ഈ പാഠഭാഗത്ത് നിങ്ങൾ ഇനിപ്പറയുന്നവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തും:
- പാദങ്ങളെ എങ്ങനെ പരിപാലിക്കാം
- അനുയോജ്യമായ പാദരക്ഷകള്‍
- പാദങ്ങൾക്ക് കൂടുതൽ ശ്രദ്ധ നല്‍കേണ്ടതും അനുയോജ്യമായ പാദരക്ഷകള്‍ ധരിക്കുകയും ചെയ്യേണ്ട വ്യക്തികളെ പഠിപ്പിക്കേണ്ട പ്രധാന കാര്യങ്ങൾ.
പാദ സ്ക്രീൻ ഗൈഡ് ഈ വിവരങ്ങൾ സംഗ്രഹിക്കുന്നു.
പാദങ്ങളുടെ സംരക്ഷണം
പാദ മുറിവുകൾ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ ആളുകളെയും അവരുടെ പാദങ്ങൾ എങ്ങനെ പരിപാലിക്കാമെന്ന് പഠിപ്പിക്കുക.
ദിവസേനയുള്ള പാദ പരിചരണം പാദ മുറിവുകള്‍ തടയാൻ സഹായിക്കുമെന്ന് അതുണ്ടാകാന്‍ സാധ്യതയുള്ള ആളുകളോട് വിശദീകരിക്കുക.
പഠിപ്പിക്കേണ്ട പ്രധാന കാര്യങ്ങള്‍ :
- ചര്‍മ്മത്തില്‍ ചുവപ്പ്, കേടുപാടുകൾ, മുറിവുകൾ അല്ലെങ്കിൽ നീർവീക്കം എന്നിവയുണ്ടോ എന്നറിയാന്‍ എല്ലാ ദിവസവും പാദങ്ങൾ പരിശോധിക്കുക. അതിനായി:
- ഓരോ കാല്‍ വിരലിന്‍റെയും മുകൾ ഭാഗവും അടിഭാഗവും ഇടകളിലും സൂക്ഷ്മമായി പരിശോധിക്കുക. ആവശ്യമെങ്കിൽ അവർക്കിതിന് സഹായം ലഭിക്കും, അല്ലെങ്കിൽ ഒരു കണ്ണാടി ഉപയോഗിക്കാം.
- എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ആരോഗ്യ വിദഗ്ദ്ധനെ കാണുക.
- എല്ലാ ദിവസവും പാദങ്ങളും കാല്‍ വിരലുകളുടെ ഇടയും വൃത്തിയാക്കുകയും നനവില്ലാതെ സൂക്ഷിക്കുകയും ചെയ്യുക.
- നഗ്നപാദരായി നടക്കുന്നത് ഒഴിവാക്കുക, അനുയോജ്യമായ പാദരക്ഷകള്‍ ധരിക്കുക (അല്ലെങ്കിൽ നിർദ്ദേശ പ്രകാരമുള്ള ചികിത്സാ പാദരക്ഷകൾ അല്ലെങ്കിൽ ഓഫ്ലോഡിംഗ് ഉപകരണം)
- പ്രമേഹരോഗികളാണെങ്കിൽ, പ്രമേഹ ആരോഗ്യ സേവനങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തുക
- പുകവലി, മദ്യപാനം എന്നിവ കാലിലെ മുറിവിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പാദ രക്ഷയ്ക്ക് പുകവലിയും മദ്യപാനവും ഒഴിവാക്കുക.

അനുയോജ്യമായ പാദരക്ഷകള്‍
അനുയോജ്യമായ പാദരക്ഷകള്‍ കാലുകളെ പരിക്കിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. വീഴാനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും.
കാല്‍ വിരലുകള്‍ മൂടുന്ന വിധമുള്ള പാദരക്ഷകളാണ് മികച്ചത്. എന്നിരുന്നാലും ചൂടുള്ള കാലാവസ്ഥയിൽ, ആളുകൾ സാധാരണ ചെരിപ്പ് ധരിക്കാൻ ഇഷ്ടപ്പെടുന്നു.
അനുയോജ്യമായ പാദരക്ഷകളുടെ സവിശേഷതകൾ ഇവയാണ്:
- താഴ്ന്ന കുതികാൽ (ഫ്ലാറ്റ് ഷൂ)
- പാദരക്ഷ കാലുകളില്‍ നന്നായി ഉറപ്പിക്കുന്നതിനായി ക്രമീകരിക്കാവുന്ന സ്ട്രാപ്പുകളും അല്ലെങ്കിൽ ലേസുകളും സഹായിക്കുന്നു.
- ഉപ്പൂറ്റി സംരക്ഷണം. ഇത് ഉപ്പൂറ്റിയെ പോതിഞ്ഞോ അല്ലെങ്കിൽ ഉപ്പൂറ്റിയെ ഏതെങ്കിലും തരത്തില്‍ സംരക്ഷിക്കുന്ന ഒരു സ്ട്രാപ്പോ ആകാം.
- വീതിയുള്ള കാൽവിരൽ ഇടം. കാൽവിരലിന്‍റെ ഭാഗം കൂര്‍ത്തിരിക്കാന്‍ പാടുള്ളതല്ല.
- റബ്ബർ പോലുള്ള വസ്തുക്കളാല്‍ നിര്‍മ്മിച്ച, വഴുക്കാത്ത അടിവശം
- മുകള്‍ ഭാഗത്ത് ഉപയോഗിക്കുന്ന വസ്തുക്കള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതും വായു സഞ്ചാരമുള്ളതുമായിരിക്കണം. തുകല്‍, ഈട് നില്‍ക്കുന്ന തുണിത്തരങ്ങള്‍ അല്ലെങ്കില്‍ വലക്കണ്ണികള്‍ എന്നിവയാണ് മികച്ച ഉദാഹരണങ്ങൾ.
- ഉറപ്പുള്ളത്. അനുയോജ്യമായ പാദരക്ഷയുടെ കാൽവിരല്‍ ഭാഗം മാത്രമേ വളയ്ക്കാൻ കഴിയൂ. ഇത് നടുഭാഗത്ത് വളയുകയോ തിരിയുകയോ ചെയ്യരുത്.



ഒരു പാദരക്ഷയുടെ സവിശേഷതകൾ എങ്ങനെ പരിശോധിക്കാമെന്ന് കാണാന്‍ ഈ ഹ്രസ്വ വീഡിയോ കാണുക.
പ്രവർത്തനങ്ങള്‍
ചുവടെ കാണിച്ചിരിക്കുന്ന പാദരക്ഷകളിൽ ഏതാണ് അനുയോജ്യമായവയെന്നാണ് നിങ്ങൾ കരുതുന്നത്?

ഈ ഷൂസ് അനുയോജ്യമല്ല.
പാദരക്ഷ ഉപ്പൂറ്റിക്ക് ചുറ്റും ശക്തമായ പിന്തുണ നൽകുന്നില്ല.
പാദങ്ങളുമായി യോജിപ്പിക്കാന്‍ സ്ട്രാപ്പുകളോ ലേസുകളോ ഇല്ല, ഇത് വീഴ്ച്ചയ്ക്കും മുറിവിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
കാൽവിരലുകൾക്ക് ചുറ്റും കുറച്ച് സ്ഥലമുണ്ട്, ഇത് ഷൂസ് ഉരസാനും മുറിവുകൾ വലുതാകാനും കാരണമാകും.
കനം കുറഞ്ഞ ഷൂവിന്റെ അടിഭാഗം പാദങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നില്ല.

ഈ ഷൂസ് അനുയോജ്യമല്ല.
ഷൂസിന്‍റെ പിൻഭാഗം ഉപ്പൂറ്റിക്ക് പിന്തുണ നൽകുന്നില്ല.
പാദങ്ങളുമായി യോജിപ്പിക്കാന്‍ സ്ട്രാപ്പുകളോ ലേസുകളോ ഇല്ല, ഇത് വീഴ്ച്ചയ്ക്കും മുറിവിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഈ ഷൂസ് അനുയോജ്യമാണ്.
ഇവയ്ക്ക് താഴ്ന്ന ഉപ്പൂറ്റിയുണ്ട്, അടിഭാഗം സുഖപ്രദവും മൃദുവായതുമായ വസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് പാദങ്ങളെ താഴെ നിന്ന് സംരക്ഷിക്കുന്നു.
ഉപ്പൂറ്റിക്ക് ചുറ്റും നല്ല പിന്തുണയുണ്ട്.
സ്ട്രാപ്പ് ക്രമീകരിക്കാവുന്നതും, കാൽവിരലുകൾക്ക് ചുറ്റും ആവശ്യമായ സ്ഥലമുള്ളതുമാണ്.

ഈ ഷൂസ് അനുയോജ്യമാണ്.
ഇവയ്ക്ക് താഴ്ന്ന ഉപ്പൂറ്റിയുണ്ട്, അടിഭാഗം സുഖപ്രദവും മൃദുവായതുമായ വസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് പാദങ്ങളെ താഴെ നിന്ന് സംരക്ഷിക്കുന്നു.
ഉപ്പൂറ്റിക്ക് ചുറ്റും നല്ല പിന്തുണയുണ്ട്.
സ്ട്രാപ്പ് ക്രമീകരിക്കാവുന്നതും, കാൽവിരലുകൾക്ക് ചുറ്റും ആവശ്യമായ സ്ഥലമുള്ളതുമാണ്.
ചര്‍ച്ച
ഉദാഹരണമായി കാണിച്ചിരിക്കുന്ന പാദരക്ഷയുടെ സവിശേഷതകളെക്കുറിച്ച് വിചിന്തനം ചെയ്യുക. നിങ്ങളുടെ പാദരക്ഷ 'അനുയോജ്യമായ പാദരക്ഷ' ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
നിങ്ങളുടെ ചുറ്റുമുള്ള ആളുകളെക്കുറിച്ചും അവർ ധരിക്കുന്ന പാദരക്ഷകളെക്കുറിച്ചും ആലോചിക്കുക. അവയെല്ലാം അനുയോജ്യമായവയാണോ?
അനുയോജ്യമായ പാദരക്ഷയ്ക്ക് ശരിയായ ഘടനയോടൊപ്പം കാലില്‍ നന്നായി ചേരേണ്ടതുമുണ്ട്.
ഒരു വ്യക്തിയുടെ ഷൂവിന്റെ ഫിറ്റ് പരിശോധിക്കുന്നത് നല്ലതാണ്. അവർ സ്വയം പാദരക്ഷ തിരഞ്ഞെടുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടതെന്ന് നിങ്ങൾക്ക് അവരെ പഠിപ്പിക്കാനും കഴിയും.
ആ വ്യക്തിയോട് എഴുന്നേറ്റ് നിന്ന് പരിശോധിക്കാൻ ആവശ്യപ്പെടുക:
- കാൽവിരൽ ഇടം:
- ഏറ്റവും നീളം കൂടിയ കാൽവിരലിന്റെ അറ്റത്തിനും ഷൂവിന്റെ മുൻഭാഗത്തിനും ഇടയിൽ ഒരു തള്ളവിരൽ വീതി.
- കാൽവിരലുകൾക്ക് സ്വതന്ത്രമായി മുകളിലേക്കും താഴേക്കും അനക്കാന്‍ കഴിയണം
- വീതി: പാദത്തിന്റെ ഏറ്റവും വീതിയുള്ള ഭാഗത്ത് ഷൂ നന്നായി യോജിക്കണം
- ഉപ്പൂറ്റി:ഷൂവിന്റെ ഉപ്പൂറ്റി വ്യക്തിയുടെ ഉപ്പൂറ്റിയുമായി യോജിക്കുന്നതാകണം.
- സൗകര്യപ്രദം: മുരിവുണ്ടാക്കുകയോ, ഉരസുകയോ സമ്മർദ്ദമുണ്ടാക്കുകയോ ചെയ്യുന്ന ഭാഗങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
ആ വ്യക്തിയോട് നടക്കാൻ ആവശ്യപ്പെടുകയും ഇവ പരിശോധിക്കുകയും ചെയ്യുക:
- അവരുടെ ഉപ്പൂറ്റി ഷൂവിൽ നിന്ന് അകത്തേക്കും പുറത്തേക്കും വഴുതി വീഴുന്നില്ല
- ഷൂ സുഖകരമായി തോന്നുന്നു.
തുടർന്ന് ഉരസലിന്‍റെയോ, സമ്മര്‍ദ്ദത്തിന്‍റെയോ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക.


സംവേദന പ്രശ്നങ്ങള്‍ ഉള്ള ഒരു വ്യക്തി, ഷൂ കൊണ്ടുള്ള ഉരസലോ, സമ്മര്‍ദ്ദമോ അറിയുകയില്ല.
ഷൂ ധരിച്ച് കുറച്ച് നേരം നടന്ന വ്യക്തിയോട് ഷൂസ് (കാലുറ അടക്കം) ഊരാന്‍ ആവശ്യപ്പെടുക. അവരുടെ കാലില്‍ ചുവപ്പ് നിറമോ അല്ലെങ്കിൽ ഉരസലിന്‍റെയോ സമ്മര്‍ദ്ദത്തിന്‍റെയോ അടയാളമോ ഉണ്ടോ എന്ന് പരിശോധിക്കുക.
ഒരു ഷൂ അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നത് എങ്ങനെ എന്ന് കാണാൻ ഈ ഹ്രസ്വ വീഡിയോ കാണുക.