സഹായക ഉൽപ്പന്നങ്ങള്‍ നല്‍കുന്നതിലെ വ്യത്യസ്തമായ റോളുകള്‍

വിഷയ പുരോഗതി:

ചന്തയ്ക്ക് സമീപം ഒരു ബസ് പാർക്ക് ചെയ്തിട്ടുണ്ട്. ഒരു പുരുഷൻ രണ്ട് സ്ത്രീകൾക്കായി വാതിൽ തുറക്കുന്നു. ഒരു സ്ത്രീ ഊന്നുവടി ഉപയോഗിക്കുന്നുണ്ട്. വാതിലിനു മുന്നിൽ ഒരു ചെറിയ പടിയുണ്ട്.

ആളുകൾക്ക് ആവശ്യമുള്ള സഹായക ഉൽപ്പന്നങ്ങൾ പ്രാപ്യമാക്കുവാനായി പിന്തുണയ്ക്കുന്നതിൽ പലരും ഒരു പങ്ക് വഹിക്കുന്നുണ്ട്. ഇനിപ്പറയുന്നവര്‍ ഇതില്‍ ഉൾപ്പെടുന്നു:

  • ഒരു സഹായക ഉൽപ്പന്നം ആവശ്യമായ വ്യക്തിയും അവരുടെ കുടുംബവും
  • സഹായക ഉൽപ്പന്നങ്ങളിൽ നിന്ന് പ്രയോജനം ലഭിച്ചേക്കാവുന്ന ഒരു വ്യക്തിയെ തിരിച്ചറിയുകയും, അവരെ സഹായക ഉൽപ്പന്ന സേവനത്തിലേക്ക് റഫർ ചെയ്യുകയും ചെയ്യുന്നവർ
  • അനുയോജ്യമായ സഹായക ഉൽപ്പന്നങ്ങൾ നൽകുന്നതിനായി വ്യക്തിയോടൊപ്പം പ്രവർത്തിക്കുന്ന പരിശീലനം ലഭിച്ച വിദഗ്ദ്ധര്‍
  • സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിൽ സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരു പങ്ക് വഹിക്കുവാനുണ്ട്.
  • നേതാക്കളും തീരുമാനങ്ങള്‍ കൈകൊള്ളുന്നവരും ഉദാഹരണമായി, ഒരു പൊതു സംവിധാനത്തിലൂടെ സഹായക ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ കഴിയുന്നവര്‍, അല്ലെങ്കിൽ പൊതു ഇടങ്ങളും ഗതാഗതസൗകര്യങ്ങളും സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് പ്രാപ്യമാകുമെന്ന് ഉറപ്പാക്കുക.

ഒരു സഹായ പ്രവര്‍ത്തകന്‍ മൈക്കിളും മാതാപിതാക്കളുമായി ഒരു വിലയിരുത്തൽ അഭിമുഖം നയിക്കുന്നു. എല്ലാവരും ഒരു കൂട്ടമായി ഇരിക്കുന്നു.

മൈക്കിളും അവന്‍റെ സുഹൃത്തും ഒരു മണൽ പാതയിലൂടെ സ്കൂളിലേക്ക് നടക്കുന്നു. മൈക്കിൾ മുന്നിലായുണ്ട്, തന്‍റെ മുന്നിലെ വഴി തിരിച്ചറിയുന്നതിനായി അഗ്രഭാഗത്ത് വൃത്താകൃതിയിലുള്ള പന്ത് ഘടിപ്പിച്ചട്ടുള്ള ഒരു വെള്ളവടി അവന്‍ ഉപയോഗിക്കുന്നുണ്ട്.

മൈക്കിളിനെ പരിചയപ്പെടാം.

മൈക്കിള്‍ ജന്മനാ അന്ധനായിരുന്നു. അവൻ സ്കൂളില്‍ പോകാന്‍ ആരംഭിച്ചപ്പോൾ, അവന്‍റെ മാതാപിതാക്കള്‍ ഭിന്നശേഷിയുള്ളവരെ പിന്തുണയ്ക്കുന്ന ഒരു സാമൂഹിക സംഘടനയെക്കുറിച്ച് കേട്ടു. അവർ ഈ സംഘടനയുമായി ബന്ധപ്പെടുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

മൈക്കിളിനെയും കുടുംബത്തെയും സന്ദർശിക്കുവാന്‍ ഒരു സഹായ പ്രവര്‍ത്തകന്‍ വീട്ടില്‍ വന്നു. ഈ സന്ദർശന വേളയിൽ, മൈക്കിളും കുടുംബവും അവന് മറ്റുള്ളവരുടെ സഹായമില്ലാതെ സഞ്ചരിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് വിശദമാക്കി. ഒരു വെള്ളവടി ഉപയോഗിക്കുന്നത് മൈക്കിളിന് പ്രയോജനകരമായേക്കുമെന്ന് സഹായ പ്രവര്‍ത്തകന്‍ നിർദ്ദേശിച്ചു. വിലയിരുത്തല്‍ പ്രക്രിയയ്ക്കായി മൈക്കിളിന് സംഘടനയുടെ കേന്ദ്രത്തില്‍ ഒരു സമയം അനുവദിച്ചു.

മൈക്കിളിന് ഒരു വെള്ളവടി നൽകി, അവന്‍ അത് സ്കൂളിലേയ്ക്ക് പോകുന്നതിനും വരുന്നതിനും, ക്ലാസ് മുറിയിലും കളിസ്ഥലത്തും സുരക്ഷിതമായി സഞ്ചരിക്കുന്നതിനും ഉപയോഗിക്കുന്നു.

ഒരു വെള്ളവടി ഉപയോഗിച്ചുകൊണ്ട് ക്ലാസ് മുറിയിലും കളിസ്ഥലത്തും സുരക്ഷിതമായി നീങ്ങുവാന്‍ മൈക്കിളിനെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ച് സഹായ പ്രവര്‍ത്തകന്‍ ക്ലാസിലെ മറ്റു കുട്ടികളോട് സംസാരിച്ചു. സ്കൂളിന് ചുറ്റുമുള്ള ഇടനാഴികളിലും നടപ്പാതകളിലും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഇപ്പോൾ നന്നായി ശ്രമിക്കുന്നു!

ചോദ്യം

  • മൈക്കിളിന് വെള്ളവടി ലഭ്യമാക്കുവാനും അത് ഉപയോഗിക്കുവാനും സഹായിച്ചതിൽ ഉൾപ്പെട്ടവര്‍ ആരെല്ലാം?
  • ഓരോ വ്യക്തിയും നിര്‍വഹിച്ച പങ്കെന്ത്?
  • സംഘടനയുമായി ബന്ധപ്പെടുകയും, സന്ദര്‍ശന വേളയില്‍ മൈക്കിളിനെ പിന്തുണയ്ക്കുകയും ചെയ്ത അവന്‍റെ മാതാപിതാക്കൾ
  • മൈക്കിളിനെ സന്ദർശിച്ച, അവനുവേണ്ടി ഒരു വിലയിരുത്തല്‍ പ്രക്രിയ ഏര്‍പ്പാട് ചെയ്ത സാമൂഹിക സംഘടനയില്‍ നിന്നുള്ള സഹായ പ്രവര്‍ത്തകന്‍
  • തനിക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ സ്വയം ചുറ്റിക്കറങ്ങണമെന്ന് വിശദമാക്കിയ മൈക്കിൾ
  • സ്കൂളിൽ വെള്ളവടി ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുകയും, ഇടനാഴികളിലെയും നടപാതകളിലെയും തടസ്സങ്ങൾ കുറയ്ക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്ത മൈക്കിളിന്‍റെ അധ്യാപകരും സഹപാഠികളും.

ആരോഗ്യ കേന്ദ്രത്തില്‍ ഇരുന്ന് ഒരു നേഴ്സിനോട് സംസാരിക്കുന്ന മത്തിയാസും ഭാര്യയും.

മത്തിയാസിനെ ഓർമ്മയുണ്ടോ?
മത്തിയാസിന് പ്രമേഹമുണ്ട്, പ്രാദേശികാരോഗ്യ കേന്ദ്രത്തിലെ നേഴ്സുമായി പതിവായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്.

ഒരു കൂടിക്കാഴ്ചയ്ക്കിടെ, നടക്കുമ്പോൾ മത്തിയാസിന് സ്ഥിരതയില്ലെന്നത് നേഴ്സ് ശ്രദ്ധിച്ചു. വേഗത്തിൽ ക്ഷീണിതനാകുന്നതിനാല്‍ നടക്കാൻ പ്രയാസമുണ്ടെന്ന് മത്തിയാസ് വിശദമാക്കി.

നേഴ്സ് മത്തിയാസിനെ ആരോഗ്യ കേന്ദ്രത്തിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍റെ അടുത്തേക്ക് റഫർ ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഒരു ചലനക്ഷമതാ സ്ക്രീനിംഗ് പൂർത്തിയാക്കി, നടത്ത സഹായി ഉപയോഗിക്കുന്നതിലൂടേയും, പാദങ്ങൾ സംരക്ഷിക്കുവാന്‍ അനുയോജ്യമായ പാദരക്ഷകള്‍ ധരിക്കുന്നതിലൂടേയും മത്തിയാസിന് പ്രയോജനം ലഭിക്കുമെന്ന് തിരിച്ചറിഞ്ഞു. നടത്ത സഹായിക്കായുള്ള വിലയിരുത്തലിന് ശേഷം, സാമൂഹിക പ്രവര്‍ത്തകന്‍ മത്തിയാസിന് മുന്‍ചക്രമുള്ള ഒരു നടത്ത സഹായി ലഭ്യമാക്കി.

തന്‍റെ പള്ളിയിൽ നടത്ത സഹായി ഉപയോഗിച്ച രണ്ടാമത്തെ വ്യക്തിയായിരുന്നു മത്തിയാസ്. എല്ലാവർക്കുമുള്ള പ്രവേശനം സുഗമമാക്കുവാന്‍ റാമ്പ് സ്ഥാപിക്കാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു.

ആരോഗ്യ കേന്ദ്രത്തിലെ ഒരു തുടര്‍ നടപടി കൂടിക്കാഴ്ചയ്ക്കിടെ, സാമൂഹിക പ്രവര്‍ത്തകന്‍ മത്തിയാസിനോട് സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ചോദിച്ചു (ശുചിമുറിയില്‍ പോകല്‍ / അല്ലെങ്കിൽ വൃത്തിയാക്കല്‍ തുടങ്ങിയവ). മൂത്ര നിയന്ത്രണമില്ലായ്മ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറത്ത് പോകുന്നത് നിര്‍ത്തിയതായി മത്തിയാസ് പറഞ്ഞു. നേഴ്സുമായുള്ള ഒരു വിലയിരുത്തല്‍ പ്രക്രിയയ്ക്ക് ശേഷം, പുറത്ത് പോകുമ്പോൾ ഉപയോഗിക്കാനായി മാത്തിയാസിന് ആഗിരണം ചെയ്യുന്ന തരം തുണികൾ നൽകി. മാത്തിയാസിന് ഇപ്പോൾ പുറത്തുപോകുമ്പോള്‍ ആത്മവിശ്വാസം തോന്നുന്നുണ്ട്.

ചോദ്യം

  • സഹായക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുവാനും ഉപയോഗിക്കുവാനും മത്തിയാസിനെ സഹായിക്കുന്നതിൽ ഉൾപ്പെട്ടവര്‍ ആരെല്ലാം?
  • ഓരോ വ്യക്തിയും നിര്‍വഹിച്ച പങ്കെന്ത്?
  • സഹായക ഉൽപ്പന്നങ്ങളിൽ നിന്ന് മാത്തിയാസിന് പ്രയോജനം ലഭിക്കുമെന്ന് കണ്ടെത്തിയ നേഴ്സ്. ചലന സ്ക്രീനിംഗിനായി അവൾ അദ്ദേഹത്തെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍റെ അടുത്തേക്ക് റഫർ ചെയ്തു, പിന്നീട് അദേഹത്തിന്‍റെ പേശീ നിയന്ത്രണമില്ലായ്മയുടെ പ്രശ്നം വിലയിരുത്തുവാനും സഹായിച്ചു.
  • ഒരു നടത്ത സഹായി നല്‍കുന്നതിനായി അദ്ദേഹത്തെ വിലയിരുത്തിയ സാമൂഹിക പ്രവര്‍ത്തകന്‍, തുടർന്ന് മാത്തിയാസിന്‍റെ സ്വയം പരിചരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിച്ചു.
  • തനിക്ക് നടക്കാൻ പ്രയാസമുണ്ടെന്നും പേശീ നിയന്ത്രണമില്ലായ്മ കാരണം പുറത്തുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും വിശദീകരിച്ച മത്തിയാസ്
  • പള്ളിയിൽ തന്‍റെ നടത്ത സഹായി വിജയകരമായി ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കിയ അദ്ദേഹത്തിന്‍റെ സഭാ സമൂഹം.

ഞങ്ങൾ കണ്ടതുപോലെ, ആളുകൾക്ക് ആവശ്യമായ സഹായക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുവാന്‍ പിന്തുണയ്ക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്ന നിരവധി ആളുകളുണ്ട്.

നിങ്ങൾ രണ്ടാം പാഠം പൂർത്തിയാക്കി!

നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, അവ ചർച്ചാ ഫോറത്തിൽ പോസ്റ്റു ചെയ്യുക.

ചർച്ചാവേദി