ചലന സഹായക ഉൽപ്പന്നങ്ങളുടെ സ്ക്രീനിംഗിന്‍റെ ആദ്യ ഭാഗം എങ്ങനെ പൂർത്തിയാക്കാമെന്ന് ഈ പാഠഭാഗത്തില്‍ നിന്നും നിങ്ങൾക്ക് പഠിക്കാം.

നിങ്ങൾ ഇതിനകം പകർപ്പുകൾ ഡൗൺലോഡ് ചെയ്തില്ല എങ്കില്‍ ഇപ്പോള്‍ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക
നിങ്ങൾക്ക് ഫോം ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, വിഷമിക്കേണ്ടതില്ല. മൊഡ്യൂളിലൂടെ കടന്നു പോകുമ്പോൾ ഫോമിലെ ഓരോ ചോദ്യങ്ങളും അതില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.
TAP ചലന സഹായക ഉൽപ്പന്നങ്ങളുടെ സ്ക്രീനിംഗ് ഫോം
സ്ക്രീനിംഗ് സമയത്ത് ഒരു ഗൈഡായി ഉപയോഗിക്കാൻ കഴിയുന്ന ഒരു ലളിതമായ ഉപകരണമാണ് ചലന സ്ക്രീനിംഗ് ഫോം.
ചലന പ്രശ്നങ്ങള്‍ ഉള്ള ഒരു വ്യക്തിയുടെ പ്രശ്നങ്ങള്‍ കണ്ടെത്താൻ സഹായിക്കുന്നതിന് ആവശ്യമായ ചോദ്യങ്ങൾ ഈ ഫോമിൽ ഉൾപ്പെടുന്നു:
- സ്ക്രീനിംഗ് ഫോമില്‍ ഉൾപ്പെടുത്തിയിട്ടുള്ള ചലന സഹായക ഉൽപ്പന്നങ്ങളിൽ നിന്ന് വ്യക്തിക്ക് പ്രയോജനം ലഭിച്ചേക്കാം
- ഒരു ആരോഗ്യ വിദഗ്ദ്ധന്‍റെ പുനരധിവാസ സേവനം, പ്രോസ്തറ്റിക്, ഓർത്തോട്ടിക് സേവനം, മറ്റ് സഹായങ്ങള്‍ എന്നിവയ്ക്കായി റഫറൽ ആവശ്യമുണ്ടെങ്കിൽ
ഫോമിൽ ഈ ബിംബം കാണുമ്പോഴെല്ലാം, വ്യക്തിക്ക് റഫറൽ ആവശ്യമായി വന്നേക്കാം എന്നാണ് അര്‍ത്ഥം.
ഈ വിലയിരുത്തല്‍ പ്രക്രിയ ചലന സഹായക ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍, ചലന സഹായക ഉപകരണം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് മറ്റ് തരത്തിലുള്ള സഹായക ഉൽപ്പന്നങ്ങളിൽ നിന്നും പ്രയോജനം ലഭിച്ചേക്കാം.
ഫോമിന്‍റെ അവസാനത്തിൽ, കുറിപ്പുകൾ എഴുതാനും വ്യക്തിക്കായി ഒരു പദ്ധതി തയ്യാറാക്കാനും ഇടമുണ്ട്.
ചലന പ്രശ്നങ്ങള്‍ വിലയിരുത്തുന്ന ഓരോ ഘട്ടത്തിലൂടേയും ഇപ്പോൾ കടന്നു പോകാം.
വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ
പൊതു വിവരങ്ങള്‍, ലിംഗം, പ്രായം എന്നിവയുൾപ്പെടെ വ്യക്തിയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ശേഖരിച്ചുകൊണ്ട് ആരംഭിക്കുക.
ലളിതമായ ചലന ക്ഷമതയും ആരോഗ്യപരമായ അപകട സാധ്യതാ പരിശോധനയും
ഒരു ചലന സഹായക ഉപകരണം നൽകുന്നതിന് മുന്‍പ്, കൂടുതൽ അന്വേഷണവും / അല്ലെങ്കിൽ കൈകാര്യവും ആവശ്യമായേക്കാവുന്ന ഏതെങ്കിലും ചലന പ്രശ്നങ്ങള്‍ അല്ലെങ്കിൽ ആരോഗ്യ അപകട സാധ്യതകൾ പരിശോധിക്കേണ്ടത് പ്രധാനമാണ്.

വ്യക്തിക്ക് ചലന പ്രശ്നങ്ങളോ ആരോഗ്യപരമായ അപകടസാധ്യതയോ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് സ്ക്രീനിംഗ് ഫോമിന്‍റെ ഈ ഭാഗം ഉപയോഗിക്കുക.
പെട്ടന്ന് ഉണ്ടാകുന്ന ചലനശേഷി നഷ്ടമാകല്‍
ആ വ്യക്തിയോട് ചോദിക്കുക:
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നിങ്ങളുടെ ചലന ശേഷി വളരെയധികം കുറഞ്ഞിട്ടുണ്ടോ?
ഒരു വ്യക്തിക്ക് പെട്ടെന്ന് ചലനശേഷി നഷ്ടപ്പെടുന്നത്, ആ വ്യക്തിയ്ക്ക് പരിശോദനയും ചികിത്സയും വേണ്ടതിന്‍റെ ലക്ഷണമാകാം.
കൂടുതൽ ഉപദേശത്തിനായി ഒരു ആരോഗ്യ / അല്ലെങ്കിൽ പുനരധിവാസ വിദഗ്ദ്ധനെ കാണുക.
ഒരു ചലന സഹായക ഉപകരണത്തിൽ നിന്ന് ആ വ്യക്തിക്ക് ഇപ്പോഴും പ്രയോജനം ലഭിച്ചേക്കാം, അതിനാൽ വിലയിരുത്തല്‍ പ്രക്രിയ പൂർത്തിയാക്കുക.
നിങ്ങള്‍ക്കറിയാമോ?
പെട്ടെന്ന് ആരോഗ്യം നഷ്ടപ്പെടുകയോ ചലനശേഷി നഷ്ടപ്പെടുകയോ ചെയ്ത ആരെയെങ്കിലും നിങ്ങൾക്ക് ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ?
അവർക്ക് എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടായിരുന്നോ?
കുട്ടികളിലെ ചലന ക്ഷമത
കുട്ടികളുടെ മാതാപിതാക്കളോടോ അവരെ പരിച്ചരിക്കുന്നവരോടോ ചോദിക്കുക:
കുട്ടിക്ക് രണ്ട് വയസ്സില്‍ കൂടുതൽ പ്രായമുണ്ടോ, ഇതുവരെ നടന്നു തുടങ്ങിയിട്ടില്ലേ?
രണ്ട് വയസ്സാകുമ്പോഴേക്കും മിക്ക കുട്ടികൾക്കും തനിയെ നടക്കാൻ കഴിയും.
രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു കുട്ടി ഇതുവരെ നടന്നിട്ടില്ലെങ്കിൽ, ഒരു ആരോഗ്യ വിദഗ്ദ്ധനെയോ പുനരധിവാസ വിദഗ്ദ്ധന്‍റെയോ സേവനത്തിനായി റഫര്‍ ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുക.
നേരത്തെയുള്ള റഫറൽ ഒരു കുട്ടിയുടെ കഴിവുകൾ വികസിപ്പിക്കാനുള്ള മികച്ച അവസരമാണ്.

വീഴ്ച്ചയുടെ അപകട സാധ്യത
ആ വ്യക്തിയോട് ചോദിക്കുക:
വീഴ്ച്ചയെക്കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടുന്നുണ്ടോ, അതോ നിങ്ങൾ ഇടയ്ക്കിടെ വീഴാറുണ്ടോ?
വ്യക്തിക്ക് സംതുലനവസ്ഥ പാലിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍, വീഴുന്നതിനെക്കുറിച്ച് അവർ ആശങ്കപ്പെട്ടേക്കാം.
വീഴ്ച്ച അപകടകരമാണ്, പ്രത്യേകിച്ചും പ്രായമായവർക്ക്. അവർക്ക് വീഴ്ച്ചയില്‍ പരിക്കേൽക്കാനും സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കാനും സാധ്യതയുണ്ട്.
കാഴ്ച്ച, കേള്‍വി എന്നിവയിലെ ബുദ്ധിമുട്ട്, ചിന്തിക്കുന്നതിനും ഓര്‍മ്മിക്കുന്നത്തിനുമുള്ള ബുദ്ധിമുട്ട്, ആരോഗ്യം ക്ഷയിച്ച് ശരീരം ദുര്‍ബലമാകുന്ന അവസ്ഥ, ശരീരത്തിന്‍റെ തുലനാവസ്ഥ നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്നങ്ങൾ വീഴാനുള്ള സാധ്യത വർദ്ധിപ്പിക്കും.
പ്രായമായ ഒരു വ്യക്തി കഴിഞ്ഞ 12 മാസത്തിനുള്ളിൽ Non-breaking space
ഒന്നിലധികം തവണ വീണിട്ടുണ്ടെങ്കിൽ, അവർ വീണ്ടും വീഴാനുള്ള സാധ്യതയുണ്ട്.
ഒരു ചലന സഹായക ഉപകരണം അല്ലെങ്കിൽ മറ്റ് സഹായക ഉല്‍പ്പന്നങ്ങളോ ഒരാളുടെ വീഴ്ച്ച തടയാൻ സഹായിക്കുമോ എന്നറിയാന്‍ അവരുമായി ചർച്ച ചെയ്യുക.
സമ്പൂര്‍ണ്ണ വീഴ്ച്ച സംബന്ധിച്ച വിലയിരുത്തലിന് ഒരു പുനരധിവാസ സേവനത്തിലേയ്ക്ക് റഫര്‍ ചെയ്യുക.

സോഫിയയെ കണ്ടുമുട്ടുക
68 വയസ്സുള്ള സോഫിയ അടുത്തിടെയാണ് വീട്ടില്‍ വെച്ച് പലതവണ വീണത്. ഒരു വിലയിരുത്തലിന് ശേഷം, സോഫിയയ്ക്ക് സഞ്ചരിക്കുന്നതിന് സഹായിക്കുന്നതിനായി മുന്‍ ചക്രമുള്ള ഒരു നടത്ത സഹായി നല്‍കി. അടുത്തുള്ള കടകളിലേക്ക് നടന്നു പോകുന്നതില്‍ അവൾ സന്തോഷം കണ്ടെത്തി. എങ്കിലും, ഒരു രാത്രി ശുചിമുറിയില്‍ പോകുമ്പോള്‍ സോഫിയ വീണ്ടും വീണു.
പ്രവർത്തനങ്ങള്‍
ചുവടെ പറഞ്ഞിട്ടുള്ള ഏതൊക്കെ പ്രവർത്തനങ്ങൾ സോഫിയയ്ക്ക് സഹായകമാകും?
ശരി
ഒരു പുനരധിവാസ സേവനത്തിന് സോഫിയയുടെ ശക്തി, ബാലൻസ് അല്ലെങ്കിൽ ഏകോപനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വ്യായാമങ്ങൾ നൽകാൻ കഴിയും. കൂടുതൽ വീഴ്ചകൾ തടയാൻ തന്റെ പരിസ്ഥിതി കഴിയുന്നത്ര സുരക്ഷിതമാക്കുന്നതിനെക്കുറിച്ച് സോഫിയയ്ക്ക് ഉപദേശം നൽകാനും ഈ സേവനത്തിന് കഴിയും.
ശരി
കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നിൽക്കാനും ബാലൻസ് ചെയ്യാനും ഒരു കൈവരി സോഫിയയെ സഹായിച്ചേക്കാം.
ശരി
അവൾക്ക് മറ്റ് സഹായ ഉൽപ്പന്നങ്ങൾ ആവശ്യമായി വന്നേക്കാം - ഉദാഹരണത്തിന്; കാണാനോ കേൾക്കാനോ ഉള്ള ബുദ്ധിമുട്ടുകൾ ബാലൻസ് കുറയ്ക്കുകയും വീഴാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും, സോഫിയ വീഴുകയും എഴുന്നേൽക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ ഒരു വ്യക്തിഗത അലാറം സഹായിക്കും.
സമ്മർദ്ദ മുറിവുകൾ
മര്‍ദ്ദം മൂലമുണ്ടാകുന്ന മുറിവ് ചര്‍മ്മത്തിന്‍റെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. ഇത് സാധാരണയായി പിൻഭാഗം, ഇടുപ്പ് അല്ലെങ്കിൽ ഇടുപ്പെല്ലുകള്‍ പോലുള്ള അസ്ഥി പ്രദേശത്താണ് കാണുക.
സംവേദന ക്ഷമത കുറഞ്ഞ ആളുകളിലോ ചലിക്കുന്നതിനോ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനോ ബുദ്ധിമുട്ടുള്ള വ്യക്തികള്‍ക്കാണ് സാധാരണയായി മര്‍ദ്ദം മൂലമുള്ള മുറിവ് ഉണ്ടാകുന്നത്.
മുന്‍പ് ഇത്തരത്തില്‍ മുറിവ് ഉണ്ടായിട്ടുള്ള വ്യക്തികള്‍ക്ക് വീണ്ടും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
മര്‍ദ്ദം മൂലമുണ്ടായ മുറിവിന്‍റെ ഈ ചിത്രങ്ങള്‍ കാണുക ഇതില്‍ ഒരു ചെറിയ അടയാളമായി തുടങ്ങി വലുതാകുകയും ആഴം കൂടുകയും പിന്നീട് ഇതില്‍ അണുബാധയുണ്ടാകുന്നതും കാണാം.
ഇരുണ്ട നിറമുള്ള ചർമ്മത്തിൽ മുറിവിന്‍റെ ആദ്യ ഘട്ടം കാണാൻ പ്രയാസമാണ്. ചുറ്റുമുള്ള പ്രദേശത്തേക്കാൾ ആ ഭാഗത്തെ ചര്‍മ്മത്തിന് ചൂടോ വീക്കമോ ഉണ്ടോയെന്ന് പരിശോധിക്കുക.
ഇളം നിറമുള്ള ചർമ്മത്തിൽ ചുവപ്പ് അടയാളം ദൃശ്യമാകും. ഇരുണ്ട നിറമുള്ള ചർമ്മത്തിലെ അടയാളം നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിലായിരിക്കും.
മുറിവുകൾ വഷളാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.




മർദ്ദം മൂലമുണ്ടാകുന്ന ഉണങ്ങാത്ത മുറിവുകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. സമ്മർദ്ദ മുറിവുകൾ വ്യാപിക്കുന്നത് തടയാൻ നേരത്തെയുള്ള ഇടപെടല്‍ പ്രധാനമാണ്.
ആ വ്യക്തിയോട് ചോദിക്കുക:
എന്തെങ്കിലും സമ്മർദ്ദ മുറിവുകൾ നിങ്ങൾക്കുണ്ടോ?
ഒരു വ്യക്തിക്ക് മര്‍ദ്ദം മൂലമുള്ള മുറിവ് ഉണ്ടെങ്കില്‍ മുറിവിൽ കൂടുതല്‍ മര്‍ദ്ദം ഏല്‍ക്കുന്നത് ഒഴിവാക്കാൻ അവരെ ഉപദേശിക്കുക.
മുറിവ് കൈകാര്യം ചെയ്യുന്നതിന് ഒരു ആരോഗ്യ വിദഗ്ദ്ധന് റഫര്‍ ചെയ്യുക.
ചോദ്യം
പ്രായമായ, ദുർബലനും അസുഖ ബാധിതനുമായ ഒരാള്‍. അയാള്‍ കിടക്കയിൽ കിടക്കുന്നു, സ്ഥാനം മാറ്റാൻ അദേഹത്തിന് ബുദ്ധിമുട്ടുണ്ട്. അയാളുടെ ഇടുപ്പിൽ സമ്മർദ്ദ മുറിവുണ്ടെന്ന് അവർ നിങ്ങളോട് പറയുന്നു.
നിങ്ങൾക്കെന്ത് നടപടിയാണ് സ്വീകരിക്കാൻ കഴിയുക?
എല്ലാം ശരിയാണ്
ഈ നാല് മാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ട നടപടികളാണ്.
കാല്‍പാദത്തിലെ മുറിവുകളുടെ അപകട സാധ്യത
പാദ പരിശോധന ആവശ്യമാണോ എന്ന് തീരുമാനിക്കാൻ ചലന സ്ക്രീനിംഗ് ഫോമിന്‍റെ ഈ വിഭാഗം ഉപയോഗിക്കുക.
ആ വ്യക്തിയോട് ചോദിക്കുക:
മുമ്പ് നിങ്ങൾക്ക് പാദത്തില്‍ മുറിവോ അവയവം മുറിച്ചുമാറ്റലോ സംഭവിച്ചട്ടുണ്ടോ?
മുന്‍പ് കാലിൽ മുറിവോ അവയവം മുറിച്ചുമാറ്റലോ ഉണ്ടായിട്ടുള്ള ഏതൊരു വ്യക്തിക്കും, പ്രത്യേകിച്ചും ഇത് ഉണങ്ങാൻ വളരെ സമയമെടുത്തെങ്കില്‍, മറ്റൊരു മുറിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മുന്‍പ് കാലില്‍ മുറിവോ അവയവം മുറിച്ചുമാറ്റലോ സംഭവിച്ച ഒരു വ്യക്തിക്കായി എല്ലായ്പ്പോഴും ഒരു പാദ പരിശോധന നടത്തേണ്ടതാണ്.
ആ വ്യക്തിയോട് ചോദിക്കുക:
നിങ്ങൾക്ക് താഴെ പറയുന്ന അവസ്ഥകളുണ്ടോ:
- പ്രമേഹം
- കുഷ്ഠം
- ഹൃദ്രോഗം/ വൃക്കയുമായി ബന്ധപ്പെട്ട രോഗം
- നിങ്ങളുടെ പാദത്തിലെ മുറിവ്, പരിക്ക് അല്ലെങ്കിൽ നീർവീക്കം.
പ്രമേഹം, കുഷ്ഠം, ഹൃദ്രോഗം, വൃക്കയുമായ് ബന്ധപ്പെട്ട രോഗം എന്നിവയുള്ള ആളുകൾക്ക് കാലിൽ മുറിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഈ അവസ്ഥകളുള്ള അല്ലെങ്കിൽ കാലിൽ മുറിവ്, പരിക്ക് അല്ലെങ്കിൽ നീർവീക്കം എന്നിവയുള്ള ഏതൊരു വ്യക്തിക്കും എല്ലായ്പ്പോഴും ഒരു പാദ പരിശോധന ആവശ്യമാണ്.
ആ വ്യക്തിയോട് ചോദിക്കുക:
- നിങ്ങള്‍ പുകവലിക്കാറുണ്ടോ?
- നിങ്ങൾ മദ്യപിക്കാറുണ്ടോ?
- നിങ്ങൾ നഗ്നപാദരായി നടക്കാറുണ്ടോ?
പുകവലിയും മദ്യപാനവും ഒരു വ്യക്തിക്ക് കാലിൽ മുറിവുണ്ടാകാനുള്ള സാധ്യതയും കാലിലെ മുറിവ് ഉണങ്ങാൻ എടുക്കുന്ന സമയത്തിന്റെ ദൈർഘ്യവും വർദ്ധിപ്പിക്കും.
നഗ്നപാദരായി നടക്കുമ്പോള്‍ പാദത്തിന് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്.
പുകവലിക്കുകയോ, മദ്യപിക്കുകയോ / അല്ലെങ്കിൽ നഗ്നപാദരായി നടക്കുകയോ ചെയ്യുന്ന ഒരു വ്യക്തിക്കായി എല്ലായ്പ്പോഴും ഒരു പാദ പരിശോധന നടത്തുന്നത് ഉചിതമായിരിക്കും.
ചോദ്യം

ജെന്സന് 60 വയസ്സുണ്ട്. അയാള്‍ക്ക് നിൽക്കാനും നടക്കാനും കഴിയും, പക്ഷേ ചിലപ്പോളൊക്കെ സ്ഥിരതയില്ലായ്മ അനുഭവപ്പെടുന്നുണ്ട്. വീഴുമോ എന്ന ആശങ്ക അദേഹത്തിനുണ്ട്.
ജെൻസന് പ്രമേഹമുണ്ട്. ഒരു വർഷം മുമ്പ് ഒരു പാറയിൽ തട്ടി പാദത്തില്‍ മുറിവ് ഉണ്ടായി എന്നും ആ മുറിവ് ഉണങ്ങാൻ വളരെ സമയമെടുത്തുവെന്നും അദ്ദേഹം നിങ്ങളോട് പറയുന്നു.
നിങ്ങൾ ജെൻസന്‍റെ പാദ പരിശോധന നടത്തുമോ?
അതെ, ഒരു പാദ പരിശോധന നടത്തുക. ജെന്‍സന്‍ പ്രമേഹ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ ക്രത്യമായ ഇടവേളകളില്‍ സന്ദര്‍ശിക്കാറുണ്ടോയെന്നും പരിശോധിക്കുക.
ഇല്ലെങ്കിൽ, ഒരു ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് റഫര്‍ ചെയ്യുക.
അടുത്ത പാഠത്തില്‍ പാദ പരിശോധന എങ്ങനെ നടത്താമെന്ന് നിങ്ങൾ പഠിക്കും.