയ്യുക. ഉദാഹരണമായി, ഒരു റാമ്പ് കൂട്ടിചേർക്കുക അല്ലെങ്കിൽ വാതിലിന്‍റെ വലുപ്പം കൂട്ടുക.
- സ്വകാര്യതയുള്ള ഒരു സ്ഥലത്ത് (ശുചിമുറിയിലോ കഴുകുന്ന സ്ഥലത്തോ അല്ല) ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര സജ്ജീകരിക്കുക, അവിടേയ്ക്ക് ആ വ്യക്തിക്ക് എളുപ്പത്തിൽ എത്തിച്ചേരുവാന്‍ കഴിയും.
പാരിസ്ഥിതിക തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനോടൊപ്പം, ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേരയും അവര്‍ക്ക് ഉപയോഗപ്രദമാകുമെന്ന് ഓര്‍ക്കുക.
അടുത്തതായി ഒരു വ്യക്തിയുടെ ശാരീരികമായ കഴിവുകൾ നോക്കാം.
ശാരീരികമായ കഴിവുകൾ
ശാരീരികമായ കഴിവുകള്‍ കാരണം ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകാം.
ഇനിപ്പറയുന്ന ആളുകൾക്ക് ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര സഹായകരമാകും:
- ശുചിമുറിയിലേക്കോ കഴുകുന്ന സ്ഥലത്തേക്കോ പോകുവാന്‍ ശാരീരികമായി ബുദ്ധിമുട്ടാണ്
- ഇരിക്കാനും കുത്തിയിരിക്കാനും അല്ലെങ്കിൽ എഴുന്നേൽക്കാനും ബുദ്ധിമുട്ട്
- ബലക്കുറവുള്ളവര്‍ അല്ലെങ്കിൽ മുന്‍ വർഷങ്ങളില്‍ ഒന്നിലധികം തവണ വീണവർ, അല്ലെങ്കിൽ വീഴുമെന്ന് ഭയപ്പെടുന്നവര്‍
- നിൽക്കുവാന്‍ കഴിയില്ല അല്ലെങ്കിൽ നിൽക്കുവാന്‍ ബുദ്ധിമുട്ടുണ്ട്
- വൃത്തിയാക്കുന്ന സമയങ്ങളില്‍ ക്ഷീണമോ തലകറക്കമോ ഉണ്ടാകുന്നു.
ശുചിമുറിയോടും കുളിമുറിയോടുമൊപ്പം കൈവരികള്‍ സജ്ജീകരിക്കുന്നത് കസേരയിലേക്കുള്ള മാറ്റവും സ്വയം പരിചരണ പ്രവര്‍ത്തനങ്ങളും സുരക്ഷിതവും എളുപ്പവുമാക്കും.
കൈവരികളെക്കുറിച്ച് കൂടുതലായി അറിയാന്‍ TAP ന്‍റെ കൈവരികള്‍ എന്ന മൊഡ്യൂൾ കാണുക.
കാലിയെ പരിചയപ്പെടാം
കാലിക്ക് സന്ധിവാതം ഉണ്ട്, നടക്കുമ്പോൾ പലപ്പോഴും അരക്കെട്ടിലും കാൽമുട്ടുകളിലും വേദനയുണ്ട്.
കാലി കുളിക്കുമ്പോള്‍, ക്ഷീണം കുറയ്ക്കുന്നതിനായി ഒരു കുളിമുറി പീഠം ഉപയോഗിക്കുന്നുണ്ട്. നിന്ന് കുളിക്കുന്നതിനേക്കാള്‍ സുരക്ഷിതമായി ഇത് അവള്‍ക്ക് തോന്നുന്നു.
ഇരിക്കുന്ന ടോയ്ലറ്റ് കമ്മോടിന് മുകളിലായി അവൾ ഒരു ശുചിമുറിക്കസേര ഉപയോഗിക്കുന്നു. ശുചിമുറിക്കസേര ടോയ്ലറ്റ് കമ്മോടിനേക്കാൾ ഉയരമുള്ളതും കൈതാങ്ങികളുള്ളതുമാണ്. എഴുന്നേല്‍ക്കുമ്പോഴും ഇരിക്കുമ്പോഴും വേദന കുറയ്ക്കാനും എളുപ്പത്തിലാക്കാനും ഇത് അവരെ സഹായിക്കുന്നു.
ശുചിമുറിയില്‍ പോകുന്നതിനോ വൃത്തിയാക്കുന്നതിനോ മറ്റു ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ള വ്യക്തിക്ക് ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര പരിഹാരമായിരിക്കില്ല.
ശാരീരികമായ ബുദ്ധിമുട്ടുകളിൽ ചിലത് ഇപ്പോൾ നമുക്ക് നോക്കാം.
വസ്ത്രധാരണത്തിലുള്ള ബുദ്ധിമുട്ട്
വസ്ത്രം ധരിക്കാനും അഴിക്കാനും ബുദ്ധിമുട്ടുള്ള ഒരു വ്യക്തിക്ക് അവരുടെ വസ്ത്രങ്ങൾ വേണ്ടത്ര വേഗത്തിൽ നീക്കം ചെയ്യാൻ കഴിയാത്തതിനാൽ ശുചിമുറിയില്‍ പോകുന്നത് ബുദ്ധിമുട്ടാകാറുണ്ട്.
വൃത്തിയാക്കല്‍ കൂടുതൽ ബുദ്ധിമുട്ടുള്ളതും കൂടുതൽ സമയമെടുക്കുന്നതുമാണ്.
ഇനിപ്പറയുന്നവയിൽ നിന്ന് അവർക്ക് പ്രയോജനം ലഭിച്ചേക്കാം:
- വസ്ത്രധാരണ സഹായികള്‍
- എളുപ്പത്തില്‍ ധരിക്കാനും അഴിക്കാനും കഴിയുന്ന തരം വസ്ത്രങ്ങൾ
- വസ്ത്രം ധരിക്കുവാനുള്ള വ്യത്യസ്തമായ രീതികള്‍ പഠിക്കാൻ സഹായിക്കുക
- മറ്റൊരാളുടെ സഹായം തേടുക.
ഡേവിഡിനെ പരിചയപ്പെടുക
വയോധികനായ ഡേവിഡ് തന്‍റെ ഭാര്യ ലെയ്റ്റെങ്കിയോടൊപ്പമാണ് താമസിക്കുന്നത്. ഡേവിഡിന് ബലക്കുറവും ചലന പരിമിതിയുമുണ്ട്.
സ്വയം പരിപാലന പ്രവര്‍ത്തനങ്ങളില്‍ ലെയ്റ്റെങ്കി അദ്ദേഹത്തെ സഹായിക്കുന്നുണ്ട്, എന്നിരുന്നാലും കഴിയുന്നത്ര കാര്യങ്ങള്‍ സ്വയം ചെയ്യുവാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നുണ്ട്. സഹായക ഉൽപ്പന്നങ്ങളുടെ ഉപയോഗം കൂടുതൽ സ്വയം പര്യാപ്തത നേടാന്‍ അദ്ദേഹത്തെ സഹായിക്കും.
കഴുകുന്ന സ്ഥലത്ത് ഒരു കുളിമുറി പീഠവും, ഇരിക്കുന്ന ടോയ്ലറ്റ് കമ്മോടിന് മുകളിലായി ഒരു ശുചിമുറിക്കസേരയും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.
വസ്ത്രധാരണത്തില്‍ സഹായിക്കുന്നതിനായി, ഷൂസും കാലുറയും ധരിക്കുന്നതിനും അഴിക്കുന്നതിനുമായി നീളന്‍ പിടിയുള്ള ഷൂ ഹോൺ ഉൾപ്പെടെയുള്ള വസ്ത്രധാരണ സഹായക ഉപകരണങ്ങൾ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.
വസ്ത്രധാരണ സഹായികളുടെ ചില ഉദാഹരണങ്ങൾക്കായി TAP ന്‍റെ സ്വയം പരിചരണ സഹായക ഉല്‍പന്നങ്ങള്‍ മൊഡ്യൂൾ കാണുക.
മല മൂത്ര വിസർജ്ജനത്തിനുള്ള ബുദ്ധിമുട്ട് (പേശീ നിയന്ത്രണമില്ലായ്മ)
ഒരു വ്യക്തിക്ക് അവരുടെ മലവിസർജ്ജനമോ മൂത്രസഞ്ചിയോ ശൂന്യമാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, അവർ (അടുത്തിടെ) ഇതിനെക്കുറിച്ച് ഒരു ആരോഗ്യ പരിപാലന വിദഗ്ദ്ധനെ കണ്ടിട്ടുണ്ടോ എന്ന് ആ വ്യക്തിയിൽ നിന്ന് കണ്ടെത്തുക. ഇല്ലെങ്കിൽ
അവ പരാമർശിക്കുക.ആരോഗ്യ പരിപാലന വിദഗ്ദ്ധൻ പേശീ നിയന്ത്രണമില്ലായ്മയുടെ കാരണം വിലയിരുത്തുകയും നിയന്ത്രണമില്ലായ്മ ചികിത്സിക്കുവാനും നിയന്ത്രിക്കുവാനുമായി വ്യക്തിയുമായി ചേര്‍ന്ന് പ്രവർത്തിക്കുകയും ചെയ്യും.
ഒരു ശുചിമുറിക്കസേര ആവശ്യമായി വരാനുള്ള കാരണം പേശീ നിയന്ത്രണമില്ലായ്മ മാത്രമല്ല.
എന്നിരുന്നാലും, നിയന്ത്രണമില്ലായ്മയുള്ള ചില ആളുകൾക്ക് ഒരു ശുചിമുറിക്കസേര ആവശ്യമായി വന്നേക്കാം. ഇത് അവരുടെ മറ്റു ശാരീരികമായ കഴിവുകളെയും മല മൂത്രവിസര്‍ജ്ജനം അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.
അവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ശുചിമുറി അല്ലെങ്കില്‍ കുളിമുറിക്കസേര അവര്‍ക്ക് സഹായകമാകുമോ എന്ന് ചർച്ച ചെയ്യുക.
ചോദ്യം
പീറ്ററിന് മല മൂത്രവിസര്‍ജ്ജനം നിയന്ത്രിക്കാൻ കഴിയില്ല.
ആരോഗ്യ പരിപാലന വിദഗ്ദ്ധന്‍റെ പിന്തുണയോടെ, മൂത്രവിസര്‍ജ്ജനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവന്‍ പഠിച്ചു. ദിവസം മുഴുവൻ മൂത്ര വിസര്‍ജ്ജനത്തിനായി അവന്‍ ഒരു കത്തീറ്റർ ഉപയോഗിക്കുന്നു. ചക്രക്കസേരയില്‍ ഇരിക്കുമ്പോഴാണ് അവന്‍ ഇത് ചെയ്യുന്നത്.
മലവിസർജ്ജനം ചെയ്യേണ്ടപ്പോള്‍, പീറ്റർ ഇരുന്ന് ഉപയോഗിക്കാവുന്ന ഒരു ടോയ്ലറ്റിലേക്ക് മാറുന്നു. ടോയിലെറ്റിനടുത്തായി ഒരു കൈവരിയും ഉണ്ട്, ഇത് മാറിയിരിക്കുവാന്‍ അവനെ സഹായിക്കുന്നു.
പീറ്ററിന് ഒരു ശുചിമുറിക്കസേര ആവശ്യമുണ്ടോ?
ഇല്ല, പീറ്ററിന് ശുചിമുറിക്കസേര ആവശ്യമില്ല. ഇപ്പോൾ ഇതില്ലാതെ തന്നെ അവന്‍ തന്‍റെ മല മൂത്ര വിസര്‍ജ്ജനം കൈകാര്യം ചെയ്യുന്നുണ്ട്.
പീറ്ററിന് ശുചിമുറിയിലേയ്ക്ക് മാറാനോ അതില്‍ സൗകര്യപ്രദമായി ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങിയാൽ, ഒരു ശുചിമുറിക്കസേര അവന് ഉപയോഗപ്രദമായേക്കാം.
മുന്നറിയിപ്പ്! വിസര്‍ജന സമയത്തോ അല്ലെങ്കിൽ വിസര്‍ജ്ജനത്തിനായി ശ്രമിക്കുന്ന സമയത്തോ വേദനയുണ്ടെന്ന് ആരെങ്കിലും അറിയിക്കുകയാണെങ്കില്‍, അവർ ഒരു ആരോഗ്യ വിദഗ്ദ്ധനെ കാണേണ്ടതുണ്ട്. വേദന ഒരു ആരോഗ്യ പ്രശ്നത്തെ സൂചിപ്പിക്കുന്നു.
ഉടനെ റഫര്‍ ചെയ്യുക.
പിന്തുണയില്ലാതെ നിവർന്ന് ഇരിക്കാൻ കഴിയില്ല
പിന്തുണയില്ലാതെ നിവർന്ന് ഇരിക്കാൻ കഴിയാത്ത കുട്ടിക്കോ മുതിർന്നവര്‍ക്കോ സാധാരണ ഉപയോഗിക്കുന്ന ഒരു ശുചിമുറി അല്ലെങ്കില്‍ കുളിമുറി കസേര ഉപയോഗിക്കാൻ കഴിയില്ല.
ഒരു പരിഷ്കരിച്ച ശുചിമുറി / അല്ലെങ്കിൽ കുളിമുറി ക്കസേര ഉപയോഗിക്കാൻ അവർക്ക് കഴിഞ്ഞേക്കാം.
സകുരയെ പരിചയപ്പെടാം
11 വയസ്സുള്ള സകുര മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. അവൾക്ക് സെറിബ്രൽ പാൾസി ഉണ്ട്. സൗകര്യപ്രദമായ രീതിയില്‍ ഇരിക്കുവാന്‍ പിന്തുണയ്ക്കുന്ന ഒരു ചക്രക്കസേര അവൾ ഉപയോഗിക്കുന്നു, ആശയവിനിമയം നടത്തുവാനും അവള്‍ക്ക് ബുദ്ധിമുട്ടുണ്ട്.
അവള്‍ക്ക് ഉയരം വയ്ക്കുന്നതിനാല്‍ സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ബുദ്ധിമുട്ടാണെന്ന് പുനരധിവാസ സേവനത്തിലെ ജീവനക്കാരോട് സകുരയുടെ മാതാപിതാക്കൾ വിശദീകരിച്ചു.
സകുരയ്ക്ക് ഒരു ടോയിലെറ്റില്‍ ഇരിക്കാൻ കഴിയില്ല, അതിനാൽ അവൾ കഴുകി വൃത്തിയാക്കാവുന്ന തരത്തിലുള്ള ആഗിരണം ചെയ്യുന്ന തുണികൾ ധരിക്കുന്നു. കിടക്കയിൽ ഒരു സ്പോഞ്ച് ബാത്തും ഉണ്ട്.
പുനരധിവാസ സേവനം സകുരയെയും കുടുംബത്തെയും കുഷ്യനും കൂടുതല്‍ ശാരീരികമായ പിന്തുണയും നല്‍കുന്ന ഒരു സംയോജിത ശുചിമുറി കുളിമുറിക്കസേര പരീക്ഷിക്കുവാന്‍ അവരെ സഹായിച്ചു.
കുടുംബത്തിലെ കഴുകുവാനുള്ള സ്ഥലത്ത് കസേരയിൽ ഇരിക്കാൻ കഴിയുന്നത് സകുര പെട്ടെന്ന് തന്നെ ആസ്വദിച്ചു. അമ്മയുടെ സഹായത്തോടെ അവൾ ഇപ്പോൾ എല്ലാ ദിവസവും കുളിക്കുന്നുണ്ട്.
മറ്റു കാരണങ്ങൾ
ഒരു വ്യക്തിക്ക് ശുചിമുറിയില്‍ പോകുന്നതിനോ / അല്ലെങ്കില്‍ വൃത്തിയാക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാക്കുന്ന ശാരീരികമോ പാരിസ്ഥിതികമോ അല്ലാത്ത മറ്റു കാരണങ്ങൾ ഉണ്ടായിരിക്കാം.
കാരണങ്ങള്‍ക്കനുസരിച്ച്, ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര ഉപയോഗപ്രദമായിരിക്കാം, അല്ലെങ്കിൽ ഉപയോഗപ്രദമായിരിക്കില്ല.
ഉദാഹരണമായി, ചിന്തിക്കുന്നതും / അല്ലെങ്കിൽ ഓർമിക്കുന്നതും ബുദ്ധിമുട്ടായി തോന്നുന്ന കുട്ടികൾക്കോ മുതിർന്നവർക്കോ ദിവസേനയുള്ള സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രയാസം അനുഭവപ്പെടാറുണ്ട്. ശുചിമുറിയില്‍ പോകുമ്പോഴും / അല്ലെങ്കിൽ വൃത്തിയാക്കുമ്പോഴും സുരക്ഷിതമായി ഇരിക്കുവാന്‍ സ്ഥലം നൽകുന്നതിലൂടെ കുളിമുറി അല്ലെങ്കിൽ ശുചിമുറിക്കസേര അവര്‍ക്ക് സഹായകമായേക്കാം.
വ്യക്തിക്ക് ശുചിമുറിയില്‍ പോകുവാനോ വൃത്തിയാക്കുവാനോ പ്രയാസം അനുഭവപ്പെടുന്നതിന്‍റെ കാരണങ്ങൾ കണ്ടെത്തിയ ശേഷം, ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര അവര്‍ക്ക് ഉപയോഗപ്രദമാകുമോ എന്ന് ചർച്ച ചെയ്യുക. അവ ഉപയോഗപ്രദമാകുമെന്ന് നിങ്ങൾ രണ്ടുപേരും കരുതുന്നുണ്ടെങ്കില്‍, വിലയിരുത്തൽ പ്രക്രിയ തുടരുക.
ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര എങ്ങനെ, എവിടെ ഉപയോഗിക്കും?
ചോദിക്കുക: നിങ്ങളുടെ ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര എങ്ങനെ, എവിടെ ഉപയോഗിക്കും?
ടോയ്ലറ്റ് കമ്മോടിന് മുകളിലായി ഒരു ശുചിമുറിക്കസേര ഉപയോഗിക്കുകയാണെങ്കിൽ, ഇനിപ്പറയുന്നവ പരിശോധിക്കുക:
- ശുചിമുറിയിലേയ്ക്ക് എത്താനും അകത്തേക്ക് പ്രവേശിക്കുവാനും എളുപ്പമാണോ ?(പ്രാപ്യമാണോ)?
- ശുചിമുറിക്കസേര സ്ഥാപിക്കുവാനുള്ള സ്ഥലം ശുചിമുറിയില്‍ ലഭ്യമാണോ?
- ശുചിമുറിക്കസേരയുടെ കാലുകൾ തറനിരപ്പില്‍ കൃത്യമായി ഉറപ്പിക്കുവാന്‍ കഴിയുന്നുണ്ടോ?
- മറ്റുള്ളവർ ഈ ശുചിമുറി ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, മറ്റുള്ളവർ ഇത് ഉപയോഗിക്കുമ്പോൾ ശുചിമുറിക്കസേര വഴിയിൽ നിന്ന് നീക്കി വയ്ക്കുവാനുള്ള സ്ഥലമുണ്ടോ?
ശുചിമുറിക്കസേര മറ്റൊരു സ്ഥലത്ത് ഉപയോഗിക്കുകയാണെങ്കിൽ, ഇനിപ്പറയുന്നവ ചിന്തിക്കുക:
- സ്വകാര്യതയുള്ള അനുയോജ്യമായ ഇടം
- അവിടെ വ്യക്തിക്കും (സഹായിക്കും) കൈകള്‍ വൃത്തിയാക്കണം
- ആരാണ് ബക്കറ്റ് കാലിയാക്കുകയും വൃത്തിയാക്കുകയും ചെയ്യുക.
ഒരു കുളിമുറിക്കസേരയ്ക്കായി, ആ വ്യക്തി എവിടെയാണ് വസ്ത്രം മാറുന്നത് എന്നതിനെക്കുറിച്ചും ചിന്തിക്കുക.
കഴുകുന്ന സ്ഥലത്ത് നിന്നും അകലെയായി (ഉദാഹരണമായി കിടപ്പുമുറിയിൽ) ഇത് ചെയ്യുന്നതാണ് സൗകര്യമെങ്കില്‍, കുളിമുറിക്കസേര കഴുകുന്ന സ്ഥലത്തേയ്ക്ക് നീക്കേണ്ടതുണ്ട്. ഇതിനായി കസേരയ്ക്ക് ചക്രങ്ങളും ചവിട്ടുപടിയും ആവശ്യമാണ്.
സകുരയുടെ ശുചിമുറിക്കസേരയും കുളിമുറിക്കസേരയും ചക്രങ്ങളിലാണ്.
എന്തുകൊണ്ടെന്നാല്‍ സകുരയ്ക്ക് എളുപ്പത്തിൽ നിവർന്ന് ഇരിക്കുവാന്‍ കഴിയാത്തതിനാൽ, അവളുടെ അമ്മ അവളെ കിടക്കയില്‍ കിടത്തി വസ്ത്രങ്ങള്‍ മാറ്റുന്നു. മാതാപിതാക്കൾ അവളെ കുളിമുറിക്കസേരയിലേക്ക് മാറ്റി ഇരുത്തുന്നു, തുടർന്ന് വൃത്തിയാക്കുന്നതിനായി അവളെ കഴുകുന്ന സ്ഥലത്തേയ്ക്ക് തള്ളി കൊണ്ടുപോകുന്നു.
ശുചിമുറി, കുളിമുറിക്കസേരകൾക്കായി, ആ വ്യക്തി അവരുടെ ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേരയില്‍ എങ്ങനെ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുമെന്ന് ചിന്തിക്കുക.
ചലന പരിമിതികളുള്ള ആളുകൾക്ക് ഇത് എങ്ങനെ സുരക്ഷിതമായി ചെയ്യാമെന്ന് പഠിക്കുവാനുള്ള ഉപദേശവും അതിനുള്ള പരിശീലനവും ആവശ്യമായി വന്നേക്കാം.
ശുചിമുറി, കുളിമുറിക്കസേരകളിലേയ്ക്ക് ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും സംബന്ധിച്ച് കൂടുതൽ അറിയുവാനായി പാഠം 3 കാണുക.
സമർദ്ദ മുറിവുകള്‍ ഉണ്ടാകുവാനുള്ള സാധ്യത പരിശോധിക്കുക
സമർദ്ദ മുറിവുകള്‍ ചർമ്മത്തിലുണ്ടാകുന്ന വിള്ളലുകളാണ്. ഇത് സാധാരണയായി സന്ധികളുള്ള ഭാഗത്താണ് കാണുക.
മിക്ക ശുചിമുറി, കുളിമുറിക്കസേരകൾക്കും കട്ടിയുള്ള പ്രതലമാണുള്ളത്. ഇത് വെള്ളത്തെ കൂടുതലായി പ്രതിരോധിക്കുകയും വൃത്തിയാക്കല്‍ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും, ഒരു വ്യക്തിക്ക് സമർദ്ദ മുറിവ് ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെങ്കിൽ, കുഷ്യനിട്ട പ്രതലങ്ങളുള്ള ഒരു കസേര തിരഞ്ഞെടുക്കുക. ഇത് സമ്മര്‍ദ മുറിവ് വരുവാനുള്ള സാധ്യത കുറയ്ക്കുവാന്‍ സഹായിക്കും.
ഒരു ശുചിമുറി അല്ലെങ്കില്‍ കുളിമുറിക്കസേരയില്‍ നിന്ന് സമ്മര്‍ദ മുറിവ് ഉണ്ടാകുവാന്‍ സാധ്യതയുള്ള ആളുകളിൽ ഇനിപ്പറയുന്നവര്‍ ഉൾപ്പെടുന്നു:
- നിതംബം, തുടകൾ, പിൻഭാഗം അല്ലെങ്കിൽ കസേരയുമായി സമ്പർക്കത്തില്‍ വരുന്ന മറ്റേതെങ്കിലും ശരീരഭാഗത്ത് സ്പര്‍ശാനുഭൂതി (സെന്‍സേഷന്‍) കുറവായിരിക്കും
- മുന്‍പ് സമ്മര്‍ദ മുറിവ് ഉണ്ടായിട്ടുണ്ട്
- മെലിഞ്ഞവരോ ദുർബലരോ ആണ്
- ശുചിമുറി അല്ലെങ്കില്‍ കുളിമുറിക്കസേരയില്‍ നിന്ന് അവര്‍ക്കു എളുപ്പത്തിൽ മാറി ഇരിക്കാന്‍ കഴിയില്ല.
വിലയിരുത്തൽ വേളയിൽ, എല്ലായ്പ്പോഴും വ്യക്തിക്ക് എന്തെങ്കിലും സമ്മർദ്ദ മുറിവുകൾ ഉണ്ടോ എന്ന് ചോദിക്കുക. ഉണ്ടെങ്കിൽ
വ്യക്തിയെ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിലേക്ക് റഫർ ചെയ്യുക.ശുചിമുറിക്കസേരയിലോ കുളിമുറിക്കസേരയിലോ ഇരിക്കുമ്പോൾ സമ്മര്‍ദ മുറിവ് കസേരയുമായി സമ്പർക്കത്തില്‍ വരുന്നുണ്ടെങ്കില്‍, മുറിവ് പൂർണ്ണമായും ഉണങ്ങുന്നതുവരെ ആ വ്യക്തി കസേര ഉപയോഗിക്കുന്നത് ഒഴിവാക്കണം.
സമർദ്ദ മുറിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനായി TAP ന്‍റെ ചലന സഹായക ഉൽപ്പന്ന മൊഡ്യൂൾ കാണുക.