ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേരകളുടെ തുടര്‍ നടപടി
തുടര്‍ നടപടി
ശുചിമുറി അല്ലെങ്കില്‍ കുളിമുറിക്കസേരകള്‍ സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഏത് സമയത്തും ഈ സേവനവുമായി ബന്ധപ്പെടാമെന്ന് ആളുകൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ചില സേവന ദാതാക്കള്‍ ഉൽപ്പന്നത്തിന് മുകളില്‍ തുടര്‍ സേവനത്തിനായി ബന്ധപ്പെടുന്നതിനുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു സ്റ്റിക്കർ പതിക്കാറുണ്ട്.
സാധാരണയായി ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര ഉപയോഗിക്കുന്ന ഒരു വ്യക്തി മറ്റു സഹായക ഉൽപ്പന്നങ്ങളും ഉപയോഗിക്കാറുണ്ട്. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു തുടര്‍ പരിശോധനാ സന്ദർശനം നടത്തുകയാണെങ്കിൽ, ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേരയുടെ ഉപയോഗവും പരിശോധനയ്ക്ക് വിധേയമാക്കുക.
താഴെപ്പറയുന്നവ കണ്ടെത്തുവാന്‍ ഒരു തുടര്‍ പരിശോധന നിങ്ങളെ സഹായിക്കും:
- ശുചിമുറി അല്ലെങ്കില്‍ കുളിമുറിക്കസേര ഇപ്പോഴും ആ വ്യക്തിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ
- ശുചിമുറിക്കസേരയ്ക്കോ കുളിമുറിക്കസേരയ്ക്കോ ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികളോ മാറ്റിസ്ഥാപിക്കലോ ആവശ്യമുണ്ടെങ്കിൽ.
ശുചിമുറി അല്ലെങ്കില്‍ കുളിമുറിക്കസേരകള്‍ ഇപ്പോഴും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന് മനസിലാക്കുന്നതിന് ഇനിപ്പറയുന്ന ചോദ്യങ്ങൾ ചോദിക്കുക:
- നിങ്ങൾ ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേരകള്‍ ഉപയോഗിക്കുന്നുണ്ടോ?
- ശുചിമുറിക്കസേരയോ കുളിമുറിക്കസേരയോ ഉപയോഗിക്കുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?
- ശുചിമുറി അല്ലെങ്കില്‍ കുളിമുറിക്കസേരയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടോ?
ഒരു വ്യക്തി അവരുടെ ശുചിമുറിക്കസേരയോ കുളിമുറിക്കസേരയോ ഉപയോഗിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ അത് ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍, അത് എന്തുകൊണ്ടെന്ന് കണ്ടെത്തുക. തുടർന്ന് നിങ്ങൾക്ക് ഒരുമിച്ച് ഒരു പരിഹാരം കണ്ടെത്തുവാന്‍ കഴിയും.
എന്തെങ്കിലും തുടര്‍ നടപടികൾ ആവശ്യമാണോ എന്ന് തീരുമാനിക്കുവാനായി നിങ്ങൾ ശേഖരിക്കുന്ന ഈ വിവരങ്ങൾ ഉപയോഗിക്കുക. പൊതുവായ പ്രവർത്തനങ്ങൾ ചുവടെ വിവരിച്ചിരിക്കുന്നു.
കസേരയുടെ അറ്റകുറ്റപണി നടത്തുകയോ സംരക്ഷിക്കുകയോ ചെയ്യുക
ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് അയഞ്ഞ സ്ക്രൂകളോ ബ്രേക്കുകളോ മുറുക്കുക.
ഡേവിഡിനെ ഓർമ്മയുണ്ടോ?
ദുര്‍ബലനും വയോധികനുമായ ഡേവിഡ് തന്‍റെ ഭാര്യ ലെയ്റ്റെങ്കിയോടൊപ്പമാണ് താമസിക്കുന്നത്. അയാള്‍ ഒരു ശുചിമുറിക്കസേരയും ഒരു കുളിമുറിക്കസേരയും ഉപയോഗിക്കുന്നുണ്ട്
തുടര്‍ നടപടി വേളയിൽ ഡേവിഡ് തന്‍റെ ശുചിമുറിക്കസേര ഇരിക്കുമ്പോള്‍ അത് ഇളകുന്നുണ്ട് എന്ന് പറയുന്നു, നിങ്ങൾ പരിശോധിക്കുമ്പോള്‍ ക്രമീകരിക്കാവുന്ന കാലുകളില്‍ ഒന്ന് ഇളകിയിരിക്കുന്നതായി കണ്ടെത്തുന്നു. നിങ്ങൾ അത് മുറുക്കി അത് വീണ്ടും ഇളകുകയാണെങ്കില്‍ അത് എങ്ങനെ പരിഹരിക്കാമെന്ന് അവര്‍ക്ക് കാണിച്ചു കൊടുക്കുന്നു. കസേര ഇപ്പോൾ സുരക്ഷിതവും ഇളക്കമില്ലാത്തതുമാണ്.
ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുക
ശുചിമുറിക്കസേരയുടെ നീക്കം ചെയ്യാവുന്ന ബക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ, കസേര മുഴുവനായും മാറ്റാതെ ബക്കറ്റ് മാത്രമായി മാറ്റിസ്ഥാപിക്കാം.
ഏതൊക്കെ സ്പെയർ പാർട്സുകളാണ് ആവശ്യം വരുക എന്നത് സംബന്ധിച്ച് പര്യാലോചിക്കുക.
ചോദ്യം
സാധാരണ ആവശ്യമായി വരുന്ന സ്പെയർ പാർട്സുകൾ ലഭ്യമാക്കുവാന്‍ ആരാണ് നിങ്ങളെ സഹായിക്കുക?
- നിങ്ങൾ ആദ്യമായി ഒരു പുതിയ ഉൽപ്പന്നം വാങ്ങുമ്പോള്‍ ഏതൊക്കെ സ്പെയർ പാർട്സുകളാണ് സാധാരണയായി ആവശ്യമായി വരുക എന്നത് നിർമ്മാതാക്കൾക്ക് അറിയാം.
- നിങ്ങള്‍ നടത്തിയ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച ഒരു രേഖ സൂക്ഷിക്കുക. കാലക്രമേണ ഏതൊക്കെ ഭാഗങ്ങളാണ് മാറ്റെണ്ടിവരുക എന്നത് സംബന്ധിച്ച് അറിയാന്‍ ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.
കസേര മാറ്റിസ്ഥാപിക്കല്‍
തുരുമ്പോ വിള്ളലോ കണ്ടെത്തിയാൽ കസേര മാറ്റി സ്ഥാപിക്കണം.
കസേരയുടെ ഫ്രെയിമിലോ ഇരിപ്പിടത്തിലോ തുരുമ്പ് അല്ലെങ്കിൽ വിള്ളലുകൾ ഉണ്ടെങ്കില്‍ അത് അപകടകരമാണ്.
തുടര്‍ പരിശീലനം
വ്യക്തിക്കും അവരെ പരിചരിക്കുന്ന ആള്‍ക്കും അവരുടെ കസേര എങ്ങനെ ഉപയോഗിക്കണമെന്നും, അല്ലെങ്കിൽ കസേരയില്‍ നിന്നും കസേരയിലേയ്ക്ക് വ്യക്തിയെ എങ്ങനെ മാറ്റാമെന്നും മനസിലാക്കാന്‍ തുടര്‍ പരിശീലനം ആവശ്യമായി വന്നേക്കാം.
ഐഡയെ ഓർമ്മയുണ്ടോ?
പകൽ സമയത്ത് ടോയ്ലറ്റ് കമ്മോടിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ശുചിമുറിക്കസേരയാണ് ഐഡ ഉപയോഗിക്കുന്നത്, മകൾ അവളെ അവിടെയെത്താൻ സഹായിക്കുന്നു.
രാത്രിയിൽ, ഐഡ അവളുടെ കിടക്കയ്ക്കരികിൽ ശുചിമുറിക്കസേര സൂക്ഷിക്കുന്നു.
തുടര്‍ പരിശോധനാ വേളയില്‍ നിങ്ങൾ ഐഡയോട് 'നിങ്ങളുടെ ശുചിമുറി അല്ലെങ്കില്‍ കുളിമുറിക്കസേര ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?' എന്ന് നിങ്ങള്‍ ചോദിക്കുന്നു.
ചിലപ്പോൾ യഥാസമയങ്ങളില്‍ ശുചിമുറിയില്‍ എത്താൻ കഴിയുന്നത്ര വേഗത്തിൽ നീങ്ങാൻ കഴിയുന്നില്ലെന്ന് ഐഡ മറുപടി നല്‍കുന്നു. ഇത് ലജ്ജാകരമായ രണ്ട് അപകടങ്ങൾക്ക് കാരണമായി.
കൃത്യമായ ഇടവേളകളിൽ (പകൽ സമയത്ത്) ശുചിമുറിയില്‍ പോകുന്ന ഒരു ദിനചര്യ ശീലമാക്കുന്നത് അവരെ സഹായിക്കുമെന്ന് വിശദീകരിച്ച് കൊടുക്കുക.
ഓരോ 2 മണിക്കൂർ ഇടവേളകളില്‍ ഇത് പരീക്ഷിക്കാമെന്ന് ഐഡയും മകളും സമ്മതിക്കുന്നു. പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍, അടിസ്ഥാനപരമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാക്കുന്നതിനുവേണ്ടി ഐഡ ഒരു ആരോഗ്യ വിദഗ്ദ്ധനെ കാണണമെന്നും നിങ്ങൾ ഓര്‍മിപ്പിക്കുന്നു.
പുനർവിലയിരുത്തല്‍
വ്യക്തിക്ക് അവരുടെ ആവശ്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ മറ്റൊരു തരം ശുചിമുറിക്കസേര, കുളിമുറിക്കസേര അല്ലെങ്കിൽ മറ്റ് സഹായക ഉൽപ്പന്നത്തിനായി ഒരു പുതിയ വിലയിരുത്തൽ പ്രക്രിയ ആവശ്യമായി വന്നേക്കാം.
റഫറൽ
ഒരു ആരോഗ്യ പരിപാലന വിദഗ്ദ്ധനെ കാണുക:
- ആ വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ
- അവരുടെ ചലനാവശ്യങ്ങള്‍ അല്ലെങ്കിൽ ശുചിമുറിയുടെ ഉപയോഗം എന്നിവയില്‍ അടുത്തിടെയായി വളരെയധികം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍.
നിങ്ങൾക്ക് നൽകാൻ കഴിയാത്ത ഏതെങ്കിലും സഹായക ഉൽപ്പന്നങ്ങളിൽ നിന്ന് വ്യക്തിക്ക് പ്രയോജനം ലഭിക്കുമെങ്കില്‍ മറ്റൊരു സേവനത്തിലേയ്ക്ക് റഫര്‍ ചെയ്യുക.
സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വ്യക്തിക്ക് പുനരധിവാസ സേവനം പ്രയോജനപ്പെടുമെങ്കില്‍ പുനരധിവാസ സേവനത്തിലേയ്ക്ക് റഫര്‍ ചെയ്യുക.
ചോദ്യം
കാലിയെ ഓർമ്മയുണ്ടോ?
ഒരു തുടര്‍ പരിശോധനാ വേളയിൽ, തന്‍റെ ആരോഗ്യം വഷളായെന്നും ശുചിമുറി പീഠം ഉപയോഗിക്കുന്നത് ഇപ്പോൾ സുരക്ഷിതമല്ലെന്നും കാലി നിങ്ങളോട് പറയുന്നു. പരസഹായമില്ലാതെ നിവർന്ന് ഇരിക്കാൻ അവൾക്ക് ബുദ്ധിമുട്ടാണ്, മാത്രമല്ല അവൾ പീഠത്തില്‍ നിന്ന് വീഴുമോ എന്നും ആശങ്കപ്പെടുന്നു.
കാലിയും മകളുമായി എന്തൊക്കെ പ്രവർത്തനങ്ങൾ സംബന്ധിച്ചാണ് നിങ്ങള്‍ ചർച്ച ചെയ്യുക?
- കാലിയുടെ ആരോഗ്യം വഷളായതിനാൽ, അടുത്തിടെ ഒരു ആരോഗ്യ പരിപാലന വിദഗ്ദ്ധനെ കണ്ടിട്ടുണ്ടോ എന്ന് നിങ്ങൾ അവളോട് ചോദിക്കണം. കണ്ടിട്ടില്ലെങ്കില്‍, അതിനായി അവളെ റഫര്‍ ചെയ്യുക.
- കാലിയുടെ ആവശ്യങ്ങൾക്ക് മാറ്റം വന്നതിനാല്‍, ശുചിമുറി കുളിമുറിക്കസേരകള്‍ക്കായി ഒരു പുതിയ വിലയിരുത്തൽ അവള്‍ക്ക് ആവശ്യമായിവരും.
- വിലയിരുത്തല്‍ വേളയിൽ, കാലിക്ക് ബുദ്ധിമുട്ടുള്ള മറ്റു പ്രവർത്തനങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തുക. മറ്റു സഹായക ഉൽപ്പന്നങ്ങളിൽ നിന്നും അവൾക്ക് പ്രയോജനം ലഭിച്ചേക്കാം.
നിങ്ങൾ അഞ്ചാം പാഠം പൂർത്തിയാക്കി!
നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, അവ ചർച്ചാ ഫോറത്തിൽ പോസ്റ്റുചെയ്യുക.